സര്‍വൈവല്‍ ഇന്‍റേണ്‍ഷിപ്‌ പ്രോഗ്രാം

സര്‍വൈവല്‍ ഇന്‍റേണ്‍ഷിപ്‌ പ്രോഗ്രാം

അതിജീവന പരിശീലനം : ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ സെന്റര്‍ ഫോര്‍ ഡീപ് ഇക്കോളജി ഒരു വര്‍ഷം നീളുന്ന അതിജീവന പരിശീലനത്തിന്റെ ഇന്‍റേണ്‍ഷിപ്‌ പ്രോഗ്രാം നടത്തുന്നു. ഏഷ്യയിലെ ഏക ഡീപ് ഇക്കോളജിക്കല്‍ മൂവ്മെന്റ് ആയ ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പിന്റെ ഭാഗമായി ആണ് ഈ പരിപാടി നടത്തുന്നത്. പ്രതിവാര ഓണ്‍ലൈന്‍ സെഷനുകളും പ്രതിമാസവുമുള്ള ത്രിദിന ഔട്ട്‌ ബൌണ്ട് ട്രെയിനിങ്ങും ഉള്‍പ്പെടുന്നതാണ് ഈ പരിശീലനം.
.

എന്താണ് അതിജീവന പരിശീലനം?

ഇപ്പോള്‍ ലോകമെങ്ങും നടന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക സാമൂഹിക പാരിസ്ഥിതിക തകര്‍ച്ചയുടെ വരുതികളെ അതിജീവിക്കുവാനുള്ള ശാരീരിക മാനസിക സാഹചര്യ പരിശീലനങ്ങളെ ആണ് അതിജീവന പരിശീലനം എന്നു വിളിക്കുന്നത്‌.
.

എന്തിനാണ് അതിജീവന പരിശീലനം?

ക്ഷാമം, യുദ്ധക്കെടുതികള്‍, മഹാമാരി, പേമാരി, പ്രളയം, ഭൂകമ്പം, മറ്റു പ്രകൃതിക്ഷോഭങ്ങള്‍, തൊഴില്‍ നഷ്ടമാകല്‍, വീട് നഷ്ടമാകല്‍, കൃഷി നഷ്ടമാകല്‍, ദീര്‍ഘ ലോക്ഡൌണുകള്‍, കുടിയിറക്കല്‍, പലായനങ്ങള്‍ എന്നിവയെ അതിജീവിക്കാന്‍ ജനതയെ പ്രാപ്തമാക്കുക എന്നതാണ് ഈ പരിശീലനത്തിന്റെ ഉദ്ദേശ്യം.
.

ആര്‍ക്കാണ് അതിജീവന പരിശീലനം?

വ്യക്തികള്‍, കുടുംബങ്ങള്‍, കൂട്ടായ്മകള്‍, സന്നദ്ധ സംഘടനകള്‍, വോളന്റീര്‍മാര്‍, സ്കൌട്ടുകള്‍, ഗൈഡുകള്‍, എന്‍ സി സി, സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളിലെ ജോലിക്കാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുക.
.

ആരാണ് സംഘടിപ്പിക്കുന്നത്?

ഗ്രീന്‍ ക്രോസ് ഫൌണ്ടേഷന്‍ സെന്റര്‍ ഫോര്‍ ഡീപ്ഇക്കോളജി എന്ന പരിസ്ഥിതി ഗവേഷണ സ്ഥാപനമാണ്‌ ഈ പരിശീലനം സംഘടിപ്പിക്കുന്നത്.
.

കാല ദൈര്‍ഘ്യം എത്രയാണ്?

പ്രതിവാരം ഒരു സൂം സെഷനുകള്‍ വീതം 50 തിയറി സെഷനുകളും മാസത്തില്‍ 3 ദിവസം വീതം 12 മാസങ്ങളിലായി 60 ഔട്ട്‌ ബൌണ്ട് പരിശീലനങ്ങളും ആണ് പരിശീലനത്തില്‍ ഉണ്ടാകുക. അതിനാല്‍ മൊത്തം കാലാവധി ഒരു വര്‍ഷം ആയിരിക്കും. ഏതെങ്കിലും പ്രാദേശിക / ദേശീയ കാരണങ്ങളാല്‍ (ഉദാ : ബന്ദ്, ലോക്ഡൌണ്‍) പരിപാടി നിറുത്തി വയ്ക്കേണ്ടി വന്നാല്‍ തുടര്‍ന്ന് വരുന്ന അനുകൂല കാലത്ത് ഈ പരിപാടി നടത്തി മുഴുമിക്കുന്നതാണ്.
.

ആര്‍ക്കൊക്കെ പങ്കെടുക്കാം?

വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും. ഈ പ്രോഗ്രാമില്‍ പങ്കെടുക്കാം.
.

എവിടെ വച്ചാണ് പരിശീലനം?

• തിയറി സെഷനുകള്‍ : ഓണ്‍ ലൈന്‍ ആയി സൂമില്‍ വച്ചും (സമയത്ത് പങ്കെടുക്കാനായില്ലെങ്കില്‍ പ്രൈവറ്റ് വീഡിയോ ലഭ്യമായിരിക്കും)
• ഔട്ട്‌ ബൌണ്ട് സെഷനുകള്‍ : പാലക്കാട് ജില്ലയിലെ പാടൂര്‍ പുഴയോരത്തുള്ള ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് പരിശീലന കാമ്പസ്സില്‍ വച്ചും ആണ് നല്‍കുക.
.

എന്തൊക്കെയാണ് നേട്ടങ്ങള്‍?

കാലാവസ്ഥ, സാമൂഹ്യസ്ഥിതി, പാരിസ്ഥിതിക സമ്പദ് വ്യവസ്ഥ എന്നിവയില്‍ ഉണ്ടാകുവാന്‍ പോകുന്ന അപകടങ്ങളെ ബോദ്ധ്യമാകുന്നു.

ആഗതമാകുന്ന ഏതു പ്രതികൂല സാഹചര്യത്തെയും അതിജീവിക്കുവാന്‍ അടിസ്ഥാനപരമായി എന്തെല്ലാം വേണ്ടി വരുമെന്ന് ബോദ്ധ്യമാകുന്നു.

അതിജീവനത്തിനായി അടിസ്ഥാനപരമായി അറിയേണ്ടുന്ന പ്രകൃതി നിയമങ്ങളെയും സങ്കേതങ്ങളെയും ബോദ്ധ്യമാകുന്നു.

അതിജീവനത്തിന്റെ സാദ്ധ്യമായ എല്ലാ വഴികളും പ്രാഥമികമായും പ്രായോഗികമായി പരിചയപ്പെടുന്നു.

സ്വയമോ കുടുംബത്തോടെയോ ഒറ്റപ്പെട്ടു പോയാല്‍ ഭക്ഷണം, ആരോഗ്യം, സൌകര്യങ്ങള്‍, എന്നിവ പ്രാഥമികമായി സംഘടിപ്പിച്ചു കൊണ്ട് പിടിച്ചു നില്‍ക്കാന്‍ സാദ്ധ്യമാകുന്ന അളവില്‍ പരിശീലനം നേടാന്‍ കഴിയുന്നു.

സമാന്തരമായി പരിശീലനം നേടിയവരുടെയും ഭാവിയില്‍ സഹായം തേടാവുന്നവരുടെയും കമ്യൂണിറ്റിയില്‍ ഒരു ദൃഡ സ്ഥാനം ലഭിക്കുന്നു.
.

എന്തെല്ലാമാണ് പരിശീലനങ്ങള്‍?

ലളിത ജീവിതം, മിതവ്യയം, ആരോഗ്യ ഭക്ഷണം, സുസ്ഥിര കൃഷി, പ്രാദേശിക ഭക്ഷണ സംഘാടനം, കെട്ടിടമില്ലാതെ താമസിക്കല്‍, കൂട്ടു ജീവിതം, പാചക രഹിത ഭക്ഷണം, പ്രാദേശിക ഇര തേടല്‍, നീന്തല്‍ മുതലുള്ള ജല പരിശീലനങ്ങള്‍, ലളിത ഗൃഹ നിര്‍മാണം, പ്രാദേശികമായി ആരോഗ്യ സംരക്ഷണം സംവിധാനങ്ങള്‍ കണ്ടെത്തല്‍ തുടങ്ങി ഒറ്റയ്ക്കായാല്‍ അതിജീവിക്കാനുള്ള അടിസ്ഥാന പ്രയോഗങ്ങള്‍ എല്ലാം പരിശീലിക്കുന്നു.
.

എങ്ങനെയാണ് പരിശീലനം?

സ്റ്റേറ്റ് ഹൈവേയില്‍ നിന്നും ഒരു കിലോ മീറ്റര്‍ മാത്രം ഉള്ളില്‍ മാറി സുരക്ഷിതമായ ഇക്കോ വില്ലേജ് കാമ്പസ്സില്‍ വച്ച് പരിശീലകര്‍ക്കൊപ്പം റ്റെന്‍ഡുകളില്‍ താമസിച്ചു എല്ലാ വിഷയങ്ങളും പ്രായോഗികമായി കൈകാര്യം ചെയ്തു കൊണ്ടാണ് പരിശീലനങ്ങള്‍ നടത്തുന്നത്. ഓരോ പഠിതാവിനെയും വ്യക്തിപരമായി കൈകാര്യം ചെയ്യുന്ന ഇവിടെ പൂര്‍ണമായ കാര്യ ബോധ്യവും പ്രായോഗിക അറിവും പകരാന്‍ കഴിയുന്നു.

.

ഇന്ത്യയില്‍ മറ്റു അതിജീവന പരിശീലനങ്ങള്‍ ഉണ്ടോ?

ഉണ്ട്. ഹിമാലയ ത്തിന്റെ താഴ്വരകളില്‍ നടത്തുന്ന പരിശീലനങ്ങളില്‍ പലതും ചില പ്രത്യേക സാഹചര്യങ്ങളെ കായികമായി കൈ കാര്യം ചെയ്യുവാന്‍ മാത്രമാണ് പഠിപ്പിക്കുന്നത്. കൂടാതെ മിക്കവയും ഒരു 5 STAR ട്രെണ്ടിന്റെ ഭാഗമായി മാത്രം വിദേശ പരിശീലങ്ങളെ അനുകരിച്ചു കൊണ്ട് സംഘടിപ്പിക്കുന്നവയാണ്.
.

മറ്റു അതിജീവന പരിശീലനങ്ങളും സര്‍വൈവല്‍ ഇന്‍റേണ്‍ഷിപ്‌ പ്രോഗ്രാമും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാമാണ്?

അതിജീവന വിഷയത്തില്‍ 28 വര്‍ഷത്തെ പരിചയം. ഇനി എന്തൊക്കെയാണ് വരാന്‍ പോകുന്നത് എന്നതിനെ പറ്റിയുള്ള മെച്ചപ്പെട്ട ബോദ്ധ്യം ഈ പരിശീലനത്തിന്റെ പ്രസക്തിയേയും വ്യാപ്തിയേയും ആധികാരികതയേയും വര്‍ദ്ധിപ്പിക്കുന്നു.

വിഷയങ്ങള്‍ ഒന്നും തന്നെ ആരെയും നോക്കി കോപ്പി ചെയ്തു ഉണ്ടായവയല്ല, കഴിഞ്ഞ മൂന്നു ദശകങ്ങള്‍ കൊണ്ട് സ്വയം ഉരുത്തിരിഞ്ഞു വന്നവയാണ്. അതിനാല്‍ തന്നെ ചെയ്യുന്ന കര്‍മത്തിലും നല്‍കുന്ന പരിശീലനത്തിലും 100% വ്യക്തതയും ആധികാരികതയും ഉണ്ട്.

വിഷയങ്ങളും പരിശീലനവും ജീവിതത്തെ സമഗ്രമായി കൈ കാര്യം ചെയ്യുന്നു.

ആഗതമാകുന്ന സാമൂഹ്യ രാഷ്ട്രീയ പാരിസ്ഥിതിക, ആത്മീയ ആരോഗ്യ മാനസിക പ്രതിസന്ധികളെ സമഗ്രമായി അഭിസംബോധന ചെയ്യുന്നു.

കച്ചവടത്തിനല്ല പകരം ഒരു അതിജീവന സമൂഹത്തെ വാര്‍ത്തെടുക്കുക എന്നത് തന്നെയാണ് / എന്നത് മാത്രമാണ് സംഘാടകരുടെ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായുള്ള ലക്‌ഷ്യം തന്നെ.

അതിനായി പാലക്കാട് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന മാതൃകാ ഇക്കോ വില്ലേജിലോ അല്ലെങ്കില്‍ പങ്കാളികളുടെ പ്രദേശങ്ങളില്‍ പങ്കാളികള്‍ നടപ്പിലാക്കുന്ന പ്രാദേശിക സുസ്ഥിര ജീവന സമൂഹങ്ങളെ ജീവിക്കാന്‍ തയ്യാറാകുന്ന വ്യക്തികളെയും കുടുംബങ്ങളെയും കണ്ടെത്തുക എന്നതാണ് ഈ പരിപാടിയുടെ ലക്‌ഷ്യം.

എങ്ങനെ ഭാഗമാകാം?

പാര്‍ട്ട്ണര്‍ ഓര്‍ഗനൈസേഷനുകള്‍ വഴിയാണ് ഈ പരിശീലനത്തിന്റെ ഭാഗമാകുവാന്‍ കഴിയുക. നിങ്ങളിലേക്ക് ഈ വിവരങ്ങള്‍ എത്തിച്ച സംഘടനയിലൂടെ ബന്ധപ്പെടുക. അഥവാ ഈ വാര്‍ത്ത യാദൃചികമായി നിങ്ങള്‍ക്കു മുന്നില്‍ എത്തിയതാണെങ്കില്‍ 9497628007 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക. സ്വാഗതം!!!!

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply