പ്രകൃത ചികിത്സ വ്യവസ്ഥാ നിയമത്തിലൂടെ

.വ്യവസ്ഥാനിയമത്തെ അറിഞ്ഞു കൊണ്ട് സഹജാരോഗ്യത്തെ ബോദ്ധ്യം വന്നവര്‍ക്ക് പ്രകൃത്യാത്മീയതയേയും പ്രകൃതിമനശ്ശാസ്ത്രത്തെയും ആത്മത്തെയും ഈശ്വരീയത്തെയും മനസ്സിലാക്കുവാന്‍ കഴിയും
ഒരു കോശ വ്യവസ്ഥയുടെ ഏറ്റവും സുഖകരമായി ഇരിക്കുവാനുള്ള ആഗ്രഹത്തെയാണ് അകം ചോദനയായി അറിഞ്ഞു നടപ്പിലാക്കുവാന്‍ നാം പ്രേരിതമാകുക. അതെ പോലെ തന്നെ നമ്മുടെ സുഖ കാമനകളാണ് അര്‍ത്ഥനകളായി പുറം പ്രകൃതിയിലേക്ക് ചെന്ന് നമ്മുടെ ഭാവിയായി തിരികെ നമുക്ക് മുന്നിലെത്തുന്നത്. അകത്തും പുറത്തും ഉള്ള ഒരേ പോലെയുള്ള ഈ വിന്യാസത്തെ പ്രകൃത്യാത്മീയത എന്ന് മനസ്സിലാക്കാം. ഇവയുടെ അന്യോന്യ ക്രിയയെ പ്രകൃതിമനശ്ശാസ്ത്രമെന്നു മനസ്സിലാക്കാം. അകത്തുള്ള പ്രാകൃതീയ പ്രതിഭാസത്തെ ആത്മമെന്നും പുറത്തുള്ള പ്രാകൃതീയ പ്രതിഭാസത്തെ ഈശ്വരീയമെന്നും മനസ്സിലാക്കാം. അതിനാല്‍ വ്യവസ്ഥാനിയമത്തെ സമഗ്രമായി അറിഞ്ഞു കൊണ്ട് സഹജാരോഗ്യപരിപാലനത്തെ (പ്രകൃതചികിത്സ) പഠിക്കുക, ലോകവിന്യാസത്തിന്െറ അടിസ്ഥാനനിയമം (പെന്റാക്കൂ) നമുക്ക് ബോദ്ധ്യമാകും.
വാല്‍ക്കഷണം : ശ്രദ്ധിക്കുക, പ്രകൃതി ചികിത്സ യല്ല, പ്രകൃത ചികിത്സ
.
Leave a Reply
You must be logged in to post a comment.