പരിസ്ഥിതി മാസ പ്രബന്ധ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

പരിസ്ഥിതി മാസ പ്രബന്ധ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

പരിസ്ഥിതി മാസാചരണത്തിന്‍റെ ഭാഗമായി യുവതീ യുവാക്കള്‍ക്കും ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വ്യക്തികള്‍ക്കും വേണ്ടി പരിസ്ഥിതി പഠന പ്രബന്ധ മത്സരങ്ങള്‍ നടത്തുന്നു.

ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പും ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ സെന്‍റര്‍ ഫോര്‍ ഡീപ് ഇക്കോളജിയും സംയുക്തമായാണ് ഈ മത്സരവും തുടര്‍ന്നുള്ള പരിശീലനവും സംഘടിപ്പിക്കുന്നത്. യുവാക്കളെ ജീവിത വിഷയങ്ങളില്‍ ഗവേഷണ സജ്ജരാക്കുകയും ഭാവിയെ നേരിടാന്‍ പാരിസ്ഥിതികമായി സജ്ജരാക്കുകയും ചെയ്യുക എന്നതാണ് പ്രസ്തുത പരിപാടിയുടെ ലക്‌ഷ്യം.

പ്രായത്തെ അടിസ്ഥാനപ്പെടുത്തി നല്‍കുന്ന വെവ്വേറെ വിഷയങ്ങളിന്മേല്‍ ഒരു മാസത്തോളം സ്വയം അന്വേഷണം നടത്തി സ്വന്തം ബോദ്ധ്യങ്ങളും കണ്ടെത്തലുകളും അവയുടെ റഫറന്‍സുകളും സഹിതമാണ് പ്രബന്ധം സമര്‍പ്പിക്കേണ്ടത്. ഓരോ വിഭാഗത്തിലേയും ഏറ്റവും നല്ല 20 പ്രബന്ധങ്ങള്‍ തെരഞ്ഞെടുക്കുകയും അതിന്‍റെ ഗവേഷകര്‍ക്ക്‌ മേല്‍ വിഷയങ്ങളില്‍ ഒരു വര്‍ഷം നീളുന്ന ഓണ്‍ലൈന്‍ പരിശീലനങ്ങളും ഒരു ആഴ്ചത്തെ പ്രകൃത്യനുഭവ പരിശീലനവും സര്‍റ്റിഫിക്കേറ്റും നല്‍കും.

ഹൈസ്കൂള്‍ – ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക്
“നമ്മുടെ നിലനില്പിന് പ്രകൃതിയുടെ നിയമങ്ങള്‍”

25 വയസ്സില്‍ താഴെ ഉള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക്
“നമ്മുടെ ഭാവിയും ഡീപ് ഇക്കോളജിയും”

25 വയസ്സിന്‍ മുകളില്‍ ഉള്ള വ്യക്തികള്‍ക്ക്
“നമ്മുടെ നിലനില്പും സുസ്ഥിര ജീവന സമൂഹങ്ങളും”

എന്നീ തലക്കെട്ടുകള്‍ ആണ് ഗവേഷണ പ്രബന്ധത്തിന് വിഷയമാകേണ്ടത്.

ഗവേഷണ പ്രബന്ധ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ജൂണ്‍ 10 നു മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. പ്രബന്ധങ്ങള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കേണ്ടുന്ന അവസാന തീയതി July 18. മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് 89210 32329 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

ശ്രദ്ധിക്കുക : രജിസ്ട്രേഷന്റെ അവസാനം  ഒരു വാട്സാപ് ഗ്രൂപ്പ് ലിങ്ക് ലഭിക്കുന്നതാണ്. അതില്‍ ക്ലിക്ക് ചെയ്തു ഗവേഷകര്‍ക്കുള്ള വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക. ബുദ്ധിമുട്ട് തോന്നുന്നവര്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം ഞങ്ങളെ ബന്ധപ്പെടുക. ഈ ഗ്രൂപ്പിലായിരിക്കും ഗവേഷണ പരിപാടിയെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ലഭിക്കുക. 

 

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply