ഇക്കോ സഹവാസത്തിന്റെ വിഷയാവലി

നവഗോത്ര സമൂഹത്തിന്റെ ഇക്കോ സ്പിരിച്വല്‍ സഹവാസം

പ്രാരംഭ ഒരുക്കങ്ങള്‍

രജിസ്ട്രേഷന്‍

പൂര്‍വ പരിശീലനങ്ങള്‍

രജിസ്ട്രേഷന്‍ നടന്നു  കൊണ്ടിരിക്കുമ്പോള്‍ അനൌപചാരികമായി പരിചയപ്പെടാനും  തികച്ചും പുതിയതായ സങ്കേതങ്ങള്‍ ആമുഖമില്ലാതെ  പരിചയപ്പെടാനുമായി ഉള്ള  വേദിയായി  കോര്‍-റ്റെ കാര്‍വ് ബാറ്റണ്‍ പരിശീലനത്തെ  നാം ഉപയോഗിച്ചു  വരുന്നു, 

സ്വാഗതം

പങ്കാളിത്ത ഉദ്ഘാടനം

  •  അതിഥികളും നിര്‍വാഹകരും സാക്ഷാത്കാരകരും സമമിതമായ പ്രാരംഭം. 

പരിചയപ്പെടല്‍ (ഓരോരുത്തരും പറയേണ്ടത് )

പ്രാഥമിക വിവരങ്ങള്‍

  • പേര് | സ്ഥലം | പ്രായം | കര്‍മമേഖലകള്‍ | കുടുംബം | സംഘടനകള്‍ | താല്പര്യങ്ങള്‍ | അധിക പ്രവര്‍ത്തനങ്ങള്‍ | അധിക വിവരങ്ങള്‍ |

അനുഭവങ്ങള്‍

  • ഇക്കോ ക്യാമ്പ് |കമ്യൂണ്‍ | വില്ലേജ്’

കാഴ്ചപ്പാടുകള്‍

  • ഇക്കോ |സുസ്ഥിരത |ആത്മീയത |ശാസ്ത്രം | സാമൂഹ്യ പ്രതിബദ്ധത | സര്‍വപരത

മനസ്സിലാക്കല്‍

  • ഒളിമ്പസ് | ഇക്കൊസഫി |ഡീപ് ഇക്കോളജി | ഇക്കോ സ്പിരിച്വാലിറ്റി

വ്യക്തിപരം 

  • ജീവിതലക്‌ഷ്യം | ഇവിടെ എത്തിയ വഴി | ഇത് വരെ  തോന്നിയത് | ഇവിടെ നിന്നും പ്രതീക്ഷിക്കുന്നത്

ഒളിമ്പസ്സിന്‍റെ ചരിത്രം (ഫെലോ 1)

  • 1981 – കുട്ടികളുടെ  ശാസ്ത്ര സംഘടനയായി  തത്തമംഗലത്തു ആരംഭം

  • 1986 – കുട്ടികളുടെ  പരിസ്ഥിതി ശാസ്ത്ര സാംസ്കാരിക  കേന്ദ്രമായി  മാറുന്നു,  ഗ്രാമ പദ്ധതി വിഭാവനം.

  • 1990 – ഒളിമ്പസ് ആശ്രമം, വാഗ്മീ നാട്യ കേന്ദ്രം, ഫീനിക്സ് ഗായക സംഘം, സാരംഗം  കയ്യെഴുത്ത്  മാസിക.

  • 1990 – പൊതു ജനങ്ങള്‍ക്കിടയില്‍ പരിസ്ഥിതി പ്രബോധന പരിപാടികള്‍  ആരംഭിക്കുന്നു.  

  • 1994 – ചെന്നൈയില്‍ ഹൌസ് ഓഫ് ഒളിമ്പസ് എന്ന പേരില്‍ കമ്യൂണ്‍ ആരംഭം. ഒളിമ്പസ് ദര്‍ശനത്തിന്റെ  ആവിര്‍ഭാവം.

  • 1997 – റ്റീ റ്റീ എസ് പരിസ്ഥിതി ട്രസ്റ്റ് ആരംഭം. ദക്ഷിണേന്ത്യയില്‍ എങ്ങും പ്രാചാരണ ഗവേഷണങ്ങള്‍‍. കമ്യൂണ്‍ കേരളത്തിലേക്ക്.   

  • 2002 – കമ്യൂണ്‍ നിര്‍ത്തി വയ്ക്കുന്നു. ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ പ്രവര്‍ത്തനം  ആരംഭിക്കുന്നു.

  • 2006 – കമ്യൂണ്‍ നവഗോത്ര ഗുരുകുലം എന്ന പേരില്‍ കല്ലടിക്കോട്ടില്‍  പുനരാരംഭിക്കുന്നു.

  • 2010 – നവഗോത്ര ഗുരുകുലം തത്തമംഗലത്ത് പുനരാരംഭിച്ചു അകം സഹവാസങ്ങള്‍ ആരംഭിക്കുന്നു.

  • 2015 – ഗുരുകുലത്തിന് പുറത്ത് സഹവാസങ്ങള്‍  ആരംഭിക്കുന്നു.

  • 2016 – സ്വന്തം  കാമ്പസ് പാലക്കാട്, പാടൂരില്‍ മംഗലം പുഴയോരത്ത് സ്വന്തമാകുന്നു.

സഹവാസത്തെ പറ്റി

എന്താണ് സഹവാസം (ഫെലോ 2)

  • സഹവാസം : ഒരു കൂട്ടായ്മയിലെ ആളുകളുടെ ഒത്തു ചേരല്‍ | ഒരുമിച്ചു ജീവിക്കല്‍ |  നിലനില്‍ക്കല്‍,
  • ഫെലോഷിപ്‌ : ഒരു നിര്‍ദിഷ്ട വീക്ഷണത്തെ  അനുകൂലിക്കുന്നവരുടെ  സമൂഹം.

  • കൂട്ട് ജീവിത, അനുഭവ, ജ്ഞാന അനുഭൂതികളുടെ പങ്കിടല്‍.

  • കമ്യൂണിറ്റി, റിസോഴ്സ് ഗ്രൂപ്പ്, ബന്ധു സമൂഹം, ഗോത്രം എന്നിവയുടെ നിര്‍മിതി.

  • തുടര്‍ പഠന പരിപാടി: പഠിച്ചു പോകുന്നവര്‍ക്ക് സര്‍വകലാശാലാ രീതിയില്‍  ഒട്ടേറെ ഗവേഷണ പഠന തലങ്ങള്‍.

  • പലതരം സഹവാസങ്ങള്‍ ഉണ്ട് : റിട്രീറ്റ്, പ്രില്യൂസറി (പ്രവേശകം), ഇന്റ്രോസ്പെക്ഷന്‍ (സ്വചിന്തനം), ഫെലോഷിപ്പ്,  പ്ലീനം.

  • ഈ ഒത്തു ചേരല്‍  ആദ്യ തവണ പങ്കെടുക്കുന്നവര്‍ക്ക് പ്രില്യൂസറി സഹവാസവും രണ്ടാമത് പങ്കെടുക്കുന്നവര്‍ക്ക് ഇന്റ്രോസ്പെക്ഷനും തുടര്‍ന്ന് പങ്കെടുക്കുന്നവര്‍ക്ക് ഫെലോഷിപ്പും ആയിരിക്കും.
  • തലങ്ങള്‍ : അതിഥി, ഫെലോഷിപ്പ് വോലന്റീര്‍, നവഗോത്ര പ്രീ ഫെലോ (ഗുരുകുല വോലന്റീര്‍ ആകാനുള്ള മിനിമം യോഗ്യത.),  നവഗോത്ര  ഫെലോ,  നവഗോത്ര ഫാക്വല്‍റ്റി,  ഒളിമ്പസ് വോലന്റീര്‍, ഒളിമ്പസ് പ്രീ ഫെലോ,  ഒളിമ്പസ് ഫെലോ (ഒളിമ്പാ),  ഒളിമ്പസ് ഫാക്വല്‍റ്റി,  ഒളിമ്പസ് അക്ച്ച്വലൈസര്‍, റിയാലൈസേച്ച്യര്‍

സെഷനുകളുടെ  രീതികള്‍ (ഫെലോ 2)

  • വിവിധ തരം സെഷനുകള്‍: ചര്‍ച്ചകള്‍, വിഷയാവതരണങ്ങള്‍, ചോദ്യോത്തരികള്‍, ധ്യാനങ്ങള്‍, കോര്‍-റ്റെ കാര്‍വ്, ചലയോഗ,ഓപ്പണ്‍ സെഷന്‍.

  • ഓപ്പണ്‍ സെഷനുകള്‍ പൂര്‍ണമായും  മയൂടിക് അദ്ധ്യാപന രീതിയില്‍. (ചോദ്യമുണ്ടെങ്കിലേ ഉത്തരമുണ്ടാകൂ.)

  • വിഷയ പരിചയങ്ങള്‍ മാത്രം : അന്വേഷകര്‍ക്ക് ചോദിക്കാം, അറിയാം, അകത്തേക്ക് പോകാം.

  • ഓരോ സെഷനുകള്‍ക്കും  ഒരു  വിലയിരുത്തല്‍  ഉണ്ടായിരിക്കും.

  • ജീവിതത്തിന്റെ  മൌലികമായ എല്ലാ മേഖലകളെയും  അഭിസംബോധന ചെയ്യുന്നു.

  • സംശയങ്ങളേയും വ്യക്തത വരുത്തലുകളേയും സ്വാഗതം ചെയ്യുന്നു.

  • തര്‍ക്കങ്ങളും വാഗ്വാദങ്ങളും പൂര്‍ണമായും നിരാകരിക്കുന്നു.

  • ആവര്‍ത്തിച്ചുള്ള പങ്കാളിത്തത്തിലൂടെ മാത്രമേ  വിഷയ വ്യക്തത കൈവരിക്കുകയുള്ളൂ.

സ്വീകരിക്കേണ്ട രീതി (ഫെലോ 4)

  • ചിരിക്കുക, ഞങ്ങളോടും നിങ്ങളോടും ചുറ്റും ഉള്ളതിനോടും

  • വിഷയങ്ങള്‍ പുതിയതും വലുതും  ആയി തോന്നാം, എങ്കിലും നമ്മളെ കുറിച്ച്  തന്നെ

  • സെഷനുകള്‍ക്ക് രണ്ടു ഭാഗങ്ങള്‍  ഉണ്ടാകും, വിഷയാവതരണവും  ചോദ്യോത്തരിയും

  • മുന്‍വിധികളെ മാറ്റി വയ്ക്കുക.

  • തുറന്ന മനസ്സോടെ കേള്‍ക്കുക.

  • മനസ്സിലാകുന്നതു കുറിച്ച് വയ്ക്കുക.

  • അതതു ഇടങ്ങളിലെ സംശയങ്ങള്‍ അപ്പോള്‍ കുറിച്ച് വയ്ക്കുക.

  • സ്വയം വ്യക്തതയില്ലാത്ത പദങ്ങള്‍ എന്തെന്ന്  അന്വേഷിക്കുക. 

  • വ്യക്തതയില്ലാത്ത പദങ്ങളിലും ഉദാഹരണങ്ങളിലും കുടുങ്ങി നില്‍ക്കാതിരിക്കുക.

  • ചോദ്യോത്തരിയുടെ സമയത്ത് സംശയങ്ങള്‍ ചോദിക്കുക.

  • ഇത് കൂടാതെ ജീവിതത്തിലെ മൌലികമായ ചോദ്യങ്ങളും ചോദിക്കുക.

വര്‍ത്തമാന കാല പശ്ചാത്തലം. (ഫെലോ 5)

  • പ്രതി സന്ധികള്‍  : ആരോഗ്യം / പരിസ്ഥിതി /  ഭക്ഷണം / കൃഷി / വിദ്യാഭ്യാസം / സമ്പദ് വ്യവസ്ഥ / ഗൃഹ നിര്‍മാണം, ഭരണം / തൊഴില്‍/ സാങ്കേതികത / വ്യവസായം / വാണിജ്യം / ആത്മീയത /  ധാര്‍മികത / മൂല്യ ജീവിതം.

  • കാരണങ്ങള്‍ : സമഗ്ര വീക്ഷണമില്ലായ്ക /അന്യവല്കരണവും വ്യക്തി പരതയും / മനുഷ്യ കേന്ദ്രിത വീക്ഷണം / അജ്ഞതയും കപട ജ്ഞാനവും / മുതലാളിത്തം, ഉപഭോഗ വ്യവസ്ഥ, കമ്പോളാധിഷ്ടിത ജീവനം / തൊഴില്‍ കേന്ദ്രിത വിദ്യാഭ്യാസം / ശക്തിയിന്‍ മേലുള്ള ഗര്‍വ്. /അരാജക വാഴ്ച .

  • ഫലം : ആരോഗ്യം, സമാധാനം, ഏകതാനത, സുസ്ഥിരത എന്നിവ വെല്ലുവിളിക്കപ്പെടുന്നു.
  • വര്‍ദ്ധിച്ച രോഗിതര്‍, ദരിദ്രര്‍, അസ്വസ്ഥര്‍, അജ്ഞര്‍, വൃഥാഭിമാനികള്‍, കടബാധിതര്‍, അക്രമിക്കപ്പെടുന്നവര്‍.

നിലവിലുള്ള പരിഹാരങ്ങളും വെല്ലുവിളികളും. (ഫെലോ 6)

  • സമഗ്രമല്ലാത്ത സാമൂഹ്യ സേവനം.

  • സമഗ്രമല്ലാത്ത ബദലുകള്‍.

  • സ്ഥിതി വിവരങ്ങളെ മാത്രം ആധാരമാക്കിയ  പഠന ഗവേഷണങ്ങള്‍.

  • കച്ചവടത്തെ കേന്ദ്രീകരിക്കുന്ന ഭരണ | ജീവിത രീതികള്‍.

  • സ്വകാര്യ സ്വത്തിലും അവകാശങ്ങളിലും ഊന്നിയ മാനവികത..

  • സമാധിപത്യ അവകാശങ്ങള്‍.

  • ഭൌതിക  ആത്മീയ വൈരുദ്ധ്യങ്ങള്‍ നല്‍കുന്ന ഏക മാന പരിഹാരങ്ങള്‍.

  • അസംഖ്യം പ്രത്യയ ശാസ്ത്രങ്ങള്‍,

  • വിഘടിതമായ ഉദ്ദേശ്യ  ലക്ഷ്യങ്ങള്‍.

  • പരിഹരിക്കപ്പെട്ടിട്ടില്ലാത്ത വൈരുദ്ധ്യങ്ങള്’.

പ്രകൃതി കേന്ദ്രിത വീക്ഷണ സമീപനങ്ങള്‍ (ഫെലോ 7)

  • ഒരു ഏകീകൃത ദര്‍ശനം.

  • സര്‍വ പരത

  • ദാന | വിഭാവാധിഷ്ടിത  സമ്പദ് വ്യവസ്ഥ

  • മൂല്യാധിഷ്ടിത ജീവിതം.

  • സമഗ്രമായ ആരോഗ്യ കാര്‍ഷിക നിര്‍മാണ ഗതാഗത സംഭരണ സങ്കേതങ്ങളും പ്രയോഗങ്ങളും

  • ജീവിത കേന്ദ്രിത (ഹരിത) വിദ്യാഭ്യാസം.

  • ഗാഢ പ്രകൃതി ജ്ഞാനത്തിലേക്ക്  നയിക്കുന്ന അദ്ധ്യാപക സമൂഹവും സര്‍വകലാശാലകളും

  • ഗാഢ പ്രകൃതി ജ്ഞാനത്തിലൂന്നിയ സംസ്കാരം.

  • പ്രാദേശിക സുസ്ഥിര സമൂഹങ്ങള്‍.

  • ധാര്‍മികമായ ഏകാധിപത്യം. (ഗോത്രധര്‍മം)

  • പ്രാദേശിക സര്‍ക്കാരുകളുടെ ധാര്‍മിക ജാലിക.

  • വ്യാവസായിക പ്രകൃതി ശാസ്ത്രം  അനുസരിച്ചുള്ള ഹരിത വ്യവസായങ്ങള്‍.

  • പ്രതിബദ്ധമായ മാതൃകാ ഗ്രാമങ്ങള്‍ ‍.

  • സകലിതമായ ദാര്‍ശനിക ജ്ഞാനം.

എങ്ങിനെ ഒളിമ്പസ്സിനെ സ്വായത്തമാക്കാം. (ഫെലോ 8)

  • ആദ്യ പടി : വായന / കേള്‍വി / പഠനം..

  • പരിപാടികള്‍ : സഹവാസം / സത്സംഗം / ഗാഢ പരിസ്ഥിതി സാക്ഷരത / ക്യൂ ലൈഫ്.

  • കേന്ദ്ര ആശ്രമം: നവഗോത്ര ഗുരുകുലം.

  • സാധന / സ്വാധ്യായ / സേവ / സമര്‍പ്പണ.

  • പദ്ധതികള്‍
  • നവഗോത്ര സമൂഹം.
  • ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പ്
  • ഗ്രാമോദയ ഗ്രാമ സ്വാശ്രയത്വ പദ്ധതി
  • ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍.
  • ഗ്രീന്‍ ക്രോസ് ഇക്കോ വില്ലേജ്
  • നിയോ ട്രൈബ് തൊഴില്‍ ഗ്രാമം.
  • നിയോ ട്രൈബ് ഗ്രീന്‍ സ്കൂള്‍
  • ഇക്കോസഫിക്കല്‍ സര്‍വകലാശാല.
  • സ്വകാര്യ വനം.

 

ഒളിമ്പസ്സിന്റെ പ്രാഥമിക വീക്ഷണങ്ങള്‍ (ഫെലോ 9)

  • ഒളിമ്പസ്  ഒരു ദര്‍ശനം  ആണ്.

  • അത് ഒരു പ്രതിവിദ്യാ പദ്ധതിയും, ജീവിത ശൈലിയും, സംഘവും, ശുദ്ധഭൂമിയിലേക്കുള്ള മാര്‍ഗവും  ആണ് 

  • സര്‍വതിനെയും ഒന്നിന്റെ പ്രദേശങ്ങള്‍  ആയി  കാണുന്നു.

  • പ്രപഞ്ച പ്രകൃതി ദ്വന്ദങ്ങളുടെ എകായ്മയില്‍ ലോകം നില കൊള്ളുന്നു എന്നറിയുന്നു..

  • ഗുരു ലഘു നിയമങ്ങള്‍ ലോക സംചാലനത്തെ നയിക്കുന്നു.

  • പ്രപഞ്ചം, ഭൂമി, ശരീരം എന്നിവയെല്ലാം സചേതനമാണ്.

  • ഇവയ്ക്കെല്ലാം സ്വയം നിര്‍ദ്ധാരണം ചെയ്യുവാനുള്ള ശേഷി ഉണ്ട്.

  • ഒന്നിനെ രൂപകല്പന ചെയ്യുവാന്‍ പ്രകൃതിക്കുള്ള നിര്‍ദേശമാണ് നമ്മിലെ  ഭാവന.

  • ഘടന, പ്രതിഭാസം, ധര്‍മം, അനുരൂപനം, ബലം എന്നിങ്ങനെ അഞ്ചായി ഒരു സത്ത നില കൊള്ളുന്നു. 

  • പരമമായ ബോധം ഊര്‍ജമായും ദ്രവ്യമായും അഹമെന്ന ഏകകമായും സ്വഭാവമായും സംഭവമായും ആയി  മാറുന്നു..

  • പ്രകൃതിയെ  നമ്മളല്ല മറിച്ച് പ്രകൃതി നമ്മെയാണ്  സംരക്ഷിക്കുന്നത്.

  • സത്തയുടെ പ്രവര്‍ത്തന  തലമാണ്  മനസ്സ്. മനസ്സിനെ ക്രമപ്പെടുത്തിയാല്‍ ജീവിതത്തെ ക്രമപ്പെടുത്താം .

  • സത്തയുടെ  ഉപബോധ ചിത്രമെന്തോ അതാണ്‌ അതിന്റെ  വര്‍ത്തമാനവും  ഭാവിയും.

  • സത്തകളുടെ  ബോധവും  ബുദ്ധിയും  വിപരീത  അനുപാതത്തില്‍  ആയിരിക്കും.

  • ഓരോ സത്തയുടേയും  ബോദ്ധ്യ ജ്ഞാന ശേഷികള്‍   വ്യത്യസ്തവും  അനുവദനീയമായ പരിധിക്കും  അപ്പുറത്തേക്ക്  വികസിക്കാത്തതും  ആകുന്നു.

  • സമത്വം എന്നത്  ഒരു  ഭാവനയും സമമിതി  പ്രകൃതിയിലെ വിതരണക്രമവും  ആകുന്നു. 

  • തനിക്കുള്ള ഭക്ഷണം എവിടെയെന്നു  പരതുന്നതിനു  പകരം തന്റെ  ഭക്ഷണം  തന്നെ  കാത്തിരിക്കും  എന്ന ഒരു സാംസ്കാരിക  ഉപബോധം  ഒരു  ജീവിക്കുണ്ടായാല്‍  അതിനു  നിതാന്തമായി  ഭക്ഷണം  ലഭിക്കും.

  • ലീനമായ സ്വഭാവ വിശേഷമാണ് ഏതു സത്തയുടെയും ആത്മാവ്, കല്ലിനും കാറ്റിനും  അതുണ്ട്.

  • ആത്മീയ സാധനയ്ക്ക്  അകത്തേക്ക്  മാത്രമല്ല, വശത്തേക്കും  പുറത്തേക്കും  കൂടി  ലയിക്കേണ്ടതുണ്ട്.

  • മൌലികമായ വികാസത്തോട്  ഗുരുത്വപ്പെട്ടു നില്‍ക്കുമ്പോള്‍  ആണ് ശാന്തിയും സുസ്ഥിരതയും നമുക്ക് പ്രാപ്യമാകുക.

  • മുന്നേ നിശ്ചിതമായതിനകത്ത് ക്രിയാത്മക സ്വാതന്ത്ര്യം മാത്രമാണ്  ഓരോ സത്തയ്ക്കും  ഉള്ളത്. അതിനെ  അംഗീകരിക്കാതെ പ്രതികരിക്കുകയെന്നതത്രേ ജീവിതത്തെ ദുസ്സഹമാക്കുന്നത്.

  • ജനാധിപത്യമെന്നതു ഭാവനയും ഗോത്ര ധര്‍മാധിപത്യമെന്നത്  പ്രകൃതിയുടെ സ്വാഭാവികവും  സുസ്ഥിരവും  അയ നിര്‍ദ്ധാരണ മുറയും  ആകുന്നു.

  • സഹജാവബോധമാണ്  യഥാര്‍ത്ഥ ജ്ഞാനം.

  • വികാസ സ്വഭാവത്തില്‍ നിലതെറ്റാതിരിക്കുവാന്‍ നാം ഗുരുത്വപ്പെടേണ്ടിയിരിക്കുന്നു.

വിഷയങ്ങളിലേക്ക്

ഇക്കോളജി, ഡീപ് ഇക്കോളജി, ഇക്കോ സ്പിരിച്വാലിറ്റി

ഇക്കോളജി

  • ഇക്കോളജി എന്നത് പ്രകൃതിയിലെ ഘടക വസ്തുക്കളും അവ തമ്മിലുള്ള ഭൌതികമായ അന്യോന്യതയുമാണ്.
  • പ്രകൃതിയെ കുറിച്ചുള്ള പഠനം എന്ന രീതിയില്‍ നാം ഇക്കോളജിയെ പരിഗണിക്കുമ്പോള്‍ , അതില്‍ മനുഷ്യനും, അവനു ചുറ്റുമുള്ള ജൈവ സമൂഹവും അവ തമ്മിലുള്ള പാരസ്പര്യവും ആണ് ഉള്‍പ്പെടുന്നത്.
  • തികച്ചും ഉപരിവ്ലവും മനുഷ്യ കേന്ദ്രിതവുമായ ഈ വീക്ഷണത്തില്‍, പ്രകൃതിയേയും അതിലെ ഘടകങ്ങളെയും അവനെങ്ങിനെ ഉപയോഗപ്പെടുന്നു എന്നതിനനുസരിച്ചാണ്  മൂല്യം കല്പിക്കുന്നത്.
  • മനുഷ്യ കേന്ദ്രിത വീക്ഷണം അനുസരിച്ച് , ഇക്കോളജി എന്നത് മനുഷ്യന്റെ ജീവനത്തിനാവശ്യമായ വിഭവങ്ങളുടെ സുസ്ഥിരതയ്ക്ക് വേണ്ടി സംരക്ഷിക്കപ്പെടെണ്ടുന്ന ഒന്നാണ്.
  • മനുഷ്യനാല്‍ രൂപകല്‍പന ചെയ്യപ്പെട്ട, മനുഷ്യ കേന്ദ്രിത വിനിമയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലുള്ള, അവയുടെ വിശകലന രീതിയനുസരിച്ച്, സസ്യ ജന്തു വര്‍ഗങ്ങളുടെ മൂല്യത്തെ അളക്കുന്നത് മൂലധനത്തെ ആധാരമാക്കിയാണ്.

  • ലോക വ്യാപകമായ പ്രകൃതി വിഭവങ്ങളെ കുറച്ചു മുതലാളിത്ത (കുത്തക) ശക്തികള്‍ കയ്യടക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരു സാമൂഹ്യ വ്യവസ്ഥയുടെ വികസനത്തിന് ആധുനിക വ്യവസായവല്‍ക്കരണം കാരണമായിട്ടുണ്ട്.
  • വ്യാപാര- സേവനങ്ങളുടെ രൂപത്തില്‍ , പ്രകൃതി വിഭവങ്ങള്‍ക്കും  ഉപഭോക്താവിനും ഇടയ്ക്കുള്ള എല്ലാ തരത്തിലുള്ള കൊടുക്കല്‍ വാങ്ങലുകളെയും സംതൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ഒരു സാമൂഹ്യ സംസ്കാരം വികസിക്കുകയും അത് നിലനിര്ത്തുന്നതിനായുള്ള പ്രയത്നങ്ങള്‍ തുടരുകയും ചെയ്തുകൊണ്ടിരിക്കുന്നു.
  • കൊടുക്കല്‍ വാങ്ങലുകള്‍ പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ചാണെങ്കിലും   മനുഷ്യന്റെ അദ്ധ്വാനത്തിന്‍ മേലുള്ള ഭിമാനവും അവന്റെ ബുദ്ധിയും മത്സരങ്ങള്‍ക്കും  സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നു.
  • ഇത് (മത്സരങ്ങളും ബുദ്ധിമുട്ടുകളും) കാര്‍ഷിക ഉത്പാദനത്തില്‍ നിന്നും വ്യാവസായിക ഉത്പാദനത്തിന് മുന്‍പുള്ള ഉത്പാദനത്തില്‍ നിന്നും മുതലാളിത്ത നിക്ഷേപങ്ങളിലേക്കും ഉപഭോഗ ജീവിത സംസ്കാരത്തിലേക്കും വ്യാപിച്ചിരിക്കുന്നു.
  • വ്യാവസായിക മേഖലയിലെയും സേവന മേഖലകളിലെയും വര്‍ദ്ധിച്ച മത്സരങ്ങളും വികസനവും മുഴുവന്‍ പ്രകൃതി വ്യവസ്ഥയിലും പ്രക്ഷുബ്ധാവസ്ഥ വര്‍ധിപ്പിക്കുകയും അത് പ്രകൃതിയില്‍ സമാധാനത്തിന്‍റെ അഭാവം  ഉണ്ടാക്കുന്ന തരത്തില്‍  ഏകാതാനാവസ്ഥയും സുസ്ഥിരതയും നഷ്ടമാക്കുകയും ചെയ്യുന്നു.
  • മനുഷ്യന്റെ  വിവേചന  സങ്കല്പങ്ങളായ ജാതി, വര്‍ഗ , വിശ്വാസങ്ങള്  എന്നിവ വിദ്യാഭ്യാസം, സംസ്കാരം, മതം, മൂലധനത്തെ ആധാരമാക്കിയുള്ള ഉപഭോഗ ജീവിത രീതി എന്നിവയില്‍ പ്രതിഫലിക്കുന്ന ഇത്തരം ശക്തമായ പ്രക്ഷുബ്ധാവസ്ഥകളുടെ  ഉപോല്‍പ്പന്നങ്ങളാണ്‍.

ഡീപ് ഇക്കോളജി

  • ഡീപ് ഇക്കോളജി എന്ന വാക്ക് നാമകരണം ചെയ്തത്  നോര്‍വീജിയന്‍ ഫിലോസഫര്‍‍, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ  ശ്രീ ആര്‍ നേ നയ്സ്സ് ആണ്. ഗാന്ധിയന്‍ ജീവിത രീതികളുടെ ശക്തമായ സ്വാധീനം അദേഹത്തിനുണ്ടായിരുന്നു.

  • ഡീപ് ഇക്കോളജി പ്രകൃതിയെ സമഗ്രമായി വീക്ഷിക്കുന്നു, ഇവിടെ മനുഷ്യന്‍ ഒരു പരാമര്‍ശ ബിന്ദു മാത്രമാണ്.

  • ഡീപ് ഇക്കോളജി അനുസരിച്ച്, ഈ വിശ്വത്തിലെ ഏതൊരു സത്തയ്ക്കും മനുഷ്യനു അളക്കാന്‍ കഴിയുന്നതിനും അപ്പുറത്തുള്ള മൂല്യം അതില്‍ തന്നെ അടങ്ങിയിരിക്കുന്നു.

  • ഡീപ് ഇക്കോളജി വീക്ഷണ പ്രകാരം, ഈ പ്രപഞ്ചമാകെ ഒരൊറ്റ ജീവിയാണ്, സ്വയം രൂപകല്‍പന ചെയ്യപ്പെട്ട, കൂടുകളായി ക്രമീകരിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. ഈ വിശ്വത്തിനകത്തു ഭൂമിയെന്നത് പോലെ, ഭൂമിക്കകത്തു മനുഷ്യന്‍ എന്നത് പോലെ, മനുഷ്യനകത്തു അവയവങ്ങള്‍ എന്നത് പോലെ, അവയവങ്ങള്‍ക്കകത്തു  കോശങ്ങള്‍ എന്നത് പോലെ .

  • ഡീപ് ഇക്കോളജി വീക്ഷണം അനുസരിച്ച്, സ്ഥാന ക്രമീകരണത്തിലെ ഓരോ തലവും ഓരോ വ്യവസ്ഥകളാണ്, അതുകൊണ്ട് തന്നെ ഓരോ സത്തകളെയും ഓരോ വ്യവസ്ഥകളായി കാണുമ്പോള്‍, ഉപ – ബാഹ്യ – സഹ വ്യവസ്ഥകള്‍ക്കിടെയുള്ള ബന്ധങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്.

  • ഈ പ്രപഞ്ചത്തില്‍ ഒരു സത്തയ്ക്കും സ്വതന്ത്രമായ നിലനില്‍പ്പില്ല. ഒറ്റയ്ക്കുള്ള നിലനില്‍പ്പ്‌ സാധ്യവുമല്ല.

  • ഡീപ് ഇക്കോളജി ജൈവ വൈവിദ്ധ്യത്തെ വിലമതിക്കുന്നു. മനുഷ്യന്റെ നിലനില്‍പ്പിനു വേണ്ടിയല്ല മറിച്ചു ഒന്നിന്റെ അതില്‍ തന്നെ അടങ്ങിയിരിക്കുന്ന മൂല്യത്തെ തിരിച്ചറിയുന്നു എന്നത് കൊണ്ടാണ് ഇവിടെ ജൈവ വൈവിധ്യം ആവശ്യമായി വരുന്നത്.

  • മനുഷ്യന്റെ ഉപഭോഗത്തിനു നിദാനമായി ജൈവ വൈവിധ്യത്തിന്റെ ഉദേശ്യത്തെ അളക്കാന്‍ കഴിയില്ല, മനുഷ്യന് മൂല്യ നിര്‍ണയത്തിനുള്ള യാതൊരു അവകാശവും ഇല്ല.

ഇക്കോ സ്പിരിച്വാലിറ്റി

  • ഒരു സത്തയുടെ ആത്മം (ആത്മാവ് എന്നത് അതില്‍ തന്നെ ലീനമായിട്ടുള്ള പ്രതിഭാസ ഗുണമല്ലാതെ മറ്റൊന്നുമല്ല.
  • ആത്മം ശരീരത്തില്‍ നിന്നും വേറിട്ട ഒരു സത്തയല്ല.
  • ആത്മം എന്നത് ഒരു സത്തയുടെ ഭൌതികമോ, അളക്കാവുന്നതോ, ശരീര പരിധിയില്‍ ഒതുങ്ങുന്നതോ ആയ ഒന്നല്ല.
  • പ്രകൃതിയിലെ എല്ലാ ശരീരങ്ങളുടെയും ആത്മങ്ങള്‍ പരസ്പരം ലയിച്ചു  നില്‍ക്കുന്നു.
  • പ്രാഥമികമായി നമുക്ക് പറയാം, ശരീരങ്ങളുടെ ആത്മങ്ങള്‍ ചേര്‍ന്ന് പ്രകൃതിയുടെ ആത്മമുണ്ടാകുന്നു. കോശങ്ങളുടെ ആത്മങ്ങള്‍ ചേര്‍ന്ന് ശരീരത്തിന്റെ ആത്മമുണ്ടാകുന്നു.

  • മൌലികമായ  ആത്മത്തിന്റെ  (ആത്മാവിന്റെ) സമഗ്രവും പരസ്പര ബന്ധിതവുമായ സങ്കീര്‍ണ സംവിധാനത്തെ ആത്മീയത എന്ന് പറയാം.
  • ഇന്ന് പൊതുവില്‍ പറയപ്പെടുന്ന ആത്മം വ്യക്തിപരമാണ്. എന്നാല്‍ ആത്മീയത സമഗ്രമാണ്.
  • പ്രകൃതിയുടെ പ്രതിഭാസപരമായ സവിശേഷതയെ കുറിച്ചുള്ള സമഗ്രമായ പഠനത്തെ പ്രകൃത്യാത്മീയത എന്ന് പറയുന്നു.

ഡീപ് ഇക്കോളജിയുടെ സൈദ്ധാന്തിക പശ്ചാത്തലങ്ങള്‍

  • ഒളിമ്പസ്സ് അറിയുന്ന ഡീപ് ഇക്കോളജി?

    • പ്രപഞ്ചം സചേതനമായ ഏക സത്തയാണ്.

    • അത് കൂടുകള്‍ക്ക് അകത്തു കൂടുകളായ വിവിധ വ്യവസ്ഥകള്‍ ആയി വിന്യസിക്കപ്പെട്ടിരിക്കുന്നു.

    • ഇവയെല്ലാം തമ്മില്‍ നിരന്തരം അന്യോന്യം വികാരങ്ങളാല്‍ ബന്ധപ്പെട്ടു നില്‍ക്കുന്നു.

    • അധിജൈവ വ്യവസ്ഥയായ മനുഷ്യന്റെ ഇച്ഛയ്ക്ക് അവന്റെ ലോക ചാലനത്തില്‍ പങ്കുണ്ട്.

    • അത് അവന്റെ അധീശത്തിനുള്ള കാരണമല്ല.

    • മനുഷ്യന്റെ ശുഭ വിഭാവനവും ഇക്കോസഫിക്കലായ ആത്മ സാക്ഷാത്കാരവും ആണ് ശുദ്ധ ജീവനത്തിനു നിദാനം.

    • അതിനു സുസ്ഥിര സമൂഹങ്ങളും സത്സംഗവും സാധനയും ഉണ്ടാകേണ്ടതുണ്ട്.

ഇക്കോ ജെനിസിസ്

  • ഏതൊന്നിന്റെയും രൂപീകരണത്തെ പറ്റിയുള്ള വ്യാഖ്യാനമാണ് ജെനിസിസ്.‌
  • പ്രപഞ്ചത്തിന്റെ രൂപീകരണത്തെ  പറ്റിയുള്ള വിവിധയിനം പരികല്പനകള്‍ ഇന്ന് ലഭ്യമാണ്.
  • ഊര്‍ജമാണ് ദ്രവ്യത്തിന് നിദാനം എന്നും അത് ചെറു കണങ്ങള്‍ ആയോ തരംഗങ്ങള്‍/ മണ്ഡലങ്ങള്‍ ആയോ നില കൊള്ളുന്നു  എന്നും ക്വാണ്ടം ഭൌതികത്തിന്റെ  വിവിധ പരികല്പനകള്‍ പറയുന്നു.
  • ശുദ്ധമായ ബോധമാണ് പ്രാപഞ്ചികമായ സര്‍തിനും  നിദാനം എന്ന് ഇക്കോ സ്പിരിച്വാലിറ്റി മനസ്സിലാക്കുന്നു.
  • ബോധം ഇച്ഛയ്ക്കും പ്രജ്ഞയ്ക്കും ചൈതന്യത്തിനും വിന്യാസത്തിനും മണ്ഡലത്തിനും ഘടനയ്ക്കും പ്രാണനും സത്താബോധത്തിനും മനസ്സിനും കര്‍മത്തിനും പ്രതി കര്‍മത്തിനും വഴി വയ്ക്കുന്നു.
  • ഭൌതികവും ഭൌതികേതരവും ആയ അവസ്ഥകള്‍.
  • വസ്തുക്കള്‍ രൂപം കൊള്ളുന്നത്‌.
  • വിവിധ തരം സംഘാടനങ്ങള്‍.
    • പ്രേരിത സംഘാടനം.

    • യാന്ത്രിക സംഘാടനം.

    • സ്വയം സംഘാടനം

  • ദ്രവ്യ രൂപീകരണം.
  • വ്യവസ്ഥ.
    • വസ്തു, വസ്തുതകള്‍, പ്രവര്‍ത്തനങ്ങള്‍, സംവിധാനങ്ങള്‍, ആശയങ്ങള്‍ ഇവയെല്ലാം ചേര്‍ന്നത്‌ .
    • അതിന്റെ മാനീയവും ഗുണപരവുമായ ഘടകങ്ങളും അതിലല്പം അധികവും.
    • പശ്ചാത്തലങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, പെരുമാറ്റങ്ങള്‍, ബന്ധങ്ങള്‍, വിന്യാസങ്ങള്‍.
  • വ്യവസ്ഥകളുടെ വിന്യാസങ്ങള്‍.
    • കൂടായ വിന്യാസം.
    • ജാലിക വിന്യാസം.
    • ചാക്രിക വിന്യാസം.
    • ഒഴുക്ക് വിന്യാസം.
    • വികാസ വിന്യാസം.
    • തുലനതാ വിന്യാസം.
  • ദ്രവ്യത്തിന്റെ വ്യവസ്ഥാ വിന്യാസം..
    • പ്രാഥമിക മൂല വസ്തു മുതല്‍ പ്രപഞ്ചം വരെ.
    • ഘടന, പ്രതിഭാസം, ധര്‍മം.
    • ജീവ ധാര.
    • ശരീരം, ജീവന്‍, മനസ്സ്.
    • പ്രകൃതി, ഈശ്വരീയം, നിയതി.
  • വ്യവസ്ഥയില്‍ അഹത്തിന്റെ സ്ഥാനം..
    • കൂടായ വിന്യാസം,
    • സമമിത വിന്യാസം.
    • പരമ്പരാ വിന്യാസം.
  • വ്യവസ്ഥകളുടെ വൈവിദ്ധ്യ ക്രമീകരണം. .
    • നൈസര്‍ഗിക താളം / ബാഹ്യവസ്തുവിന്‍റെ സ്വാധീനം / യുക്തി.
    • വിഭ്രംശ നിയമം..
    • താളയുക്തികള്‍ വിപരീതമായിരിക്കും.
    • ജീവപരിണാമത്തില്‍ താളയുക്തികള്‍ വൈവിദ്ധ്യമാര്‍ന്ന ജൈവ ശ്രേണി ഉണ്ടാകുന്നു.
    • ജൈവവൈവിധ്യ ശ്രേണി മനുഷ്യരിലും പ്രകടമായിരിക്കുന്നു.
  • വ്യവസ്ഥകളുടെ അനുരൂപണ തലങ്ങള്.

    • ബോധമനസ്സ്
    • ഉപബോധമനസ്സ്
    • അവബോധമനസ്സു
    • പരിമനസ്സു
    • പ്രകടമനസ്സ്
    • പ്രതിമനസ്സ്.

ഇക്കോ സോഷ്യോളജി

  • സാമൂഹിക ഘടകങ്ങള്‍, അവയുടെ വിതരണം, ക്രമം, പാരസ്പര്യം, പ്രകൃതം, പരിണാമം എന്നിവയെക്കുറിച്ചുള്ള പഠനമാണ് സോഷ്യോളജി.
  • മനുഷ്യ സമൂഹത്തെക്കുറിചുള്ള മനുഷ്യരാല്‍ നടത്തപ്പെടുന്ന പ്രാദേശികമായ പഠനമാണിത്.
  • പ്രകൃതി സമൂഹത്തെ മുഴുവനും സമഗ്രമായി അഭിസംബോധന ചെയ്യേണ്ടതുണ്ട്.
  • അത് പ്രകാരം പ്രാഥമികമായി പ്രാപഞ്ചിക സമൂഹത്തെ മൂന്നു തരത്തില്‍ വിന്യസിച്ചിരിക്കുന്നു..
  • കൂടായ വിന്യാസം : പ്രാഥമിക മൂല കണങ്ങള്‍ മുതല്‍ ജീവരാശിയിലൂടെ പ്രപഞ്ചം വരെ കൂടുകള്‍ക്കകത്ത് കൂടുകളായി വിന്യസിച്ചിരിക്കുന്നു.
  • സമമിതമായ വിന്യാസം : ഏകകോശത്തില്‍ നിന്നും മനുഷ്യനിലൂടെ പ്രപഞ്ചം വരെ വിന്യസിച്ചിരിക്കുന്നു.
  • തുടര്‍ച്ചയായ വിന്യാസം : ആദ്യത്തെ ജീവിയില്‍ തുടങ്ങി മനുഷ്യനിലൂടെ വരാനിരിക്കുന്ന സത്തകളിലേക്ക് തുടര്‍ച്ചയായി വിന്യസിച്ചിരിക്കുന്നു.
  •  ഇത്തരം വിന്യാസങ്ങളുടെ വിതരണം, ക്രമം, പാരസ്പര്യം, പ്രകൃതം, പരിണാമം എന്നിവയെ കുറിച്ചുള്ള സമഗ്രമായ പഠനമാണ് ഇക്കോ സോഷ്യോളജി .
  •  ഓരോ സത്തയുടെയും അവസ്ഥാവിശേഷത്തെയും അവയുടെ സുസ്ഥിരതയും സമാധാനവും നേരിടുന്ന വെല്ലുവിളികളെയും  തൃപ്തികരമായി  അഭിസംബോധന ചെയ്യുവാന്‍ നിലവില്‍ ഉള്ള സാമൂഹ്യ ശാസ്ത്ര പഠനത്തെ  അപേക്ഷിച്ച് ഇക്കോ സോഷ്യോളജിയെക്കുറിച്ചുള്ള ബോധ്യപ്പെടലിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.

ഇക്കോ ബയോളജി

  • പ്രപഞ്ചത്തിലെ ഓരോ സത്തയ്ക്കും അതിന്റെ ഘടനാപരവും , പ്രാതിഭാസികവും, ധര്‍മപരവും, ചൈതന്യപരവും ജ്ഞാനപരവുമായ ഗുണവിശേഷങ്ങള്‍ ഉണ്ടായിരിക്കും.

  • ഒരു സത്ത മറ്റൊരു സത്തയുമായി ലയിക്കുമ്പോള്‍  ഘടനാപരമായ തേയ്മാനം സംഭവിക്കുന്നു.

  • അതോടൊപ്പം ഒരു വിശിഷ്ഠമായ പ്രത്യക്ഷപ്പെടലും ഉണ്ടാകുന്നു.

  • ഏതൊരു ഘടകങ്ങളുടെയോ സംയുക്തങ്ങളുടെയോ സംയോജനത്തിലും ഇത്തരത്തില്‍ ഒരു വിശിഷ്ടമായ (സ്വഭാവ പരമായ) പ്രത്യക്ഷപ്പെടല്‍ സംഭവിക്കാം.

  • ഈ പ്രതിഭാസങ്ങളുടെ അടിസ്ഥാനപരമായ പരിണാമ ഘട്ടങ്ങള്‍ സ്ഥിതം, ചല സ്ഥിതം, ചലനാത്മകം, സ്വയം നിര്‍ണയാത്മകം, പര നിര്‍ണയാത്മകം എന്നിവയാണ്.

  • സത്തകളുടെ സംയോജനം,  സ്വയം സംഘാടനം എന്ന പ്രതിഭാസത്തിനു കാരണമാകുമ്പോള്‍ അതിനെ ജീവന്‍ അഥവാ ജൈവാവസ്ഥ എന്ന് വിളിക്കുന്നു.

  • സ്വയം സംഘാടനം, സ്വയം പരിചരണം, സ്വയം സംരക്ഷണം, സ്വയം വംശീകരണം എന്നിവയാണ് ജീവ സ്വഭാവങ്ങള്‍.

  • സ്വയം സംഘാടനത്തിന്റെ  പതിനെട്ടോളം ഉപനിയമങ്ങള്‍ ഉണ്ട് അവയാണ് ജീവന്റെ  മഹാ നിയമങ്ങള്‍.

  • പ്രകൃതിയെന്ന ജൈവ സംവിധാനത്തിന്റെ അന്യോന്യ ബന്ധങ്ങളെല്ലാം പരസ്പരബന്ധത്തോടെ സ്വയം നിര്‍ണയിക്കുന്നു.,

  • ഇത്തരത്തില്‍, പ്രപഞ്ചമെന്ന സകലിത( സമഗ്ര )വ്യവസ്ഥയുടെ സ്വയം സംഘാടകത്വത്തെ കുറിച്ചുള്ള പഠനത്തെയാണ് ഇക്കോ ബയോളജി എന്ന് പറയുന്നത്.

ക്കോ സൈക്കോളജി

  • ഒരു വ്യവസ്ഥയുടെ ധര്‍മ തലമാണ് അതിന്റെ മനസ്സ്. ഒരു വ്യവസ്ഥയുടെ എല്ലാ തലത്തിലും ഇത് ലഭ്യമാണ്.
  • എല്ലാ ജീവ സത്തകള്‍ക്കും ജീവികള്‍ക്കും അവയവങ്ങള്‍ക്കും അവയുടെതായ മനസ്സുണ്ട്.
  • എല്ലാ വ്യവസ്ഥകളും അതിന്റെ അകം പുറം സഹ വ്യവസ്ഥകളുമായി വികാര രൂപത്തില്‍ ധര്‍മങ്ങളെ വിനിമയം  ചെയ്തു  കൊണ്ടിരിക്കുന്നു.
  • വിശപ്പ്‌ ഉള്ളപ്പോള്‍ ഭക്ഷണം പ്രത്യക്ഷമാകുന്നതും  പ്രത്യക്ഷമാകാതിരിക്കുന്നതും ഒരേ നിയമങ്ങള്‍  കൊണ്ടാണ്.
  • പ്രകൃതിയുടെ ഉള്ളിലെ  മനോ വിനിമയങ്ങളാണ് ഇവിടെയുള്ള സര്‍വ പ്രക്രിയകള്‍ക്കും  ചലനങ്ങള്‍ക്കും  അടിസ്ഥാനം.
  • ഇവയ്ക്കു ഉപരിയായി രു ഉപരി മാനസവും ഓരോ വ്യവസ്ഥയുടെയും മുകളില്‍  അവയെ  നിര്‍ദ്ധാരണം  ചെയ്യുവാനായി  ഉണ്ടാകും.
  • പ്രകൃതിയുടെ ഈ സമഗ്രമായ  മനോ വിതരണ സംവിധാനമാണ് ഇക്കോ സൈക്കോളജി.

ക്കോ സൈക്കോളജിയുടെ സാദ്ധ്യതയും പരിമിതിയും.

  • മനുഷ്യന്‍ പ്രകൃതിയുടെ ഒരു പ്രദേശമാണ്. ഓരോ പ്രദേശങ്ങളും പരസ്പരം കവിഞ്ഞു കിടക്കുന്നു.
  • പ്രകൃതിയുടെ പ്രതിഭാസത്തിന്റെ പ്രാദേശിക വിതരണം ആണ് മനുഷ്യനിലെ പ്രതിഭാസം.
  • മനുഷ്യന്റെ പ്രകൃതിയുമായുള്ള വിനിമയം വികാരങ്ങള്‍ വഴി നടക്കുന്നു.
  • മനുഷ്യന്റെ യുക്തി പ്രകൃതിയുമായുള്ള അവന്റെ ബന്ധത്തെ തടയുന്നു.
  • ചെറുപ്പത്തില്‍ പ്രകൃതി എന്തെന്ന് മനോചിത്രമാകുന്നതാണ്, അവനു ലഭിക്കുന്ന പ്രകൃതി.
  • മനുഷ്യ മനസ്സിലെ വിഭാവനങ്ങള്‍ ആണ് പ്രകൃതിയില്‍ അവന്റെതായി രൂപപ്പെടുന്നത്.
  • അവനിലെ ഓരോ ചലനവും പ്രകൃതിയില്‍ വലിയ ഇളക്കങ്ങള്‍ ഉണ്ടാക്കും.
  • കൃഷിയിടം മാത്രമുള്ള നാഗരിക മനോ ചിത്രമാണ് പല നാടുകളെയും  മരുഭൂമി  ആക്കിയത്.
  • വരണ്ട വിറങ്ങലിച്ച പ്രകൃതിയെ കുറിച്ചുള്ള സ്ഥിരമായ പരിദേവനങ്ങള്‍ പ്രകൃതിയെ ആ രൂപത്തില്‍ ആക്കി മാറ്റും.
  • സമൂഹ മനസ്സിലെ പ്രത്യാശയാണ് നാളെയുടെ ലോകത്തെ തീര്‍ക്കുക.
  • മനുഷ്യന്റെ ശരീര പരിധി വിട്ടു, ബോദ്ധ്യമാകുന്ന പ്രകൃതിയുടെ പരിധിയോളം അഹത്തേ അറിയുക.
  • പരിദേവനങ്ങളും വിലാപങ്ങളും കരുണയില്ലാതെ ഉപേക്ഷിക്കുക. സ്വാസ്ഥ്യം നിറയ്ക്കുക, ശാന്തമാകുക.

ഇക്കോ സ്പിരിച്വാലിറ്റിയുടെ നിഗൂഢ പശ്ചാത്തലങ്ങള്‍

  • ആരാണ്  ഒരു  മിസ്റ്റിക്

    • അസാധാരമായ കാര്യങ്ങള്‍  ചെയ്യുന്നവര്‍ ആണ് മിസ്ട്ടിക്കുകള്‍.

    • അവര്‍ക്ക് പ്രകൃതിയിലെ ഗൂമായ നിയമങ്ങളെ  അറിയാന്‍  കഴിയും.

    • പ്രവചനങ്ങള്‍, സ്വാധീനങ്ങള്‍, പ്രത്യക്ഷമാക്കലുകള്‍ എന്നിവ അവരാല്‍  കഴിയും.

  • എന്താണ്  മിസ്റ്റിസിസം.

    • സാമാന്യ യുക്തിക്ക്  മനസ്സിലാക്കുവാന്‍ കഴിയാത്ത പ്രതിഭാസപരമായ സംഭവങ്ങള്‍.

    • സൂര്യോദയം, ഗുരുത്വാകര്‍ഷണം, കാന്തികത, വൈദ്യുതി.

    • വിശദീകരിക്കുവാന്‍  കഴിയുന്നത്‌  വരെയും  അവ നിഗൂം തന്നെ.

  • എന്താണ്  മിസ്റ്റിസിസത്തെ നയിക്കുന്നത്

    • പ്രകൃതിയുടേ ലഘു ഗുരു നിയമങ്ങള്‍.

    • ചേര്‍ച്ചയുടെ നിയമങ്ങളും ചേര്‍ച്ചയുടെ സങ്കീര്‍ണതയും.
    • പെന്റാക്കൂവിന്റെ നിയമം. 
  • വിവിധ തരം മിസ്റ്റിക്കല്‍ ബോദ്ധ്യങ്ങള്‍

    • നേരിട്ടുള്ള ഭൌതിക ബോദ്ധ്യങ്ങള്‍ .

    • അനുഭവാത്മക ബോദ്ധ്യങ്ങള്‍ .

    • വിശിഷ്ഠ ബോദ്ധ്യങ്ങള്‍

    • സഹജാവബോധ ബോദ്ധ്യങ്ങള്‍

  • വിവിധയിനം മിസ്റ്റിക്കല്‍ സ്വാധീനങ്ങള്‍

    • ഭൌതിക മിസ്റ്റിസിസം: ഘടനയും വിതരണവും.

    • അനുഭവാത്മക മിസ്റ്റിസിസം: ധര്‍മങ്ങളും ഉള്‍പ്രേരകങ്ങളും.

    • പ്രാതിഭാസിക  മിസ്റ്റിസിസം : ഭൌതികേതര ബന്ധങ്ങളും പ്രവര്‍ത്തനങ്ങളും.

  • മിസ്റ്റിസിസം പ്രായോഗികതയില്‍
    • വൈകാരിക ബുദ്ധി

    • മാനെജുമെന്റ്റ്.

    • ലക്ഷ്യ നിര്‍ണയം.

    • ആകര്‍ഷണ നിയമം.

    • ക്വാണ്ടം ഹീലിംഗ്.

    • റെസിലിയന്‍സ്.

    • മാസ്റ്റര്‍ മൈന്‍ഡ്.

  • മിസ്റ്റിസിസത്തിലേക്ക്  കടക്കുന്നത്‌ എങ്ങിനെ ?

    • മുന്‍വിധികളെ ദൂരെ എറിയുക.

    • എല്ലാത്തിനെയും  സ്വീകരിക്കുക.

    • ചുറ്റും  വന്നു ചേരുന്ന സര്‍വതിനെയും നിരീക്ഷിക്കുകയും സാക്ഷിയാകുകയും  ചെയ്യുക.

    • അനുഭവങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരിക്കുക.

    • ശുദ്ധബോധവുമായുള്ള  നിരന്തര പരിചയം  സൂക്ഷിക്കുക.

    • ക്ഷമയോടെ പരിശീലിക്കുക.

    • ഒരിക്കലും  ഒരു പഠനവും പരിശീലനവും അവസാനിപ്പിക്കാതിരിക്കുക.

ഇക്കോ സ്പിരിച്വാലിറ്റി പ്രായോഗിക ജീവിതത്തില്‍

  • പ്രകൃത്യാചരണങ്ങള്‍

    • ദിനരാത്രങ്ങളും ഋതുക്കളും പ്രകൃതിയിലെ പ്രത്യാവര്‍ത്തി ധര്‍മങ്ങള്‍ ആണ്. അവയ്ക്ക് തത്തുല്യമായി അതതു കാലത്തെ മനുഷ്യ ജീവിത വ്യവസ്ഥകള്‍ കൈ കൊണ്ട പ്രത്യാവര്‍ത്തി ഉപ ധര്‍മങ്ങള്‍ ആണ് അനുഷ്ഠാനങ്ങള്‍…അനുഷ്ഠാനങ്ങള്‍ ഉരുവാക്കപ്പെട്ടിട്ടുള്ളത് ഇന്ദ്രിയങ്ങളെയും, മനസ്സിനെയും, ശരീരത്തേയും, പ്രവര്‍ത്തനങ്ങളെയും, പരിസ്ഥിതിയെയും, സമൂഹത്തെയും, ബോദ്ധ്യത്തെയും, ജ്ഞാനത്തെയും, ലക്ഷ്യത്തെയും, മൂല്യത്തെയും, ഗുരുത്വത്തെയും ഏകോപിപ്പിക്കാനാണ്.. .
    • അറിയുക.

    • മൂല്യങ്ങള്‍ പേറുക.

    • സ്വീകാര്യത.

    • ക്ഷമ.

    • സഹിഷ്ണുത.

    • അവിധി.

    • കൃതജ്ഞത.

    • വാത്സല്യം.

    • നിഷ്ഠകള്‍ സ്വീകരിക്കുക.

    • ക്രമിതമാകുക.

    • അഹത്തെ കരിക്കുക.

    • ഗുരുത്വം പാലിക്കുക.

    • ധ്യാനങ്ങളില്‍ ആകുക.

      • വിനിമയാത്മക ധ്യാനം

      • മന:പൂര്‍ണ ധ്യാനം.

      • ചലനാത്മക ധ്യാനം.

    • മുദ്രകള്‍ ഉപയോഗിക്കുക.

    • സമര്‍പ്പണം ചെയ്യുക : പ്രകൃതിക്കും ഗുരുത്വധാരയ്ക്കും ദക്ഷിണ ചെയ്യുക.

    • കര്‍മം ചെയ്യുക..

പ്രായോഗിക സാക്ഷാത്കാരം

തമോ സാധകര്‍ക്ക് കൈ വരുന്നത്.

  • ദാരിദ്ര്യം,

  • നിസ്സഹായത,

  • അടിമത്തം,

  • അസംതൃപ്തി,

  • രോഗം,

  • നാശം.

രജോ സാധകര്‍ക്ക് കൈ വരുന്നത്.

  • സമ്പന്നത,

  • കുത്തക,

  • സര്‍വാധിപത്യം,

  • അസംതൃപ്തി,

  • രജോ രോഗങ്ങള്‍,

  • വിസ്ഫോടനാത്മക നാശം .

സാത്വിക സാധകര്‍ക്ക് കൈ വരുന്നത്.

  • സൌഖ്യം,
  • ശാന്തി,
  • സുസ്ഥിതി.
  • സമൃദ്ധി,
  • സംതൃപ്തി.

ഒളിമ്പസ്സിന്റെ കര്‍മ സാധനകള്‍

  • പ്രാഥമിക പ്രബോധനം.

  • ഇക്കോ ഫെലോഷിപ്പുകള്‍.

  • നവഗോത്ര സത്സംഗം.

    • സ്വാദ്ധ്യായം.

    • സാധന.

    • സേവ.

    • സമര്‍പ്പണം.

  • നവഗോത്ര തൊഴില്‍ ഗ്രാമം.

  • ഗ്രാമോദയ തറ(അയല്‍)ക്കൂട്ടങ്ങള്‍.

  • ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ്.

  • ഒളിമ്പസ് ഇക്കൊസഫിക്കല്‍ സര്‍വകലാശാല.

ഒളിമ്പസ്സിന്റെ ആത്മീയ സാധനകള്‍  പരിശീലനങ്ങള്‍

  • കോര്‍-റ്റെ കാര്‍വ്.

    • റിഥമിക് സൈലന്‍സ്.

    • റിഥം ബാലന്‍സിംഗ്.

    • ബാറ്റന്‍ പരിശീലനങ്ങള്‍.

    • സമര്‍പ്പണം.

  • ധ്യാനങ്ങള്‍.

    • അന്ന വിചാരം.

    • ബന്ധുത്വ ധ്യാനം.

    • പ്രകൃതി ധ്യാനം.

    • വിശ്വ വന്ദനം.

    • പ്രാണ സാധനകള്‍.

  • ക്യൂ ലൈഫ്.
  • മൂല്യ വിചാരം
  • ചയോഗ്.

  • പ്രകൃതി ഗീതകം

നവഗോത്ര സമൂഹത്തിന്റെ  പ്രസക്തി.

  • പ്രപഞ്ചാരംഭ കാലം
    ആരംഭമുണ്ടോ, ചാക്രികമാണോ എന്നറിയില്ല.
    ബോധത്തില്‍ നിന്ന് സത്ത വഴി കര്‍മങ്ങള്‍ ഉണ്ടാകുന്ന ചക്രം.
    ചക്രങ്ങളും ഉപചക്രങ്ങളും ബഹിര്‍ചക്രങ്ങളും ചേര്‍ന്ന സങ്കീര്‍ണ മായികത.
    സൃഷ്ടിയും സ്ഥിതിയും സംഹാരവും തുടര്‍വായി പരിണാമമുണ്ടാകുന്നു..
    വസ്തുക്കളും ജീവനും ജീവികളും മനുഷ്യനും ഉണ്ടാകുന്നു.
    നിരന്തര ചാക്രിക വികാസത്തില്‍ തായ് വേരില്‍ നിന്നും ദൂരെയാകുന്നു.
    കേവല നിയമങ്ങള്‍ക്കു മേല്‍ സങ്കീര്‍ണ നിയമങ്ങള്‍ നടപ്പിലാക്കപ്പെടുന്നു.
    ബെല്‍ ലേഖയാല്‍ വികാസങ്ങളെല്ലാം സങ്കോചിക്കപ്പെടും.
    അങ്ങനെ ദ്രുതമായി വികസിക്കുവാനും സങ്കോചിക്കുവാനും മനുഷ്യനുണ്ടാകുന്നു..
    മനുഷ്യരാശി ഹിമ ശിലാ യുഗങ്ങള്‍ കടന്നു കൃഷിയിലൂടെ അധിപനാകുന്നു.
    ആധിപത്യം കാടും കടന്നു നാടും നഗരവും രാജ്യവും സാമ്രാജ്യവും ആകുന്നു.

വ്യാവസായിക പ്രാരംഭ കാലം.

  • 17 ആം നൂറ്റാണ്ടിന്റെ അവസാനം വ്യവസായ വല്കരണം ശക്തമാകുന്നു.

  • ഗവേഷണങ്ങള്‍, പുതിയ സങ്കേതങ്ങള്‍, പുരോഗതി, കുതിച്ചു ചാട്ടം.

  • വ്യവസായ ശാലകള്‍, വ്യാവസായിക കൃഷി, വ്യാവസായിക തൊഴില്‍,

  • വനനശീകരണം, ഖനനം, എണ്ണ ഉത്പാദനം.

  • സര്‍വവും വാണിജ്യമയം : പാര്‍പ്പിടം, ഭക്ഷണം , വെള്ളം, വിഭവങ്ങള്‍,

  • ധനം നേടിയാല്‍ എന്തുമാകാം എന്ന സംസ്കാരം.

  • വ്യവസായ ഉപഭോഗ ജീവിത സംസ്കാരം.

  • ധനാധിഷ്ടിത വിനിമയ സമ്പ്രദായം വേരൂന്നുന്നു.

  • റോക്ഫെല്ലര്‍ കുടുംബം ബാങ്കിംഗ് വ്യവസായം ആരംഭിക്കുന്നു.

രണ്ടാം ലോക മഹായുദ്ധ കാലം

  • യുദ്ധ സാമഗ്രികള്‍ക്കായി പ്രത്യേക വ്യവസായങ്ങള്‍  ആരംഭിക്കുന്നു.
  • യുദ്ധ ശേഷം അവയുടെ നിലനില്പിനായി കാര്‍ഷിക മേഖലകളിലേക്കും ആഭ്യന്തര വിപണിയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  • ഏകവിളകൃഷി, വ്യവസായ കൃഷി, രാസവളം, കീട നാശിനികള്‍.
  • പാരമ്പര്യ കാര്‍ഷിക വിളകളും മൃഗങ്ങളും അപ്രത്യക്ഷമാകുന്നു.
  • കാര്‍ഷിക വ്യാവസായിക ഭീമന്മാര്‍ വളര്‍ച്ച പ്രാപിക്കുന്നു.
  • വിത്ത് ഉത്പാദനം വ്യാവസായിക കൃഷിക്ക് വേണ്ടി  ആകുന്നു.
  • കൊലപാതക സംസ്കാരം വേരൂന്നുന്നു.
  • പല ജീവ ജാലങ്ങളും ഇല്ലാതെയാകുന്നു.
  • ഇത് ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നു.
  • ഇവയ്ക്കെല്ലാം മേലെ ബാങ്കിംഗ് / എണ്ണ വ്യവസായങ്ങള്‍ ആധിപത്യം സ്ഥാപിക്കുന്നു.

പരിസ്ഥിതി പ്രവര്‍ത്തന പ്രാരംഭകാലം

  • 1962 സെപ്റ്റംബര്‍ 27 നിശബ്ദ വസന്തം പുറത്തിറങ്ങുന്നു.
  • പരിസ്ഥിതി അവബോധം ബുദ്ധി ജീവികള്‍ക്കിടയില്‍ ഉണ്ടാകുന്നു.
  • പരിസ്ഥിതി സംരക്ഷണ പ്രക്ഷോഭ മൂവ്മെന്റുകള്‍ ഉണ്ടാകുന്നു.
  • 1962 ല്‍ ഫൈന്റ്ഹോണ്‍ ഇക്കോ വില്ലേജ് സ്കോട്ട് ലാന്‍ഡില്‍ ആരംഭിക്കുന്നു.
  • കൂട്ടായ ജീവിതം, കൂട്ട് കൃഷി, തനതു സുസ്ഥിര കൃഷി, സ്വാശ്രയ ജീവനം.
  • പരിസ്ഥിതി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രക്ഷുബ്ധമാകുന്നു.
  • ഇത് ഭൂമിയെ കൂടുതല്‍ കലുഷിതമാക്കി.

ഗാഢ പ്രകൃതി ബോദ്ധ്യകാലം

  • പ്രകൃതി സംരക്ഷണം മനുഷ്യന് മാത്രം വേണ്ടിയല്ല, സര്‍വ ജീവജാലങ്ങള്‍ക്കും വേണ്ടിയാകണം.
  • ജെയിംസ് ലവ് ലോക്, ആര്‍ നേ നായ്സ് എന്നിവര്‍ ചേര്‍ന്ന് 1971-73 കാലത്ത് ഇക്കോസഫി, ഡീപ്ഇക്കോളജി എന്നിവയ്ക്ക് രൂപം നല്‍കുന്നു.
  • ജീവന്‍, ജീവന്റെ മൂല്യം, ഇതില്‍ ആധുനിക ശാസ്ത്രത്തിന്റെ (ക്വാണ്ടം ഭൌതികം, സിസ്റ്റംസ് ലോ) പിന്‍ബലം..
  • അനസ്താസിയ. ഓറോവില്‍ : നോ മാന്‍സ് ലാന്ഡ്.
  • ദാനിയല്‍ ക്വിന്നിന്റെ  ഇഷ്മായേല്‍. എന്റെ ഇഷ്മായേല്‍, ബീയുടെ കഥ
  • ഇഷ്മായേല്‍ കമ്യൂണിറ്റി. നിയോ ട്രൈബല്‍ വെഞ്ചേഴ്സ്, നവഗോത്ര സമൂഹം.
  • 2500ലധികം ഇക്കോ വില്ലേജുകള്‍ .

പ്രസക്തി.

  • ഭാരതത്തിന്റെ സാമ്പത്തിക സ്ഥിതി.

  • എണ്ണയില്‍ ഊന്നി കൊണ്ട് സാമ്പത്തിക മണ്ഡലം  നില കൊള്ളുന്നു.

  • പീക്ക് ഓയില്‍ എന്ന സാമ്പത്തിക ഘട്ടം  നാം കടന്നു കഴിഞ്ഞു.

  • ലഭ്യത, ഉത്പാദനം, ഉപഭോഗം ഇവയുടെ തുലനത.

  • ഇനി എപ്പോള്‍ വേണമെങ്കിലും കാര്‍ബണ്‍ ബേസ്ഡ് ഇക്കോണമി  തകരാം.

  • റോക്ഫെല്ലര്‍, ഫോര്‍ഡ് , ഇല്ല്യൂമിനിട്ടി എന്നിവര്‍ നിയന്ത്രിക്കുന്ന സാമ്പത്തിക രംഗം.

  • ഡീ പോപുലേഷന്‍.: പോളിയോ വാക്സിന്‍, ജനിതക വിത്തുകള്‍, കൃത്രിമ ഭക്ഷണം, പ്ലാസ്റ്റിക് എന്നിവയിലൂടെ

  • ഡീപ് ഇക്കോളജിക്കല്‍  ആയി വീക്ഷിക്കുമ്പോള്‍ ജനസംഖ്യ കുറയുന്നത്  സ്വാഭാവികം തന്നെ.

  • വനമില്ലായ്ക, ശുദ്ധ ഭക്ഷണം, വെള്ളം, വായു എന്നിവയുടെ ലഭ്യത കുറവ്.

  • ഇന്ത്യയുടെ ഓയില്‍ പൂളിലെ  കമ്മി.

  • സാമ്പത്തിക, ആരോഗ്യ, കാര്‍ഷിക, വിദ്യാഭ്യാസ, സാംസ്കാരിക, സുരക്ഷാ തകര്‍ച്ചകള്‍.

  • എണ്ണ ഇല്ലെങ്കില്‍ ഉള്ള അവസ്ഥ.

  • ഇത്തരം ഒരു പ്രതിസന്ധിക്ക് നാം സ്വമേധയാ വിധേയരാകുന്നു.

  • ഇനി വഴി മാറിയെ പറ്റൂ..

  • അതിനു ലഭ്യമായ ഏറ്റവും സമഗ്രമായ പരിഹാരം ഒരു ഏകീകൃത ദര്‍ശനത്തില്‍ ഊന്നിയ ഒരു സമഗ്ര  സുസ്ഥിര ജീവന സമൂഹമാണ്.

  • ഇനി വഴി മാറിയെ പറ്റൂ..
    അതിനു ലഭ്യമായ ഏറ്റവും സമഗ്രമായ പരിഹാരം
    ഒരു ഏകീകൃത ദര്‍ശനത്തില്‍ ഊന്നിയ
    സമഗ്ര  സുസ്ഥിര ജീവന സമൂഹങ്ങളാണ്.
    ഭൌതികമായി ഈ സമൂഹം എവിടെയും ആകാം.
    വീടുകളില്‍, ഗ്രാമങ്ങളില്‍, കൂട്ടായ്മകളില്‍, കമ്യൂണുകളില്‍, സ്ഥാപനങ്ങളില്‍.
    മാറ്റങ്ങള്‍ക്കു തുടക്കം അറിഞ്ഞതിനെ തിരിച്ചറിയലായിരിക്കണം.
    അറിഞ്ഞാലും ഒറ്റയ്ക്ക് വഴി മാറല്‍ സാദ്ധ്യമല്ല.
    കൂട്ടാകണം, അത് ഒരു കൂടാകണം.
    അതിനാണ് നവഗോത്ര സുസ്ഥിര ജീവന സമൂഹം.

  • എങ്ങനെ ആണ് സാദ്ധ്യമാകുക.
    കൂട്ടായി ജീവിക്കുന്ന ഒരു മാതൃകാ ഗ്രാമം : ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ്.
    കൂട്ടായ സുസ്ഥിര കൃഷി : ഗ്രീന്‍ക്രോസ് ഭക്ഷ്യ വനം.
    കൂട്ടായ സുസ്ഥിര ഗൃഹ നിര്‍മാണം : : ഗ്രീന്‍ക്രോസ് ഹരിത ഭവനം.
    കുഞ്ഞുങ്ങളെ സുസ്ഥിരജീവനത്തിനു പ്രാപ്തരാക്കാന്‍ : ഗ്രീന്‍ക്രോസ് ഹരിത വിദ്യാലയം .
    ഹരിത തൊഴിലുകള്‍ക്കായി : നവ ഗോത്ര തൊഴില്‍ ഗ്രാമം .
    മതിയായ വന കവചം : ഗ്രീന്‍ക്രോസ് കന്യാ വനം..
    ലോകത്തിനു അനുഭവങ്ങളും ബോദ്ധ്യവും പകരാന്‍ : ഗ്രീന്‍ക്രോസ് ഇക്കോസഫിക്കല്‍ സര്‍വകലാശാല.
    നിലവിലുള്ള ഗ്രാമങ്ങളെ സുസ്ഥിര ജീവന പാതയിലേക്ക് നയിക്കല്‍ : ഗ്രാമോദയ.
    സുസ്ഥിരതയെ പറ്റി ജനതയെ ബോദ്ധ്യമാക്കല്‍ : ആഴ പ്രകൃതി സാക്ഷരത.
    സഹയാത്രികക്കായുള്ള പഠന പരിശീലന കളരി : ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പ്

 

പ്രകൃതി കേന്ദ്രിത വ്യക്തിത്വ വികസന പരിപാടി. (വനയാത്രയില്‍ )

  • ജീവിതത്തില്‍ ലക്ഷ്യമാക്കുന്നത് എന്ത്?
  • ജീവിത വിജയം.
  • ലക്ഷ്യ പ്രാപ്തിയാണ് ജീവിത വിജയം.
  • ലക്‌ഷ്യം ഇല്ലാതാകുന്നത് എന്ത് കൊണ്ട്?.
  • എന്ത് കൊണ്ടു ജീവിത വിജയം ചിലര്‍ക്ക് മാത്രം നടക്കുന്നു?.
  • നമുക്ക് സമൃദ്ധി ഉണ്ടാകുന്നത് എങ്ങിനെ?.
  • കഠിനമായ അദ്ധ്വാനം സമ്പത്ത് ഉണ്ടാക്കുന്നു..
  • എന്താണ് അദ്ധ്വാനം?.
  • ചെയ്യുന്നത് ആഘോഷമാക്കുക..
  • പ്രവര്‍ത്തനത്തിനു പ്രതിപ്രവര്‍ത്തനം ഉണ്ടാകും..
  • സിനിമക്കുള്ള പണം VS പരീക്ഷയ്ക്കുള്ള ശ്രമം..
  • അദ്ധ്വാനിക്കാതെ ആഘോഷമാക്കിയാല്‍ പ്രകൃതി കനിഞ്ഞു നല്‍കും..
  • ചെയ്യുന്നതിനെ ഇഷ്ടപ്പെടുക. ഇഷ്ടമുള്ളത് ചെയ്യുക. ഫലം അനുകൂലമാകും. പ്രകൃതി നിയമങ്ങള്‍.
  • നമുക്ക് വേണ്ടതെല്ലാം പ്രകൃതി ഒരുക്കി തന്നിട്ടുണ്ട്..
  • പ്രകൃതിയുടെ നിയമങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു..
  • ഒഴുക്കിനെതിരെ നീന്തിയാല്‍ പ്രതിസന്ധികളുണ്ടാകുന്നു – വിജയം നീണ്ടു നില്‍ക്കില്ല.
  • ഒഴുക്കിനനുസരിച്ച് നീന്തിയാല്‍ വിജയ പരാജയങ്ങളില്ലാതെ ജീവിച്ചു പോകാം.
  • ഒഴുക്കില്‍ നീന്തിയാല്‍ പോലും പ്രകൃതി നിയമങ്ങളെ അറിഞ്ഞില്ലെങ്കില്‍ ഒഴുക്കിനെതിരെ എന്ന രൂപത്തിലാകും.
  • പ്രകൃതി നിയമങ്ങളെ പാലിച്ചു കൊണ്ടു ഒഴുക്കിനേക്കാള്‍ വേഗത്തില്‍ പോവുക. അപ്പോള്‍ ലക്‌ഷ്യം സുനിശ്ചിതം..
  • പ്രകൃതി നിയമങ്ങളെ അറിയുക, പ്രകൃതിയുടെ നിയമങ്ങളെ പാലിക്കുക പക്ഷെ, പുറം പ്രകൃതിയെ മാത്രം അറിഞ്ഞാല്‍ മതിയോ?.
  • എന്താണ് അകം പ്രകൃതി..
  • ശീലങ്ങളും ഓര്‍മകളും ആണ് ലക്ഷ്യത്തെ തീരുമാനിക്കുക.
  • ശീലങ്ങളും ഓര്‍മകളും – ഉപബോധ മനസ്സില്‍ സൂക്ഷിക്കുന്നു..
  • ശീലങ്ങള്‍ – ദിനചര്യകള്‍, ക്രമം, കൃത്യത, ചിന്തയുടെ രൂപം, ഉത്തരവാദിത്ത ബോധം, ശേഷികളെ കുറിച്ചുള്ള ബോധം, പ്രവര്‍ത്തന രീതി.
  • ഓര്‍മ്മകള്‍ – കുട്ടിക്കാലത്തെ ഓര്‍മ്മകള്‍, ലോകപരിചയം, സാമൂഹ്യ കാഴ്ചപ്പാട്, ധര്‍മ ബോധം.
  • ഇതാണ് മനോ ചിത്രം..
  • ഇവ മതിയായ രൂപത്തില്‍ ആണെങ്കില്‍ മാത്രമേ ഫലം കാണുകയുള്ളൂ.
  • മതിയായ മനോ ചിത്രം ഇല്ലെങ്കില്‍ വിജയിക്കുന്നതെങ്ങിനെ?.
  • മതിയായ മനോ ചിത്രത്തെ നാം ഉണ്ടാക്കണം..
  • പ്രതികരിക്കാതിരിക്കുക, BE PROACTIVE.
  • ശുഭമായി മാത്രം ചിന്തിക്കുക. KEEP VALUES.
  • ലക്‌ഷ്യം നിശ്ചയിക്കുക. SET SMART GOAL.
  • ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു ലക്ഷ്യത്തെ ഉറപ്പിക്കുക WRITE IT DAILY.
  • ശക്തമായി ആഗ്രഹിക്കുക. KEEP A GOAL CARD.
  • സ്വീകരിക്കുക EXPRESS GRATITUDE.
  • പ്രകൃതിയുമായി സുതാര്യമാകുക. MEDITATE
  • സൂക്ഷിക്കേണ്ട കാര്യങ്ങള്‍..
  • എന്തും ആഗ്രഹിക്കാം. ഭവിഷ്യത്തുകള്‍ കൂടി സ്വീകരിക്കേണ്ടി വരും..
  • പരിശീലനം മുടങ്ങിയാല്‍ ഫലം കുറയും..
  • ആഗ്രഹിച്ചത്‌ നടന്നില്ലെങ്കില്‍ പ്രകൃതി അതിലും മെച്ചമായത്‌ ഒരുക്കുന്നുണ്ട്‌ എന്ന് അറിയുക..
  • മത്സരം, വെറുപ്പ്‌, വിദ്വേഷം, കോപം, ആശങ്ക, ആവലാതി, പരിഭവം, പിറുപിറുക്കല്‍, വൈരാഗ്യം എന്നിവ ഒഴിവാക്കുക.
  • അഹിംസ, സത്യസന്ധത, അന്യന്റെ മുതല്‍ ആഗ്രഹിക്കാതെ ഇരിക്കല്‍ എന്നിവ തെറ്റിക്കാതെ ഇരിക്കുക..
  • ഒരു സമയം ഒരു ആഗ്രഹം മാത്രം കൊണ്ടു നടക്കുക..
  • പ്രകൃതിയെ ചോദ്യം ചെയ്യാതിരിക്കുക.

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply