ഇനി ഒരു മൂന്നാം ലോക മഹാ യുദ്ധം വരുന്നു എന്ന് കരുതുക
ഇനി ഒരു മൂന്നാം ലോക മഹാ യുദ്ധം വരുന്നു എന്ന് കരുതുക. എല്ലാ വിധ സാമൂഹ്യ സുരക്ഷയിലും ആണ് തങ്ങള്‍ എന്ന് കരുതുന്നവരും ലോകം മുഴുവന്‍ അപകടങ്ങളില്‍ ആണെന്ന് കരുതുന്നവരും എന്താണ് ചെയ്യുവാന്‍ പോകുന്നത്? യുദ്ധങ്ങള്‍ കെട്ടി ചമയ്ക്കുന്നവ ആണ്. അവ തോക്കും പീരങ്കിയും ബോംബും ഉപയോഗിച്ച് കൊണ്ട് തന്നെ ആകണമെന്നുമില്ല. പേമാരിയും മഹാമാരിയും കടല്‍ മാരിയും പാര്‍വത മാരിയും അപകടവും ദുരന്തങ്ങളും ദുരുതവും രോഗവും ഭയവും വറുതിയും തടവും കലാപവും ഒക്കെ കൊണ്ട് യുദ്ധത്തെ സൃഷ്ടിക്കാനാക്കും. കമ്പോള സമ്പദ് വ്യവസ്ഥയുടെ ഒരു കരുതിക്കൂട്ടിയുള്ള കലക്കം ആയിരിക്കും അത്. ഏതാണ്ട് അത് അങ്ങിനെ ഒക്കെ തന്നെ കലങ്ങി വരുന്നുമുണ്ട്. ഇല്ലായ്മയും വറുതിയും ദുരിതവും ബോധപൂര്‍വം സമൂഹത്തിലേക്കു ഇറങ്ങി വരുമ്പോള്‍ അതിനെ നേരിടാനുള്ള എന്ത് മുന്നൊരുക്കമാണ് നാം നടത്തിയിട്ടുള്ളത്? എല്ലാരും അനുഭവിക്കുന്നത് തന്നെയല്ലേ നാമും അനുഭവിക്കുവാന്‍ പോകുന്നത് എന്നാണോ ചിന്തിച്ചു പോകുന്നത്? നിങ്ങളുടെ വ്യക്തിഗത ചിന്തയില്‍ എന്ത് പരിഹാരമാണ് നിര്‍ദ്ദേശിക്കുവാനുള്ളത്?
Leave a Reply
You must be logged in to post a comment.