എന്ത് കൊണ്ട് നാം ഓഫ് ദ ഗ്രിഡ് ആകണം?

ലോകത്തിലെ വിഭവങ്ങള്‍  മുഴുവനായും കമ്പോള വ്യവസ്ഥയുടെയും കാര്‍ബണ്‍ അധിഷ്ടിത ധന വ്യവസ്ഥയുടെയും കീഴില്‍ ആണെന്ന് അറിയാമല്ലോ? അതൊരു മഹാ ജാലിക ആണ്. ഉത്പാദനം, വിതരണം, ഗതാഗതം, അതിനുള്ള വിഭവങ്ങള്‍, ധന വ്യവസ്ഥ, ഇന്ധന വ്യവസ്ഥ, നയ വ്യവസ്ഥ, കയറ്റു മതി വ്യവസ്ഥ, നികുതി വ്യവസ്ഥ  എല്ലാം നിയന്ത്രിക്കുന്നത്‌ ഒരേ സംവിധാനമാണ്. ഈ പൊതു വിതരണ സംവിധാനത്തെ ആണ് ഗ്രിഡ് എന്ന് പറയുന്നത്. അങ്ങനെ ഊര്‍ജം, പണം, ഭക്ഷണം, ഔഷധം, ചികിത്സ, വസ്ത്രം, വിദ്യാഭ്യാസം, നിര്‍മാണ വസ്തുക്കള്‍, ഉപഭോഗ വസ്തുക്കള്‍, സേവനങ്ങള്‍ എല്ലാം ഒരേ നിലവാരത്തില്‍ ആക്കിയാണ് ഗ്രിഡ് സംവിധാനം വിതരണം ചെയ്യുന്നത്.


Picture courtesy : https://offgridworld.com/

ലോകമെമ്പാടും ഊര്‍ജ ഉത്പാദനവും വിതരണവും ഒരു വരേണ്യ കുടുംബത്തിന്‍റെത് ആണ് എന്നത് മിക്കവര്‍ക്കും അറിയാവുന്ന കാര്യം ആണ്. പെട്രോളിയം ആകട്ടെ, കല്‍ക്കരിയാകട്ടെ വൈദ്യുതി ആകട്ടെ ആണവ നിലയങ്ങള്‍ ആകട്ടെ മറ്റേതെങ്കിലും ഉത്പാദന സ്രോതസ് ആകട്ടെ ലേബലുകള്‍ എതെല്ലാമാണെങ്കിലും ഉടമസ്ഥത ആത്യന്തികമായി ആ കുടുംബത്തിന്റെ തന്നെ ആയിരിക്കണം എന്നാണു ചട്ടം. എവിടെയെങ്കിലും ചെറുകിട മേഖലയില്‍ മറ്റാരെങ്കിലും ഉലപാദനത്തിലോ അതിന്റെ സാങ്കേതിക വിദ്യയിലോ കൈ വച്ചാല്‍  അവരെ നിഷ്കാസനം ചെയ്യുക എന്നതാണ് രീതി. അങ്ങനെ ഊര്‍ജ ഉത്പാദന മേഖല പൂര്‍ണമായും അവരടെ കയ്യില്‍ നില കൊള്ളുന്നു.

ഈ പൊതു വിതരണ സംവിധാനം അഥവാ ഗ്രിഡ് സംവിധാനത്തെ ഈ വരേണ്യ കുടുംബങ്ങള്‍ നിയന്ത്രിക്കുന്നത് കൊണ്ട് തന്നെ അവയുടെ ഗുണനിലവാരവും ലഭ്യതയും മറ്റും ഈ സംവിധാനമാണ് തീരുമാനിക്കുക. നാമെപ്പോള്‍ എന്ത് കഴിക്കണം എന്നതും ഇവര്‍ തന്നെ ആണ് തീരുമാനിക്കുക.  ഈ സംവിധാനം എപ്പോഴെങ്കിലും നിശച്ചലമായാല്‍ പിന്നെ ആ വിഭവങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് ജീവിതത്തെ മുന്നോട്ടു കൊണ്ട് പോകുവാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ ലോകത്തെ മുഴുവന്‍ തങ്ങളുടെ വരുതിയില്‍ ആക്കി നിര്‍ത്തുകയാണ് വര്ന്യേ ഗ്രിഡിന്റെ രാഷ്ട്രീയം.

ഇക്കോ വില്ലേജുകള്‍ ലോകത്തെമ്പാടും ഓഫ് ദ ഗ്രിഡ് ആവുകയാണ് പതിവ്. അതിനു കാരണം സമ്പൂര്‍ണ സ്വാശ്രയത്വം എന്നത് തന്നെ ആണ്. ജീവിതത്തിന്റെ മുഴുവന്‍ അവസ്ഥകളെയും പുനര്‍ നിര്‍വചനം ചെയ്തു കൊണ്ടാണ് ഇക്കോ വില്ലേജുകള്‍ പോലെ ഉള്ള സുസ്ഥിര ജീവന സംവിധാനങ്ങള്‍ നില കൊള്ളുന്നത്. തങ്ങള്‍ക്ക് വേണ്ടുന്ന എല്ലാ വിഭവ സേവനങ്ങളെയും പ്രാദേശികമായി കണ്ടെത്തുകയും ഉത്പാദിപ്പിക്കുകയും ചെയ്യുക വഴി സമ്പൂര്‍ണ സ്വാശ്രയത്വം നേടുക എന്നതാണ് സുസ്ഥിര ജീവന സമൂഹങ്ങളുടെ രാഷ്ട്രീയം. ഇത് ഹരിത രാഷ്ട്രീയമാണ്.

പൊതുവിതരണ സംവിധാനങ്ങളെ പരമാവധി  ആശ്രയിക്കാതെ മുന്നോട്ടു പോയി തുടങ്ങുക എന്നതാണ് ഓഫ് ദ ഗ്രിഡ് ആകുവാനുള്ള ആദ്യ ചുവടു. പ്രാദേശികമായി ഭക്ഷണം ഉത്പാദിപ്പിക്കുക, വെള്ളം പറമ്പില്‍ സംഭരിക്കുക, വായുവിനും താപ നിയന്ത്രണത്തിനും വനവല്കരണം നടത്തുക,  ആരോഗ്യ സ്വാശ്രയത്വം കൈ വരിക്കുക,  ഹോം സ്കൂളിംഗ് പോലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ പിന്തുടരുക, വൈദ്യുതിക്ക്  സോളാര്‍ ഉപയോഗിക്കുക,  പരുത്തി കൃഷിയും നെയ്ത്തും വഴി വസ്ത്ര സ്വാശ്രയത്വം നടത്തുക, നാടന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുക, ലൈതമായി ജീവിക്കുക എന്നതെല്ലാമാണ്‌ ഓഫ് ദ ഗ്രിഡ് ആകുവാനുള്ള വഴികള്‍.  ഇവയില്‍ പലതും ഒറ്റയ്ക്ക് ചെയ്യാവുന്നതല്ല എന്നതിനാല്‍ അതിനു യുക്തമായ ബോദ്ധ്യം ഉള്ള കംയൂനിട്ടികള്‍ ഉണ്ടാകേണ്ടതും അത്യാവശ്യം തന്നെ.

ഇത്ഇ വരെ ഉണ്ടായിരുന്ന കാലത്ത്ക്കാ ഓഫ് ദ ഗ്രിഡ് ആകുക എന്നത് ഒരു   രാഷ്ട്രീയ നിലപാട് ആയിരുന്നു എന്ന് കരുതാം. എന്നാല്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ ഇത് നില നില്പിന്റെ അടിസ്ഥാന മന്ത്രമായിരിക്കും. അതിനാല്‍ ഏവരും കമ്യൂണിറ്റികളില്‍ ആകുക,  ഓഫ് ദ ഗ്രിഡ് ആകുക, സ്വാശ്രയത്വം നേടുക.

താഴെയുള്ള വീഡിയോകള്‍ ലോക പ്രാദേശീകരണ / യോഗ / സംഗീത  ദിനത്തില്‍ പ്രക്ഷേപണം ചെയ്തതാണ്. ഈ വിഷയത്തിലെ കൂടുതല്‍ വിവരങ്ങള്‍ അതില്‍ നിന്നും ലഭിക്കും.

 

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply