വിശ്വാസവും അന്ധവിശ്വാസവും
വിശ്വാസവും അന്ധവിശ്വാസവും
ജ്ഞാനത്തിന്റെ അനുരൂപനമായി സംഭവിക്കുന്നത് വിശ്വാസം. ഞാന തലങ്ങളിലെ മൂന്നാമതായുള്ള ധാരണ എന്ന തലമാണ് പ്രധാനമായും വിശ്വാസമായി സംഭവിക്കുന്നത്. ആദ്യത്തേത് പാരമ്പര്യമായി കിട്ടിയ സഹജമായ അവബോധവും, രണ്ടാമത്തേത് ശിക്ഷണത്തിലൂടെ കിട്ടിയ പ്രാപ്തിയും മൂന്നാമത്തേത് നമ്മുടെ ബോധത്തിലൂടെ മനസ്സിലാക്കിയെടുത്ത ധാരണകളും നാലാമത്തേത് ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ കര്മപദ്ധതിക്കായുള്ള ഭാവനകളും അഞ്ചാമത്തേതു ആ ഭാവനയുടെ സാഫല്യത്തിലുള്ള പ്രകടനങ്ങളും ആണ്. നമ്മുടെ ബോധത്തിന് മനസ്സിലാക്കാൻ പറ്റിയ ധാരണകൾ എന്ന് പറയുമ്പോൾ അവിടെ ബോധത്തിന്റെ കഴിവിന്റെ പരിമിതികൾ പ്രകടമാകുന്നു. അതിനാൽ വിശ്വാസമാകുന്ന ധാരണകൾ പലരിലും പല വിധമായിരിക്കും. അവിടെ ശരി എന്നത് സ്ഥല കാലങ്ങളുമായി അപേക്ഷികമായിരിക്കും. അതായതു ഒരുവന്റെ ബോധ പരിണാമ ഘട്ടത്തിൽ വിശ്വാസങ്ങൾ പരിണമിച്ചു കൊണ്ടിരിക്കണം. എന്നാൽ അതിനെ പരിണമിക്കാൻ അനുവദിക്കാതെ അതിനുള്ള തുറവികൾ അടച്ചു ദുശ്ശാഠ്യമാകുമ്പോൾ അതിനെ അന്ധ വിശ്വാസം എന്ന് പറയുന്നു.
Leave a Reply
You must be logged in to post a comment.