ഉബുണ്ടു നമുക്കും ശീലിക്കാമെന്ന് തോന്നുന്നില്ലേ?
*ഉബുണ്ടു നമുക്കും ശീലിക്കാമെന്ന് തോന്നുന്നില്ലേ?*
കുറച്ചു നാളായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന *ഉബുണ്ടു* വിനെ പറ്റിയുള്ള ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരം എഴുതിയ ആ കുറിപ്പ് നിങ്ങളും കണ്ടു കാണും. മൂന്നാല് വര്‍ഷം മുമ്പ് മൂഴിക്കുളം ശാലയിലെ പ്രേമേട്ടനും ഇതേ ആശയം വീഡിയോ ആയി പങ്കു വച്ചിരുന്നു.
ഉബുണ്ടുവിനെ സാരാംശം ഇതാണ് : ഓരോരുത്തരും എല്ലാവർക്കും വേണ്ടിയാകണം. എല്ലാവരും ഓരോരുത്തർക്കും വേണ്ടിയും. ജീവിതം എന്നത് പരസ്പര സഹകരണം കൂടിയാണ്. മനസ്സില്‍ പച്ചിപ്പുള്ള ഏവരെയും ഉബുണ്ടു ആകര്‍ഷിച്ചു കാണണം.
അത് നമ്മുടെ നാട്ടില്‍ സാദ്ധ്യമാണോ എന്ന് പലരും പലയിടങ്ങളിലും ചോദിച്ചു കണ്ടു. അതിനുള്ള ഒരു മറുപടി ആണ് ഈ കുറിപ്പ്.
● കേരളത്തില്‍ ഇതേ വിധത്തില്‍ മനസ്സ് കൊണ്ട് ആയി തീരുന്ന ഒരു സമൂഹമുണ്ട്. *നവഗോത്ര സുസ്ഥിര ജീവന സമൂഹം.*
● *നിനക്ക് ഞാനുണ്ട്* എന്ന് ഉറച്ചു പറയാന്‍ മനോവലിപ്പവും ചങ്കൂറ്റവും ഉള്ളവര്‍ക്ക് വേണ്ടിയുള്ള ഒരു സുസ്ഥിര ജീവന കൂട്ടായ്മ.
● കേരളത്തിലെ എല്ലാ ജില്ലകളിലും ഇക്കോ സ്പിരിച്വല്‍ സഹാവാസങ്ങളിലൂടെ മതാതീത ആത്മീയതയെ പരിചയപ്പെടുത്തി
● ഈ ചെറു കൂട്ടായ്മ ഏഷ്യയിലെ ഒരേ ഒരു *ഡീപ് ഇക്കോളജിക്കല്‍ / ഇക്കോ സ്പിരിച്വല്‍ മൂവ്മെന്റ്* ആണ്.
● നമ്മുടെ നിലനില്പിന് വന്നു ചേരുന്ന വന്‍ പ്രതിസന്ധികളെ കൂട്ടായി നേരിടാനായി നവഗോത്ര ഇക്കോസഫിക്കല്‍ ഗുരുകുലം എന്ന കൂട്ടുജീവിത കേന്ദ്രം കഴിഞ്ഞ 27 വര്‍ഷങ്ങളായി നടന്നു വരുന്നു.
● കൊറോണാനന്തര കാലത്തെ സ്വാശ്രയ ജീവിതത്തിനായി ഒരു ഇക്കോ വില്ലേജു നിര്‍മിച്ചു തുടങ്ങിയിരിക്കുന്നു.
● കാലങ്ങളായി വിഭജിച്ചും മത്സരിച്ചും പഠിച്ച നമ്മുടെ മനസ്സില്‍ ബന്ധുത്വത്തിന്റെ ഒരു പുതു സംസ്കാരത്തെ ഈ സുസ്ഥിര ഗോത്ര ജീവിതം പരിശീലിക്കുന്നു.
● ഈ കൂട്ടത്തിന്റെ ഭാഗമായി വ്യക്തിഗത ജീവിതത്തിലും കുടുംബങ്ങളിലും കൂട്ടായ്മകളിലും പ്രാദേശിക സമോഹങ്ങളിലും സുസ്ഥിര ബന്ധു ജീവനത്തെ
ഈ ബന്ധുത്വ ജീവിതത്തെ അനുഭവിച്ചു തുടങ്ങുവാന്‍ തോന്നുണ്ടോ?
എങ്കില്‍ സ്വസ്ഥമായി ഒരിടത്ത് കണ്ണടച്ചിരുന്ന് ഈ വീഡിയോ വിവരണം കേള്‍ക്കുക.
തുടര്‍ന്നും ഈ ബന്ധു സമൂഹത്തിന്റെ / ഇന്റെന്ഷിപ്പിന്റെ / ഫെലോഷിപ്പിന്റെ / ഇക്കോ വില്ല്ജിന്റെ ഭാഗമാകുവാന്‍ താല്പര്യം ഉണ്ടെങ്കില്‍ അടുത്ത ഞായര്‍ രാവിലെ 11:00 മണിക്ക് സൂമിലൂടെ നമുക്ക് ഒത്തു കൂടാം. പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ ഈ ഫോമിലൂടെ പേര് രജിസ്റ്റര്‍ ചെയ്യുക. സ്വാഗതം!!!
ലിങ്കുകള്‍
മൂഴിക്കുളം ശാലയിലെ പ്രേമേട്ടന് ചെയ്ത പഴയ പോസ്റ്റ്
ഉബുണ്ടുവിന്റെ ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരം എഴുതിയ പോസ്റ്റ്
കൂട്ടത്തില്‍ കൂടാന്‍ ഉള്ള വാടസാപ് ഗ്രൂപ്പ്
Leave a Reply
You must be logged in to post a comment.