വോളന്‍റീറിംഗ് പ്രോഗ്രാം
കേരളത്തിലെ ആദ്യ ഇക്കോ വില്ലേജിന്റെ പ്രാഥമിക നിര്‍മിതിയില്‍ പങ്കാളികള്‍ ആകുവാന്‍ അവസരം!!!
ഗ്ലോബല്‍ ഇക്കോ വില്ലേജ് നെറ്റ് വര്‍ക്കിന്റെ ഭാഗമായ ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് പദ്ധതിയുടെ നിര്‍മിതിയില്‍ നിങ്ങള്‍ക്കും ഭാഗമാകാം.

പങ്കാളികളുടെ യോഗ്യത.
● പ്രായം : മനസ്സിന്റെ ചെറുപ്പം.
● ലിംഗം : സ്ത്രീ | പുരുഷന്‍ | ട്രാന്‍സ് ജെന്റര്‍
● എണ്ണം : വ്യക്തികള്‍ക്ക് ഒറ്റയ്ക്കും ദമ്പതികള്‍ക്കും കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്കും ഏതെങ്കിലും കൂട്ടായ്മയുടെ ഭാഗമായുള്ളവര്‍ക്ക് ഗ്രൂപ്പായും പങ്കെടുക്കാം.
● ഭാഷ : മലയാളം , തമിഴ് , ഹിന്ദി, ഇംഗ്ലിഷ്
● കായിക ശേഷി :
– കാര്‍ഷിക ജോലികള്‍ ചെയ്യാനുള്ള കഴിവ് / സന്നദ്ധത /അറിവ്.
– പാചകം ചെയ്യാനുള്ള ശേഷിയോ അഭിരുചിയോ.
– പശു പരിചരണവും പരിസര ശുചീകരണവും അടക്കമുള്ള ഗുരുകുലത്തിലെ ജോലികള്‍ ചെയ്യുവാനുള്ള സന്നദ്ധത.
● മാനസിക ശേഷി : കായിക ജോലികള്‍ ചെയ്തു കഴിഞ്ഞുള്ള സമയങ്ങളില്‍ പ്രകൃതി ആത്മീയ സാധനകളിലൂടെയും സുസ്ഥിര ജീവന പാഠങ്ങളിലൂടെയും സമഗ്ര ശാസ്ത്രത്തിലൂടെയും വിനോദ സൌഹൃദ പരിപാടികളിലൂടെയും കടന്നു പോകുവാനുള്ള സന്നദ്ധത.
● വൈകാരിക ശേഷി : മനുഷ്യരോടും ജീവ ജാലങ്ങളോടും കരുണയോടെയും സമ ചിത്തതയോടെയും സ്നേഹത്തോടെയും ഇഴുകി കഴിഞ്ഞു പോകുവാനുള്ള അറിവും സ്വീകാര്യതയും ശേഷിയും.
● കാല ദൈര്‍ഘ്യം : 4 ദിവസം (ഒന്നാം ഘട്ടത്തില്‍)
● രജിസ്ട്രേഷന്‍ ഫീസ് : ഒരു ദിവസത്തേക്ക് 400/- രൂപ (എട്ടു വയസ്സില്‍ താഴെ ഉള്ള കുട്ടികള്‍ക്ക് ഫീസ് വേണ്ടതില്ല.)
● ആദ്യ ബാച്ച് ആരംഭിക്കുന്നത് : 2022 ഡിസംബര്‍ 26

സൌകര്യങ്ങള്‍
● താമസം : ഗ്രൂപ്പായി റ്റെന്‍ന്റുകളില്‍, അല്ലെങ്കില്‍ വാകമരച്ചുവട്ടിലെ ചാണകം മെഴുകിയ തറയില്‍ പായ വിരിച്ച്.
● കുളി : പുഴയില്‍.
● റ്റോയ്ലറ്റുകള്‍ : രണ്ടു ഇന്ത്യന്‍ റ്റോയ്ലറ്റുകളും ഒരു യൂറോപ്യന്‍ റ്റോയ്ലറ്റും.
● വെള്ളം : സോളാര്‍ പമ്പുപയോഗിച്ചു ബാരലുകളില്‍ നിറയ്ക്കുന്ന വെള്ളം ബക്കറ്റുകളില്‍ കോരി എടുത്തു ഉപയോഗിക്കാം.
● കുടിവെള്ളം : കിണറ്റില്‍ നിന്നും കോരി എടുത്തു മണ്‍ കുടങ്ങളില്‍ സംഭരിക്കുന്നത്.
● ഭക്ഷണം : മസാലകള്‍ ഇല്ലാത്ത വെജിറ്റേറിയന്‍ ശമന ഭക്ഷണം (സെമി ഓര്‍ഗാനിക്)
● ഭക്ഷണ സമയം : കാലത്ത് 11 മണിക്ക് പ്രാതല്‍ ; വൈകീട്ട് 6:30 മണിക്ക് അത്താഴം
● പാനീയ സമയം (നിര്‍ബന്ധം ഉള്ളവര്‍ക്ക് ) : രാവിലെ 8:30 റാഗിക്കുറുക്ക് ഉച്ചയ്ക്ക് ശേഷം 3:൦൦ മണിക്ക് സംഭാരം / ജ്യൂസ് തുടങ്ങിയ വ്യത്യസ്ത പാനീയങ്ങള്‍.
● ക്ലാസ്സുകള്‍ : വിജയ ജീവിതത്തിന്റെ മാനേജ് മെന്റ് പരിശീലനങ്ങള്‍ സൌജന്യമായി നല്‍കുന്നു.
● ഉണരല്‍ : രാവിലെ 5:30 ന് ഉണര്‍ന്നു 6:25 നുള്ള പ്രഭാത സത്സംഗത്തില്‍ പങ്കെടുത്തു ദിനം തുടങ്ങുന്നു.
● ഉറക്കം : രാത്രി 9:30 ന് ദിനം അവസാനിക്കും. തുടര്‍ന്ന് നിര്‍ബന്ധമായും ചര്‍ച്ചകളോ വിനോദങ്ങളോ, ഉപകരണങ്ങളോ ഫോണ്‍ കാളുകളോ നെറ്റ് ഉപയോഗമോ സംസാരമോ വെളിച്ചമോ ഇല്ലാതെ സൂക്ഷിക്കേണ്ടതുണ്ട്..
● പവര്‍ : ഇലക്ട്രിക് പവര്‍ പൂര്‍ണമായും സോളാറിനെ ആശ്രയിച്ചാണ്. മിതമായി മാത്രം വൈദ്യുതി ഉപയോഗിക്കേണ്ടതാണ്.

സേവന കാലത്ത് ഇവിടെ നിന്നും നല്‍കുന്നത്
● ആഹ്ലാദകരമായ ജീവിത സന്ദര്‍ഭങ്ങള്‍ : പിരിമുറുക്കമില്ലാത്ത ജീവിത നിമിഷങ്ങള്‍ ഇവിടുത്തെ താമസത്തിന്റെ ഓരോ ദിവസവും ഓരോ നിമിഷവും ലഭിക്കുന്നു.
സഹജാരോഗ്യ ആഹാര വ്യായാമ പരിചരണങ്ങള്‍ : ഭക്ഷണം, വ്യായാമം, ധ്യാനം, വിശ്രമം, പ്രകൃതിയുമായി ഇഴുകിയുള്ള ജീവിതം എന്നിവയിലൂടെ
● ക്ലാസ്സുകള്‍ : സുസ്ഥിര ജീവനം, സ്വാശ്രയ ജീവനം എന്നിവയിലൂന്നിയ പ്രകൃതി വിഷയങ്ങള്‍ ഓരോരോദിവസവും പരിചയപ്പെടുത്തുന്നു.
● ക്യൂലൈഫ് വിജയ ജീവിത മന്ത്രങ്ങള്‍ : വിജയ ജീവിതത്തിനു പ്രകൃതി നിയമങ്ങളെ ഉപയോഗിക്കുന്ന ക്യൂ ലൈഫ് പരിശീലനങ്ങളുടെ ക്ലാസ്സുകള്‍ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും.
● ചയോഗ സാധന : രാവിലെയും വൈകുന്നേരവും ചലധ്യാന പരിശീലനങ്ങള്‍
● കോര്‍ട്ടേകാര്‍വ് : ഓരോ സെഷനുകള്‍ തുടങ്ങുമ്പോഴും ഇടതു വലതു മസ്തിഷ്കങ്ങളുടെ ബാലന്‍സിനായുള്ള ലഘു പരിശീലനങ്ങള്‍.
● പങ്കാളിത്ത സര്‍റ്റിഫിക്കേറ്റ് : സേവനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ നടത്തുന്ന ഇക്കോവില്ലേജ് എഡ്യൂക്കേഷന്‍ പരിപാടിയുടെ വോളന്റീറിംഗ് സര്‍റ്റിഫിക്കേറ്റ് നല്‍കുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
● മദ്യം, പുകയില, മയക്കു മരുന്നുകള്‍, മാംസാഹാരം, രാസ ഉപഭോഗ വസ്തുക്കള്‍ (റ്റൂത്ത് പേസ്റ്റ്, ബാത്തിംഗ് സോപ്, പെര്‍ഫ്യൂം) എന്നിവ ഒഴിവാക്കുക.
● തര്‍ക്കങ്ങള്‍, വഴക്കുകള്‍, ജോലികളുടെയോ സെഷനുകളുടെയോ ഗതി തിരിക്കുന്ന ഇടപെടലുകള്‍ എന്നിവ ഒഴിവാക്കുക.
● ലേറ്റ് നൈറ്റ് ആക്റ്റിവിറ്റി നിര്‍ബന്ധമായും ഒഴിവാക്കുക.
ശ്രദ്ധിക്കുക. ഇവിടെ പറയുന്ന നിയമങ്ങള്‍ ഇരുമ്പുലക്കയല്ല, എങ്കിലും നാം ജീവിക്കുന്ന ഭൂമികയില്‍ ആര്‍ക്കും ഒരു ആഘാതവും ഉണ്ടാക്കാതിരിക്കാനുള്ള ശ്രദ്ധയും കരുതലും ഉണ്ടായേ മതിയാകൂ.. അതിനാല്‍ നിയമങ്ങള്‍ സാദ്ധ്യമാകുന്നിടത്തോളം ലംഘിക്കാതിരിക്കുക. എന്നാല്‍ വേണ്ടയിടങ്ങളില്‍ വിട്ടു വീഴ്ചകളും ചെയ്യേണ്ടതാണെന്ന ബോദ്ധ്യം ഉണ്ടായിരിക്കട്ടെ.
● മൊബൈല്‍ ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയാത്തവര്‍ ദയവായി പരിപാടിക്ക് വരാതെ സഹകരിക്കുക.
● കാമ്പസ്സിന്‍റെ പൊതു ജീവിത പരിസരത്ത് മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കുന്നതും ശബ്ദത്തില്‍ വയ്ക്കുന്നതും സംസാരിക്കാനോ സോഷ്യല്‍ മീഡിയ്ക്കോ വേണ്ടി ഉപയോഗിക്കുന്നത് ഒഴിവാക്കുക.
● സ്വകാര്യ സമയങ്ങളില്‍ അല്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഇരിക്കുക.
● ഭക്ഷണം രാവിലെയും വൈകീട്ടും ആണ് ഉണ്ടാകുക. ഇട സമയങ്ങളില്‍ കഴിക്കുന്ന ശീലം ഉണ്ടെങ്കില്‍ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി അത് ഒഴിവാക്കുക.
● കഴിക്കുന്ന സമയത്ത് ആവശ്യത്തിനു കഴിക്കുന്നതാണ് ഉചിതം.
● ഏവരോടും ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിക്കാന്‍ കഴിവതും ശ്രദ്ധിക്കുക.
● പുറത്ത് നിന്നുള്ള ഭക്ഷണമോ പുറത്തു പോയുള്ള ഭക്ഷണമോ അസമയത്തെ ഭക്ഷണമോ ഒഴിവാക്കുക..
● സ്വന്തമായ വസ്ത്രങ്ങള്‍ / വ്യക്തിപര വസ്തുക്കള്‍ എന്നിവ ഉണ്ടായിരിക്കുക. മറ്റുള്ളവരുടെ തുവര്‍ത്ത് തുടങ്ങിയവ ഉപയോഗിക്കാതെ ഇരിക്കുക.
● ശുചീകരണത്തിന് രാസ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ശരീരത്തിനും പരിസ്ഥിതിക്കും ഉണ്ടാകുന്ന ആഘാതത്തെ ഈ സേവന കാലത്തെങ്കിലും ഒഴിവാക്കാം. ദന്ത ശുചീകരണത്തിനു പേസ്റ്റ് ഒഴിവാക്കി പല്‍പ്പൊടി ഉപയോഗിക്കാം. കുളിക്കാനും അലക്കാനും പാത്രം കഴുകാനും സോപ്പുകായ വെള്ളം ഉപയോഗിക്കാം.
● സാധനയുടെ സമയത്ത് നിര്‍ബന്ധമായും നിശബ്ദത പാലിക്കുക. മൊബൈല്‍ വികിരണം ഒഴിവാക്കുക.
● നമ്മുടെ സോളാര്‍ പവറിനായുള്ള സ്റ്റോറേജ് കുറവാണ് എന്നതിനാല്‍ പമ്പ് ചെയ്യുന്ന വെള്ളവും രാത്രിയില്‍ റ്റെന്റിലും പരസരത്തും റ്റൊയ്ലറ്റിലും ഉള്ള ഇലക്രിക്ക് ബള്‍ബുകളും അത്യാവശ്യത്തിനു മാത്രം പ്രവര്‍ത്തിപ്പിക്കുകയും അല്ലാത്തപ്പോള്‍ ഓഫു ചെയ്തു സൂക്ഷിക്കുവാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.
രജിസ്റ്റര്‍ ചെയ്യേണ്ടുന്ന വിധം
● ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു അപേക്ഷാ ഫോം പൂര്‍ണമായും പൂരിപ്പിക്കുക:
https://forms.gle/LpA5E9cBhLCfqpEt7● അത് വഴി നിങ്ങള്‍ നമ്മുടെ വോളന്റീറിംഗ് വാട്സാപ് ഗ്രൂപിലാണ് എത്തുക.
● അതിന്റെ സ്ക്രീന്‍ ഷോട്ട് 9497628007 എന്ന നമ്പരില്‍ വാട്സാപ് മെസ്സേജ് ചെയ്യുക.
● അല്ലെങ്കില്‍ ഫോണിലൂടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായ വിവരം ഞങ്ങളെ അതേ നമ്പരില്‍ അറിയിക്കുക.
● ഇനി ഒരു ഓണ്‍ലൈന്‍ വീഡിയോ പരിചയപ്പെടലിനു തയ്യാറെടുക്കുക..
● നിങ്ങള്‍ക്ക് സൌകര്യപ്രദമായ ഒരു സമയത്ത് ഞങ്ങള്‍ വിളിച്ചു കൊള്ളാം.
സ്വാഗതം!!!
Leave a Reply
You must be logged in to post a comment.