മണ്ണും മരങ്ങളും കേഴുന്നു, കണ്ടുവോ?

എന്നോ മുറിഞ്ഞു തോല്‍ പോയൊരീ മേനിയില്‍

പിന്നെയും വെണ്‍ തോല്‍ കിളിര്‍ക്കുന്നപോലെയീ ,

ചെത്തി വെടിപ്പായ മുറ്റത്തെ മണ്‍തിട്ടില്‍ ,

പച്ചില നാമ്പുകള്‍ പൊങ്ങുന്നു, കണ്ടുവോ?

 

തോല്‍ പോയ നേരത്ത്, നിന്‍ കണ്ണിനുള്ളിലായ്

പാറിപ്പറന്ന പൊന്നീച്ചകള്‍, താരങ്ങള്‍,

ചെത്തി വെടിപ്പാക്കും നേരത്ത് മണ്ണിനും,

എണ്ണമറ്റുണ്ടാകുമെന്നു നീ കണ്ടുവോ?

 

നിന്‍ ദേഹ കേസരം ഞാന്‍ പറിച്ചീടുമ്പോള്‍ ,

നിന്‍ കണ്ണിലിറ്റ നീര്‍ തുള്ളികള്‍, നാളെയാ

പുല്ലു പൂ വള്ളിയെ കിള്ളി നീ കൊല്ലുമ്പോള്‍

മാരിയായി പെയ്യുമെന്നോര്‍ക്കാത്തതെന്തു നീ?..

…………ഡോക്ടര്‍ സന്തോഷ്‌ ഒളിമ്പസ്

 

https://www.facebook.com/groups/olympussdarsanam/doc/271181086246369/

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply