ജ്യോതിഷത്തെ അവിശ്വസിക്കേണ്ടതുണ്ടോ ?
Muhammed Shaheer Kozhikkottiri asked in a wall discussion ചെറിയ സംശയം…ജ്യോതിഷം പോലുള്ളവയെ പറ്റി അങയുടെ അഭിപ്രെയമെന്ത്..? അന്യ ഗ്രഹങളും നക്ഷത്രങളും ഒക്കെ മനുഷ്യരുടെ മറ്റു ഭൂമിയിലെ ജീവജാലങളുടെയുമൊക്കെ ജീവക്രമത്തില് നേരിട്ട് സ്വാധീനിക്കുമോ..?
I Answered
അന്യ ഗ്രഹങ്ങള്‍ എന്നല്ല, ലോകത്തെ എല്ലാം എല്ലാത്തിനെയും സ്വാധീനിക്കുന്നുണ്ട്. ഒരു പ്രാകൃത പ്രാഥമിക സംവിധാനത്തില്‍ / വസ്തുവില്‍ നിന്നും ഉരുത്തിരിഞ്ഞ സര്‍വതും പരസ്പരം ക്വാണ്ടം ബന്ധിതങ്ങള്‍ (Quantum Entangled) ആണ്. ഒന്നിനുണ്ടാകുന്ന ചലനം ഇപ്പ്രപഞ്ചത്തിലെ സര്‍വത്തെയും ബാധിക്കും.
ഒന്നിനെ പറ്റി മുന്‍കൂര്‍ പറയുക എന്നതാണ് പ്രവചനം. ഒന്നിന് അടിസ്ഥാന കാരണമാകുന്നത് എന്താണെന്ന് നമുക്ക് പ്രവചിക്ക വയ്യ,. ഒരു പ്രത്യേക മുറയില്‍ ചില നിര്‍ദ്ദിഷ്ട ഘടകങ്ങള്‍ വിന്യസിക്കുമ്പോള്‍, മറ്റു ചിലവയ്ക്ക് ചില നിര്‍ദ്ദിഷ്ട സ്വഭാവങ്ങള്‍ സംഭവിക്കുന്നു എന്നുള്ള സാമാന്യ യുക്തി ആണ് പ്രവചനത്തിന് പിന്നില്‍. സാദ്ധ്യതകളെ പറ്റിയുള്ള സങ്കല്പനം ആണത്. കാലാവസ്ഥാ നിരീക്ഷണത്തിലും ജ്യോതിഷത്തിലും, ജ്യോതിര്‍ ശാസ്ത്ര ത്തിലും ഒക്കെ ഇതേ സാമാന്യ യുക്തി തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും ഉള്ള സാദ്ധ്യത, ക്ലാസ്സിക് ശാസ്ത്ര വീക്ഷണത്തെ ആധാരമാക്കിയുള്ള പഴയ പൊതു വീക്ഷണത്തില്‍ പരിഹാസ്യം ആണെങ്കിലും, ആധുനിക ശാസ്ത്ര സമീപനം അതിനെ അംഗീകരിക്കുന്നു. ഒരു മൂല കാരണത്തിന്റെ പരിണതി രണ്ടു വ്യത്യസ്ത സാദ്ധ്യതകളെ ഒരേ സമയം ഉരുവാക്കിയെക്കാം എന്ന ഈ ക്വാണ്ടം ഭൌതിക യുക്തിയെ ദ്വന്ദാത്മകത അഥവാ ബൈഫര്‍ക്കേഷന്‍ എന്ന് വിളിക്കുന്നു .
ജ്യോതിഷത്തെ കണ്ണുമടച്ചു വിശ്വസിക്കുന്നവരും എതിര്‍ക്കുന്നവരും, കൃത്യമായി അറിയാതെ / മനസ്സിലാക്കാതെ പോകുന്ന ഒരു വ്യാഖ്യാനമാണ്, ഭൌമെതര ഗോളങ്ങളുടെ സ്വാധീനം കൊണ്ട് ആണ് എല്ലാം ഉണ്ടാകുന്നത് എന്നതു. ആകാശ ഗോളങ്ങളുടെ സ്വാധീനം കൊണ്ട് ചിലത് സംഭവിക്കുന്നു എന്ന വ്യാഖ്യാനത്തെക്കാളും ആകാശ ഗോളങ്ങളില്‍ ഈ വിന്യാസം ദര്ശിക്കുമ്പോള്, വ്യക്തികളിലും ഈ മാറ്റങ്ങള്‍ ദര്‍ശിക്കാന്‍ കഴിയും എന്ന വീക്ഷണം, കുറേക്കൂടി സാധ്യതകളെ മനസ്സിലാക്കാന്‍ നമ്മെ സഹായിക്കും. അതായത് പ്രപഞ്ച മൂലത്തില്‍ നിന്നുള്ള ഒരു നിര്‍ദ്ദിഷ്ട കര്‍മത്തിന് ഒരുമിച്ചു ചേര്‍ത്ത് വായിക്കാവുന്ന രണ്ടു വിഭിന്ന സാദ്ധ്യതകളെ ഒരേ സമയം ഉരുവാക്കാനായെക്കും.
ജ്യോതിഷം എന്ന പാരമ്പര്യ അനുമാന ശാസ്ത്രം (എല്ലാ നാട്ടിലെയും) തെറ്റാണെന്ന് കണ്ണുമടച്ചു പറയുക വയ്യ. പ്രകൃതിയിലെ ചലനങ്ങളെ നാം അളക്കുവാന്‍ ചില സൂചക സാഹ ചര്യങ്ങളെ അനുമാനങ്ങളായി സ്വീകരിക്കാറുണ്ട്. കാലാവസ്ഥാ പഠനത്തില്‍ സൂചക ജീവികളുടെ (Indicating Species) സാന്നിദ്ധ്യത്തെ വീക്ഷിക്കുന്ന പോലെ പണ്ടുള്ളവര്‍ സ്വീകരിച്ചു പോന്നിട്ടുള്ള അനുമാന സൂചക സാഹചര്യങ്ങളാണ്, വേദ ഗണിതം മൂലം കണക്കാക്കി കൊണ്ടുള്ള, ഗോള സ്ഥാന നിര്‍ണയം. തല മുറകള്‍ കൊണ്ട് ഉണ്ടാക്കി എടുത്ത അത്തരം പുരാതന ജ്ഞാനം (indigenous Knowledge / folk lore) സത്തകളുടെ കാല ഗുണത്തെ കൃത്യമായി നിരീക്ഷിക്കുന്നത് ഈ ലേഖകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ജ്യോതിഷം എന്ന പാരമ്പര്യ അനുമാന ശാസ്ത്രത്തിന്റെ സാംഗത്യം അറിഞ്ഞ ചില പന്ധിതര്‍, കൃത്യതയോട് നന്നേ അടുത്ത് ചെല്ലുന്നതും കണ്ടിട്ടുണ്ട്. (പരിഹാര നിര്‍ദ്ദേശങ്ങള്‍ പോലും തികഞ്ഞ പക്വതയോടെ / പരിജ്ഞാനത്തോടെ നിര്‍വഹിക്കുന്നതും കണ്ടിട്ടുണ്ട് ) മനശ്ശാസ്ത്രത്തിലും, ദത്ത ശാസ്ത്രത്തിലും ഇതര സമാന ആധുനിക ശാസ്ത്ര പഠനങ്ങളിലും കൃത്യമായ ഒരു തെളിവോടെ പഠന വിഷയത്തെ പ്രസ്താവിക്കുക സാധ്യമല്ല. അത് പോലെ ജ്യോതിഷവും കൃത്യമാകും എന്ന് പറയുക വയ്യ. എന്ന് വച്ച് ജ്യോതിഷത്തെ പൂര്‍ണമായും അവിശ്വസിക്കേണ്ട കാര്യവും ഇല്ല.
https://www.facebook.com/notes/santhosh-olympuss/notes/451458724902073
Leave a Reply
You must be logged in to post a comment.