കാര്‍ഷിക പങ്കാളിത്ത പരിപാടി
നമസ്കാരം,
പ്രകൃതി കൃഷിയില്‍ താല്പര്യം ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം. ഒളിമ്പസ്സിന്റെ കാര്‍ഷിക പങ്കാളിത്ത പരിപാടി യിലേക്ക് സ്വാഗതം.
ആമുഖം
- നാം ഇവിടെ പാലക്കാട് തൃശൂര്‍ അതൃത്തിയില്‍ ഉള്ള പാടൂര്‍ എന്ന ഗ്രാമത്തില്‍ കേരളത്തിലെ ആദ്യ ഇക്കോ വില്ലേജ് സ്ഥാപിച്ചു വരികയാണ്.
- ഒളിമ്പസ് എന്ന പ്രകൃതി ദര്‍ശനത്തെ ആധാരമാക്കി നവഗോത്ര സുസ്ഥിര ജീവന സമൂഹം ആണ് ഇത് നടപ്പിലാക്കുന്നത്.
- ബാഹ്യ സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കാത്തത് കൊണ്ട് പതുക്കെയാണ് കമ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്.
- സൈദ്ധാന്തികമായി വിഷയങ്ങള്‍ പഠിക്കാന്‍ കുറച്ചു പേര് ഓണ്‍ലൈന്‍ ആയി ഉണ്ടെങ്കിലും നേരില്‍ ഇവിടെ വന്നു നില്‍ക്കാനും മണ്ണില്‍ കൃഷി ചെയ്യാനും ആര്‍ക്കും സമയം ഉണ്ടാകുന്നില്ല എന്താണ് ഈ കമ്യൂണിറ്റി നേരിടുന്ന ഒരു വെല്ലുവിളി.
- അതിനാല്‍ ആണ് പ്രകൃതി കൃഷി ചെയ്യാന്‍ തയ്യാറുള്ള കുറച്ചു പേര്‍ക്ക് നമ്മുടെ ഭൂമി പങ്കിടുക എന്ന നയം നാം നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്.
ഇപ്പോള്‍
- ഗ്രീന്‍ക്രോസ് ഫൌണ്ടേഷന് സെന്റര്‍ ഫോര്‍ ഡീപ് ഇക്കോളജി എന്ന നമ്മുടെ ഔദ്യോഗിക ഗവേഷണ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലാണ് ഈ കാമ്പസ്.
- ഒളിമ്പസ്സിന്റെ പ്രകൃതി ആശ്രമം ഇപ്പോള്‍ ഈ കാമ്പസ്സില്‍ പ്രവര്‍ത്തിക്കുന്നു.
- ഓല കൊണ്ടുണ്ടാക്കിയ ഒരു പര്ണശാലയും ഒരു പൊതു വീടും ആണ് ഇവിടെ ഉള്ളത്.
- പദ്ധതിയുടെ ഡയറക്റ്റര്‍ മാത്രമാണ് ഇവിടെ ഇപ്പോള്‍ സ്ഥിര താമസത്തിനു ഉള്ളത്.
- അവധി ദിനങ്ങളില്‍ വോളന്റീര്‍മാര്‍ വരികയും കുറച്ചു ജോലികള്‍ ചെയ്യുകയും ചെയ്യുന്നു.
- എല്ലാ മാസവും രണ്ടാം ശനിയും പിറ്റേന്നും പ്രകൃതി ആത്മീയ സഹവാസങ്ങള്‍ നടത്തുന്നുണ്ട്.
- അതിന്റെ ഭാഗമായി മാത്രമേ നിലവില്‍ ഇവിടേയ്ക്ക് സന്ദര്‍ശകരെ അനുവദിക്കുന്നുള്ളൂ.
ലഭ്യമായ വിഭവങ്ങള്‍
- ആകെ 3.70 ഏക്കര്‍ സ്ഥലമാണ് നമുക്ക് ഉള്ളത്. അതില്‍ അറുപതു സെന്റോളം പുരയിടമാണ്. അതിന്റെ ഒരു വശത്ത് വയലും മറു വശത്ത് പാടൂര്‍ വഴി പോകുന്ന മംഗലം പുഴയും ആണ് ഉള്ളത്.
- വെള്ളം പമ്പ് ചെയ്യാനായി സോളാര്‍ പമ്പ് നമുക്കുണ്ട്. അതിനാല്‍ ചെലവില്ലാതെ ജല സേചനം നടക്കും.
- നമുക്ക് കാസര് ഗോഡ് കുള്ളന്‍ വിഭാഗത്തിലെ ഒരു കാളയും ഒരു പശുവും ഒരു കിടാവും ആണ് ഉള്ളത്. അവയുടെ ചാണകവും മൂത്രവും കൊണ്ട് ജീവാമൃതം നിര്‍മിക്കാനാകും.
- ഒട്ടേറെ ശീമക്കൊന്ന മരങ്ങള്‍ ഉള്ളത് കൊണ്ട് ബയോ മാസ് ഉണ്ടാക്കുവാന്‍ എളുപ്പമാണ്.
- പാലക്കാടന്‍ പ്രദേശമായത് കൊണ്ട് ആവശ്യത്തിനു വെയിലും മഴയും ലഭിക്കും.
- രണ്ടു തവണ നെല്‍കൃഷി ചെയ്തു എന്നതല്ലാതെ ഇപ്പോള്‍ ഈ ഭൂമിയില്‍ കൃഷിക്കായി ഒന്നും ചെയ്യുവാന്‍ കഴിയുന്നില്ല.
പങ്കാളികള്‍
- കൃഷി കായികമായി നടപ്പിലാക്കി പരിചയമുണ്ടാകണം.
- ചെയ്തു പരിചയം ഇല്ലാത്തവര്‍ എങ്കില്‍ വളരെ ആഴത്തിലുള്ള താല്പര്യം ഉണ്ടാകണം.
- പ്രകൃതി കൃഷി യെ കുറുച്ചു പ്രാഥമികമായ അറിവ് വേണം. ഇല്ലെങ്കില്‍ പഠിക്കാനുള്ള സന്നദ്ധത വേണം.
- കൂട്ട് ജീവിതത്തോടുള്ള ആഭിമുഖ്യം പാരസ്പര്യം, പ്രകൃതിയോടുള്ള ആദരവ് എന്നിവ ഉണ്ടായിരിക്കണം.
ഭൂമി ഉപയോഗം
- ആദ്യ ഘട്ടം എന്നോണം ഒരു വര്‍ഷത്തേക്കാണ് നാം ഭൂമി പങ്കിടുക.
- പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും നമ്മുടെ മൊത്തം ഭൂമിയുടെ ഒരു ഭാഗം ഉപയോഗിക്കാനായി നല്‍കുക എന്നത് ആണ് ഉദ്ദേശ്യം.
- മൊത്തം ഭൂമിയും ഏറ്റെടുത്തു കൃഷി നടപ്പിലാക്കാന്‍ താല്പര്യം ഉള്ളവര്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കാവുന്നതാണ്.
- കൃഷി ചെയ്യുന്നവര്‍ ഇവിടെ സ്ഥിരമായി താമസിക്കുകയും കൃഷിയില്‍ ഇടപെടുകയും വേണം.
- ആശ്രമത്തിലെ നിത്യ ഉപയോഗത്തിനും പ്രതിമാസ ക്യാമ്പിന്റെ സമയത്തും വേണ്ടുന്ന ഭക്ഷ്യ വിഭവങ്ങള്‍ കൃഷി ചെയ്യുന്നവര്‍ ഗ്രാമത്തിലേക്ക് നല്‍കേണ്ടതുണ്ട്.
- ബാക്കിയുള്ള പച്ചക്കറികള്‍ വരുമാനത്തില്‍ താല്പര്യം ഉള്ളവര്‍ക്ക് പുറത്ത് വില്‍ക്കാം. (ഒളിമ്പസ്, കാമ്പസിലെ ഭൂമിയില്‍ നിന്നും ഉണ്ടാകുന്ന ഉത്പന്നങ്ങള്‍ പുറത്ത് വില്‍ക്കുന്നതിനെ അടിസ്ഥാനപരമായി അനുകൂലിക്കുന്നില്ല. എങ്കിലും വരുമാനം വേണ്ടവര്‍ക്ക് അങ്ങനെ ചെയ്യാം. അങ്ങനെയെങ്കില്‍ വരുമാനത്തിന്റെ വിഹിതം ഗ്രാമത്തിനു നല്‍കണം.)
കൃഷിരീതി
- പൂര്‍ണമായും പ്രകൃതി കൃഷി രീതിയാണ് അനുവര്‍ത്തിക്കേണ്ടത്.
- രാസവളങ്ങളോ കീടനാശിനികളോ അനുവദിക്കില്ല.
- പ്രാഥമികമായി മണ്ണ് ഒരുക്കുന്നതിന്റെ ഭാഗമായി ബാഹ്യ കമ്പോസ്റ്റുകള്‍ ഉപയോഗിക്കാം.
- തുടര്‍ന്ന് അധികമായി മണ്ണിളക്കലോ മണ്ണ് നഗ്നമാക്കാലോ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
- ഏകവിള കൃഷി നാം അനുകൂലിക്കുന്നില്ല എങ്കിലും സാദ്ധ്യമായ ഒരളവു വരെ ചെയ്യാവുന്നതാണ്.
താമസം.
- ഓലയും മുളയും കൊണ്ടുള്ള കാപ്സൂളുകള്‍ ആണ് ഒളിമ്പസ് ഈ കാമ്പസ്സില്‍ അംഗീകരിക്കുന്ന നിര്‍മിതി.
- കാര്‍ഷിക പങ്കാളികള്‍ ആകുന്നവര്‍ക്ക് അത്തരം വീടുകള്‍ സ്വന്തം ചെലവില്‍ പണിയാം. അതു വരെ നമ്മുടെ പൊതു വീട്ടില്‍ താമസിക്കാം.
- ശൌച പ്രക്രിയകള്‍ നടത്താനായി മൂന്നു റ്റോയ്ലറ്റുകള് ഇവിടെ ഉണ്ട്. അവയില്‍ ഒന്ന് യൂറോപ്യന്‍ ആണ്. ഈ മൂന്നും അല്ലാതെ മറ്റൊന്ന് നിര്‍മിക്കാന്‍ നാം അനുവദിക്കില്ല. നീന്താന്‍ അറിയുന്നവര്‍ക്ക് കുളിയും മറ്റും പുഴയില്‍ ആകാവുന്നതാണ്.
- പാചകം പൊതു അടുക്കളയില്‍ ആയിരിക്കും. സ്വകാര്യ അടുക്കള വേണം എന്നുള്ളവര്‍ക്ക് അതാകാം എങ്കിലും സസ്യേതര ഭക്ഷണവും വറുത്തു പൊരിച്ചുള്ള പാചകവും അനുവദിക്കില്ല.
മറ്റു വിവരങ്ങള്‍
- ഇക്കോ വില്ലേജിനുള്ള അംഗങ്ങളെയോ, ഇതൊരു രണ്ടാം വീട് ആയി കരുതുന്ന ബന്ധുക്കളെ ആണ് നാം തേടുന്നത്. അതിനാല്‍ മനുഷ്യരോടും ജീവ ജാലങ്ങളോടും ബന്ധു ഭാവം ഉള്ളവര്‍ മാത്രം കാര്‍ഷിക പങ്കാളികള്‍ ആയി വന്നാല്‍ മതിയാകും.
- ഇക്കോവില്ലേജിനെ ലൈവ് ആക്കുക എന്നുള്ളതാണ് ഈ കാര്‍ഷിക പങ്കാളിത്ത പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനാല്‍ തന്നെ ഇവിടെ നടക്കുന്ന പരിപാടികളിലും പ്രവര്‍ത്തനങ്ങളിലും കാര്‍ഷിക പാങ്കളികള് സഹകരിക്കേണ്ടതുണ്ട്.
- വനവല്കരണം, മൃഗപരിപാലനം, പൊതുപാചകം, എന്നിവയിലും പങ്കാളിത്തം ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം.
- അനുചിതമായ ഭക്ഷ്യങ്ങളും ഉപകരണങ്ങളും ഇവിടേക്ക് കൊണ്ട് വരികയോ ഉപയോഗിക്കുകായോ ചെയ്യരുത്.
- നേരില്‍ വന്നു താമസിക്കാന്‍ സൗകര്യം ഇല്ലാത്തവര്‍ക്കും ഇവിടെ രണ്ടാം വീട് എന്ന ആശയവുമായി ചേര്‍ന്ന് ആദ്യം ഇക്കോ വില്ലേജിന്റെ പഠിതാവും പിന്നീട് അംഗവും ആകാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ബന്ധപെടുക.
- കാര്‍ഷിക പങ്കാളിത്ത പരിപാടിയിലോ രണ്ടാം വീട് പരിപാടിയിലോ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നമ്മെ ബന്ധപ്പെടാം.
- കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസം നടക്കുന്ന സൂം മീറ്റില്‍ നമുക്ക് ചര്‍ച്ച ചെയ്യാവുന്നതാണ്.
- കൂടുതല്‍ അറിയാന്‍ വിളിക്കാം 9497628007
Leave a Reply
You must be logged in to post a comment.