നിങ്ങളും ഒളിമ്പസ്സും തമ്മിലുള്ള ദൂരം.
നിങ്ങള്‍ പ്രകൃതി / പരിസ്ഥിതി / സാമൂഹ്യ നിലപാടുള്ള ആളാണോ? എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ നിലകളെക്കുറിച്ച് പറയുന്നുണ്ടാകും; അഥവാ പറയുവാനുണ്ടാകും.
അങ്ങനെ പറഞ്ഞു തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക് അറിയുവാന്‍ കഴിയും നിങ്ങളും പൊതു സമൂഹവും തമ്മില്‍ ആശയത്തിന്റെ കാര്യത്തിലും ബോദ്ധ്യത്തിന്റെ കാര്യത്തിലും ബോദ്ധ്യപ്പെടുവാനുള്ള ശേഷിയുടെ കാര്യത്തിലും ബോദ്ധ്യമായത് നടപ്പില്‍ വരുത്തുവാനുള്ള ആര്‍ജവത്തിന്റെ കാര്യത്തിലും ഒക്കെ കുറെ ഏറെ ദൂരം ഉണ്ടെന്നു.
പൊതുസമൂഹത്തില്‍ നിന്നും നിങ്ങളിലേക്കുള്ള ദൂരം എത്രയാണോ അത്രയും ഒരുപക്ഷെ അതിലധികം ദൂരമുണ്ടാകും നിങ്ങളില്‍ നിന്നും ഒളിമ്പസ്സിലേക്ക്.
ഒരു സാധാരണ മനുഷ്യനായി ജനിച്ചു ജീവിച്ചു തുടങ്ങിയ നിങ്ങള്‍ ഒരു സുപ്രഭാതത്തില്‍ പ്രകൃതി / പരിസ്ഥിതി / സാമൂഹ്യ നിലപാടുള്ള ആളായി മാറിയതായിരിക്കില്ലല്ലോ? അതിനു നിങ്ങളുടെ നിരീക്ഷണങ്ങളുടെയും തിരിച്ചറിവുകളുടെയും ആര്ജവങ്ങളുടെയും ഒരു ജ്വാല പ്രവര്‍ത്തിച്ചിട്ടുണ്ടാകും.
അതേ ജ്വാല അണയാതെ സൂക്ഷിച്ചാല്‍ നിങ്ങളുടെ യാത്രയും ബോദ്ധ്യവും ഒളിമ്പസ്സിലേക്കും, ഒരു പക്ഷെ അതിനും അപ്പുറത്തേക്കും എത്തുക തന്നെ ചെയ്യും.
നിങ്ങളും നമ്മളും ചേര്‍ന്ന് നമ്മള് ആകുക തന്നെ വേണം..
സ്വാഗതം!!
Leave a Reply
You must be logged in to post a comment.