ഉപവാസം

ഉപവാസം എന്നാല്‍ എന്താണ്?

ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന പോഷക വസ്തുക്കളെ ഉപജീവിക്കുന്ന ബോധപൂര്‍ണമായ ഭക്ഷണ ലംഘനമാണ് ഉപവാസം. സാധാരണയായി മതപരമായോ, അത്മീയമായോ,ആരോഗ്യകരമായോ, രാഷ്ട്രീയമായോ ഉള്ള ലക്ഷ്യങ്ങള്‍ക്കുള്ള ഒരു സങ്കേതം ആയി ഉപവാസം ഉപയോഗിക്കപ്പെടുന്നു. ഉപവാസത്തിന്റെ പ്രായോഗിക – ശാസ്ത്രീയ – ആരോഗ്യ വശങ്ങളെ നമുക്കൊന്ന് വിശകലം ചെയ്യാം.

പഴയ ശാസ്ത്ര സങ്കല്പമനുസരിച്ച് ഭക്ഷണമാണ് ജീവിതത്തിനുള്ള ഊര്‍ജം നല്‍കുന്നത്. പോഷണവും ഭക്ഷണത്തിന്റെ ധര്‍മം തന്നെ. ആധുനിക ശാസ്ത്രം, ഒരു ഭൌതിക ശരീരത്തെ (വസ്തുവിനെ) തന്നെ, ഊര്‍ജത്തിന്റെ സാന്ദ്രീക്രിതാവസ്ഥ ആയി മനസ്സിലാക്കിയിട്ടുണ്ട്. ഇവിടെ ഊര്‍ജത്തെ ചാലനം ചെയ്യാനുള്ള മാധ്യമാമായോ, ചയാപച്ചയ പ്രക്രിയയ്ക്കുള്ള അസംസ്കൃത ജൈവ പദാര്‍ത്ഥമായോ ആണ് ഭക്ഷണം ഉപയോഗിക്കപ്പെടുന്നത്. ശരീരത്തിനാവശ്യമായ ചലനാത്മക ഊര്‍ജത്തെ പ്രേരണം ചെയ്യുന്നത്, സൂര്യപ്രകാശത്താല്‍ അയണീകരിക്കപ്പെടുന്ന ഓക്സിജനാണ്. നമ്മളില്‍ ഊര്‍ജ സംഭരണം ഉണ്ടാകുന്നത് വിശ്രമാവസ്ഥയില്‍ ആണ്.

ഭക്ഷണ ദഹനത്തിന് മൂന്നു ഘട്ടങ്ങള്‍ ഉണ്ട്. സ്വീകരണം, സ്വാംശീകരണം, വിസര്‍ജനം. സ്വീകരണത്തിന് ഉപയോഗിക്കുന്ന സമയത്തിന്റെ പകുതി സമയമാണ് സ്വാംശീകരണം, വിസര്‍ജനം എന്നെ ഘട്ടങ്ങള്‍ക്ക്‌ വേണ്ടുന്നത്. സ്വീകരണം പൂര്‍ണമായി കഴിഞ്ഞെങ്കില്‍ മാത്രമേ സ്വാംശീകരണത്തിലേക്കും, അതിനും ശേഷം മാത്രമേ വിസര്‍ജനതിലെക്കും കടക്കൂ എന്നൊരു സ്വഭാവം പൊതുവെ ശരീരത്തിനുണ്ട്.

ഭക്ഷണ ദഹനത്തിന് മൂന്നു ഘട്ടങ്ങള്‍ ഉണ്ട്. സ്വീകരണം, സ്വാംശീകരണം, വിസര്‍ജനം. സ്വീകരണത്തിന് ഉപയോഗിക്കുന്ന സമയത്തിന്റെ പകുതി സമയമാണ് സ്വാംശീകരണം, വിസര്‍ജനം എന്നെ ഘട്ടങ്ങള്‍ക്ക്‌ വേണ്ടുന്നത്. സ്വീകരണം പൂര്‍ണമായി കഴിഞ്ഞെങ്കില്‍ മാത്രമേ സ്വാംശീകരണത്തിലേക്കും, അതിനും ശേഷം മാത്രമേ വിസര്‍ജനതിലെക്കും കടക്കൂ എന്നൊരു സ്വഭാവം പൊതുവെ ശരീരത്തിനുണ്ട്.

ഈ സമയം മുഴുവനും കഴിയുന്നതിനു മുന്‍പായി മറ്റൊരു ഭക്ഷണം വായില്‍ എത്തുന്നുവെങ്കില്‍, ദഹനേന്ദ്രിയ വ്യൂഹം അതിന്റെ ജോലികള്‍ ഇതുവരെയുള്ളത് നിറുത്തി വയ്ച്ചിട്ടു, ആദ്യം മുതലേ തുടങ്ങും. ഇങ്ങിനെ ദഹിക്കപ്പെടാത്ത ഭക്ഷണം, അതിനു ചുറ്റുമുള്ള ആഗിരണ നാളികള്‍ താത്കാലികമായി ആഗിരണം ചെയ്യുകയും, ചര്‍മത്തിനടിയിലും, കോശങ്ങള്‍ക്കിടയിലും സൂക്ഷിച്ചു വയ്ക്കുകയും ചെയ്യും. ഇതാണ് നമ്മിലെ തടിയായി കാണപ്പെടുന്നത്. പ്രകൃതി ജീവന ഭക്ഷണം ശരിയാം വിധം കഴിക്കുന്ന ആളുകള്‍ പൊതുവേ മെലിഞ്ഞിരിക്കാന്‍ കാരണവും ഇത് തന്നെ.

പ്രത്യുല്പാദന പ്രക്രിയ, ചിന്ത, എന്നിവ കഴിഞ്ഞാല്‍, ആന്തരിക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ദഹനത്തിനാണ്. (ഒരു ശരീരത്തില്‍ ലീനമായുള്ള ജൈവ ഊര്‍ജം ജന്മ സിദ്ധമാണ്. അത് ചാലനം ചെയ്യാനേ, ഇതര ഉത്തേജകങ്ങള്‍ക്ക് കഴിയൂ. അയോണീകൃത ഓക്സിജനും, ഭക്ഷണത്തിനും, ഔഷധങ്ങക്കും, ഉത്തേജക മരുന്നുകള്‍ക്കും ഒന്നും തന്നെ ശരീരത്തിന് ഊര്‍ജം പുതുതായി പ്രദാനം ചെയ്യാന്‍ കഴിയില്ല.) ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ കൂടി കഴിയുമ്പോഴാണ്, ശരീരം അതിന്റെ ഊര്‍ജത്തെ ശരീര പരിചരണത്തിന് ഉപയോഗിക്കുക. ശരീര ശുദ്ദീകരണം മുതല്‍ കേടുപാട് തീര്‍ക്കല്‍ വരെ ശരീര പരിചരണ വ്യവസ്ഥയുടെ ധര്‍മമാണ്‌. ഭക്ഷണത്തിന്റെ സ്ഥിരമായ നല്‍കല്‍ മൂലം, ദഹനേന്ദ്രിയ വ്യൂഹം സ്ഥിരമായി പ്രവര്‍ത്തിക്കുകയും, ശരീര പരിചരണത്തിന് വേണ്ടുന്ന ഊര്‍ജത്തെ വേണ്ടവിധം പ്രദാനം ചെയ്യാന്‍ ശരീരത്തിന് കഴിയാതെ വരികയും ചെയ്യുന്നു. ഇത് തുടര്‍ച്ചയായി ഉണ്ടാകുമ്പോള്‍, പിന്നീട് സംസ്കരിക്കാനായി സംഭരിച്ചു വയ്ചിട്ടുള്ള അസംസ്കൃത ഭക്ഷവസ്തുക്കള്‍ ശരീരവുമായി പൊരുത്തമാകാതിരിക്കുകയും, ഒരല്പ സമയമോ, അനുകൂല പരിസ്ഥിതിയോ ലഭിക്കുമ്പോള്‍ ജല ദോഷമായും പനിയായും, കുരുവായും, ഒക്കെ വിസര്‍ജിക്കാന്‍ ശരീരം ശ്രമിക്കുകയും ചെയ്യും. ഇത്തരത്തില്‍ ശരീരം പ്രദര്‍ശിപ്പിക്കുന്ന ശുദ്ധീകരണ പ്രക്രിയയാണ് രോഗങ്ങള്‍.(നമ്മുടെ സുഖത്തിനു ഭംഗം വരുത്തുന്നത് എന്ന അര്‍ത്ഥത്തില്‍ അ – സുഖം / dis – ease എന്നും നാം പറയാറുണ്ട്‌. ) ആരോഗ്യമുള്ള ഒരു ശരീരതിനാണ് മേല്‍പറഞ്ഞത്‌ പോലെയുള്ള ശുചീകരണം നടത്താന്‍ കഴിയുക. അതുകൊണ്ട് തന്നെ ആരോഗ്യം ഉണ്ടെങ്കിലെ രോഗമുണ്ടാകൂ. രോഗത്തിന്റെ ആവിര്‍ഭാവത്തെ പറ്റിയാണ് ഇവിടെ പറഞ്ഞത്. ആദ്യം തീവ്രഗതിയില്‍ വരുന്ന തീവ്ര രോഗങ്ങള്‍ പിന്നെ സ്ഥിരം (സ്ഥായീ) രോഗം ആയും തുടര്‍ന്ന് നാശാത്മക രോഗമായും പരിണമിക്കും. സ്ഥല-സമയ ഭയത്താല്‍ അക്കാര്യങ്ങള്‍ ഇവിടെ ഒഴിവാക്കുന്നു.

സ്ഥിരമായി ഭക്ഷണം കഴിച്ചു തിരക്കിലായി ക്ഷീണിക്കുന്ന ദഹനേന്ദ്രിയ വ്യൂഹത്തിന് , വേണ്ടും വിധം വിശ്രമം ഏര്‍പ്പെടുത്തുക എന്ന ബോധപൂര്‍വമായ പ്രക്രിയയാണ് ഉപവാസം. ഉപവാസത്തില്‍ ആദ്യ ഘട്ടങ്ങളില്‍ ശരീരത്തിലെ സംഭരിത ഭക്ഷ്യ വസ്തുക്കളെ ഉപജീവിക്കുന്നത് കൊണ്ടാണ്, ഉപ വാസം എന്ന് പറയുന്നത്. പിന്നീടു, (സംഭരിത വസ്തുക്കള്‍ തീരുമ്പോള്‍) ശരീര കോശങ്ങളെ സ്വയം ദഹനത്തിന് വിധേയമാക്കുകയും, ആരോഗ്യമുള്ള കോശ ഘടകങ്ങളെ മാത്രമെടുത്ത് പുതിയ കോശങ്ങളെ സൃഷ്ടിക്കുകയും, രോഗിത കോശ ഘടകങ്ങളെ പലവഴി വിസര്‍ജിക്കുകയും ചെയ്യും. ഹൃദ്രോഗവും കാന്‍സറും വരെ ഉപവാസത്താല്‍ മാറുന്നത് ഇത് കൊണ്ടാണ്.

ഉപവാസം എന്നത് കണക്കാക്കുന്നത് പ്രകൃതിയുടെ താള ക്രമത്തിലാണ് . ഭക്ഷണം കഴിഞ്ഞു ഒരു രാപകല്‍ കഴിയുന്നത്‌ വരെയും ദഹനേന്ദ്രിയ വ്യൂഹത്തിന് ഭക്ഷണം കിട്ടാതെ വരുമ്പോള്‍, ഉപവാസതിനുള്ള പരിസ്ഥിതി ആയിയെന്നു ശരീരത്തിന്റെ ജൈവ ഘടികാരത്തിന് ബോദ്ധ്യമായി തുടങ്ങും. അതായത് ഭക്ഷണം കഴിഞ്ഞു ഇരുപത്തി നാല് മണിക്കൂര്‍ കഴിയുമ്പോഴേ (കൃത്യമായി പറഞ്ഞാല്‍ ഇരുപത്തി മൂന്ന് മണിക്കൂര്‍, അന്‍പത്താറു മിനിട്ട്, നാലേ ദശാംശം പൂജ്യം ഒന്‍പതു സെക്കന്റ് ) ഉപവാസപ്രക്രിയ തുടങ്ങുന്നതായി ശരീരം മനസ്സിലാക്കൂ.. (അതുവരെയുള്ളത് ഭക്ഷണ ലംഘനം മാത്രമാണ്.) അത് കഴിഞ്ഞാല്‍ ആദ്യ ദിവസങ്ങളില്‍ ക്ഷീണം ചെറുതായി തോന്നി തുടങ്ങും. പക്വമാകത വിശപ്പും തോന്നും. ക്ഷീണം ഉണ്ടാകുന്നതിനു കാരണം പുറം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജത്തെ പിന്‍വലിച്ചു, അകം പ്രവര്‍ത്തനങ്ങള്‍ക്കായി ശരീരം ഉപയോഗിക്കാന്‍ തുടങ്ങുന്നത് കൊണ്ടാണ്. (വലിയൊരു മോട്ടോര്‍ ഓണ്‍ ചെയ്യുമ്പോള്‍, അതെ ലൈനിലുള്ള ബള്‍ബുകള്‍ മങ്ങുന്നത് പോലെ ആണത്.)

ചര്‍ദി ആണ് ഉപവാസത്തിന്റെ ആദ്യ ദിനങ്ങളില്‍ വരുന്ന ആദ്യ ശമന പ്രതിസന്ധി. തലവേദന, ഓക്കാനം എന്നിവയും അനുബന്ധമായി ഉണ്ടാകാം. ഇത് ആദ്യ മൂന്നു മുതല്‍ അഞ്ചു നാളുകള്‍ വരെ ഉണ്ടാകും. ഇതിനിള്ളില്‍, നമ്മിലെ വിശപ്പെന്ന വികാരം, പാടെ നിന്നിട്ടുണ്ടാകും.പിന്നീട് വയറിളക്കത്തിലേക്ക് തിരിയും. അത് ഏതാണ്ട് എട്ടാം ദിവസം മുതല്‍ പത്താം ദിവസം വരെ നീളാം. പിന്നീടു തളര്ച്ചയുടെ അവസ്ഥ കൂടുകയും, ശരീരത്തിന് നന്നേ ദുര്‍ഗന്ധം ഉണ്ടാകുകയും ചെയ്യും. വികാരങ്ങളുടെ പിന്‍വലിവും, ഒന്നിനോടും താല്പര്യമില്ലയ്കയും, ഈ സമയത്ത് പൊതുവേ കാണാറുള്ളതാണ്‌ .പൂര്‍ണമായി ശയ്യവലംബിയും ആകുകയും വിസര്‍ജനതിനും മറ്റും ഒരുപക്ഷെ പരസഹായം വേണ്ടിയും വന്നേക്കാം. (സ്ഥിരം ഉപവസിക്കുന്ന ഒരാള്‍ക്ക്‌, അതിങ്ങനെ സംഭവിക്കണം എന്നില്ല .) പിന്നീട് പതിയെ ഉന്മേഷം തിരിച്ചു വരും. കേള്‍വിയും കാഴ്ചയും വര്‍ദ്ധിക്കും. എഴുന്നേറ്റു നടക്കാറാകും . പതിനഞ്ചു മുതല്‍ പതിനെട്ടു ദിവസം കഴിയുന്നതോടെ നല്ല ഉന്മേഷതിലേക്ക് വരികയും പതിയെ വിശപ്പ്‌ തോന്നി തുടങ്ങുകയും ചെയ്യും. ഇനിയാണ് നിര്‍ണായക ഘട്ടം. സംഭരിത ഭക്ഷണത്തെ വിട്ട്‌, ശരീര കോശങ്ങളെ ഉപജീവിക്കുന്ന ഈ സ്വയം ദഹന ഘട്ടത്തിലാണ്, മരണാത്മക അപഘടനകളില്‍ നിന്നും, ശരീരം സ്വയം പരിചരിച്ചു കൊണ്ട്, പുനര്‍ നിര്‍മാണങ്ങള്‍ നടത്തുക. അടഞ്ഞ ഹൃദയ വാല്‍വുകള്‍ വരെ പുതുതായി ഉണ്ടാകിയിട്ടുള്ള ചരിത്രം ശരീരത്തിനുണ്ട്. ഈ സമയത്ത് വിശപ്പ്‌ തോന്നാമെങ്കിലും ഭക്ഷണം കഴിക്കുന്നത്‌, മരണത്തിലേക്ക് നയിക്കും. വിശപ്പ്‌ തുടങ്ങി ഏതാണ്ട് മൂന്നു നാളുകള്‍ക്കു ശേഷം, ഓരോ സ്പൂണ്‍ കരിക്കിന്‍ വെള്ളമോ മറ്റോ മണിക്കൂറുകള്‍ ഇടവിട്ട്‌ കഴിച്ചു കൊണ്ട് ഉപവാസം അവസാനിപ്പിക്കാം. ഒരു സ്പൂണ്‍ കരിക്കില്‍ നിന്നും, ഫല ഭക്ഷണത്തിലെക്കെത്താന്‍, ഉപവസിച്ചതിന്റെ പകുതി ദിവസമെങ്കിലും എടുത്തേ പറ്റൂ.. സ്വയം ദഹന സംവിധാനത്തിലേക്ക് ചെന്നെത്തിയ ശരീരം, പതിയെ പുറം ഭക്ഷണ വസ്തുക്കളാല്‍ ശരീര പുനര്‍ നിര്‍മിതി നടത്തിയെടുത്തു തുടങ്ങും.

ഈ സമയം, ജീവിതത്തിലെ ഏറ്റവും സുഖം നിറഞ്ഞ ദിവസങ്ങലാകും. മനസ്സ് ഈറ്റവും ദൃധവും നിരമലവും ആകുന്നതു നമുക്കറിയാന്‍ കഴിയും. പ്രകൃതിയുടെ സൂക്ഷ്മാംശങ്ങളെ നമ്മുടെ ഇന്ദ്രിയങ്ങലാല്‍ തിരിച്ചരിയാനാകുമെന്നതും മറ്റൊരു സവിശേഷതയാണ്. ആത്മ സാക്ഷാത്കാരം എന്നൊക്കെയുള്ള ആത്മീയ അന്വേഷണങ്ങളുടെ പടിവതില്‍ക്കലായിരിക്കും നാമപ്പോള്‍ എത്തുക.

 

ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍. ഒരു ഉപവാസ വിദഗ്ദ്ധന്റെ നിരീക്ഷണത്തില്‍ മാത്രമേ ദീര്‍ഘ ഉപവാസം (മൂന്നു നാളുകള്‍ക്കു അപ്പുറത്തേക്ക് പോകുന്നത് ) എടുക്കാവൂ.. ഉപവാസം തുടങ്ങുന്നതിനു മുന്‍പൊരു ആഴ്ചയെങ്കിലും, ഫലാഹാരം കഴിക്കുന്നത്‌, ശമന പ്രതിസന്ധികള്‍ ഒഴിവാക്കും. സന്ദര്‍ശകര്‍, ടി വീ, പത്രം, കമ്പ്യൂട്ടര്‍, ഫോണ്‍ എന്നിവ പാടെ ഒഴിവാക്കണം. (ബോറടി മാറ്റാന്‍ യാത്രാ വിവരണങ്ങള്‍ പോലെയുള്ള ഗഹനമല്ലാത്ത വിഷയങ്ങളില്‍ വായന ആകാം.) ആദ്യ ദിനങ്ങള്‍ കഴിഞ്ഞാല്‍, പൂര്‍ണമായും വിശ്രമിക്കണം. ഒരു വിദഗ്ദ്ധന്റെ നിര്‍ദ്ദേശ പ്രകാരമേ പിന്നീട് ഭക്ഷണം കഴിക്കാവൂ.. വീടുകാരുടെയോ, കൂടെയുള്ളവരുടെയോ, പൂര്‍ണമായ അറിവും സമ്മതവും ഇല്ലാതെ ചെയ്യുന്ന ഉപവാസങ്ങള്‍, ആത്മഹത്യാപരമായിരിക്കും.

 

വ്യക്തികളുടെ ജീവിത ശൈലി, ലക്‌ഷ്യം, തടി, പ്രായം, വിഷയങ്ങളിലുള്ള അറിവും വിശ്വാസവും, പരിസ്ഥിതി, സഹിഷ്ണുത, ധൈര്യം എന്നിവയ്ക്കനുശ്രുതം, മുന്‍ പറഞ്ഞ ലക്ഷണങ്ങളില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാം.

 

ഇനി അവസാനമായി എന്റെ പ്രായോഗിക പരിചയം.പതിനഞ്ചോളം വര്‍ഷമായി മിക്കവാറും എല്ലാ ഓണ നാളുകളിലും ഞാന്‍ ഉപവസിക്കാറുണ്ട്. എല്ലാവര്‍ഷവും പതിനഞ്ചു നാളുകള്‍ എങ്കിലും ഉപവസിക്കും. മാസത്തില്‍ ഒന്നോ രണ്ടോ തവണ, അറിഞ്ഞോ അറിയാതെയോ ഹ്രസ്വ ഉപവാസങ്ങളും ചെയ്യാറുണ്ട്. (1998 നു മുന്‍പ് നാലോളം വര്‍ഷങ്ങള്‍ ഫലങ്ങള്‍ മാത്രം ആയിരുന്നു ഭക്ഷണം) ഇപ്പോഴൊക്കെ ഞാന്‍ മുന്‍പറഞ്ഞ വ്യവസ്ഥകള്‍ മുഴുവനായും പാലിക്കാറൊന്നും ഇല്ല. ഉപവസിച്ചു കൊണ്ട് തന്നെ കാറോടിക്കുകയും, മല കയറുകയും ഒക്കെ ചെയ്യാറുമുണ്ട്. ഇത് (നിയമങ്ങള്‍ പാലിക്കാത്തത്) ആരും മാതൃകയാക്കരുത് എന്ന് അഭ്യര്തിക്കട്ടെ.

 

(ചിത്രങ്ങള്‍ ലേഖനം പ്രസിദ്ധീകരിച്ചതിന് രണ്ടു വര്‍ഷത്തിനു ശേഷം  ചേര്‍ത്തതാണ്. ചിത്രത്തിലെ വിഷയങ്ങള്‍ പ്രത്യേകം പ്രതിപാദിച്ചു കാണില്ല. അവ്യക്തത തോന്നുന്നവര്‍ ചോദിക്കുക. )

https://www.facebook.com/notes/santhosh-olympuss/notes/262700510444563

 

 

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply