ഗുരുകുലത്തില്‍ സന്ദര്‍ശകര്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍

ഈ ഗുരുകുലത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍
വന്നു ചേരുമ്പോള്‍
- വന്ന പാടെ ലോഗ് ബുക്കില്‍ പേര് ചേര്‍ക്കുക, പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കുക.
- ഇത് സ്വന്തം ഗൃഹം എന്ന് കരുതുക.
- സാധാരണ വസ്ത്രങ്ങള്‍ ധരിക്കുക.വരുന്ന നേരം മുതല്‍ ഇവിടുത്തെ ഒരാളാവുക.
- സമഗ്രമായൊരു പ്രപഞ്ച് വീക്ഷണമാണ് ഒളിമ്പസ്സിനു ആധാരം എന്നത് മുന്നറിയുക.
- നവഗോത്ര ഗുരുകുലം ഒരു വിനോദ വിശ്രമ കേന്ദ്രം അല്ല എന്നത് എപ്പോഴും ഓര്‍ക്കുക. കര്‍മ നിരതരായി ഇരിക്കുക.
- വ്യവസ്ഥാപിത സമൂഹത്തില്‍ നിന്നും പലതു കൊണ്ടും പാടെ വ്യത്യസ്തമാണ് ഇവിടം എന്ന് മുന്നറിയുക.
- നിങ്ങളിലെ അഹമോ, മുന്‍വിധികളോ, പുരോഗമന ചിന്തകളോ, യാഥാസ്ഥിതിക ചിന്തകളോ, യുക്തി ഭക്തി വാദങ്ങളോ നമുക്കിടയില്‍ തടസ്സങ്ങള്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക.
- പുകവലി, മദ്യപാനം എന്നിവ പാടെ ഒഴിവാക്കുക.
- സുഗന്ധ ദ്രവ്യങ്ങള്‍, പുകയില, അനിഷ്ട്ട പാനീയങ്ങള്‍ എന്നിവയുടെ ഗന്ധം വിളമ്പാതിരിക്കുക.
- മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവര്‍ കെട്ടിടത്തിനു വെളിയില്‍ പോകുക.
- ഒരു മിനിട്ടിലധികം മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവര്‍ കാമ്പസ്സിനു വെളിയില്‍ പോകുക.
- ഗ്രൂപ്പായി വന്നവര്‍ കൂട്ടം പിരിയുക, മറ്റുള്ളവരുമായി ഇടപഴകുക.
- ഒളിമ്പസ്സിന്റെ അടിസ്ഥാന മൂല്യങ്ങള്‍ സര്‍വാത്മനാ, സദാ ഓര്‍ക്കുക, പാലിക്കുക.
- നമ്മുടെ ആഗ്രഹങ്ങള്‍ പൊതു ആവശ്യങ്ങള്‍ക്ക് നിരക്കുന്നതായിരിക്കാന് ശ്രദ്ധിക്കുക.
- ഇവിടെ ചെയ്യുന്ന ഏതു കാര്യങ്ങളിലും ഉള്ള സംശയങ്ങള്‍ അപ്പപ്പോള്‍ തന്നെ ദുരീകരിക്കുക.
- യാതൊരു കാര്യം ചെയ്യുമ്പോഴും അതിന്റെ ഉദേശ ശുദ്ധി അറിഞ്ഞു ചെയ്യുക.
- ബന്ധങ്ങള്‍ എപ്പോഴും നിലനിര്‍ത്തിക്കൊണ്ട് പോകുന്ന വിധത്തില്‍ നമ്മുടെ ഓരോ ചലനങ്ങളെയും ശ്രദ്ധിക്കുക.
- നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിലക്കേണ്ടി വരികയാണെങ്കില്‍ അതിനു സംഘാടകരോട് സഹവര്‍ത്തിക്കുക.
- കൂട്ടമായി ചെയ്യുന്ന ഏതു കാര്യങ്ങളിലും ഇഴചേരുക.
- സൗമ്യ ഭാഷണം ചെയ്യാന്‍ ശ്രദ്ധിക്കുക. (പ്രത്യേകിച്ച് കുട്ടികളുടെ മുന്നില്‍ വച്ച്)
ഗുരു കുലത്തിലെ ജോലികള്‍
- ഒളിമ്പസ്സിന്റെ കാമ്പസ്സുകളിലെ ജോലികള്‍ ഇവയാണ് .
- ശുചിത്വപാലനം (കാമ്പസ് , കെട്ടിടം, പറമ്പ്, മുറ്റം, കക്കൂസും കുളിമുറിയും എന്നിവ ശുചിയായും ഭംഗിയായും സൂക്ഷിക്കല്‍)
- അടുക്കള ജോലികള്‍ (പച്ചക്കറി വാങ്ങല്‍, കഷണം മുറിക്കല്‍, വെള്ളം കോരല്‍, പാചകം, വിളമ്പല്‍, പാത്രം കഴുകല്‍),
- പുറം ജോലികള്‍ (റ്റാങ്കുകള്‍ നിറക്കല്‍, ചെടികളെ പരിപാലിക്കല്‍, വീട് തട്ടി അടിച്ചു വൃത്തിയാക്കല്‍),
- ഔദ്യോകിക കാര്യങ്ങളില്‍ സഹായിക്കല്‍ (അതിഥികളെ സ്വീകരിക്കല്‍, പോസ്റ്ററുകള്‍ വിശദീകരിക്കല്‍, പോസ്റ്ററുകള്‍ തയ്യാറാക്കല്‍, മീറ്റിംഗുകളും മറ്റും ഒരുക്കല്‍..)
- കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ (അവര്‍ നിരത്തുന്നത് ശരിയാക്കല്‍, അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കല്‍…)
- ഈ ഗുരുകുലത്തില്‍ സന്ദര്‍ശകരോ, താമസക്കാരോ ആയി വന്നെത്തുന്നവര്‍, ഇവിടുത്തെ ജോലികള്‍ ചെയ്യുവാന്‍ ബാദ്ധ്യസ്ഥരാണ്. (അതിനു തയ്യാറല്ലാത്തവര്‍ ദയവായി വരാതെ സഹകരിക്കുക.)
- കാമ്പസ്, അടുക്കള, പച്ചക്കറിത്തോട്ടം, മുറ്റം, പഠന മുറി എന്നിവയെല്ലാം കര്‍മ മേഖലകള്‍ ആണ്.
- ഇവിടുത്തെ ജോലികള്‍ വേണ്ടും വിധം ഇടപെട്ടു ചെയ്യുക.. ജോലികള്‍ കണ്ടറിഞ്ഞു അപ്പപ്പോള്‍ ചെയ്യുക.
- ഇവിടെ ചെയ്യുന്ന ഏതു തരം പ്രവര്‍ത്തനങ്ങളിലും ഓരോരുത്തര്‍ക്കും ഏതു തരത്തില്‍ പങ്കാളിത്തം നിര്‍വഹിക്കാന്‍ കഴിയുമെന്നു സ്വയം കണ്ടെത്തക
- പാചകത്തില്‍, തുടക്കം മുതല്‍ ഒടുക്കം വരെ പൂര്‍ണമായും പങ്കെടുക്കുക.
- കഴുകേണ്ടുന്ന പാത്രങ്ങള്‍ കണ്ടാല്‍ (അതാരു ഉപയോഗിച്ചതാണെങ്കിലും) ഉടന്‍ കഴുകി വയ്ക്കുക.
- ഭക്ഷണം കളയാതിരിക്കുക.ഭക്ഷണം, വെള്ളം, വൈദ്യുതി, ഫോണ്‍, സമയം, യാത്ര എന്നിവയില്‍ വ്യായ മിതത്വം പാലിക്കുക.
- കുഞ്ഞുങ്ങളുമായി ഇടപഴകുക.
- എല്ലാരുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കുക.
- പുതിയതായി വരുന്നവര്‍ക്ക് നിങ്ങള്‍ ആതിഥേയരാകുക.
ഒളിമ്പസ്സിലെ കുഞ്ഞുങ്ങളോട് ഇടപെടുന്ന രീതികളില്‍ ശ്രദ്ധിക്കേണ്ടത്.
- ആദ്യത്തെ ഗുരു അമ്മയും രണ്ടാമത്തെ ഗുരു അച്ഛനും മൂന്നാമത്തെ ഗുരു അയല്‍ക്കാരനും ആയിരിക്കണമെന്ന് ഒളിമ്പസ് നിഷ്കര്‍ഷിക്കുന്നു.
- മുതിര്‍ന്നവരെ കണ്ടുകൊണ്ടു, അവരെ അനുകരിച്ചാണ് കുഞ്ഞുങ്ങള്‍ വളരുന്നത്. അത് എപ്പോഴും ഓര്‍ക്കുക.
- കുഞ്ഞുങ്ങള്‍ എപ്പോഴും കണ്ടു കൊണ്ടേയിരിക്കുന്നു, നിരീക്ഷിച്ചു കൊണ്ടേയിരിക്കുന്നു, നിങ്ങളുടെ ഒരു ചലനം പോലും അവര്‍ക്ക് ജീവിതം മുഴുവന്‍ നീണ്ടു നില്കുന്ന ഒരു മനോ ബിംബം നല്‍കുന്നുണ്ട്, അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും.
- കുഞ്ഞുങ്ങള്‍ അത് ഒളിമ്പസ്സിലെതായാലും അല്ലെങ്കിലും, അവരോടു സൌമ്യമായി ഇടപെടുക.
- കുഞ്ഞുങ്ങളുമായുള്ള സംഭാഷണവും അവരോടുള്ള ചോദ്യങ്ങളും അവര്‍ക്ക് നല്കുന്ന ഉത്തരങ്ങളും ക്രിയാത്മകമായിരിക്കാന്‍ ശ്രദ്ധിക്കുക.
- കുഞ്ഞുങ്ങളുമായുള്ള സന്ദര്‍ശകരുടെ ഇടപെടലുകളിലെ സദ് ഭാവത്തിനു ഒളിമ്പസ് നന്നേ പ്രാധാന്യം നല്കുന്നു. അത് ശരിയാം വിധം മാത്രംആയിരിക്കാന് ശ്രദ്ധിക്കുക…
ഗുരുകുലത്തിലെ ദിനചര്യകള്‍
- പ്രഭാത നിഷ്ഠകള്‍ കിടക്കയില്‍ നിന്നും ആരംഭിക്കുന്നു.
- പ്രഭാത വന്ദനം കിടക്ക വിട്ടു പോരുന്നതിനു മുമ്പായി ചെയ്യാം.
- രാവിലെ ആറു മണിക്ക്, കെട്ടിടത്തിനു വെളിയില്‍ കാമ്പസ്സിലെ എല്ലാരും ഒത്തു കൂടിയാണ് പ്രകൃതി ധ്യാനം ചെയ്യുക.
- പ്രകൃതി ധ്യാനാവസാനം മൂല്യ വിചാരം.
- മൂല്യ വിചാര ശേഷം അന്നന്നത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നു.
- പിന്നീട് പാചക – ശുചീകരണ – ഒരുക്കല്‍ – പരിപാലന കര്‍മങ്ങളിലേക്ക്.
- പൂര്‍വാഹ്നം ഔദ്യോഗിക ജോലികള്‍ക്കുള്ളതാണ്.
- മദ്ധ്യാഹ്നം, പറമ്പിലെ ജോലികള്‍ക്ക് ഉപയോഗിക്കാം..
- സായാഹ്നം, സായാഹ്ന വന്ദനം, കോര്‍റ്റേകാര്‍വ്, ചലയോഗാ എന്നിവയില്‍ ആരംഭിക്കാം.
- കുഞ്ഞുങ്ങളുമൊത്തുള്ള കളികളും , പാട്ടുകളും, നൃത്തങ്ങളും ഒക്കെയാകാം..
- പിന്നീട് വിഷയ വിചാരം,ഒടുവില്‍ ആ ദിവസത്തെ / അത് വരെയുള്ള വിലയിരുത്തലോടെ ദിനം അവസാനിക്കുന്നു.
- ഈ ചര്യകളുടെ സമയത്തിലും ക്രമത്തിലും , പൊതു ദിനങ്ങളിലും മറ്റും അന്തേ വാസികളുടെ സൌകര്യാത്ഥവും പരിപാടികളുടെ ദിനങ്ങളില്‍, അതിനു വേണ്ടുന്ന പോലെയും ചെറിയ ഭേദ ഗതികള്‍ വരുത്താറുണ്ട്.
ഒളിമ്പസ്സിന്റെ അടിസ്ഥാന മൂല്യങ്ങള്‍
- സുതാര്യത,
- പാരസ്പര്യം,
- സഹവര്‍ത്തിത്വം,
- സുസ്തിത ധാര്‍മികത,
- ധര്‍മ മയമായ കരുണ,
- സ്വീകാര്യത,
- സഹിഷ്ണുത,
- വിശ്വാസ്യത,
- ഏകതാനത,
- മാന്യത,
- നിര്‍മലത,
- ക്ലുപ്തത,

Leave a Reply
You must be logged in to post a comment.