പ്രാഥമിക വിലയിരുത്തല്‍
ഒളിമ്പസ്സിന്റെ പഠനത്തിന്റെ ഓരോ ഘട്ടത്തിലും ഒരു വിലയിരുത്തല്‍ പ്രക്രിയയുണ്ട്. പഠനാരംഭത്തില്‍ തന്നെ, പഠിതാവിന്റെ ഇന്നോളം സ്വായത്തമാക്കിയ ലോക വിജ്ഞാനവും, വീക്ഷണ ഗതിയും, വിഷയ ജ്ഞാനവും, സാങ്കേതിക ജ്ഞാനവും, സാമാന്യ ബോധവും, ശേഷിയും ഒന്ന് വിലയിരുത്തേണ്ടതുണ്ട്. ഇത് ഈ പഠന പ്രക്രിയയില്‍ പഠിതാവിനെയും മാര്‍ഗദര്‍ശികളെയും ഒരുപോലെ സഹായിക്കും. പഠന ശേഷം സ്വയവും മാര്‍ഗദര്‍ശികള്‍ക്കും പഠനാന്തര വികാസത്തെ അളക്കാനും ഈ വിലയിരുത്തല്‍ ഉപകരിക്കും.
- നിങ്ങളുടെ വീക്ഷണത്തില്‍ ഇന്ന് നാം അഭിമുഖീകരിക്കുന്ന ഏറ്റവും മുഖ്യമായ പത്തു പ്രശ്നങ്ങള്‍ എന്തെല്ലാം?
- അവയില്‍ കേന്ദ്ര കാരണം ഏതെന്നു നിങ്ങള്‍ക്കു തോന്നുന്നു? എന്തുകൊണ്ട്?
- ഇതിനു നിങ്ങള്‍ നിര്‍ദേശിക്കുന്ന പരിഹാര മാര്‍ഗങ്ങള്‍ എന്തെല്ലാം? എന്തുകൊണ്ട്?
- നിങ്ങളുടെ വീക്ഷണത്തില്‍ വിദ്യാഭ്യാസം നിങ്ങളുടെ സഹജ ശേഷിയില്‍ ഉണ്ടാക്കുന്ന മാറ്റം എന്താണ്?
- നിങ്ങള്‍ വിശ്വാസിയാണോ? എന്തുകൊണ്ട്?
- നിങ്ങളുടെ വീക്ഷണത്തില്‍ അറിവ് എന്നാല്‍ എന്താണ്? അതിന്റെ ഉറവിടങ്ങള്‍ എന്തെല്ലാമാണ്?
- സര്‍വകലാശാലകളിലൂടെയും, മറ്റു പാഠ പുസ്തകങ്ങളിലൂടെയും മറ്റും നാം പഠിച്ചു വരുന്ന ” ശാസ്ത്രം ” ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്ത് കൊണ്ട്?
- ഉയര്‍ന്ന ധന സമ്പാദനം, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, ഉയര്‍ന്ന പ്രസിദ്ധി, ഇവ നിങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തെ എത്രകണ്ട് പിന്തുണയ്ക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നു?
- ആരോഗ്യം, ആരോഗ്യ സംരക്ഷണം: നിങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കുക.
- നിങ്ങള്‍ – കൃഷി : ബന്ധം വ്യക്തമാക്കുക.
- നിങ്ങള്‍ – ഭരണ കൂടം – ജീവിതം : ബന്ധം വ്യക്തമാക്കുക.
- നിങ്ങള്‍ – സംഗീതം – ജീവിതം : ബന്ധം വ്യക്തമാക്കുക.
- ഗോത്രം – കൂട്ടുകുടുംബം – കുടുംബം – അണുകുടുംബം – അടുത്തത് ? : വിശദമാക്കുക.
- നിങ്ങളുടെ വീക്ഷണത്തില്‍ ജീവിതത്തിനു ഒരു പ്രത്യയ ശാസ്ത്രം ആവശ്യമുണ്ടോ?
- ജീവിതത്തെ പ്രകൃതിയുമായി നിങ്ങള്‍ എങ്ങനെ ബന്ധപ്പെടുത്തുന്നു?
- ആഗോള തലത്തില്‍ നമുക്കുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ നിങ്ങള്‍ക്ക് പങ്കുണ്ടെന്ന് തോന്നുന്നുണ്ടോ? എത്രത്തോളം?
- നിങ്ങളാഗ്രഹിക്കുന്ന ഭാവി ലോകം എങ്ങിനെയുള്ളതായിരിക്കണം?
- സുസ്ഥിര ജീവനം : നിങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കുക.
- മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ എവിടെയാണ് പരിസ്ഥിതി ?
- ഇത്തരം പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടോ? ഇത്ര നേരം കൊണ്ട് എന്തെല്ലാം തോന്നുകയുണ്ടായി?
ഇനി നമുക്ക് നടക്കാം
Leave a Reply
You must be logged in to post a comment.