വിശപ്പും ശങ്കയും അടക്കമുള്ള അകം അറിയലാണ് വികാരം..

രോഗവും ശമനവും പോലെ ശരീരത്തില്‍ ധര്‍മമാകുന്ന ആവശ്യകതകളെ അറിയിക്കാനുള്ള ഒന്ന്. ഇത് പോലെ ഒന്നാണ് പ്രകൃതിക്കും ഉള്ളത്. അത് കാവ്യ ചിത്രീകരണം അല്ല.. യാഥാര്‍ത്ഥ്യം.

ഇന്ദ്രിയങ്ങളും മനസ്സും, തുറന്നിരുന്നാല്‍ മാത്രം അറിയാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യം. യുക്തി ഉണര്‍ന്നിരുന്നാല്‍ അറിയാതെയാകുന്ന യാഥാര്‍ത്ഥ്യം…

ആ വികാരം ന്യായാന്യായങ്ങളുടെതല്ല.. അത് അനുരൂപപ്പെടലിന്റെയും സ്വയം നിര്‍വഹണത്തിന്റെതുമാണ്.

യുക്തിയെ വേണ്ടിടത്ത് മാത്രം ഉപയോഗിക്കുക. ജനിതക അടയാളമായി അണിയാതിരിക്കുക. പ്രകൃതിയും അതിന്റെ വികാരങ്ങളും നമുക്ക് മുന്നില്‍ വെളിപ്പെട്ടു കൊള്ളും

 

https://www.facebook.com/notes/santhosh-olympuss/notes/296241623757118

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply