നിലനില്പുള്ള ഭാവി :: ഒളിമ്പസ്സിന്റെ സുസ്ഥിര ജീവന പാഠങ്ങൾ
ഒളിമ്പസ് ദർശനം
ആമുഖം
ഹരിതാഭിവാദനങ്ങൾ,
ഈ കൈ പുസ്തകം താങ്കൾ വായിക്കുന്നുവെങ്കിൽ മനുഷ്യരാശിയുടെ സുസ്ഥിതമായ ഒരു ഭാവിയെപറ്റി ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന ഒരാൾ ആണ് എന്ന് താങ്കളെ വിലയിരുത്താം എന്ന് തോന്നുന്നു. അഥവാ അങ്ങിനെ അല്ലെങ്കിലും, ഈ പുസ്തകത്തിന്റെ ഏടുകൾ കഴിയുന്ന വരെയെങ്കിലും ഞങ്ങൾ അങ്ങിനെ കരുതിക്കോട്ടെ.
നമ്മുടെ ജീവിതത്തിന്റെ പാരിസ്ഥിതിക തുലനത നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുകയും, ജീവിതത്തിന്റെ സമത മേഖലകളിലും അപചയങ്ങൾ സംഭവിച്ചു കൊണ്ടിരിക്കയും ചെയ്യുകയാണല്ലോ. അത് സ്വാഭാവികമായ ഒരു പ്രാപഞ്ചിക പ്രതിഭാസം ആണെന്ന് നമുക്ക് വിലയിരുത്താൻ കഴിയും. പ്രപഞ്ച പ്രകൃതിക്ക് അത് കൊണ്ട് നാശമുണ്ടാകില്ലെങ്കിലും, പ്രകൃതിയുടെ അസ്വസ്ഥതകൾ അധികമാകുമ്പോൾ ഉള്ള ഒരു പൊളിച്ചടുക്കൽ മാത്രം മതിയാകും, മനുഷ്യ രാശി ഇല്ലാതെയാകാൻ. അത്തരമൊരു സർവനാശത്തെ ചെറുക്കുവാനോ , അതിന്റെ വേഗം കുറയ്ക്കുവാനോ ഉള്ള ഒട്ടേറെ ശ്രമങ്ങൾ ഭൂഗോളത്തിന്റെ എല്ലാ മൂലകളിലും നടന്നു വരുന്നുമുണ്ട്. ദക്ഷിണേന്ത്യയിൽ നിന്നും അത്തരമൊരു ശ്രമമാണ്, ഒളിമ്പസ് എന്ന പ്രകൃതി ദർശനത്തെ ആധാരമാക്കി ഗ്രീൻക്രോസ് ഫൌണ്ടേഷനും നവഗോത്ര സമൂഹവും മുൻപോട്ടു വയ്ക്കുന്ന ഒളിമ്പസ് സുസ്ഥിര ജീവന ശൈലി.
ഒളിമ്പസ് മുൻപോട്ടു വയ്ക്കുന്ന സുസ്ഥിര ജീവന ശൈലിയെ പറ്റിയും, അതിന്റെ പ്രായോഗിക തലങ്ങളെ പറ്റിയും, ഓരോ വ്യക്തികൾക്കും അവരവരുടെ ജീവിതത്തിൽ പ്രായോഗികമാക്കാവുന്ന വിവിധ പദ്ധതികളെ പറ്റിയും ഒക്കെ, ഒരു പ്രാഥമിക പരിചയം നല്കുക എന്നതാണ് ഈ കൈ പുസ്തകത്തിന്റെ ലക്ഷ്യം. മനസ്സിരുത്തി വായിക്കുകയും, സാദ്ധ്യമായ പ്രായോഗിക മാർഗങ്ങൾ ജീവിതത്തിലേക്ക് സ്വീകരിക്കയും, ചെയ്തു കൊണ്ട് ഒരു ലോക ബന്ധു ആയി മാറണമെന്നും അർത്ഥിക്കുന്നു.
ഒളിമ്പസ്സിലെ ബന്ധുക്കൾ
============================
എന്താണ് ഒളിമ്പസ്
പ്രാഥമികമായി പറഞ്ഞാൽ ഒളിമ്പസ് എന്നത് പ്രാപഞ്ചിക ജീവിതത്തെപ്പറ്റി നമുക്ക് വിശദമാക്കി തരുന്ന ഒരു പ്രകൃതി തത്വശാസ്ത്ര ദർശനം ആണ്. ഒരു ജീവന ശൈലി ആണ്, ഞാൻ എന്ന പരിമിതമായ അറിവിൽ നിന്നും നാം എന്ന വിസ്തൃതമായ അറിവിലേക്കുള്ള ഒരു പരിവർത്തനമാണ് , നാം എന്ന പ്രപഞ്ച വിതാനത്തെ പറ്റി അങ്ങിനെയങ്ങനെ ചെന്നെത്തുന്ന ഒരു ബോദ്ധ്യപ്പെടൽ ആണ്.. ഒളിമ്പസ് ഒരു ദർശനവും, സംഘവും, പാഠവും, പ്രതിവിദ്യയും, പരിശീലനവും, പ്രതീക്ഷയും, ബോദ്ധ്യപ്പെടലും, വികാരവും, തഥാത്മാവസ്ഥയും ആണ്. എന്നാൽ ഒളിമ്പസ് ഒരു വസ്തുവോ, വ്യക്തിയോ, ദേശമോ, മതമോ, രാഷ്ട്രീയമോ, വാദമോ, വർഗമോ അല്ല.
പ്രകൃതി എന്ത്, പ്രപഞ്ചം എന്ത്, പരമാണു മുതൽ പ്രപഞ്ചം വരെ എങ്ങിനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു, അതിൽ എവിടെയാണ് നാം നില കൊള്ളുന്നത്, നമ്മുടെ ദൈനംദിന ജീവിതത്തിന്റെ മുൻപോട്ടു പോക്ക് എങ്ങിനെയാണ് സംഭവിക്കുന്നത്, അതിനെ സുസ്ഥിരമായും വിജയകരമായും എങ്ങിനെ കൊണ്ട് പോകാം, എത്രത്തോളം കൊണ്ട് പോകാം എന്നിങ്ങനെ ജീവിതത്തിന്റെ അടിസ്ഥാന പ്രകൃതി നിയമങ്ങളെ ഒളിമ്പസ് പരിചയപ്പെടുത്തുന്നു. ഈ പരിചയം, നമ്മുടെ ശരീരത്തിന്റെ ഭാഷ (അവബോധം) ആക്കി മാറ്റുവാൻ വേണ്ടുന്ന അടിസ്ഥാന പരിശീലനങ്ങളിൽ കൂടിയാണ് ഒളിമ്പസ് ഒരു വ്യക്തിയെ, അയാളിൽ ഉറങ്ങിയോ, ഉണർന്നോ കിടക്കുന്ന അടിസ്ഥാന സ്വത്ത്വത്തെ അയാൾക്ക് തന്നെ പരിചയപ്പെടുത്തുന്നത്. ഓരോ വ്യക്തിയിലും പ്രകൃതിയെ ബോദ്ധ്യപ്പെടാനുള്ള ശേഷിയും ബോദ്ധ്യപ്പെടാതെ നില്ക്കുന്ന പരിമിതിയും ബോദ്ധ്യപ്പെടാൻ ഒളിമ്പസ് സഹായിക്കുന്നു.
ഒളിമ്പസ് എന്നത് ബോദ്ധ്യപ്പെടലിനും ഏകാതാനതയ്ക്കും ഉള്ള കാലികമായ ഒരു ഉപകരണമാണെന്നും, പ്രപഞ്ച വ്യാഖ്യാനത്തിൽ ഒളിമ്പസ് അവസാന വാക്കല്ല എന്നും, ഒളിമ്പസ്സിന്റെ സങ്കേതങ്ങളുടെ പ്രസക്തി, പ്രാപഞ്ചിക ഐചികതയെ ബോദ്ധ്യമാകും വരെ മാത്രമാണ് എന്നും, അത്തരമൊരു ബോദ്ധ്യപ്പെടൽ ഒരു വ്യക്തിയിൽ ഉരുവായാൽ, പിന്നീടു ഒളിമ്പസ്സിന്റെ സങ്കേതങ്ങളെ ഉപജീവിക്കേണ്ടതില്ലെന്നും ഒളിമ്പസ് കരുതുന്നു. സ്വയം തിരുത്തലിനും കാലികഭേദങ്ങൾക്കും ഒളിമ്പസ് എപ്പോഴും സന്നദ്ധമായിരിക്കണം എന്നും, ഒളിമ്പസ്സിനു പ്രസക്തിയില്ലാതെയാകുന്ന ഒരു ലോകക്രമത്തിൽ ഒളിമ്പസ് നില നില്ക്കേണ്ടതില്ല എന്നും കൂടി ഒളിമ്പസ് നിഷ്കർഷിക്കുന്നു.
പ്രാഥമിക വീക്ഷണങ്ങൾ
എന്താണ് ഒളിമ്പസ്
വീക്ഷണങ്ങൾ
ഒളിമ്പസ്സിന്റെ പ്രപഞ്ച വീക്ഷണം
ഒളിമ്പസ്സിന്റെ ദ്രവ്യ വീക്ഷണം
ഒളിമ്പസ്സിന്റെ സാമ്പത്തിക വീക്ഷണം
ഒളിമ്പസ്സിന്റെ വ്യക്തി വീക്ഷണം
ഒളിമ്പസ്സിന്റെ ആത്മീയ വീക്ഷണം
ഒളിമ്പസ്സിന്റെ സാമൂഹ്യ വീക്ഷണം
ഒളിമ്പസ്സിന്റെ കാർഷിക വീക്ഷണം
ഒളിമ്പസ്സിന്റെ ഭരണ വീക്ഷണം
ഒളിമ്പസ്സിന്റെ ആരോഗ്യ വീക്ഷണം
ഒളിമ്പസ്സിന്റെ വിദ്യാഭ്യാസ വീക്ഷണം
ഒളിമ്പസ്സിന്റെ കുടുംബ വീക്ഷണം
ഒളിമ്പസ്സിന്റെ ഗോത്ര വീക്ഷണം
ഒളിമ്പസ്സിന്റെ സംഘടനാ വീക്ഷണം
ഒളിമ്പസ്സിന്റെ പൌരത്വ വീക്ഷണം
ഒളിമ്പസ്സിന്റെ രക്ഷാകർതൃ വീക്ഷണം
ഒളിമ്പസ്സിന്റെ സ്വാശ്രയത്വ വീക്ഷണം
ഒളിമ്പസ്സിന്റെ പ്രപഞ്ച വീക്ഷണം
ഒളിമ്പസ്സിന്റെ പ്രപഞ്ച വീക്ഷണം
ഒളിമ്പസ്സിന്റെ പ്രപഞ്ച വീക്ഷണം
ഒളിമ്പസ്സിന്റെ പ്രപഞ്ച വീക്ഷണം
പ്രായോഗിക പരിപാടികൾ
https://www.facebook.com/notes/santhosh-olympuss/notes/536335189747759
Leave a Reply
You must be logged in to post a comment.