പരിസ്ഥിതി-2 : പുനർജ്ജീവന പരിശ്രമങ്ങള്‍

പരിസ്ഥിതി-2 : പുനർജ്ജീവന പരിശ്രമങ്ങള്‍

ഇന്ന് ലോകത്തിൽ നടക്കുന്ന പരിസ്ഥിതി പുനഃസ്ഥാപന, പുനർജ്ജീവന പരിശ്രമങ്ങളും പുതിയ വെല്ലുവിളികളും

പരിസ്ഥിതി മലിനീകരണം നേരിടാനുള്ള മാർഗങ്ങളിൽ Refuce, Reduce, Reuse, Recycle, Repurpose, Recondition എന്നിങ്ങനെ പല സുസ്ഥിര വഴികൾ ഉയർന്നു വന്നിട്ടുണ്ട്. പരിസ്ഥിതി ആഘാതങ്ങളെ പഠിക്കാതെ ദ്രുതഗതിയിലുള്ള വ്യവസായവല്കരണമാണ് ഇത്രയും വഷളാക്കിയത് എന്നറിഞ്ഞിട്ടും അതിനൊരു കടിഞ്ഞാൺ ഇടാൻ പറ്റാതെ പകച്ചു നിൽക്കുകയാണ് രാഷ്ട്രങ്ങളും അന്താരാഷ്ട്ര ഏജൻസികളും.  സൗരോർജ്ജം തുടങ്ങിയ പുനരുപയോഗം ചെയ്യാൻ പറ്റുന്ന ഊർജ്ജ സ്രോതസ്സുകൾ ആരായുക, വ്യവസായ മാലിന്യ നിർമ്മാർജ്ജന പ്രക്രിയകൾ വികസിപ്പിക്കുക, emission / effluent  treatment പ്ലാന്റുകൾ സ്ഥാപിക്കുക എന്നിവയാണ് നിലവിൽ ഉള്ള ആക്ഷൻ പ്ലാനുകൾ. ന്യൂക്ലിയർ പ്ലാന്റ് പോലെ തികച്ചും അപകടകരവും, തീവ്ര മലിനീകരണങ്ങളും  നടത്തുന്ന വ്യവസായങ്ങളെ ഉപേക്ഷിക്കാനും ഫോസിൽ ഫ്യൂൽ ഉപേക്ഷിച്ച renewable energy യിലേക്ക് മാറാനും ശ്രമങ്ങൾ നടക്കുന്നു.

പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രതിവിധികൾ തന്നെ shortsighted approach ആയി, പുതിയ പ്രശ്നങ്ങളെ സൃഷ്ഠിക്കുന്ന ഒരു സ്ഥിതി വിശേഷം വെല്ലുവിളിയായി തന്നെ കാണുന്നു. പ്രശ്നങ്ങളെ സമഗ്രമായി കാണാതെ പരിഹാരങ്ങൾ ശാശ്വതമാവില്ല. പ്രകൃതി ജീവനുള്ള ഒരു സത്തയാണെന്നും, നാമുൾപ്പടെയുള്ള അതിലെ ജീവജാലങ്ങളും അചേതന വസ്‌തുക്കളും അതിലെ കണ്ണികളാണെന്നും ഇവതമ്മിൽ അഭേദ്യമായ ബന്ധങ്ങളുണ്ടെന്നും അവയുടെ സന്തുലിതാവസ്ഥ നിലനിൽക്കേണ്ടത് ആവശ്യമാണെന്നും ഉള്ള ആഴപ്രകൃതി തത്വശാസ്ത്രം  മനസ്സിലായേലേ മനുഷ്യൻ വികലമാക്കിയ ആ തുലനത വീണ്ടെടുക്കാനും അതിനെ പുനര്ജീവിപ്പിക്കാനും കഴിയൂ. ഏറ്റവും പ്രധാനമായി വേണ്ടത് പ്രകൃതിയുടെ പ്രക്രിയകളിൽ കാണുന്ന പോലെ ചാക്രികമായ ലീസ്റ്റ് എഫ്‌ഫോർട്, സീറോ എമ്മിഷൻ, സീറോ വേസ്റ്റ് ടെക്നോളോജികൾ ഡെവലപ്പ് ചെയ്യുകയാണ് വേണ്ടത്. അതായതു പ്രോഡക്റ്റ് & പ്രോസസ്സ് ടോട്ടൽ റീ-എഞ്ചിനീറിങ്, ബാക്കിയെല്ലാം അഗ്നിശമനവും quickfix solutions മാണ്, ശ്വാശ്വതമല്ല. പ്രോഡക്റ്റ് & പ്രോസസ്സ് ടോട്ടൽ റീ-എഞ്ചിനീറിങ് അത്ര എളുപ്പമല്ല. മനുഷ്യന്റെ ഇന്നത്തെ ധൂർത്ത സ്വഭാവങ്ങളെയും ധാരാളിത്തത്വയെയും ഉപേക്ഷിച്ചു മിനിമലിസം കുറേശ്ശെയെങ്കിലും പാലിക്കാൻ മനുഷ്യർ തയ്യാറാകണം എന്നത് തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണ്.

വായു, ജലം, മണ്ണ് എന്നീ പരിസ്ഥിതി മലിനീകരണങ്ങൾ കാരണമുണ്ടായ പ്രക്ര്യതിയാഘാതങ്ങൾ നാം ദിവസേന കണ്ടും, കേട്ടും, അനുഭവിച്ചും കൊണ്ടിരിക്കുന്നു. ഇവയിൽ ആഗോളാടിസ്ഥാനത്തിൽ ബാധിക്കപ്പെട്ടതും ചർച്ചയായതും ഗ്രീൻ ഹൗസ് ഇഫ്ഫെക്ട് എന്ന കാലാവസ്ഥ വ്യതിയാനകാരകമായ  ഗ്ലോബൽ വാർമിംഗ് ആണ്. ഇതിൽ കാർബൺ ഡൈ ഓക്സയിഡ്, മീതേൻ, നൈട്രസ് ഓക്സയിഡ് തുടങ്ങി ഫ്ലൂറിനേറ്റഡ് വാതകങ്ങളായ Hfc Pfc Sf6 nf3 എന്നിവയാണ് ഉള്ളത്. ഇവയുടെ ആധിക്യം കൂടുന്ന കാരണം ഭൂമിയിലെ സൂര്യ താപനം രാത്രിയിൽ പുറത്തേക്കു വികിരണം നടക്കുന്നതിനു പകരം ഭൂമിയിലേക്ക്‌ തന്നെ പ്രതിഫലിപ്പിക്കപ്പെടുന്നു. അങ്ങനെ ഭൂമിയുടെ ശരാശരി ചൂട് വർധിക്കുകയും അത് ഒരു ചെയിൻ റീയാക്ക്ഷൻ  ആയി കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ വ്യവസായത്തിൽ നിന്നുള്ള മലിനീകരണം, ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള ഗതാഗതം, കൃഷിയിൽ നിന്നുള്ള മലിനീകരണം എന്നിവയെല്ലാ മനുഷ്യ ജീവിതത്തെ സാരമായി ബാധിക്കുന്നു.

ഇവയിൽ അന്താരാഷ്ട്ര തലത്തിൽ ചൂട് പിടിച്ച ചർച്ചകൾ ഏറ്റവും കൂടുതൽ  നടക്കുന്നത് ഗ്ലോബൽ വാർമിംങ് നും ക്ലൈമറ്റ് ചേഞ്ച് നും ഉള്ള പരിഹാരങ്ങളെ പറ്റിയാണ്. അങ്ങനെ ഇക്കൂട്ടത്തിലെ ഏറ്റവും വലിയ വില്ലൻ എന്ന് മുദ്ര കുത്തിയ CO2 ന്റെ കാർബൺ ഫുട് പ്രിന്റ്  വലിയ ചർച്ചാ വിഷയമായി. അതിനായി കാർബൺ ഫാർമിംഗ്/ കാർബൺ സീക്വസ്ട്രേഷൻ എന്നിങ്ങനെയുള്ള പ്രതിവിധികൾ മുന്നോട്ടു വന്നു. കാർബൺ എമിഷൻസ് തടയാനും കുറക്കാനുമുള്ള വഴികൾ അന്വേഷിച്ചു. അവിടെയും കോൺസുമെറിസം അതിന്റെ പ്രോഫിറ്റിംഗ് എന്ന മാർഗം എത്തിച്ചു. കാർബൺ എമിഷൻ ടാക്സ് ചെയ്യുക എന്ന മാർഗം കണ്ടെത്തി. അതിലിപ്പോൾ രാഷ്ട്രീയവും കൊമേർഷ്യൽ താല്പര്യങ്ങളും കടന്നുകൂടി.

UN അതിന്റെ UNFCC എന്ന ശാഖയിലൂടെ  CDC  (Clean Devlopment Mechanism) റെഗുലേറ്ററി പ്രൊജക്റ്റ് ആയി തുടങ്ങി. അങ്ങനെ കാർബൺ ക്രെഡിറ്റ് ട്രേഡിങ്ങ് എന്ന ബിസിനസ്സും. അപ്പോൾ atmosphereric കാർബൺ നെ ശേഖരിച്ചു liquify ചെയ്തു ഭൂമിക്കടിയിലോ, കടലിന്നടിയിലോ കുഴിച്ചിടാനുള്ള പദ്ധതികൾ ഉണ്ടാക്കുന്നു. അതിനായി ഇനിയും വലിയ വ്യവസായ സംരംഭങ്ങൾ വിഭാവനം ചെയ്യുന്നു. ഇവിടെയെല്ലാം കാണുന്നത് കാര്യങ്ങളെ സമഗ്രമായി കാണാനോ പ്രകൃതിയാഘാതങ്ങളെ സമഗ്രമായി പഠിക്കണോ ശ്രമിക്കാതെ വീണ്ടും quickfix solutions ന്റെ പുറകെ കൊമേർഷ്യൽ താത്പര്യങ്ങളാൽ പോകുന്നു എന്നാണ്.

ഇതോടൊപ്പം തന്നെ ബയോളോജിക്കൽ കാർബൺ സീക്വസ്ട്രേഷൻ നടത്തുന്ന കാര്യവും ചർച്ചയാകുന്നുണ്ട്. മണ്ണിലെ ജൈവാംശം കൂട്ടുക, ചെടികളും മരങ്ങളും പരമാധികം വച്ചു പിടിപ്പിക്കുക എന്നിവയിലൂടെ കാർബൺ ക്യാപ്ചർ ചെയ്യുക എന്ന രീതി. എന്നാൽ ഇവക്കു പരിമിതികളുണ്ടെന്നും അന്തരീക്ഷത്തിൽ CO2 ന്റെ അളവ് വളരെ അധികമായതിനാൽ വ്യാവസായിക അടിസ്ഥാനത്തിൽ തന്നെ ഇതിനെ നേരിടണമെന്നുമാണ് അവരുടെ വാദം. സമഗ്രമായ വഴിയെ പ്രോത്സാഹിപ്പിക്കുക എന്നത് ഏതു പ്രകൃതി സ്നേഹിക്കും ആവശ്യമാണ്. സമഗ്രമായ വഴി പ്രകൃതിയെ പുനഃസ്ഥാപിക്കുക എന്നത് തന്നെയാണ്.

ഇൻഡസ്ട്രിയൽ എക്കോളജി ആഴ പരിസ്ഥിതി ശാസ്ത്ര രീതിയിൽ ലീസ്റ് എനർജി, സീറോ വേസ്റ്റ് എന്നിങ്ങനെയുള്ള പ്രകൃതി വഴികളെ പഠിച്ചു അത് പ്രയോഗിക്കാൻ ശ്രമിച്ചാലേ ഒരു സുസ്ഥിര പരിഹാരമാകൂ. അതുവരെ മറ്റു രീതികൾ അവലംബിച്ചാലും അന്തിമമായി നാം പ്രകൃതിയെ പുനർജീവിപ്പിക്കുക തന്നെയാണ് സുസ്ഥിര മാർഗമായി വേണ്ടത്.

അതിലൂടെ മറ്റു പല ദൂഷ്യ വശങ്ങളും മാറിക്കിട്ടും. ഉദാഹരണത്തിന് മണ്ണ്. ആരോഗ്യമുള്ള മണ്ണ്, കുറഞ്ഞത് 5-6 % ജൈവാംശം അടങ്ങിയിരിക്കണം. ഫോറെസ്റ് ലെ മണ്ണ് നോക്കുക. സ്പോഞ്ചു പോലെ അത്  വെള്ളം  കുടിക്കും. അതിലെ ജൈവാംശം 10 -12 % ആണ്. എന്നാൽ ഇന്ന് മിക്കവാറും കൃഷിയിടങ്ങളിൽ  3-4 % ൽ കൂടുതൽ കാണില്ല. അതിലും  കുറയുമ്പോഴാണ് മണ്ണ് കൃഷിയോഗ്യമല്ലാതെ മരുഭൂമി ആയികൊണ്ടിരിക്കുന്നതു. ഇതിനു കാരണം നാം അവലംബിച്ച വികല കൃഷി രീതികളാണ്. മണ്ണിന്റെ ജൈവാംശം നഷ്ടപ്പെടുത്തി അതിന്റെ വീര്യം കെടുത്തി. ഇന്നത്തെ ഭക്ഷ്യ സാധനങ്ങളിൽ  പോഷകാംശങ്ങളുടയും മിനെറൽസിന്റെയും കുറവ് അതിൽ നിന്നുണ്ടായതാണ്.

രാസവളങ്ങൾ കീടനാശിനികൾ, കളനാശിനികൾ സിസ്റ്റമിക് പെസ്റ്റിസൈഡ്സ് എന്നിവ എത്രമാത്രം  ഭക്ഷ്യ മലിനീകരണം നടത്തിയെന്ന് എല്ലാവര്ക്കും അറിയാം ഇവയില്ലാത്ത ഒരു കൃഷി രീതി ഉണ്ടായാൽ അത് ഒന്നിലധികം പ്രശ്നങ്ങളെ ഒരേസമയം നേരിടാൻ സഹായിക്കും. ഏറ്റവും ആദ്യമായി അറിയേണ്ടത് എത്രമാത്രം കാർബൺ ഫുട് പ്രിന്റ് അത് ഇല്ലാതാക്കും എന്നാണ്. അതായതു പ്രകൃതിയുടെ രീതി അവലംബിച്ചാൽ മണ്ണിന്റെ കാർബൺ സീക്വസ്ട്രേഷൻ കഴിവ് പതിന്മടങ്ങു കൂട്ടും, മണ്ണിനെ സ്ഥിരമായി സൂര്യപ്രകാശത്തിൽ നിന്നും മൾച്ചിങ് വഴിയും, കമ്പോസ്റ്റ് വഴിയും കവർ ക്രോപ് വഴിയും സംരക്ഷിക്കുന്നതോടെ മണ്ണിലെ അണുക്കളും ഫങ്കസ്സുകളും പതിന്മടങ്ങു വർദ്ധിച്ചു മണ്ണിന്റെ ആരോഗ്യം  വീണ്ടെടുക്കുന്നതോടെ കാർബൺ ക്യാപ്ചർ കപ്പാസിറ്റി കൂടുന്നു. അവിടത്തെ സസ്യങ്ങൾ വളരെ മികച്ച രീതിയിൽ കാർബൺ യൂട്ടിലൈസേഷൻ നടത്തുന്നു, മണ്ണിൽ കാർബൺ ഫിക്‌സേഷൻ നടത്തുന്നു. ഇതിനൊക്കെ ബോണസ് ആയി ആ വിഭവങ്ങൾ കഴിക്കുന്ന മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യം വീണ്ടെടുക്കുന്നു.

അങ്ങനെ കാർബൺ ന്യൂട്രാലിറ്റി (കാർബൺ എമിഷൻ ന്യൂട്രാലിറ്റി) കാർബൺ ഫാർമിംഗിലൂടെ കൈവരിക്കാൻ ഏറ്റവും കാര്യക്ഷമവും സുസ്ഥിരവുമായ മാർഗം സുസ്ഥിര കൃഷി  (Permaculture) തന്നെയെന്ന് കാണാം. ആഴപ്രകൃതിയുടെ വഴികളിൽ മറ്റു വ്യാവസായിക മലിനീകരണവും ഗ്രീൻ ഹൌസ് ഗ്യാസ് കളും ഒക്കെ  നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. അതിനുള്ള സാങ്കേതികതകൾ പഠിച്ചു വരുന്നവരെയും സുസ്ഥിര കൃഷി ഏറ്റവും വലിയ മാർഗമായി കാണണം.  മറ്റു ടെക്നോളോജിക്കൽ സെക്വസ്ട്രേഷൻ വലിയ സാമ്പത്തിക മുതൽമുടക്കു ഉളവാക്കും, കൂടാതെ ആ രീതികൾ  പ്രകുതിയിലെ വ്യവസ്ഥകൾക്കനുസരിച്ചായിരിക്കില്ല എന്നത് കൊണ്ട് തന്നെ അതിന്റെ ആഘാതങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു. കാരണം വ്യവസ്ഥാ നിയമം അനുസരിച്ചു ഒരു വ്യവസ്ഥയിലെ ഏതു ഘടകം മാറ്റിയാലും അതിനു പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്നതാണ്. അത്രയും millions of tonnes CO2  അന്തരീക്ഷത്തിൽ നിന്നും ദ്രാവകമാക്കി മാറ്റുന്പോൾ ഏതിന്റെയൊക്കെ തുലനത അത് മാറ്റിമറിക്കും എന്ന് അറിയാനുള്ള സാങ്കേതിക ജ്ഞാനം ഇന്ന് ശാസ്ത്രത്തിനുണ്ടോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. അത് കൊണ്ട് പ്രകൃതി വഴി തന്നെയല്ലേ കാമ്യം?

National Coordinator, Greencross Foundation Centre for Deep Ecology, Faculty Member, Deep Ecological Fellowship, Editorial Member, The Ecosophical Insight, (olympuss.in)

Leave a Reply