അർത്ഥനയും ചോദനയും
അർത്ഥനയും ചോദനയും
അർത്ഥന.
നാം എന്ന സത്തയുടെ ആവശ്യങ്ങളെ നമ്മിൽ നിന്നും പുറം വ്യവസ്ഥയിലേക്കു (പ്രകൃതിയിലേക്ക്) കൊടുക്കുന്ന വികാരങ്ങളാണ് അർത്ഥന. അത് അർത്ഥനാ കണങ്ങളായിട്ടാണ് (ഊർജ കണം) പോകുന്നത്. ഉൾ വ്യവസ്ഥകൾ പുറം വ്യവസ്ഥകളിലേക്കു അർത്ഥനാ കാണമായി അവയുടെ ആവശ്യംങ്ങൾ പ്രവഹിപ്പിക്കുന്നു. കോശങ്ങൾ കലകളോടും കലകൾ അവയവങ്ങളോടും അവയവങ്ങൾ നമ്മോടും ആവശ്യപ്പെടുന്നത്, വികാരങ്ങളായി പ്രകൃതിയിലേക്ക് പ്രവഹിക്കുന്നു. ആ ഊർജ കണങ്ങൾ ചോദനകളായി പ്രകൃതിയിൽ എത്തുകയും, പ്രകൃതി നമ്മെ അതിലേക്കു നയിക്കുകയും ചെയ്യുന്നു. പ്രകൃതിയിൽ ആ ആവശ്യങ്ങളെ നിറവേറ്റാനുള്ള വസ്തുക്കളോ വസ്തുതകളോ അപ്പോൾ സ്ഥിതി ചെയ്യന്നുണ്ട്. നമ്മെ രൂപകൽപന ചെയ്യുമ്പോഴേ നമ്മുടെ ആവശ്യങ്ങൾക്കായുള്ള എല്ലാം രൂപകല്പന ചെയ്തു നിർമ്മാണത്തിലിരിക്കയും ആവശ്യാനുസരണം നമ്മിലേക്ക് വന്നെത്തുകയും അഥവാ നാം അതിലേക്കു ആകർഷിക്കപ്പെടുകയും ചെയ്യുന്നു.
ചോദന.
നമ്മിലെ അർത്ഥനകൾ പ്രകൃതിയിലേക്ക് പ്രവഹിക്കുംപോൾ അവിടെ അത് ചോദനകളായി എത്തുന്നു. ആ ചോദനകൾക്കു പ്രകൃതി പ്രതികരിക്കുമ്പോൾ നമ്മുക്ക് അത് അനുഭവസംജ്ഞകളായി കിട്ടുന്നു.ആ സംജ്ഞകളെ നമ്മിലെ സഹജാവബോധം തിരിച്ചറിഞ്ഞു നമ്മുടെ ചോദനകൾ (instinct) ആക്കുന്നു. ചോദനകൾ നമ്മെ ആവശ്യപ്പെട്ട വസ്തുക്കളോടോ വസ്തുതകളോടോ ആകര്ഷിപ്പിക്കുന്നു. നമ്മൾ സുതാര്യതയിലുള്ളവരാണെങ്കിൽ നാം അത് തിരിച്ചറിയുകയും അത് കൈവശത്താക്കുകയോ അതിനായി കിട്ടുന്ന സംജ്ഞകളെ (intuitions) ഉപയോഗിച്ച് അത് നിവർത്തിയാക്കുകുയോ ചെയ്യുന്നു.
ഇവ രണ്ടും ഊർജഭാഷ്യമാണ്. അർത്ഥനയെ നാം ഭാഷയായി പ്രകടിപ്പിക്കുമ്പോൾ അത് പ്രാർത്ഥനയാകും. പ്രകൃതിയിൽ നിന്നും വരുന്ന സംജ്ഞകൾ സഹജാവബോധമായും gut feeling ആയും അനുഭവപ്പെടും. ലളിതമായ ആവശ്യങ്ങൾ നമ്മിലോട്ടു നേരിട്ട് ആകർഷിക്കപ്പെടുകയും സങ്കീർണമായ ആവശ്യങ്ങൾക്കായി നാം ആ അനുഭവ സംജ്ഞകളെ ക്രോഡീകരിച്ചു പദ്ധതിയിട്ടു നടപ്പിലാക്കാൻ പ്രകൃതി നമ്മോടൊപ്പം നിന്ന് നിവർത്തിയാക്കു കയും ചെയ്യുന്നു.
Leave a Reply
You must be logged in to post a comment.