ജീവിത വിജയത്തിനു പാരഡൈം ഷിഫ്റ്റ്
ആഗ്രഹിച്ചാല്‍ എന്തും നടക്കും എന്ന് LAW OF ATTRACTION പറയുന്നു. എന്നിട്ടും നമ്മുടെ ആഗ്രഹങ്ങള്‍ നടക്കാതെ പോകുന്നത് എന്ത് കൊണ്ടാണ്?
കാഴ്ചപ്പാടുകള്‍ നയിക്കുന്നു.
ക്യുലൈഫ് പറയുന്ന ഒരു പ്രധാന കാര്യമാണ് perception drives എന്നത്. അതായത് നമ്മുടെ കാഴ്ചപ്പാട് എന്താണോ അത് നമ്മെ നയിക്കും. നമ്മള് എങ്ങോട്ടേക്ക് പോകണമെന്നുള്ള ഇടത്തേക്ക് കൊണ്ട് പോകും എന്നല്ല , കാഴ്ചപ്പാട് എന്നത് നമ്മുടെ ജീവിതത്തെ ഉണ്ടാക്കും, രൂപകല്‍പ്പന ചെയ്യും, ഉരുവാക്കി തരും. നമ്മള് എങ്ങനെ പെര്‍സീവ് ചെയ്യുന്നു എന്നതിന് അനുസരിച്ച് നമ്മുടെ ജീവിതം മുഴുവന്‍ രൂപപ്പെടും. നമ്മുടെ ജീവിതത്തില്‍ എന്തെങ്കിലും തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, നമുക്കെന്തെങ്കിലും വേര്‍പാട് ഉണ്ടായിട്ടുണ്ടെങ്കില്‍, നമുക്കെന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനു കാരണം വെളിയില്‍ അല്ല അന്വേഷിക്കേണ്ടത് അകത്താണ്. നമ്മുടെ കാഴ്ചപ്പാടിലാണ് അന്വേഷിക്കേണ്ടത്. അതുകൊണ്ട് കാഴ്ചപ്പാട് എന്നതിനെ കൃത്യമായി ബോധ്യപ്പെടുകയാണ് വേണ്ടത്.
പാരഡൈം
അതുപോലെ ഈ കാഴ്ചപ്പാട് കൊണ്ട് നമ്മില്‍ ഉണ്ടായ ഒരു മനോഘടനയാണ് പാരഡൈം എന്നത്. പാരഡൈം എന്നു വച്ചാല്‍ മനോചിത്രം. നാം ആരെന്നും നമ്മുടെ പശ്ചാതലമെന്തെന്നും നമ്മുടെ ജീവിതത്തിന്റെ പ്രവര്‍ത്തന സംവിധാനം എന്താന്നും ഒക്കെ ബാല്യം കഴിയുന്നതിനു മുമ്പ് തന്നെ നമ്മുടെ ഉള്ളില്‍ അഥവാ ഉപബോധത്തില്‍ രൂപപ്പെടുന്ന കാഴ്ചപ്പാടുകളുടെ ആകെത്തുക. നാം അറിയുന്ന നമ്മുടെ ബോധ മനസ്സിന് ചില താല്കാലിക കൂട്ടിക്കിഴിക്കലുകള്‍ ജീവിതത്തില്‍ നടത്തുവാന്‍ കഴിയും. എന്നാല്‍ ജീവിതത്തിലെ ശീലങ്ങളും വിശ്വാസങ്ങളും യോഗ്യതകളും ഒക്കെ ഓര്‍മയാക്കി രേഖപ്പെടുത്തി വച്ചിട്ടുള്ള ഉപബോധ മനസ്സാണ് ജീവിതത്തിലെ ഓരോ നിമിഷത്തെ അനുഭവങ്ങളും നമുക്ക് കൊണ്ട് തരുന്നത്. ഈ ഓര്മസഞ്ചയത്തെയാണ് ഉപബോധ ചിത്രം അഥവാ പാരഡൈം എന്ന് വിളിക്കുന്നത്.. എട്ടു വയസ്സ് ആകുന്നതു വരെയുള്ള കാലം കൊണ്ട് രൂപീകരണം പൂര്‍ത്തിയാകുന്ന ഈ ഉപബോധ ചിത്രം നമ്മുടെ ജീവിതത്തെ മുഴുവനായും തീരുമാനിക്കുന്നു. ഒരാളുടെ ജീവിതം വിജയമാകുന്നതിനും പരാജയമാകുന്നതിനും അടിത്തറയാകുന്നത് ഈ പാരഡൈം ആണ്.
പാഡൈം ഷിഫ്റ്റ്
ആഗ്രഹിച്ചാല്‍ എന്തും സാധിക്കും എന്ന ലോ ഓഫ് അട്രാക്ഷന് പരിശീലിച്ചിട്ടും പലര്‍ക്കും അത് നടക്കാതെ പോകുന്നത് മതിയായ മനോചിത്രം അഥവാ പാരഡൈം ഇല്ലാത്തത് കൊണ്ടാണ്. ജീവിത വിജയത്തിനു വേണ്ടത് വിജയകരമാണ് ജീവിതം എന്ന പാരഡൈം ആണ്. വെറും പരിശ്രമം കൊണ്ട് നേടാവുന്ന ഒന്നല്ല ആ പാരഡൈം. അതിനു നിലവിലുള്ള ഉപബോധ ചിത്രത്തെ മാറ്റി എഴുതേണ്ടതുണ്ട്. ഈ മാറ്റി എഴുത്തിനെയാണ് പാഡൈം ഷിഫ്റ്റ് എന്ന് വിളിക്കുന്നത്.ഈ പാരഡൈമിനെ ശുഭകരായ ഒരു ദിശയിലേക്കു ഷിഫ്റ്റ് ചെയ്യുക അഥവാ തിരിച്ചു വയ്ക്കുക എന്നതാണ് നമ്മള് ഈ പരിപാടിയിലൂടെ പ്രാഥമികമായി ഉദേശിക്കുന്നത്. എങ്ങോട്ടാണ് തിരിച്ചു വയ്ക്കേണ്ടത് എന്ന് അവനവനു തീരുമാനിക്കാം
ശരിയും ശുദ്ധവുമായ വിവിധ തരം ധ്യാനങ്ങള്‍ വഴി മനസ്സിനെ സുതാര്യമാക്കല്, മനസ്സിലെ കെട്ടിക്കിടക്കുന്ന വികാര മാലിന്യങ്ങളെ കഴുകിക്കളയല്‍ , ബോധ മനസ്സിനെ ബൈപ്പാസ് ചെയ്തു കൊണ്ട് ഉപബോധത്തിലെ മതിയായ ചിത്രങ്ങള്‍ കടത്തിവിടല്‍, വേണ്ടുന്ന കാര്യത്തില്‍ സ്ഥിരമായി ഫോക്കസ് ചെയ്യല്‍ തുടങ്ങി മനസ്സിനെ സ്വയം പരിശീലിപ്പിച്ചു കൈകാര്യം ചെയ്യുന്ന ഒട്ടേറെ സങ്കേതങ്ങള്‍ വഴിയാണ് ഈ ഷിഫ്റ്റ് സാദ്ധ്യമാകുന്നത്. പുസ്തകം വായനയിലൂടെയോ വീഡിയോ കാണുന്നതിലൂടെയോ ഈ വിദ്യ സ്വായത്തമാക്കുവാന്‍ കഴിയില്ല. ഈ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരുടെ സാന്നിദ്ധ്യത്തിലും മേല്‍നോട്ടത്തിലും പരിശീലിക്കുക മാത്രമാണ് അതിനുള്ള വഴി.
ക്യൂ-ഈസി ടൂള്‍സ് വര്‍ക്ക് ഷോപ്പ് പരമ്പര ഈ പരിശീലനത്തിനു നിങ്ങളെ സഹായിക്കും.
പരിപാടിയില്‍ പങ്കെടുക്കുന്നതിനു മുമ്പായി നിര്‍ബന്ധമായും കാണേണ്ടുന്ന സൌജന്യ തിയറി സെഷനുകള്‍
വായിക്കാന്‍
1. ഉപബോധ വിപ്ലവം
https://ml.olympuss.in/ml-subconsciousrevolution/
2. ക്യൂലൈഫ്
കാണുവാന്‍
3. ക്യൂലൈഫ് ആമുഖ വീഡിയോ സെഷനുകള്‍
https://u.nu/31q0
Leave a Reply
You must be logged in to post a comment.