ഇക്കോവില്ലേജിലേക്കുള്ള വഴി

നേരിട്ടുള്ള ലൊക്കേഷന്‍ മേപ്പ്

●  വടക്ക് നിന്നുള്ളവര്‍ ട്രെയിനില്‍ വരുമ്പോള്‍ പാലക്കാട് വഴിക്കുള്ള വണ്ടിയിലെങ്കില്‍ ഒറ്റപ്പാലത്ത് ഇറങ്ങുക. അവിടുന്നു പഴയന്നൂര്‍ക്കും അവിടെ നിന്നും പാടൂര്‍ക്കും ബസ്സ് ലഭിക്കും. പകല്‍ ആണെങ്കില്‍ മാത്രം ഈ വഴി വന്നാല്‍ മതിയാകും.

●  തെക്ക് നിന്നുള്ളവരും വടക്ക് നിന്നും തൃശൂര്‍ ട്രെയിനില്‍ വരുന്നവരും തൃശൂര്‍ പാലക്കാട് റൂട്ടില്‍ ഉള്ള ബസ്സില്‍ കയറി ആലത്തൂര്‍ ഇറങ്ങുക.

●  കിഴക്ക് നിന്നും വരുന്നവര്‍ പാലക്കാട് നിന്നും ആലത്തൂര്‍ വരിക.

●  ആലത്തൂര്‍ നിന്നും പഴയന്നൂര്‍ക്കുള്ള ബസ്സില്‍ കയറി പാടൂര്‍ ജംഗ്ഷനില്‍ ഇറങ്ങുക.

●  അതല്ലെങ്കില്‍ തെക്ക് നിന്നുള്ളവരും വടക്ക് നിന്നും   ട്രെയിനില്‍ വരുന്നവര്‍ വടക്കാഞ്ചേരി സ്റെഷനില്‍ ഇറങ്ങി ആലത്തൂര്‍ ബസ്സില്‍ കയറി പാടൂര്‍ ഇറങ്ങുക.

●  പാടൂര് നിന്നും ഓട്ടോയില്‍ വരുവാന്‍  പാടൂര്‍ ജംഗ്ഷനില്‍ നിന്നും ഓട്ടോ കിട്ടും.  ആനവളവ്  –  പണിക്കനാര്‍ കാവ് –  തെക്കേക്കളം വഴി  ഇക്കോവില്ലേജില്‍ വരാം.

●  പാടൂര് നിന്നും നടന്നു വരുവാന്‍ എങ്കില്‍ ഇറങ്ങേണ്ടത് ആനവളവ് ബസ്സ്റ്റോപ്പില്‍ ആണ്. അവിടെ നിന്നും പണിക്കനാര്‍ കാവ് തെക്കേക്കളം വരെ വഴി ചോദിച്ചു ഒരു കിലോ മീറ്റര്‍ നടക്കാവുന്നതേ ഉള്ളൂ..

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply