967 :: ജീവിതത്തിന്റെ ഉദ്ദേശ്യം സഫലമാകുക എന്നതാണ്.

സുഭാഷിതം 967

Accomplishment of the purpose of life is the real purpose of life.

ജീവിതത്തിന്റെ ഉദ്ദേശ്യം സഫലമാകുക എന്നതാണ്.

ജീവിതത്തിന്റെ ഏതെങ്കിലും കാര്യങ്ങളിൽ വിജയിക്കുക എന്നതല്ല അതിന്റെ ഉദ്ദേശ്യം. ജീവിതമുണ്ടായി പരിണമിക്കാൻ തുടങ്ങിയാൽ അതിന്റെ ലക്ഷ്യം അത് സഫലമാകുക എന്നത് തന്നെയാണ്.

അതിജീവനം, ക്രിയാത്മകത , സൃഷ്ട്യാത്മകത, സൗന്ദര്യാത്മകത , സർഗാത്മകത, ജ്ഞാനാത്മകത എന്നിങ്ങനെ പലഘട്ടങ്ങളിലൂടെ പരിണമിച്ചു യാത്ര ചെയ്താലാണ് നാം സഫലതയിൽ എത്തുക.നാം ഓരോരുത്തരും ഇവയിൽ ഓരോഘട്ടങ്ങളുടെ മേഖലയിൽ പ്രാവീണ്യം നേടിയവർ ആയിരിക്കുമെങ്കിലും , ആഘട്ടങ്ങളുടെ വിജയവും കഴിഞ്ഞ് യാത്ര ചെയ്താലേ ജീവിതം സഫലമാകുകയുള്ളൂ.

  • ക്യൂ ലൈഫ് പാഠങ്ങളിൽ നിന്ന്.

എന്തിനാണ് ഈ ജീവിതം?
എന്നത് ഒരു പാട് പേർ സ്വയം ചോദിക്കുന്നതാണ്. ഈ ചോദ്യം ഒരു ചടങ്ങായും ചോദിക്കാം, കാര്യമായും ചോദിക്കാം.
ചടങ്ങിന്റെ ഭാഗമായി ചോദിക്കുന്ന സമയത്ത് ഈ ജീവിതത്തിന്റെ സ്വാഭാവികമായ ഒഴുക്കിന്റെ താളം തെറ്റുന്ന ഒരു പാട് സംഭവ വികാസങ്ങൾ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കും.

എന്താണ് ജീവിതത്തിന്റെ അർത്ഥം, എന്തിനാണ് ജീവിതം എന്ന് നമ്മൾ അകത്തോട് ചോദിച്ചാൽ, അതൊരു ചോദ്യമാണ് എങ്കിൽ അതിന്റെ ഉത്തരം കൃത്യമായി പ്രകൃതി തരും. കൃത്യമായ ലക്ഷ്യങ്ങൾ ഉദ്ദേശ്യങ്ങൾ അതിന്റെ വഴികൾ എന്നിവ കൃത്യമായി കാണിച്ചു തന്നിരിക്കും…. അങ്ങനെയുളള യാത്രയിൽ ബോധ്യമായത്, ….. ജീവിതത്തിന് ഒത് ഒരു ഉദ്ദേശ്യം ഉണ്ടല്ലോ, അതായത് പ്രകൃതി നമ്മളെ ഉരുവാക്കിയ ഉദ്ദേശ്യം. അത് നടക്കുന്നത് വരെ നാം ഇങ്ങനെ പോയി കൊണ്ടേയിരിക്കും. ഉദാഹരണത്തിന് കൈ കൊണ്ട് പുറം ചൊറിയണമെന്നാണ് ഉദ്ദേശ്യമെങ്കിൽ അത് നടക്കുന്നത് വരെ കൈ അതിന്റെ ഒരുക്കങ്ങൾ നടത്തി കൊണ്ടേയിരിക്കും. പുറം ചൊറിയൽ എന്ന പ്രക്രിയ ചെയ്യുമ്പോഴാണ് കൈയുടെ ജീവിതം സഫലമാകുന്നത്. അത് വരെ പ്രകൃതിയുടെ ഉപകരണമായിട്ടുള്ള നാം ആ ഉത്തരവാദിത്ത്വം നിർവ്വഹികുന്നത് വരെയും നമ്മൾ ഇങ്ങനെ പോയ്കൊണ്ടേയിരിക്കും. അതായത് പ്രകൃതി നമ്മളെ കൊണ്ട് കൽപിച്ച ഉദ്ദേശ്യം എന്താണോ , അത് തന്നെയാണ് നമ്മുടെ ഉദ്ദേശ്യവും ആവുക. ഒരു വ്യക്തി ജീവിതത്തെ കാണുന്നത് , സ്കൂളിൽ പോണം, പഠിക്കണം, ജോലി ഉണ്ടാവണം, കല്യാണം കഴിക്കണം , വീട് വെക്കണം , വാഹനം വാങ്ങണം, മക്കളെ പഠിപ്പിക്കണം, കല്യാണം കഴിപ്പിക്കണം… ഇതേ രീതിയിലൂടെ അവരെയും കയറ്റിവിടണം എന്നതാണ് പലരും ഉദ്ദേശിക്കുന്നത്.

ഒരാൾ ഇത്തരം കാര്യത്തിലൂടെ വളർന്ന് വരുമ്പോൾ അവർ അതാണ് അവരുടെ ജീവിത ഉദ്ദേശ്യം എന്ന് ധരിക്കുന്നു. പക്ഷെ പ്രകൃതി നമ്മളെ ഉരുവാക്കിയതിന് കൃത്യമായ ഉദ്ദേശ്യം ഉണ്ട്. അതായത് ഇതൊക്കെ നേടിയാലും ജീവിതം പലപ്പോഴും പൂർണ്ണമാകില്ല. പ്രകൃതി കൽപിച്ചതെന്തോ അത് ചെയ്ത് തീരക്കുമ്പോഴാണ് ഓരോരുത്തരുടെയും ജീവിതം സഫലമാകുന്നത്. അതിനെ Accomplishment എന്ന് പറയുന്നു. അതായത് ജീവിതം ആരംഭിച്ചാൽ അതിനർത്ഥം സഫലമാകുക എന്നതാണ്.

ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പോവുക എന്നതാണ് ഉദ്ദേശ്യമെങ്കിൽ, അവിടെ എത്തുന്നതിന് മുൻപ് വഴി തിരിഞ്ഞു പോയാൽ അത് ഉദ്ദേശ്യത്തിലേക്കുള്ള യാത്ര എന്ന് പറയില്ല. നിർദ്ദിഷ്ട സ്ഥലത്ത് എത്തിയാൽ മാത്രമേ അത് പൂർത്തീകരിക്കൂ. അവിടേക്ക് പോവാൻ പല പടികളും ഉണ്ട്.

ആദ്യം യാത്ര തീരുമാനിക്കണം…., തീരുമാനിക്കണം എങ്കിൽ നിൽക്കുന്നിടത്ത് ഉണ്ടായിരിക്കേണ്ട പ്രാഥമിക കാര്യങ്ങൾ നടന്നിരിക്കണം. ഒരിടത്ത് അതിജീവിക്കാൻ കഴിയുന്നവന് മാത്രമേ മറ്റൊരിടത്തേക്ക് പോവാൻ കഴിയൂ. അതായത്, നിൽക്കാനും നിലനിൽക്കാനും കഴിയുന്ന ഒരിടത്ത് നിന്ന് മാത്രമേ മറ്റൊരിടത്തേക്ക് മാറാൻ കഴിയൂ. അതുകൊണ്ട് ഇന്ന് നിൽക്കാൻ കഴിയുന്നുണ്ടോ എന്നതാണ് ആദ്യത്തെ കാര്യം , നിന്നാൽ മാത്രം പോരാ അവിടെ ജീവസന്ധാരണം നടക്കണം. അതായത് ജഡാവസ്ഥയിൽ ഇരിക്കാതെ ഉണർന്നെഴുനേൽക്കുന്ന അവസ്ഥയിലായിരിക്കണം. അപ്പോഴാണ് ക്രിയാത്മകമാവുക. അതിന് ശേഷം സൃഷ്ട്യാത്മകമാവണം (Productive), നിൽക്കുന്നിടം കഴിഞ്ഞ് പുതിയൊന്ന് കണ്ടെത്താനാകണം. ആ സൃഷ്ട്യാത്മകതക്ക് അതിന്റേതായ സവിശേഷത കണ്ടെത്താൻ കഴിയണം. അതിന് തനിമയും മൂല്യവും ഉണ്ടാവണം, അതിന് സൗന്ദര്യവും , sitructure ഉം , Quality യും കണ്ടെത്താനാകണം. അങ്ങനെയെങ്കിൽ മാത്രമേ ,ആ യാത്രയിൽ നമുക്ക് നമ്മുടെതായ ഒരു പരിവർത്തനം കൊണ്ട് വരാൻ കഴിയുള്ളു. ആ യാത്രയിൽ നമ്മുടെതായ പലതും contribute ചെയ്യാൻ കഴിയുള്ളൂ , അതിനെയാണ് സർഗാത്മകത എന്ന് പറയുന്നത്. ആ സർഗാത്മകതയുടെ അവസ്ഥയിലേക്ക് വന്ന് കഴിയുമ്പോൾ നമ്മുടെ expression നൽകി കഴിയുമ്പോൾ, സർഗശേഷികൾ ഉണർന്നു വന്നു കൊണ്ടിരിക്കുമ്പോൾ അതിനകത്ത് ലോകത്ത് ഇന്ന് വരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഒരു പുതിയ കാര്യത്തെ enter ചെയ്യിക്കാൻ നമ്മുടെ intuition work ചെയ്യും അതിനെയാണ് ജ്ഞാനാത്മകത എന്ന് പറയുന്നത്. ഈ ജ്ഞാനാത്മകതയും കഴിഞ്ഞ് മുമ്പോട്ട് പോകുന്ന അവസ്ഥയിൽ നമുക്ക് നമ്മുടെതായ contribution നമ്മുടെ ധർമ്മത്തിലേക്ക് കൊടുക്കാൻ കഴിയുന്ന സമയത്ത് നമ്മുടെ ജീവിതത്തിന്റെ purpose ഉണരുന്നു. അവിടെ ജീവിതത്തിന്റെ സഫലതയിലേക്കെത്തുന്നു.

സഫലമാകുന്ന സമയത്ത് പ്രകൃതി നമ്മളെ assign ചെയ്ത ഒരു ജോലിയിലേക്ക് നമ്മൾ എത്തിച്ചേരുന്നു. എത്തിക്കഴിയുമ്പോൾ നമ്മൾ ആ connection ലേക്ക് എത്തുന്നു. എന്നാൽ ഈ ഓരോ ഘട്ടത്തിൽ ഏതിലെങ്കിലും നമ്മുടെ പ്രാവീണ്യം / ശേഷി അനുസരിച്ച് അനുസരിച്ച് ആ ഘട്ടത്തിൽ നമ്മൾ അവിടെ കിടന്ന് കറങ്ങും.എന്നിട്ട് നമ്മൾ കരുതും ഇതാണ് നമ്മുടെ വിജയത്തിന്റെ മണ്ഡലം എന്ന് , ഇതാണ് സമ്പൂർണ്ണത എന്ന് കരുതി നമ്മൾ അവിടെ കുടുങ്ങും; പക്ഷെ അപ്പോഴും നമുക്ക് അസ്വസ്ഥത അനുഭവപ്പെടും. കാരണം നമ്മുടെ responsibility എന്നത് നമ്മുടെ ധർമ്മം പൂർത്തീകരിക്കുക എന്നതാണ്. അതിലേക്ക് എത്തുന്നത് വരെ അസ്വസ്ഥത അനുഭവപ്പെട്ടു കൊണ്ടേയിരിക്കും. അതായത് ഇപ്പോൾ എത്തി നിൽക്കുന്ന ജീവിത വിജയത്തിന്റെ അപ്പുറത്തേക്ക് യാത്ര ചെയ്യാൻ ഒരുങ്ങിയാൽ മാത്രമാണ് ജീവിതം സഫലമാകുകയുള്ളൂ. അതായത് സാധാരണ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഇല്ലാത്തവരും ഇന്ന് ഇത്തരം Q life പോലുള്ള കൂട്ടായ്മയിലേക്ക് എത്തിച്ചേർന്നിട്ടുണ്ടെങ്കിൽ അവിടെ നമ്മുടെ life purpose ലേക്കുള്ള വഴി ആണെന്ന് മനസിലാക്കണം. ഇത്തരം യാത്രയാണ് ഒളിമ്പസിലൂടെ നമ്മൾ നേടിയെടുക്കുന്നത്. നമുക്ക് ആ ജീവിത സാഫല്യത്തിലേക്ക് പോവുകയാണ് വേണ്ടതെന്ന് മനസിലാക്കുക. ജീവിതത്തിന് ലക്ഷ്യമല്ല വേണ്ടത് , ഉദ്ദേശ്യം സഫലമാക്കുകയാണ് വേണ്ടത്. . ജീവിത വിജയത്തിൽ നിന്നും കിട്ടുന്ന സംതൃപ്തിയിൽ നമുക്ക് നിലനിൽക്കാൻ കഴിയില്ല. ജീവിതം സഫലമായെങ്കിൽ മാത്രമേ ആ യാത്ര പൂർണ്ണമാവുകയുള്ളൂ. അപ്പോഴാണ് ഇപ്പോഴത്തെ പല മായികമായ കാര്യങ്ങളിൽ നിന്നും നമുക്ക് മുക്തി ഉണ്ടാവുക. പ്രകൃതി നമ്മളെ ഏൽപിച്ച ആ പരമമായ അവസ്ഥയിലേക്ക് എത്തിച്ചേരുക. അപ്പോൾ മാത്രമേ ജീവിതത്തിൽ തിരയിളക്കങ്ങൾ ഇല്ലാതെ ജീവിതം ശാന്തമാകുകയുള്ളൂ. അങ്ങനെയുള്ള ഒരവസ്ഥയിലേക്ക് പോകുവാനുള്ള അറിവും ശേഷിയും വേദിയും ഓരോരുത്തർക്കും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു.

നന്ദി
നമസ്കാരം.

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply