നേരിലേക്ക്, സുസ്ഥിതിയിലേക്ക്..
സംസ്കാരവും, അക്കാദമിയും, സാമൂഹ്യ യുക്തിയും കുറച്ചൊന്നുമല്ല നമ്മുടെ കണ്ണിനു മറ തീര്‍ത്തത്. അത് പൊളിച്ചെഴുതാന്‍ തയ്യാറായാല്‍ നിഷ്പക്ഷത നമ്മിലേക്ക് വരും. ആര്‍ദ്രമായ ജിജ്ഞാസ കയ്യില്‍ വച്ച് കൊണ്ട് നോക്കിയാല്‍, എല്ലാ കാഴച്ചകളിലും വേറിട്ട് നില്‍ക്കാത്ത നേരായ കാഴ്ചകള്‍ കാണാനാകും. നമുക്ക് ഒന്നിനോടും യുദ്ധങ്ങള്‍ വേണ്ടാ. സത്യം അറിയാനുള്ള മൌലികമായ ചോദനയോടെയാണ് മനുഷ്യന്‍ രൂപപ്പെട്ടിട്ടുള്ളത്. അതറിയാന്‍ കണ്ണ് തുറക്കുക.. സൂഫിയും ത്സെന്നും സാംഖ്യവും ഒക്കെ ഈ വഴി നമുക്ക് മുന്നേ നടന്നിട്ടുണ്ട്. അവയുടെ മുകളിലാണ്, പരമ ഗുരുവെന്ന പരമാവബോധാതെ സഹജ ഗുരുവെന്ന സഹാജാവബോധതാല്‍ തൊട്ടറിയാന്‍ ഞാന്‍ പരിശീലിച്ചത്. എനിക്കറിയാന്‍ കഴിഞ്ഞത് നിങ്ങള്‍ക്കും അറിയാന്‍ കഴിയും എന്ന അഹങ്കാരത്തോടെ ആണ് ഞാനിത് പഠിപ്പിച്ചു തുടങ്ങിയത്. ഇന്ന് ആ അഹങ്കാരമില്ല. അത് കൊണ്ട് തന്നെ ഓരോരുത്തരുടെയും ജന്മ ശേഷിക്കനുസൃതമായി, ഓരോരുത്തരെയും ഈ വഴി കാണിച്ചു തരാന്‍ ഓരോ വഴിയില്‍ എനിക്കാകും എന്ന് പ്രത്യാശിക്കുന്നു (നിങ്ങളില്‍ അതറിയാനുള്ള സ്വാഭാവിക ചോദന ഉണ്ടെങ്കില്‍ മാത്രം).. പ്രപഞ്ചത്തിനു വെളിയില്‍ നിന്നുമുള്ള അധി വിജ്ഞാനീയം ഒന്നുമില്ല ഇവിടെ. എല്ലാം നമുക്കകത്തും, നമുക്ക് പുറത്തും ഉള്ളത് മാത്രം. വരൂ നമുക്ക് ഈ യാത്ര തുടരാം.. ഒരുമിച്ചു, നേരിലേക്ക്, സുസ്ഥിതിയിലേക്ക്..
https://www.facebook.com/groups/olympussdarsanam/doc/263287527035725/
Leave a Reply
You must be logged in to post a comment.