മൈഗ്രേന് അഥവാ ചെന്നിക്കുത്ത്
ആര്‍ക്കാണ് മൈഗ്രേന് വരാറുള്ളത്?
മൈഗ്രേന് അഥവാ ചെന്നിക്കുത്ത് എന്നത് ജീവിതത്തിരക്കുകളോ മനോ ഭാരങ്ങളോ കുറെ ആയി കൊണ്ട് നടക്കുന്ന മനുഷ്യര്‍ക്കാണ് സാധാരണയായി കണ്ടു വരാറുള്ളത്.
അടിസ്ഥാന കാരണം
ജീവിത ശൈലി കൊണ്ട് ഊര്‍ജ വിതരണ സംവിധാനം ക്ഷീണിച്ചു തുടങ്ങിയ ശരീരങ്ങളില്‍ പൊടുന്നനെ ഊര്‍ജ വ്യയം സംഭവിക്കുമ്പോള്‍ പ്രകടമാകുന്ന അതിതീവ്രമായ അസ്വാസ്ഥ്യമാണ് മൈഗ്രേന്.
ഉപ-കാരണങ്ങള്‍
1. മൃതമായ ഭക്ഷണം, സങ്കീര്‍ണമായ പഴകിയ ഭക്ഷണങ്ങള്‍ എന്നിവ സ്ഥിരമായി കഴിക്കുന്നത്.
2. വളരെ അധികമോ വളരെ അല്പമോ ആയി ഭക്ഷണം കഴിക്കുന്നത്.
3. ചായ, കാപ്പി, മദ്യം, പുക, ചില ഔഷധങ്ങള്‍, മയക്കു മരുന്നുകള്‍ എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നത്.
4. ഭക്ഷണം കഴിക്കുന്ന തവണകള്‍ക്ക് ആനുപാതികമായി മലശോധന ഇല്ലാതിരിക്കുന്നത്.
5. മലബന്ധം ഉണ്ടായിട്ടും ഭക്ഷണം ലഘൂകരിക്കുകയോ വയറിളക്കി വിശ്രമിക്കുകയോ ചെയ്യാത്തത്.
6. സ്ഥിരമായി മാനസിക പിരിമുറുക്കം അനുഭവിക്കുന്നത്.
7. വിശ്രമവും വ്യായാമവും വിസര്‍ജനവും ആവശ്യത്തിനു ഇല്ലാതിരിക്കുന്നത്.
8. ഉറങ്ങാനുള്ള സാഹചര്യങ്ങള്‍ സ്ഥിരമായി ഇല്ലാതിരിക്കുന്നത്.
9. ആവശ്യത്തിനു പോഷകങ്ങള്‍ ഉള്ള ഭക്ഷണം കഴിക്കാത്തത്.
10. ആവശ്യത്തിനു പ്രാണവായു ലഭിക്കാതെ വരുന്നത്.
11. സ്ഥിരമായി വൈദ്യുത കാന്തിക മണ്ഡലത്തിലോ രാസ വസ്തുക്കളുടെ മണ്ഡലത്തിലോ കഴിയേണ്ടി വരുന്നത്.
ഈ പറഞ്ഞവയെല്ലാം ആദ്യം സൂചിപ്പിച്ച ഊര്‍ജ വിതരണ തകരാറിനു കാരണമാണ്. ഈ അവസ്ഥയിലൂടെ ഒക്കെ സ്ഥിരമായി കടന്നു പോകുന്നവരില്‍ മൈഗ്രേനു വേണ്ടുന്ന ഒരു പശ്ചാത്തലം ഒരുങ്ങി വരും. നാഡീ ജാലത്തിലൂടെയുള്ള ഊര്‍ജ വിതരണം പരിക്ഷീണിതമാകും. ക്ഷീണിതരായ ഇത്തരക്കാര്‍ ഉയര്‍ന്ന രീതിയിലുള്ള ഊര്‍ജ വ്യയം ഉണ്ടാക്കുന്ന സാഹചര്യങ്ങളില്‍ നിലകൊണ്ടാല്‍ ഈ രോഗാവസ്ഥ അസ്വസ്ഥത ഉണ്ടാക്കി കൊണ്ടിരിക്കും. അവര്‍ക്ക് മേല്‍പ്പറഞ്ഞ ഏതെങ്കിലും കാരണങ്ങള്‍ കുറെ നേരത്തേക്ക് അധികരിച്ചാല്‍ ഉടനെ മൈഗ്രേന് പ്രത്യക്ഷമാകും.
പരിഹാരം
പൂര്‍ണ വിശ്രമം ആണ് മൈഗ്രേനു ഉള്ള ശരിയായ പരിഹാരം. ബാഹ്യ ശരീരത്തിനും ദഹനേന്ദ്രിയ വ്യൂഹത്തിനും ആന്തരിക ഊര്‍ജ വിതരണ ശൃംഖലയ്ക്കും മനസ്സിനും ചിന്തയ്ക്കും ജ്ഞാനേന്ദ്രിയങ്ങള്‍ക്കും കര്‍മേന്ദ്രിയങ്ങള്‍ക്കും ഒക്കെ പൂര്‍ണ വിശ്രമം നല്‍കണം. എങ്കിലേ ഈ വിഷമ വൃത്തത്തില്‍ നിന്നും ആദ്യം താല്കാലികമായും പിന്നീട് സ്ഥിരമായും കരകയറാനാകുകയുള്ളൂ.
താല്കാലിക പരിഹാരത്തിന്
1. ആദ്യം അല്പനേരം ശ്രമിച്ച് മലശോധന നടത്തി ദഹനവ്യൂഹത്തിലൂടെയുള്ള ഊര്‍ജ വ്യയം ഒഴിവാക്കുകയാണ് വേണ്ടത്.
2. ഒരു ലഘു എനിമ എടുക്കുവാനായാല് വളരെ നല്ലത്.
3. കട്ടിയായ ഭക്ഷണം കഴിച്ചതിനു ശേഷം വന്ന വേദനയെങ്കില്‍ രണ്ടു റ്റംബ്ലര്‍ ചൂടു വെള്ളത്തില്‍ കനത്തില്‍ കല്ലുപ്പിട്ട് കുടിച്ചു അല്പ സമയത്തിനു ശേഷം വായില്‍ വിരലിട്ടു ശര്‍ദ്ദിച്ചു കളഞ്ഞതിനു ശേഷം വേണം വയറു ശുചീകരിക്കാന്‍.
4. അതിനെ തുടര്‍ന്ന് പച്ച വെള്ളം അല്ലാതെ മറ്റൊന്നും ദഹന വ്യൂഹത്തിലേക്ക് കൊടുക്കാതിരിക്കുക എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
5. തുടര്‍ന്ന് തണുത്ത വെള്ളം കൊണ്ട് തലയും വയറും നട്ടെല്ലും കഴുത്തും വയറും പാദവും തണുക്കെ കുളിക്കുകയാണ് വേണ്ടത്.
6. തുടര്‍ന്ന് 10- 20 മിനിറ്റു നേരം ശ്വസന വ്യായാമം ചെയ്തു ശാസകോശത്തിലേക്കും രക്തപ്രവാഹത്തിലേയ്ക്കും അത് വഴി മസ്തിഷ്കത്തിലേയ്ക്കുമുള്ള ഓക്സിജന്‍ ലഭ്യത വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.
7. തുടര്‍ന്ന് നല്ല കാറ്റോട്ടമുള്ള എന്നാല്‍ അധികം വെളിച്ചമോ ശബ്ദമോ വികിരണങ്ങളോ ഇല്ലാത്ത ഒരിടത്ത് കിടക്കുക.
8. മൊബൈല്‍ ഫോണുകള്‍ ഏകദേശം മൂന്നു മീറ്റര്‍ ദൂരത്ത് വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. 5G ഫോണുകള്‍ എങ്കില്‍ പത്ത് മീറ്റര്‍ ദൂരം പാലിക്കുക.
9. ദീര്‍ഘ ശ്വാസം എടുത്തു കൊണ്ട് ശരീരം തളര്‍ത്തി കിടന്നു ഉറങ്ങാന്‍ ശ്രമിക്കുക.
10. ഉണരുമ്പോള്‍ ഒക്കെ തണുത്ത വെള്ളം കൊണ്ട് മുഖം കഴുകി തുടച്ചു ഒരല്പം പച്ചവെള്ളം കുടിച്ചു, ശേഷം വീണ്ടും ദീര്‍ഘ ശ്വാസം എടുത്തു കൊണ്ട് കിടന്നു ശരീരം തളര്‍ത്തി പതിയെ ഉറങ്ങുക.
11. അടുത്ത ദിവസം തന്നെ ഒന്ന് വയറിളക്കുകയും ചെയ്യേണ്ടതുണ്ട്.
12. വയറിളക്കം കഴിഞ്ഞു അസ്വസ്ഥത മാറി എന്ന് ഉറപ്പു വന്നതിനു ശേഷം ഒരു നാല് മണിക്കൂര്‍ എങ്കിലും കഴിഞ്ഞു മാത്രമേ നേര്‍ത്ത പഴച്ചാറുകളിലൂടെ ഭക്ഷണത്തിലേക്ക് കടക്കാവൂ.
13. അടുത്ത ഒരു ദിവസം പാചകം ചെയ്ത ഭക്ഷണം ഒഴിവാക്കുന്നത് നന്നായിരിക്കും.
ദീര്‍ഘ പരിഹാരത്തിന്
1. ഉപ-കാരണങ്ങള്‍ എന്ന പട്ടികയിലെ എല്ലാം ഒഴിവാക്കി 21 ദിവസങ്ങള്‍ പൂര്‍ണമായി വിശ്രമിക്കുക.
2. റ്റിവി, മൊബൈല്‍, വലിയ ശബ്ദങ്ങള്‍, ഉയര്‍ന്ന പ്രകാശം, ഗന്ധങ്ങള്‍, ചര്‍ച്ചകള്‍, ഇടപെടലുകള്‍, സെക്സ്, ഉത്തേജകങ്ങള്‍, യാത്രകള്‍ എന്നിവ പാടെ ഒഴിവാക്കണം.
3. ആദ്യ മൂന്നു ദിവസങ്ങള്‍ പച്ച വെള്ളം മാത്രമേ കഴിക്കാവൂ.
4. നാലാം നാള് മുതല്‍ രാവിലെയും വൈകുന്നേരവും ഇളം വെയില് കൊള്ളുകയും ലഘുവ്യായാമങ്ങള്‍ ചെയ്യുകയും 20 മിനിട്ട് നടക്കുകയും വേണം.
5. അടുത്ത ഒരു വാരം പഴച്ചാറുകള്‍ മാത്രം മൂന്നു നേരവും കഴിക്കുക.
6. രണ്ടാം വാരം രാവിലെ പഴച്ചാറുകളും ഉച്ചയ്ക്കും വൈകീട്ട് ഇരുട്ടുന്നതിനു മുമ്പും പച്ചക്കറികളുടെ സലാഡുകളും കഴിക്കുക.
7. പുറത്ത് സൂര്യപ്രകാശമില്ലാത്തപ്പോള്‍ നിര്‍ബന്ധമായും ഒന്നും കഴിക്കരുത്.
8. തുടര്‍ന്ന് ഉള്ള നാല് ദിവസങ്ങള്‍ രാവിലെ പഴച്ചാറുകളും ഉച്ചയ്ക്ക് ഒരു നേരം മില്ലറ്റുകള് ഉപയോഗിച്ചുള്ള കഞ്ഞിയും അവിയലും (മഞ്ഞളോ തൈരോ പൊടികളോ ചേര്‍ക്കാത്തത്) വൈകീട്ട് ഇരുട്ടുന്നതിനു മുമ്പ് പച്ചക്കറി സലാഡും കഴിക്കാം.
9. 21 ദിവസങ്ങള്‍ കഴിഞ്ഞു സാധാരണ ഭക്ഷണത്തിലേക്കു മടങ്ങാം.
മറ്റു സൂചനകള്‍
1. ശരിയാം വിധം ചെയ്താല്‍ പിന്നീട് ഈ അസുഖം നമ്മെ ശല്യപ്പെടുത്തില്ല എന്നതാണ് ഭൂരിഭാഗം പേരുടെയും അനുഭവം.
2. ഈ 21 ദിവസത്തെ വിശ്രമം കൊണ്ട് മൈഗ്രേന് മാത്രമല്ല മറ്റു ഒട്ടു മിക്ക ശാരീരിക അസ്വാസ്ഥ്യങ്ങളും ശമിച്ചിട്ടുണ്ടാകും.
3. അവസാന 4 ദിവസങ്ങളിലെ ഭക്ഷണ രീതി തന്നെ തുടര്‍ന്നാല്‍ വീണ്ടും ആ അസുഖങ്ങള്‍ തിരികെ വരികയില്ല.
4. പക്ഷെ ആദ്യം സൂചിപ്പിച്ച ഉപ-കാരണങ്ങള്‍ എത്ര കണ്ട് വീണ്ടും ആവര്‍ത്തിക്കുന്നുവോ അത്ര കണ്ടു അപ്രത്യക്ഷമായ അസുഖങ്ങള്‍ എല്ലാം പണ്ടത്തേതു പോലെ തിരികെ വരാനുള്ള സാദ്ധ്യതയും ഉണ്ടെന്നു ഓര്‍ക്കുക.
5. ഈ ദീര്‍ഘ കാല പരിഹാരങ്ങള്‍ ഒരു വിദഗ്ധനായ ഓര്ത്തോപതിന്റെയോ പ്രകൃതി ചികല്സകന്റെയോ മേല്‍നോട്ടത്തില്‍ മാത്രമേ ചെയ്യാവൂ.
6. ഇതൊരു ചികിത്സയല്ല, മാനേജ്മെന്റ് ആണ്.
7. ഒളിമ്പസ്സിന്റെ ലളിതാരോഗ്യം പരിശീലനത്തിന്റെ ഭാഗമാണ് ഈ കുറിപ്പില്‍ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങള്‍.
8. ഒളിമ്പസ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഇത്തരം ചോദ്യങ്ങള്‍ എല്ലാ ശനിയാഴ്ച തോറും വൈകീട്ട് 7 മണി മുതല്‍ സൂമില്‍ നടക്കുന്ന ഒളിമ്പസ്സിന്റെ ഓപ്പണ്‍ സെഷനില്‍ ചോദിക്കാവുന്നതാണ്.
Leave a Reply
You must be logged in to post a comment.