അനുഗ്രഹ ലബ്ധിക്കായുള്ള കരുണ

സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കരകയറുവാനുള്ള പ്രതിവിധികളെ പറ്റി അന്വേഷിക്കുന്നവരോട് പ്രകൃതിയോടു നമുക്ക് ഉണ്ടാകേണ്ടുന്ന സുതാര്യതയെ കുറിച്ച് പറയാറുണ്ട്‌.  എന്നാല്‍   പലര്‍ക്കും അതിന്റെ ആവശ്യകത പിടികിട്ടാറില്ല.

ഏതു വിധത്തിലുള്ളതാണെങ്കിലും ധനം എന്നത് നമ്മിലേക്ക്‌ നല്‍കുന്നത് പ്രകൃതിയാണ്. ധനമെന്നത് പ്രകൃതിയിലെ ഊര്‍ജം തന്നെയാണ്. നമ്മിലേക്ക്‌ ധനമെന്ന ഊര്‍ജം  ഒഴുകണമെങ്കില്‍ പ്രകൃതിയിലേക്ക് നമ്മുടെ ഊര്‍ജം മനസ്സായും പ്രാര്‍ത്ഥനയായും ശ്രദ്ധയായും കരുണയായും ആദ്യമേ ഒഴുകേണ്ടതുണ്ട്.

ഇത്രയും കൂടി വിശദീകരിച്ചു പറഞ്ഞു കഴിയുമ്പോള്‍ ധനസമ്പാദന സാദ്ധ്യതയെ കരുതി പലരും പൊടുന്നത്തെ കരുണാമയന്മാരാകാറുണ്ട്.    പ്രളയ ദുരിത സഹായം നല്‍കുമ്പോഴും ഇതേ പ്രത്യുപകാര സാദ്ധ്യതയാണ് പലരുടെയും മനസ്സില്‍.  നാം എന്താണോ ചെയ്യേണ്ടുന്നത് അതാണ്‌ ധര്‍മം. എന്നാല്‍ നാം ഭിക്ഷയായി നല്‍കി അനുഗ്രഹം തിരികെ നേടുന്ന ഒന്നായി ധര്‍മത്തെ മനസ്സിലാക്കിയാല്‍ അത് ധര്‍മം അല്ല, മറ്റെന്തോ ആണ്.   എന്റെ വിഭവങ്ങള്‍ തീര്‍ന്നു പോകാതിരിക്കുവാനായി വിഭവ സ്രോതസ്സായ പ്രകൃതിയെ സംരക്ഷിക്കണം എന്ന് പറയുന്ന കോണ്ടമ്പററി പരിസ്ഥിതി സ്നേഹം പോലെ തന്നെ മറ്റൊന്ന്.

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply