മാലിന്യങ്ങള്‍ ശല്യമാകുന്നുവെങ്കില്‍
മാലിന്യങ്ങള്‍ ശല്യമാകുന്നുവെങ്കില്‍ രണ്ടു വഴികളാണ് മുന്നിലുള്ളത്.
ഒന്നുകില്‍ അവയുണ്ടെന്നു അറിയാത്ത രീതിയില്‍ മണമോ നിറമോ രൂപമോ പേരോ മാറ്റിയോ മറച്ചോ പുതച്ചോ അവിടെ തന്നെ സംസ്കരിച്ച് സംസ്കൃതരാകുക..
അതല്ലെങ്കില്‍ ആദ്യം കുറച്ചു അസഹ്യമെങ്കിലും മാലിന്യങ്ങളെ ഓരോന്നായി പുറംതള്ളി ക്കളഞ്ഞു ആ ഇടത്തെ നവീനമാക്കുക.
ശരീരത്തിലും മനസ്സിലും വീട്ടിലും ജീവിതത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും ഒക്കെ ഈ രണ്ടില്‍ ഏതു രീതിയും പിന്തുടരാം.
ഇതില്‍ സംസ്കൃതരാകണോ നവീനരാകണോ എന്നത് ബോധപരമായ ചോയിസ് ആണ്.
Leave a Reply
You must be logged in to post a comment.