സഹവാസികള്‍ക്കുള്ള നിര്‍ദേശങ്ങള്‍
പ്രകൃത്യാത്മീയ വിശ്രമ വിജ്ഞാന സത്സംഗം
നമസ്കാരം പ്രിയ ബന്ധുക്കളെ,
2024 ജൂലായ് 13 (രണ്ടാം ശനി) മുതല്‍ 14 ഞായര്‍ വരെ ആണ് അടുത്ത സഹവാസം നടക്കുന്നത്.
ഇത്തവണ മുഖ്യ വിഷയം : കൂട്ടാകുന്നതിലൂടെ സുരക്ഷ..
നിറയെ അനുഭവങ്ങളും ബോദ്ധ്യങ്ങളും തന്നു പ്രകൃതി അനുഗ്രഹിക്കട്ടെ എന്ന് നമുക്ക് അര്‍ഥിക്കാം. സഹവാസ പരിപാടികളെ കുറിച്ച് ഏകദേശ ധാരണ നല്കുവാന് ആണ് ഈ കുറിപ്പ്.
സ്നേഹപൂര്‍വ്വം
നവഗോത്ര സമൂഹം അംഗങ്ങള്‍
ഫോണ്‍ : 8921 032 329
സൂചന : STRIKETHROUGH ചെയ്ത വാചകങ്ങള്‍ (ഇങ്ങനെ കാണുന്നവ)
ഒഴിവാക്കി വായിക്കുക. ഈ തവണത്തെ പരിപാടിക്ക് അവ ബാധകമല്ല.
-
-
-
- തുടക്കവും ഒടുക്കവും.
● ശനിയാഴ്ച രാവിലെ 10:00 മണിക്ക് ആരംഭിക്കുന്ന കോര്‍ട്ടേകാര്‍വ് പരിശീലനത്തോടെ നാം സഹവാസം അനൌപചാരികമായി തുടങ്ങും.
● രജിസ്ട്രേഷന് 9:30 ന് തുടങ്ങും. സമാന്തരമായി തന്നെ അവനവന്റെ ശേഷികളെയും പരിമിതികളെയും തിരിച്ചറിയാനുള്ള പരിണാമ സ്ഥാന മാനകം ആയ കോര്‍ട്ടേ-കാര്‍വ് പരിശീലനം ആരംഭിക്കും.
● ആയതിനാല്‍ അതിനു മുമ്പേ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
● കൂടാതെ പൂര്‍വാഹ്ന ഭക്ഷണം ഇവിടെ നിന്നും ആസ്വദിച്ചു കഴിക്കാനായി രാവിലെകഠിന ഭക്ഷണങ്ങള്‍ കഴിക്കാതെ വരണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു.
● വെള്ളിയാഴ്ച വരുന്നവര്‍ വൈകീട്ട് 6 മണിക്ക് മുമ്പായി എത്തിച്ചേരുക .അതിലും വൈകിയാല്‍ നിങ്ങള്‍ക്ക് വന്നെത്താന്‍ ബുദ്ധിമുട്ടായിരിക്കും.
● ഞായര്‍ ഉച്ചയ്ക്ക് 1:30 മണി കഴിഞ്ഞു സഹവാസം അവസാനിക്കും.
● തുടര്‍ന്ന് വേണ്ടവര്‍ക്ക് ഞങ്ങളോടൊപ്പം പുഴയില്‍ കുളിച്ചിട്ടു പോകാം.
● അന്നും ഇവിടെ തങ്ങണമെങ്കില്‍ തങ്ങാം.
.
- തുടക്കവും ഒടുക്കവും.
-
- സമയം
● എന്നും രാവിലെ 5:30 മണിക്ക് മുറ്റത്തു / ഹാളില്‍ പ്രകൃതി വന്ദനത്തിന്റെ ഭാഗമായ മൈന്‍ഡ് ഫുള്‍ വാക്ക് (Mindful Walk) ഓടെ ഒരു ദിവസത്തെ സെഷനുകള്‍ ആരംഭിക്കും.
● ഓരോ സെഷനിലും വൈകിയെത്തുന്നവരെ പങ്കെടുപ്പിക്കുന്നതല്ല.
● എന്നും രാത്രി 9 മണിക്ക് സെഷനുകള്‍ അവസാനിക്കും.
.
- സമയം
-
- മഹാമൌനം.
● രാത്രി 9:30 ശേഷം മഹാമൌനം.
● അതോടെ ലൈറ്റുകള്‍ ഓഫ് ചെയ്യുന്നതാണ്,
● തുടര്‍ന്ന് സ്വകാര്യ ചര്‍ച്ചകള്‍, കൂടിയിരുപ്പുകള്‍, മൊബൈല്‍ ഉപയോഗം എന്നിവ അനുവദിക്കുവാനാകില്ല.
● 9:30 നു ഓഫാക്കുന്ന സോളാര്‍ പവര്‍ സപ്ലൈ രാവിലെ 6 മണിക്ക് മാത്രമേ ഓണ്‍ ചെയ്യുകയുള്ളൂ..
.
- മഹാമൌനം.
-
- കൃത്യ സമയത്ത് പരിപാടികള്‍ തുടങ്ങും.
● സാധാരണയായി ആരുണ്ടെങ്കിലും ഇല്ലെങ്കിലും ഒളിമ്പസ്സിന്റെ പരിപാടികള്‍ കൃത്യ സമയത്ത് തന്നെ ആരംഭിക്കുക എന്നത് ഒരു നയമാണ്.
● അതിനാല്‍ നേരത്തെ തന്നെ സഹവാസ വേദിയില്‍ എത്തുവാന്‍ ഒരുങ്ങുക.
● രജിസ്ട്രേഷനു സമാന്തരമായി തന്നെ ഈ പരിപാടിയിലെ മുഖ്യ ആകര്‍ഷണമായ കോര്‍ട്ടേകാര്‍വ് എന്ന പരിശീലനത്തിലെ ബാറ്റണ്‍ പ്രാക്ടീസും ആരംഭിക്കും.
● പൊതു സെഷനുകള്‍ റീ ഗാതറിംഗ് താള പരിശീലനത്തോടെ പുനരാരംഭിക്കും.
.
- കൃത്യ സമയത്ത് പരിപാടികള്‍ തുടങ്ങും.
-
- കോര്‍ട്ടേ കാര്‍വ് ആദ്യമേ തന്നെ ചെയ്യുന്നതിന്റെ ഉദ്ദേശ്യം.
● സ്വന്തം ശേഷികളെയും പരിമിതികളെയും പറ്റി സ്വയം ബോധ്യം ഉണ്ടാകാന്‍ പരിപാടിക്ക് മുമ്പായി തന്നെ പങ്കാളികള്‍ക്ക് അല്പമെങ്കിലും അവസരം ഉണ്ടാക്കുക.
● ഇതര കൂട്ടായ്മകളെയും പ്രകൃതി പഠന ക്യാമ്പുകളെയും പ്രത്യയ ശാസ്ത്രങ്ങളെയും കുറിച്ചുള്ള അനുഭവങ്ങള്‍ കൊണ്ട് നിങ്ങള്‍ക്കുളള മുന്‍വിധികള്‍ അഴിച്ചു കളയുവാന്‍ വഴിയൊരുക്കുക.
● നമ്മില്‍ സദാ ഉണ്ടായിരിക്കേണ്ടുന്ന അഹംബോധത്തിന് പകരം നമ്മെ ഭരിക്കുന്ന അഹംഭാവം അഴിച്ചു കളയുവാന്‍ പങ്കാളിയെ ഒരു പരിധി വരെ സഹായിക്കുക.
.
- കോര്‍ട്ടേ കാര്‍വ് ആദ്യമേ തന്നെ ചെയ്യുന്നതിന്റെ ഉദ്ദേശ്യം.
-
- പങ്കാളികള്‍ ശ്രദ്ധിക്കേണ്ടത്.
● കൂട്ടമായി വന്നവര്‍ കൂട്ടം പിരിഞ്ഞു മറ്റുള്ള കൂട്ടങ്ങളിലെ ഓരോ ബന്ധുക്കളെയും പരിചയപ്പെടുകയും സഹവര്‍ത്തിത്വം ഉപ്പാക്കുകയും ചെയ്യുക.
● പെരുമാറ്റത്തില്‍ സൌമ്യതയും സ്നേഹവും സൂക്ഷിക്കുക.
● പരുഷമായ പെരുമാറ്റവും വചനങ്ങളും ഒഴിവാക്കുക.
● പരസ്പരമുള്ള തര്‍ക്കങ്ങളും വിമര്‍ശനങ്ങളും ഒഴിവാക്കുക.
● വിയോജിപ്പുകള്‍ സൌമ്യമായി അവതരിപ്പിക്കുക.
● സ്വന്തം അഭിപ്രായത്തോടുള്ള മറ്റുള്ളവരുടെ വിയോജിപ്പുകളെ അംഗീകരിക്കുക.
● അപരന്റെ കാഴ്ചപ്പാടുകളെയോ അങ്ങനെ ഒന്ന് പേറുവാനുള്ള അയാളുടെ സ്വാതന്ത്ര്യത്തെയോ ആദരിക്കുക.
● കുഞ്ഞുങ്ങള്‍ ആരുടെതാണെങ്കിലും സ്വന്തം എന്ന് കരുതി പരിപാലിക്കുക.
● കുഞ്ഞുങ്ങള്‍ക്കും വാര്‍ധക്യത്തില്‍ എത്തിയവര്‍ക്കും ഉള്ള സൌകര്യങ്ങള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കും എപ്പോഴും മുന്‍ തൂക്കം നല്കുവാന് ശ്രദ്ധിക്കുക.
● മനുഷ്യേതര ജീവികളോടു ബന്ധുത്വം പുലര്‍ത്തുക.
.
- പങ്കാളികള്‍ ശ്രദ്ധിക്കേണ്ടത്.
-
- മൊബൈല്‍ ഉപയോഗം
● ഇത് ഒരു മൊബൈല്‍ ഫോണ്‍ വിമുക്ത പരിപാടിയാണ്. എന്നാല്‍ ചില ഉപാധികള്‍ അനുവദിക്കുന്നുമുണ്ട്.
● മൊബൈല്‍ ഫോണ്‍ ഉപയോഗം അത് ഉപയോഗിക്കുന്നവര്‍ക്കും ചുറ്റുമുള്ളവര്‍ക്കും വളരെ ഹാനികരം ആണ് എന്നതിനാല്‍ പരിപാടികളില്‍ നിന്നും കുഞ്ഞുങ്ങള്‍ ഉള്ള ഇടങ്ങളില്‍ നിന്നും ഒഴിവാക്കണം എന്നത് ഒളിമ്പസ്സിന്റെ നയം ആണ്.
● അതിനാല്‍ പരിപാടികളുടെ സമയത്ത് മൊബൈല്‍ ഫോണുകള്‍ പരിപാടിയുടെ വേദിയില്‍ കൈവശം വയ്ക്കാനോ ഓണ്‍ ചെയ്തു വയ്ക്കുവാനോ ഉപയോഗിക്കുവാനോ പാടില്ല.
● എന്നാല്‍ അത്യാവശ്യങ്ങള്‍ക്ക് വേണ്ടി രാവിലെയും വൈകീട്ടും അര മണിക്കൂര്‍ വീതം കാമ്പസിന് വെളിയില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിനു തടസ്സം ഉണ്ടാകില്ല. അത് അത്യാവശ്യത്തിന് ആയിരിക്കണം എന്ന് മാത്രം.
● പരിപാടിയുടെ സമയത്ത് എമര്‍ജന്‍സി ആവശ്യങ്ങള്‍ക്കായി മൊബൈല്‍ കൈ വശം വച്ച് ഉപയോഗിക്കാനായി സംഘാടനം നടത്തുവാന്‍ ഓടി നടക്കുന്ന വോളന്റീര്‍മാരില്‍ ചിലരെ അനുവദിക്കുന്നുണ്ട്. വരുന്നവര്‍ക്ക് വഴി പറഞ്ഞു കൊടുക്കുക, സാധനങ്ങള്‍ കൊണ്ടു വരിക, പുറം സംഘാടകരുമായി ബന്ധപ്പെടുക. പരിപാടിയുടെ ഫോട്ടോ / വീഡിയോ ഡോക്യുമെന്റെഷന്‍ നടത്തുക എന്നിവയാണ് എമര്‍ജന്‍സി ആവശ്യങ്ങള്‍.
● മൊബൈല്‍ ഉപയോഗം കെട്ടിടത്തിനകത്ത് / മുറ്റത്ത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
● അനുവദനീയമായ അരമണിക്കൂര്‍ സമയങ്ങളില്‍ മാത്രം മുറ്റത്തിന് പുറത്ത് വച്ച് അത്യാവശ്യങ്ങള്‍ക്ക് ഫോണ്‍ ഓണ്‍ ചെയ്യുകയും ഉപയോഗിക്കുകയും ആകാം. ആ സമയങ്ങളില്‍ സോഷ്യല്‍ മീഡിയ / ഡാറ്റാ കണക്ഷന് ഒഴിവാക്കുവാന്‍ ശ്രദ്ധിക്കുക.
●വനയാത്രയുടെ / നാട്ടു നടത്തത്തിന്റെ സമയത്ത് ഫോട്ടോ എടുക്കുന്നതിനു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം.● വഴിയാത്രയിലും അവശ്യ ഘട്ടങ്ങളിലും ഫോണ്‍ ഉപയോഗിക്കാം.
● ഈ സഹവാസ ദിവസങ്ങളിലെങ്കിലും മൊബൈല്‍ ഫോണ്‍ ഇല്ലാതെ ജീവിക്കുവാന്‍ കഴിയില്ല എന്നുള്ളവര്‍ ദയവായി സഹവാസത്തിനു വരാതെ സഹകരിക്കുക..
.
- മൊബൈല്‍ ഉപയോഗം
-
- സഹവാസത്തില്‍ സാധാരണ നിര്‍ബന്ധമായും കൊണ്ട് വരേണ്ടുന്ന സാധനങ്ങള്‍
● നിയമപരമായ രേഖകള്‍ക്കായി ഏതെങ്കിലും ഐ ഡീ പ്രൂഫ്.
● വിരിക്കാനും പുതയ്ക്കാനുമുള്ള ഷീറ്റുകള്‍. (ഒരു പുല്ലു പായ മാത്രമാണ് ഇവിടെ നിന്നും നല്കുവാനാകുക.)
● രാത്രി ഉപയോഗിക്കുവാന്‍ ഒരു റ്റോര്‍ച്ച്.
● തണുപ്പിനെ അതിജീവിക്കാനുള്ള വസ്ത്രങ്ങള്‍, മങ്കി ക്യാപ് (തണുപ്പ് കാലമെങ്കില്‍ മാത്രം).● വനത്തില്‍ പോകുമ്പോഴും മഴയത്ത് പോകുമ്പോഴും ധരിക്കുവാനുള്ള ഇരുണ്ട വസ്ത്രങ്ങള്‍. (ഇത്തവണ ഇത് ഒഴിവാക്കാം)
● തോര്‍ത്ത്, ബ്രഷ്, വാട്ടര്‍ ബോട്ടില്തുടങ്ങിയ വൈയക്തിക ഉപയോഗ സാധനങ്ങള്‍.
●യാത്രക്കായി ചെറിയ രക്സാക്ക് (ബാഗ്).
● ദന്ത ചൂര്‍ണം, സ്നാന ചൂര്‍ണം, തലയിണ, എന്നിവ വേണമെങ്കില്‍ ആകാം.
.
- സഹവാസത്തില്‍ സാധാരണ നിര്‍ബന്ധമായും കൊണ്ട് വരേണ്ടുന്ന സാധനങ്ങള്‍
-
- നിര്‍ബന്ധമായും ഒഴിവാക്കേണ്ട സാധനങ്ങള്‍
● പെര്‍ഫ്യൂം, മദ്യം, ലഹരികള്‍, ആയുധങ്ങള്‍.
● മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കുന്ന ഉപകരണങ്ങള്‍.
● റേഡിയേഷന് ഉണ്ടാക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍.
● പേസ്റ്റ്, സോപ്പ് എന്നിവ .
.
- നിര്‍ബന്ധമായും ഒഴിവാക്കേണ്ട സാധനങ്ങള്‍
-
- പരിശീലനങ്ങളുടെ സമയത്ത് ഒഴിവാക്കേണ്ടവ
● ബാറ്ററി ഇട്ടു പ്രവര്‍ത്തിക്കുന്ന വാച്ചുകള്‍
● മൊബൈല്‍ ഫോണുകള്‍
● ചെരുപ്പുകള്‍
● ഇറുകിയ വസ്ത്രങ്ങള്‍.
.
- പരിശീലനങ്ങളുടെ സമയത്ത് ഒഴിവാക്കേണ്ടവ
-
- വനയാത്രയില്‍ ശ്രദ്ധിക്കേണ്ടത്. (ഇത്തവണ ഇത് ബാധകമല്ല)
● പെര്‍ഫ്യൂം, മദ്യം, പുക, ഷാമ്പൂ, എന്നിവ ഉപയോഗിച്ചതിനു ശേഷം വനത്തില്‍ കയറുന്നത് നിയമ വിരുദ്ധവും അപകടകരവുമാണ്.
● തിളക്കമുള്ള വസ്ത്രങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കുക.
● വസ്ത്രങ്ങള്‍ക്ക് മിലിട്ടറി പച്ച, ഇരുണ്ട കറുപ്പ്, നേവി നീല എന്നിവ അഭികാമ്യം.
● തികച്ചും മൌനമായി മാത്രം വനത്തിലൂടെ യാത്ര ചെയ്യുക.
● മൊബൈല്‍ ഫോണുകള്‍ ഫോട്ടോ എടുക്കുവാനായി മാത്രം ഉപയോഗിക്കുക.
● മൊബൈല്‍ ഫോണുകളില്‍ ഡാറ്റാ കണക്ഷനും ഫ്ലാഷ് ലൈറ്റും ഓഡിയോ ലൌഡ് നെസ്സും പൂര്‍ണമായും ഓഫ് ചെയ്തിടുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
● ഒരു ഇലയോ പൂവോ പോലും നുള്ളിയെടുക്കുകയോ ഓടിച്ചു കളയുകയോ ചെയ്യരുത്.
● വനത്തില്‍ നിന്നും ഓര്‍മ്മകള്‍ മാത്രമെടുക്കുക, കാലടികള്‍ മാത്രം ഉപേക്ഷിക്കുക.
● റ്റീം ലീഡറുടെയും ട്രാക്കറുടെയും നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി പിന്തുടരാന് റ്റീം അംഗങ്ങള്‍ ബാദ്ധ്യസ്ഥരായിരിക്കും.
● മഴയാത്രയില്‍ കുടയോ കോട്ടോ അണിയുന്നത് ഒഴിവാക്കുക.
● ക്യാമറകള്‍ക്ക് വേണ്ടി മഴ വരുമ്പോള്‍ കറുത്ത കുടകള്‍ ഉപയോഗിക്കാവുന്നതാണ്.
.
- വനയാത്രയില്‍ ശ്രദ്ധിക്കേണ്ടത്. (ഇത്തവണ ഇത് ബാധകമല്ല)
-
- ആരോഗ്യ ഭക്ഷണം
● പ്രകൃതി ജീവന ശൈലിയില്‍ ഓര്‍ഗാനിക് അരിയും പച്ചക്കറികളും ഉപയോഗിച്ച് സ്റ്റീല്‍ പാത്രത്തില്‍ (ഒരുപാട് പേര്‍ക്ക് മണ് പാത്രം ഉപയോഗിക്കുന്നത് പ്രായോഗികമല്ല ) പാചകം ചെയ്ത ശമന ഭക്ഷണം അഥവാ ആരോഗ്യ ഭക്ഷണമാണ് വിതരണം ചെയ്യുക.
● രാവിലെ 11:30 നും വൈകീട്ട് 6:30 നും (രണ്ടു നേരം മാത്രം) ആണ് ഖര ഭക്ഷണങ്ങള്‍ വിതരണം ചെയ്യുക.
● രാവിലെ 8:00 മണിക്കും വൈകീട്ട് 3:00 മണിക്കും പാനീയങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
● ഇടനേരത്തോ പുറത്ത് നിന്നോ ഭക്ഷണങ്ങള്‍ കഴിക്കാതെ ഇരിക്കുക.
● ഭക്ഷണ സമയത്ത് എല്ലാരും ഒരുമിച്ചു ഇരുന്നു വേണം കഴിക്കുവാന്‍.
● പൊതു ഭക്ഷണ സമയത്ത് സ്വകാര്യ കാര്യങ്ങള്‍ക്ക് വേണ്ടി ദയവു ചെയ്തു പുറത്ത് പോകാതിരിക്കുക.
● എല്ലാവര്ക്കും വിളമ്പി കഴിഞ്ഞു അന്നവിചാരം എന്ന പ്രക്രിയ ഏവരും കൂടി ചെയ്തതിനു ശേഷം മാത്രം ഒരുമിച്ചു കഴിക്കാം.
● അതിനാല്‍ എല്ലാവര്ക്കും വിളമ്പി അന്നവിചാരം കഴിയുന്നത് വരെ ഭക്ഷണം കഴിച്ചു തുടങ്ങാതെ ദയവായി കാത്തിരിക്കാം.
● പങ്കിടാനായി ഭക്ഷണ സാധനങ്ങള്‍ പങ്കാളികള്കൊണ്ട് വരുന്നുവെങ്കില്‍ അത് നേരില്‍ വിതരണം ചെയ്യുന്നതിന് പകരം അടുക്കളയില്‍ ഏല്‍പ്പിക്കുക. അനുവദനീയമെങ്കില്‍ അവിടെ നിന്നും വിതരണം ചെയ്യാവുന്നതാണ്.
● ചെറിയ കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ ഭക്ഷണ ആവശ്യങ്ങള്‍ അടുക്കളയില്‍ നേരത്തെ കൂട്ടി അറിയിക്കേണ്ടതുണ്ട്.
● ഈ ഒരു ഭക്ഷണ രീതിയിലൂടെ പോകുമ്പോള്‍ ശീലത്താല്‍ ഉള്ള ഭക്ഷണ ഭ്രമം ഉണ്ടാകുകയാണെങ്കില്‍ അടുക്കളയില്‍ നിന്നും പഴങ്ങള്‍ എടുത്തു അവിടെ നിന്ന് കൊണ്ട് തന്നെ കഴിക്കാം. എന്നാല്‍ അത് പൊതു വേദിയില്‍ കൊണ്ട് വന്നു മറ്റുള്ളവരെ ഇട നേര ഭക്ഷണത്തിനു പ്രചോദിപ്പിക്കരുത്.
● ഫലാഹാരമോ മറ്റെന്തെങ്കിലും ആരോഗ്യ ഭക്ഷണമോ തുടരുന്നവര്‍ അക്കാര്യം നേരത്തെ കൂട്ടി അടുക്കളയില്‍ അറിയിക്കേണ്ടതുണ്ട്.
.
- ആരോഗ്യ ഭക്ഷണം
-
- താമസം
● എല്ലാ സഹവാസങ്ങളിലെയും പോലെ തന്നെ ക്ലാസ്സുകള്‍ നടക്കുന്ന ഹാളില്‍ തന്നെ പുല്ലു പായ വിരിച്ചാണ് ഇരുത്തവും താമസവും.
● സഹവാസികളായ ആബാല വൃദ്ധം ബന്ധുക്കളുടെയും ഒരുമിച്ചുള്ള താമസം ശീലിക്കേണ്ടുന്നതിനാല് വേറിട്ട താമസം ഉണ്ടാകാതെ നോക്കേണ്ടതുണ്ട്.
● ഇക്കോ വില്ലേജില്‍ പരിപാടി നടക്കുന്ന ഓല മേഞ്ഞ ഹാളില്‍ ആണ് താമസം ഒരുക്കുന്നത്.
● കൊച്ചു കുഞ്ഞുങ്ങള്‍ ഉള്ള / മുലയൂട്ടുന്ന / കുസൃതിക്കുഞ്ഞുങ്ങള്‍ ഉള്ള അമ്മമാര്‍ക്ക് (ദമ്പതികള്‍ക്ക് അല്ല) റ്റെന്‍ഡുകള്‍ / മേല്‍ത്തട്ടുകള്‍ / ബാല്‍ക്കണികള്‍ ഉപയോഗിക്കാം.
● നേരത്തേ പണം അടച്ചു രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് റ്റെന്‍ഡുകള്‍ നല്കുവാന് കഴിയുക.
● വൈകി തീരുമാനം എടുക്കുന്നവര്‍ റ്റെന്‍ഡുകള്‍ സ്വയം കൊണ്ട് വരേണ്ടി വരും.
● ഇവിടെ നിന്നും ഒരു പുല്ലുപായ മാത്രമാണ് നല്കുവാന് കഴിയുക. വിരിപ്പും തണുപ്പിനെ അതിജീവിക്കാനുള്ള കട്ടിയുള്ള പുതപ്പും പങ്കാളികള്‍ കൊണ്ട് വരേണ്ടതാണ്.
.
- താമസം
-
- ശൌചം
● പങ്കാളികള്‍ക്ക് ഇന്ത്യന്‍ ക്ലോസെറ്റുള്ള രണ്ടു റ്റോയ്ലെറ്റുകളും ഒരു യൂറോപ്യന്‍ റ്റോയ്ലെറ്റും ആണ് ഉണ്ടാകുക.
● പുഴയില്‍ കുളി താല്പര്യം ഉള്ളവര്‍ക്ക് പുഴയില്‍ കുളിക്കാം. റ്റോയ്ലെറ്റില്‍ കുളിക്കേണ്ടവര്‍ക്ക് അങ്ങനെയും ആകാം.
● ശൌചാലയവും കാംപസ്സും ശുചിത്വത്തോടെയും ക്രമത്തോടെയും സൂക്ഷിക്കാന്‍ ഏവരും ശ്രദ്ധിക്കേണ്ടതുണ്ട്.
● നീന്താന്‍ അറിയാത്തവര്‍ സേഫ്റ്റി ജാക്കറ്റ് കൊണ്ട് വരിക.
. - വൈദ്യുതി
● ഈ കാമ്പസ്സില്‍ സോളാര്‍ വൈദ്യുതി ആണ് ഉപയോഗിക്കുന്നത്. അതിനാല്‍ വെളിച്ചം വെള്ളം കാറ്റ് എന്നിവ പരിമിതമായി ഉപയോഗിക്കുക.
● രാത്രി 9:30 മുതല്‍ രാവിലെ 6:00 മണി വരെ പവര്‍ സപ്ലെ ഓഫായിരിക്കും. അതിനാല്‍ രാത്രി ഉപയോഗത്തിനായുള്ള ടോര്‍ച്ചു നിര്‍ബന്ധമായും കരുതുക.
.
- ശൌചം
-
- മറ്റു സൌകര്യങ്ങള്‍
● ശാരീരിക പരിമിതി ഉള്ളവര്‍ക്ക് ക്ലാസ്സുകളുടെ സമയത്ത് ചെയറുകളും ഒരു കട്ടിലും സജ്ജമാക്കിയിട്ടുണ്ട്. ഈ സൌകര്യങ്ങള്‍ ആവശ്യമുള്ളവര്‍ സഹവാസത്തിനു രണ്ടു നാള് മുമ്പായി തന്നെ അറിയിക്കേണ്ടതുണ്ട്.
● സ്വകാര്യ സാധനകള്‍ (ജപം, സാധന, നിസ്കാരം, പ്രാര്‍ത്ഥന) ഉള്ളവര്‍ക്ക് ആ സമയത്ത് മാത്രം മറ്റാര്‍ക്കും ശല്യമാകാതെ അതിനായി നീക്കി വച്ച ഭാഗം ഉപയോഗിക്കാവുന്നതാണ്.
.
- മറ്റു സൌകര്യങ്ങള്‍
-
- ഉറക്കം
● ബുദ്ധിജീവികളായ പങ്കാളികള്‍, രാത്രി ഉണര്‍ന്നു ഇരുന്നുള്ള (നൈറ്റ് ഔള്‍ പ്രതിഭാസം) ചര്‍ച്ചകള്‍ മൂലം ഇതര പങ്കാളികള്‍ക്ക് ബുദ്ധി മുട്ടില്ലാതെ നോക്കേണ്ടതുണ്ട്. നേരത്തെ കിടക്കുക, നേരത്തെ ഉണരുക.
● അതിനാല്‍ രാത്രി 9:30 മണിക്ക് ശേഷം പരിപൂര്‍ണ നിശ്ശബ്ദത പാലിക്കേണ്ടതുണ്ട്.
● രാവിലെ 6:25 മണിക്ക് പ്രോഗ്രാം ഹാള്‍ ക്ലാസ്സുകള്‍ക്കായി തയ്യാര്‍ ആകേണ്ടതിനാല്‍ നേരത്തെ തന്നെ ഉണര്‍ന്നു ഹാള്‍ സജ്ജമാകേണ്ടതുണ്ട്.
● അതിനാല്‍ രാവിലെ 5:00 മണിക്ക് ഉണര്‍ന്നു പ്രഭാത കൃത്യങ്ങള്‍ തീര്‍ക്കേണ്ടതുണ്ട്.
● കുഞ്ഞുങ്ങള്‍ മുഖ്യ പ്രാധാന്യം അര്‍ഹിക്കുന്നവരാണ്. അവരെ ശ്രദ്ധിക്കുവാന്‍ വോലന്റീര്‍ മാര്‍ ഉണ്ടായിരിക്കുന്നതാണ്.
● പാലൂട്ടുന്ന കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാര്‍ക്ക് (കൂടെ വരുന്നവര്‍ക്കല്ല) പ്രത്യേക സൌകര്യങ്ങള്‍ പങ്കിടാവുന്നതാണ്.
● കുഞ്ഞുങ്ങളുടെ പ്രത്യേക ഭക്ഷണം, വികൃതികള്‍ എന്നിവ അമ്മമാര്‍ തന്നെ ശ്രദ്ധിക്കേണ്ടതാണ്.
● കുഞ്ഞുങ്ങളുടെ ഉറക്കവും ഉണര്‍ച്ചയും പരിപാടികളെയും തിരിച്ചും ബാധിക്കാതെ ഇരിക്കുവാനായി അവരുടെ ഉറങ്ങുന്ന ഇടങ്ങള്‍ യുക്തമായി തെരഞ്ഞെടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
.
- ഉറക്കം
-
- ഇടവേളകള്‍ കഴിഞ്ഞു വൈകി വരുന്നവര്‍ക്ക്
● സമയാസമയങ്ങളിലെ ധ്യാന ധാരണാ പരിപാടികളിലും കായിക പരിശീലനങ്ങളിലും തുടക്കം മുതല്‍ ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കുക.
● അഥവാ ഒരാള്‍ തുടക്കം മുതല്‍ ഉണ്ടാകാതിരിക്കുകയും ഇടയില്‍ കയറി വരികയും ചെയ്താല്‍ പരിപാടിയ്ക്കോ അതിന്റെ ക്രമത്തിനോ പങ്കാളികളുടെ ശ്രദ്ധയ്ക്കോ ഭംഗം വരുമെന്നതിനാല്‍ ബുദ്ധിമുട്ടുണ്ടാകും. സഹകരിക്കുക.
- ഇടവേളകള്‍ കഴിഞ്ഞു വൈകി വരുന്നവര്‍ക്ക്
-
- ഫോട്ടോ വീഡിയോ ഓഡിയോകള്‍
● സഹവാസത്തിന്റെ പങ്കാളിത്തവും ആക്റ്റിവിറ്റികളും പങ്കാളിത്തവും പൂര്‍ണമായും ഫോട്ടോ / വീഡിയോ / ഓഡിയോ ഡോക്യുമെന്റേഷന് നടത്തുന്നുണ്ടാകും.
● അവ റെക്കോര്‍ഡ് ചെയ്യുവാനും പ്രസിദ്ധീകരിക്കുവാനും ഉള്ള പൂര്‍ണ അവകാശം / അധികാരം ഗ്രീന്‍ക്രോസ് ഫൌണ്ടേഷന് ഉണ്ടായിരിക്കും.
.
- ഫോട്ടോ വീഡിയോ ഓഡിയോകള്‍
-
- പ്രോഗ്രാം ഫീയല്ല, സംഭാവന
● മൂന്നു ദിവസത്തെ ഭക്ഷണ താമസങ്ങള്‍ക്ക് വ്യക്തികള്‍ക്ക് 1600/- രൂപയാണ് ഏറ്റവും കുറഞ്ഞ സംഭാവനയായി നല്‍കേണ്ടത്. അതിലുമധികം നല്കാവുന്നവര്ക്ക് കാര്യങ്ങളും ആവശ്യങ്ങളും അറിഞ്ഞു സ്വയമേവ നല്‍കാം. .
● ദമ്പതികള്‍ക്ക് (കുടുംബത്തിനു) 5 വയസ്സില്‍ താഴെയുള്ള രണ്ടു കുട്ടികളെ കൂടെ കൂട്ടാം.
● 10 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ പകുതി സംഭാവന നല്കാന് ശ്രദ്ധിക്കുക.
● കൂടുതല്‍ തരാന്‍ കഴിയുന്നവര്‍ക്ക് സംഭാവനയായി തരാം. അത് പ്രോഗ്രാമിന്റെ മൂല്യത്തെ വിലയിരുത്തിയ ശേഷം മതിയാകും.
.
- പ്രോഗ്രാം ഫീയല്ല, സംഭാവന
-
- സംഭാവന അടയ്ക്കേണ്ടത് എങ്ങനെ?
● നമ്മുടെ ഈ വെബ്സൈറ്റില്‍ വശത്തായി / താഴെയായി ഒരു DONATE NOW ബട്ടന് കാണും. അതില്‍ ക്ലിക്ക് ചെയ്താല്‍ പെയ്മെന്റ് പേജില്‍ എത്തും.
● DONATE NOW ബട്ടണ്‍ കാണുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
● നിങ്ങള്‍ നല്കുന്ന സംഭാവന തുകയും പേര് വിവരങ്ങളും രേഖപ്പെടുത്തി നെറ്റ് ബാങ്ക് വഴിയോ ഡെബിറ്റ് കാര്‍ഡ് വഴിയോ GOOGLE PAY വഴിയോ പേ ചെയ്യാം..
● മുഖ്യ പങ്കാളിയുടെ പേര്, വരുന്ന സ്ഥലം, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം എന്നിവ സൂചിപ്പിച്ചു കൊണ്ട് സംഭാവന അയയ്ക്കുക.
● ആകെ 30 പേരെ ആണ് ഇത്തവണ അക്കോമഡേറ്റു ചെയ്യുവാന്‍ കഴിയുക. അതിനാല്‍ ആദ്യം സംഭാവന അടച്ചു രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുകയുള്ളൂ..
● പണം അടച്ചു കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ശ്രീമതി പൊന്നി ഒളിമ്പയെ ( 9497628006 ) വിളിച്ചു പണം അടച്ച വിവരം ഒന്ന് അറിയിക്കുകയും ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
● ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവർ ഉണ്ടെങ്കിൽ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യുക.
.
- സംഭാവന അടയ്ക്കേണ്ടത് എങ്ങനെ?
-
- വരുവാനുള്ള വഴി
https://ml.olympuss.in/ml-thewaytoreacholympuss/
.
- വരുവാനുള്ള വഴി
-
- ഒളിമ്പസ്സിന്റെ വാട്സാപ് ഗ്രൂപ്പില്‍ അംഗമാകുവാന്‍
https://chat.whatsapp.com/INWuHKp7i8f5sgnoCXZNuX
.
- ഒളിമ്പസ്സിന്റെ വാട്സാപ് ഗ്രൂപ്പില്‍ അംഗമാകുവാന്‍
-
- കൂടുതല്‍ അറിയാന്‍ വിളിക്കാം : പൊന്നി ഒളിമ്പാ, 9497628006 ss
-
-
About Santhosh Olympuss
An Ecosopher who lives to propagate Deep Ecological perspective in Human Life
Leave a Reply
You must be logged in to post a comment.