ജീവന്‍ സ്വയം ചികില്സിക്കുന്ന പ്രതിഭാസം
ജീവനെന്നാല്‍ കേവലം കാര്‍ബോണിക സംയുക്തങ്ങളുടെ ഒരു കൂട്ടം എന്ന ഭൌതിക ഗുണം അല്ലെന്നും അത് സ്വയം സംഘടിക്കുവാനും സംരക്ഷിക്കുവാനും പരിചരിക്കുവാനും വംശീകരിക്കുവാനും ഉള്ള ഒരു സത്തയുടെ ശേഷി എന്ന പ്രതിഭാസം ആണെന്നും ആധുനിക ശാസ്ത്ര വീക്ഷണം മനസ്സിലാക്കുന്നു. പ്രതികരിപ്പിക്കുവാന്‍ പാകത്തില്‍ ഭക്ഷണമോ ചിന്തയോ അനുഭവമോ ഒന്നും അകത്തേക്ക് നല്‍കുന്നില്ലെങ്കില്‍ ജീവ ശരീരത്തിന്റെ കേടായ ഏതു ഭാഗത്തെയും ജീവന്‍ സ്വയം ചികില്സിക്കുമെന്നു നോബല്‍ സമ്മാനം തന്നെ ശരിവയ്ക്കുന്നു.
ശരീരത്തെ യന്ത്രമായി കാണുന്ന പ്രാകൃത ബോദ്ധ്യത്തില്‍ ഊന്നിക്കൊണ്ട് സാങ്കേതിക ഉപകരണങ്ങളോ യന്ത്രങ്ങളോ തന്ത്രങ്ങളോ ഉല്‍പന്നങ്ങളോ കൊണ്ട് കേടായ ശരീരത്തെ ചികല്‍സിച്ച് കച്ചവടം വര്‍ദ്ധിപ്പിക്കാമെന്ന വ്യവസായ സമീപനം അല്ല, സ്വയം പ്രവര്‍ത്തിക്കാന്‍ ശരീരത്തെ അനുവദിക്കുവാനുള്ള വിശ്രമത്തിലൂടെ ഏതു സ്വാഭാവിക ശമനവും സാധ്യമാക്കുന്ന ചികിത്സയാണ് നമുക്ക് വേണ്ടത്.
About Santhosh Olympuss
An Ecosopher who lives to propagate Deep Ecological perspective in Human Life
Leave a Reply
You must be logged in to post a comment.