ദക്ഷിണയും വരിസംഖ്യയും
ഒളിമ്പസ്സിന്റെ മൊത്തം പ്രഭാവങ്ങളുടെ കേന്ദ്രമാണ് നവഗോത്ര ഗുരുകുലം
നവഗോത്ര ഗുരുകുലം (ആദ്യം കമ്യൂണായും പിന്നീട് ഗുരുകുലമായും ) സാധനകള്‍, ഗുരു നിഷ്‌ഠകള്‍, ഗുരുത്വ സന്ദര്‍ശനങ്ങള്‍, ശിഷ്യ രൂപീകരണം, ശിഷ്യ സേവനം, സാധു സേവനം, ജന്തു സേവനം, ആതുര സേവനം, അന്ന ദാനം, ധന ദാനം, കര്‍മ ദാനം, ബന്ധു സമാജ സൃഷ്ടി, സാമാജിക സന്ദര്‍ശനം, സാമാജിക സേവനം, ഗൃഹ സന്ദര്‍ശനങ്ങള്‍, കാലിക യാത്രകള്‍, പ്രചാരണ യാത്രകള്‍, പ്രഭാഷണ യാത്രകള്‍, സത്സംഗ യാത്രകള്‍, ഐക്യദാർഢ്യ യാത്രകള്‍, ദ്രവ്യാന്വേഷണ യാത്രകള്‍, ദ്രവ്യ സംഭരണം, ഗവേഷണം, ദര്‍ശന പ്രചാരണം, പ്രസിദ്ധീകരണം, സത്സംഗം എന്നിവ മൂന്നു ദശകങ്ങളായി നടത്തി വരുന്നു.
ഇവയില്‍ മിക്കതും ധനം ആവശ്യമുള്ള പ്രക്രിയകളാണ്.
ഇത് കൂടാതെ ഗുരുകുലത്തിലെ സ്ഥിരം – താല്‍കാലിക അന്തേവാസികളും സാക്ഷാത്കാരകരും കുടുംബവും, ഗുരു ശിഷ്യരും സന്നദ്ധ സേവകരും ജീവിക്കുന്നതിനും യാത്ര ചെയ്യുന്നതിനും സ്വകാര്യ – ഗാര്‍ഹിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും ധനം ആവശ്യമുണ്ട്.
ഇതുമല്ലാതെ വൈദ്യുതി, വിനിമയ മാര്‍ഗങ്ങള്‍, സംഘാടന ഉപകരണങ്ങള്‍, അവയുടെ പരിചരണം, ശുചിത്വ – പരിചരണ സേവനങ്ങള്‍, ഗുരുകുലത്തിന്റെ മരാമത്ത്, സ്ഥിര യാത്രകള്‍ എന്നിവയ്ക്കും നല്ലൊരു തുക ആവശ്യമായി വരുന്നുണ്ട്.
ഇത്രയും പോരാഞ്ഞു ഇക്കോ വില്ലേജ് പദ്ധതിയുടെ നിര്‍മിതി, ജോലിക്കാരുടെ വേതനം, ജന്തു പരിപാലനം, സസ്യ പരിപാലനം, കൃഷി, ക്യാമ്പുകള്‍, ഉപകരണങ്ങള്‍, സന്നദ്ധ സേവര്‍ക്കുള്ള ഭക്ഷണ യാത്രാ ചെലവുകള്‍ എന്നിവയ്ക്കും വലിയൊരു തുക പ്രതിമാസം ഗുരുകുലം കണ്ടെത്തേണ്ടി വരാറുണ്ട്.
നിലവില്‍ സാക്ഷാത്കാരകരുടെ സ്വകാര്യ വരുമാനമാണ് ഈ ചെലവുകള്‍ക്കായി ഉപയോഗിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി രക്ഷാധികാരികളും ചെറിയ ഒരു തുക ദക്ഷിണയായി നല്‍കി ഗുരുകുലത്തെ നില നിര്‍ത്തുന്നുണ്ട്.
എന്നാല്‍ ഇപ്പോള്‍ ലഭ്യമാകുന്ന തുക മൊത്തം ആവശ്യത്തിന്റെ അഞ്ചില്‍ ഒരു ഭാഗം കൂടി വരുന്നില്ല. അതിനാല്‍ തന്നെ ഗുരുകുലത്തിന്റെയും സാക്ഷാത്കാരകരുടെയും സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതെയാണ് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്.
നിലവില്‍ ലക്ഷങ്ങളുടെ സാമ്പത്തിക ബാദ്ധ്യതയിലേക്കാണ് ഗുരുകുലവും സാക്ഷാത്കാരകരും എത്തി ചേര്‍ന്നിരിക്കുന്നത്. ഗുരുകുലത്തിന്റെ കെട്ടിട മരാമത്ത് മൂന്നു നാല് വര്‍ഷങ്ങള്‍ ആയി മുടങ്ങി കിടക്കുകയാണ്. 100 വര്ഷം പഴക്കമുള്ള വീടായത് കൊണ്ട് വാര്‍ഷിക പരിചരണം ആവശ്യമാണ്. (പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങള്‍ സിമന്റിടുക, ചുണ്ണാമ്പു പൂശുക, മതിലും മറ്റും വാര്‍ഷിക റിപ്പയര്‍ ചെയ്യുക..) പൂര്‍ത്തിയാകാത്ത വയറിംഗ് വിഭാഗം അടക്കം പല ഉപകരണങ്ങളും പരിചരണം ആവശ്യപ്പെടുന്നു. ഇതാരുടെയും കുഴപ്പമല്ല, എന്നാല്‍ ഗുരുകുലത്തില്‍ സമയാസമയങ്ങളില്‍ ഉപയോഗിക്കേണ്ടുന്ന തുക മറ്റു കാര്യങ്ങള്‍ക്ക് വക തിരിക്കേണ്ടി വരുന്നത് കൊണ്ടാണ്.
ഗുരുകുലത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യമാണ് ഒളിമ്പസ് പദ്ധതികളുടെ വേഗത്തെ നിയന്ത്രിക്കുക.
സ്വകാര്യ സമ്പാദനം ഇച്ഛയായി കൊണ്ടു നടക്കാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ സാമാജികമായി മാത്രമേ ഈ തുക ഉണ്ടാകേണ്ടതുള്ളൂ എന്ന് സാക്ഷാത്കാരകര്‍ കരുതുന്നു.
അതിനാല്‍ ഒളിമ്പസ്സിനെ ഏതെങ്കിലും വിഷത്തില്‍ ആശ്രയിക്കുകയോ ഉപയോഗിക്കുകയോ ഫല സിദ്ധി ലഭിക്കുകയോ ചെയ്യുന്നവര്‍ക്ക് സ്വന്തം ജീവിത വരുമാനത്തിന്റെ ഒരു നിശ്ചിത ഭാഗം പ്രതിമാസം ദക്ഷിണയായി നല്‍കാവുന്നതാണ്.
മുന്നൊരിക്കള്‍ നവഗോത്ര സമൂഹത്തിലെ സാധാരണ അംഗങ്ങള്‍ ഓരോരുത്തരും നിത്യേന 50/- രൂപ വീതം പ്രതിമാസം 1500/- രൂപ ഗുരുകുലത്തിലേക്ക് ദക്ഷിണ നല്‍കുമെന്ന് ഗുരുകുലത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ വിരലില്‍ എണ്ണാവുന്ന ചിലരാണ് യഥാശക്തി ഒരു തുക (500/- രൂപ മുതല്‍ 2000/- രൂപ വരെ) അയയ്ക്കുന്നത്.
നിലവില്‍ ഗുരുകുലത്തെ ഏതെങ്കിലും വിധത്തില്‍ ഉപ ജീവിക്കുന്ന ഓരോരുത്തരും, അതു പോലെ ഈ ഗുരുകുലം നിലനില്‍ക്കേണ്ടത് തന്‍റെ ആവശ്യമാണ് എന്ന് കരുതുന്ന ഓരോരുത്തരും ഒരു നിത്യ തുക ദക്ഷിണയായി സ്ഥിരപ്പെടുത്തി പ്രതിമാസം ഗുരുകുലത്തിലേക്ക് അയച്ചു തരേണം എന്ന് താല്‍പര്യപ്പെടുന്നു.
ഒരു പക്ഷെ നിങ്ങളുടെ പക്കല്‍ നിത്യവും 50 രൂപ വച്ച് മാറ്റി വയ്ക്കാനില്ലെങ്കില്‍ സാരമാക്കേണ്ടാ, നിത്യവും ഒരു രൂപ സമാഹരിച്ചാല്‍ പോലും 30 രൂപ അയയ്ക്കാം. അതിനു മനസ്സ് വച്ചാല്‍ തന്നെ അതൊരു കൂടെ നില്പാണ്.
ഇക്കോ വില്ലേജിന്റെ പദ്ധതി നിര്‍വഹണത്തിനായി നിങ്ങള്‍ അയയ്ക്കുന്ന തുക ഒരിക്കലും ഗുരുകുലത്തിന്റെ ആവശ്യത്തിനായി ഉപയോഗിക്കാനാകില്ല. അതിനാല്‍ ഗുരുകുലത്ത്തിനും സാക്ഷാത്കരകര്‍ക്കും ഉള്ള തുക ഗുരുകുലത്തിലേക്ക് തന്നെ അയയ്ക്കുക.
ഓര്‍ക്കുക. ഗുരുകുലത്തിലേക്കുള്ള ദക്ഷിണ എന്നത് സംഭാവനയല്ല, അത് നിങ്ങള്‍ ഏറ്റെടുക്കുന്ന ധര്‍മം ആണ്. അതിനാല്‍ തന്നെ ദക്ഷിണ എന്നത് ഒരു നിര്‍ബന്ധിത ശേഖരണം അല്ല. അത് ഹൃദയത്തില്‍ നിന്നും മാത്രം വരേണ്ടതാണ്. ഒളിമ്പസ് ഹൃദയത്തില്‍ ഉള്ളവര്‍ മാത്രം ദയവായി ദക്ഷിണ അയയ്ക്കുക. അത് എത്ര ചെറിയ തുക ആണെങ്കിലും അയയ്ക്കാം.
ദക്ഷിണ അയയ്ക്കേണ്ടത് ഒളിമ്പസ്സിന്റെ സാക്ഷാത്കാരകന്റെ അക്കൌണ്ടിലേക്കാണ്.
● NAME : SANTHOSH ● ACCOUNT NO : 30026370015 ● BANK : STATE BANK OF INDIA ● BRANCH : TATTAMANGALAM, PALAKKAD ● IFSC : SBIN0070788 ● GOOGLE PAY : 9497628007
ഇക്കോ വില്ലേജിലേക്കുള്ള വരിസംഖ്യ.
ഇക്കോ വില്ലേജിന്റെ നിര്‍മിതിയില്‍ പങ്കാളികള്‍ ആകുന്നവര്‍ സ്ഥിരമായോ കാലികമായോ നല്‍കുന്ന സംഭാവനകളാണ് ഇക്കോ വില്ലേജിന്റെ മുന്നോട്ടു കൊണ്ടുപോകുക. ഇത്തരമോരു പദ്ധതി സാമൂഹ്യ ആവശ്യമാണെന്ന് കരുതുന്നവര്‍ക്ക് ഇക്കോ വില്ലേജിലേക്ക് സ്ഥിരമായി സംഭാവന ചെയ്യാം. ഇതാണ് വരിസംഖ്യ.
ഇക്കോ വില്ലേജില്‍ വന്നു താമസമാകുവാന്‍ ഉദ്ദേശിക്കുന്നവരും ഇക്കോ വില്ലേജില്‍ പ്രവര്‍ത്തിച്ചു പരിചയിക്കാന്‍ ആഗ്രഹിക്കുന്നവരും ഫെല്ലോഷിപ്പിലെ അംഗങ്ങള്‍ ആകുന്നവരും നിര്‍ബന്ധമായും നല്‍കേണ്ടുന്ന തുകയാണ് വരിസംഖ്യ.
വരിസംഖ്യ എന്നത് സ്ഥിരം സംഭാവനയാണ്. അത് ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്റെ അക്കൌണ്ടിലെക്കാണ് അയയ്ക്കേണ്ടുന്നത്.
വരിസംഖ്യ ആയി അയക്കുന്ന തുക ഒരിക്കലും ഗുരുകുലത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറില്ല. അതിനാല്‍ തന്നെ സാക്ഷാത്കാരകാര്‍ക്ക് ഈ തുക അയയ്ക്കരുത്.
● NAME : GREENCROSS FOUNDATION CENTRE FOR DEEP ECOLOGY ● ACCOUNT NO : 42384024668 ● BANK : STATE BANK OF INDIA ● BRANCH : TATTAMANGALAM, PALAKKAD ● IFSC : SBIN0070788 ● GOOGLE PAY : 8921032329
Leave a Reply
You must be logged in to post a comment.