പരിചയപ്പെടുത്തേണ്ടത് എന്തിന്?
ഇവിടെ പരിചയപ്പെടുത്തേണ്ടത് എന്തിന്?
ഒളിമ്പസ്സിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്യുന്നവരോട് നിര്‍ബന്ധമായും പരിചയപ്പെടുത്തണം എന്ന് പറയാറുണ്ട്. ലോകത്തിനുള്ള ഒരു സുസ്ഥിര ജീവന മാതൃകയ്ക്ക് അടിത്തറ ആകുന്ന പ്രകൃതി തത്വ ശാസ്ത്ര ദര്‍ശനം ആണ് ഒളിമ്പസ്. അതിനെ ആധാരമാക്കി നിനക്ക് ഞാനുണ്ട് എന്ന മുദ്രാവാക്യത്തോടെ ഉണ്ടായി വന്നിട്ടുള്ള ഒരു ബന്ധു സമൂഹമാണ് നവഗോത്ര സുസ്ഥിര ജീവന സമൂഹം.
ഒളിമ്പസ്സിന്റെ വിഷയങ്ങളില്‍ ചെറുതോ വലുതോ ആയ പഠനങ്ങള്‍ നടത്തുവാന്‍ നമ്മുടെ ഗ്രൂപ്പുകളില്‍ വന്നെത്തുന്ന ഏവരെയും നമ്മുടെ ബന്ധു സമൂഹത്തിന്റെ ഭാഗമായി ആണ് നാം കണക്കാക്കുക. അങ്ങനെ ഓരോ കാലത്ത് വന്നു ചേര്‍ന്നവരാണ് ഇന്നു ഈ കമ്യൂണിറ്റിയിലെ അംഗങ്ങള്‍ എല്ലാവരും. അതിനു യുക്തരായവരുടെ ആദ്യ ലക്ഷണം സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തുക എന്നതും ഒരു പാരസ്പര്യത്തിന് തയാറാകുക എന്നതുമാണ്. അവരെ കണ്ടെത്തുവാനാണ് പരിചയപ്പെടുത്തണം എന്നുള്ള നിര്‍ദേശം നല്‍കുന്നത്.
കൂടാതെ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പിന്തുടരുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമേ നമ്മുടെ വിഷയങ്ങളെ ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയുകയുള്ളൂ. ഒളിമ്പസ്സില്‍ നിന്നും നല്‍കുന്ന ആദ്യ നിര്‍ദേശം ഒന്ന് പരിചയപ്പെടുത്തുവാന്‍ ആണ്. അത് പോലും പിതുടരാന്‍ കഴിയാത്തവര്‍ക്ക് തുടര്‍ന്നുള്ള വിഷയങ്ങള്‍ നല്‍കേണ്ട കാര്യമില്ല എന്നതാണ് നമ്മുടെ പൊതു നയം.
ഇവിടെ നിന്നും എന്ത് കിട്ടും എന്നത് മാത്രം നോക്കി വരുന്ന ഉപഭോഗ സംസ്കാര മനോഭാവം ഉള്ളവരെ അരിച്ചെടുത്ത് ഒഴിവാക്കേണ്ടത് ഈ കമ്യൂണിറ്റിയുടെ ആവശ്യമാണ്.
അതിനാല്‍ കൈ കോര്‍ക്കാന്‍ തയാറുള്ളവര്‍ പരിചയപ്പെടുത്തുക. നമ്മുടെ ഫോണ്‍ നമ്പരും പേരും സേവ് ചെയ്യുക. സ്വാഗതം.
Santhosh Olympuss
9497628007
santhosh@olympuss.in
https://ml.olympuss.in
https://instaGram.com/OlympussPosters
https://youTube.com/OlympussDoctrine
Leave a Reply
You must be logged in to post a comment.