കുട്ടികളുടെ ഭൂമി – ഹരിത വിദ്യാലയം
പ്രാരംഭം
നാല് ദശകം മുമ്പ് (1981ല്‍) കുട്ടികളുടെ ശാസ്ത്ര പരിസ്ഥിതി കൂട്ടായ്മയായി ആരംഭിച്ച പാലക്കാട് തത്തമംഗലത്തുള്ള ഒളിമ്പസ് ആണ് ഈ ഹരിത വിദ്യാലയത്തിന്റെ അടിസ്ഥാനം. ഈ കഴിഞ്ഞ നാല്പതു വര്‍ഷങ്ങളില്‍ ഒളിമ്പസ്സിന്റെ കുട്ടിക്കൂട്ടങ്ങളിലൂടെയും സ്കൂള്‍ നേച്ചര്‍ ക്ലബ്ബുകള്‍ വഴിയും നാം നടത്തിയ ഇടപെടലുകളുടെ പിന്‍ വെളിച്ചത്തില്‍ നിന്നുമാണ് ഇപ്പോള്‍ നാം ഈ ഹരിത പാഠശാലയ്ക്ക് രൂപം കൊടുത്തിട്ടുള്ളത്.
കഴിഞ്ഞ ലോക ഡൌണ്‍ കാലം മുതല്‍ നാം സൂമിലൂടെ കുട്ടിളുടെ ഭൂമി എന്ന പരിപാടി നടത്തി വന്നിരുന്നു. ഇടക്കാലത്ത് മുതിര്‍ന്നവരില്‍ ഫോക്കസ് ചെയ്തു പോയപ്പോള്‍ ഈ പ്രവര്‍ത്തനം മന്ദീഭവിച്ചിരുന്നു. പങ്കാളികളുടെയും രക്ഷിതാക്കളുടെയും നിരന്തര ആവശ്യത്തിന്റെ ഭാഗമായി നാം പുതിയ രൂപത്തില്‍ ഈ പരിപാടി പുനരാരംഭിക്കുകയാണ്.
സംഘാടകര്‍
ഒളിമ്പസ് എന്ന പരിസ്ഥിതി ദര്‍ശനത്തെ ആധാരമാക്കി 1981 മുതല്‍ പാലക്കാട് പ്രവര്‍ത്തിച്ചു പോരുന്ന ഇക്കോ കമ്യൂണിറ്റി ആണ് ഈ പരിപാടിയുടെ പ്രായോജകര്‍.
അതിന്റെ കീഴില്‍ ഉള്ള ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ സെന്റര്‍ ഫോര്‍ ഡീപ് ഇക്കോളജിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ലക്‌ഷ്യം
വളര്‍ന്നു വരുന്ന കുഞ്ഞുങ്ങളില്‍ ഹരിത മൂല്യങ്ങള്‍ പാകി അവരെ ഹരിത സന്നദ്ധ സേവകരാക്കുക എന്നാ ലക്ഷ്യമാണ് ഈ ഹരിത വിദ്യാലയത്തിനു ഉള്ളത്. കുഞ്ഞുങ്ങള്‍ക്ക് കേവലം അറിവ് പകരുക എന്നതിന് പകരം അവരുടെ ഉപബോധത്ത്തിലും അവബോധത്ത്തിലും പ്രകൃതി മൂല്യങ്ങള്‍ സന്നിവേശിപ്പികയും അവരെ പ്രകൃതിയുമായി ഇടപെട്ടു കൊണ്ട് ജീവിതത്തെ സുസജ്ജമാക്കി എടുക്കാനും പ്രാപ്തരാക്കുക എന്നതാണ് നാം ലക്ഷ്യമാക്കുന്നത്.
അവതാരക
25 വര്‍ഷങ്ങളായി ഒളിമ്പസ്സിലെ പ്രവര്‍ത്തകയായ പൊന്നി ഒളിമ്പ ആണ് ഈ പരിപാടിയില്‍ കുട്ടികളുമായി സംവദിക്കുന്നത്. മൂല്യ വിദ്യാഭ്യാസം എന്ന വിഷയത്തില്‍ ബിരുദാനന്തര ഡിപ്ലോമ ഉള്ള പൊന്നി നാച്ചുറല്‍ ഹൈജീന്‍, ഇക്കോ സ്പിരിച്വാലിറ്റി, ഇക്കോ സൈക്കോളജി, ഡീപ് ഇക്കോളജി , യോഗ എന്നീ വിഷയങ്ങള്‍ പഠന പ്രചാരണങ്ങള്‍ ചെയ്തു വരുന്നു. ഇപ്പോള്‍ ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്റെ അസി. ഡയരക്ട്ടര്‍ ആണ്.
ക്ലാസ്സുകള്‍
- എല്ലാ ആഴ്ചയും സൂമിലാണ് നമ്മുടെ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത്.
- ആഴ്ചയില്‍ ഒരു സൂം ക്ലാസ് വീതം ആണ് ഉണ്ടാകുക.
- LP, UP, HS തലങ്ങളില്‍ ഉള്ള കുട്ടികള്‍ക്ക് ആണ് ക്ലാസ്സുകള്‍ ഉണ്ടാകുക. (സാധാരണ ശനിയാഴ്ച്ചകളില്‍ )
- ഓരോ ക്ലാസ്സും കഴിഞ്ഞാല്‍ അടുത്ത ഒരാഴ്ച ചെയ്യുവാനുള്ള ചെറു ചെറു അസൈന്‍മെന്റുകള്‍ / റ്റാസ്ക്കുകള്‍ നല്കുന്നുണ്ടാകും.
- ഇടയ്ക്ക് സംശയങ്ങള്‍ ഉണ്ടെങ്കില്‍ വിളിക്കാവുന്നതാണ്.
- രക്ഷിതാക്കളുടെ അറിവും സഹായത്തോടെയും അസൈന്മേന്റുകള്‍ ചെയ്യുന്നതാണ് ഉചിതം. എന്നാല്‍ മുതിര്‍ന്ന കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സഹായം നിര്‍ബന്ധമല്ല.
- ക്ലാസ്സുകളുടെ അവസാനം ഒരു മൂല്യ നിര്‍ണയം ഉണ്ടാകുന്നതാണ്.
- വാര്‍ഷിക മൂല്യ നിര്‍ണയത്തില്‍ മികവു പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് എര്‍ത്ത് ചൈല്‍ഡ് സര്‍ട്ടിഫിക്കേറ്റ് (Earth Child Certificate) നല്‍കുന്നതാണ്.
കോഴ്സിനു വേണ്ടുന്ന മെറ്റീരിയലുകള്‍
- 2 നോട്ടു പുസ്തകങ്ങള്‍
- പേന
- പെന്‍സില്‍
- ഒരു ഫല വൃക്ഷത്തൈ
- ഒരു പാക്കറ്റ് നാടന്‍ പച്ചക്കറി വിത്തുകള്‍.
ഫീസ്.
- ഇത് ഒരു തുടര്‍ പരിപാടിയാണ്.
- പ്രതിമാസ വരിസംഖ്യ 500/- രൂപയാണ് .
- രണ്ടു കുട്ടികള്‍ ഒരു വീട്ടില്‍ നിന്നാണ് എങ്കില്‍ അവര്‍ക്ക് പ്രത്യേകം തന്നെ ഫീസ് നല്‍കേണ്ടതുണ്ട്.
- ഫീസ് എല്ലാ മാസവും 10 പത്താം തിയതിക്ക് ഉള്ളില്‍ നല്‍കേണ്ടതുണ്ട്.
- ഫീസ് തരാന്‍ നിവൃത്തി ഇല്ലാത്ത മാതാപിതാക്കള്‍ നേരില്‍ വിളിച്ചാല്‍ ഫീസ് ഇളവിനെ പറ്റി പരിഗണിക്കുന്നതാണ്.
രക്ഷിതാക്കള്‍ക്കുള്ള പരിപാടി
- എല്ലാ മാസവും അവസാന ശനിയാഴ്ച വൈകീട്ട് 7:30 – 9:00 സൂമില്‍ ഉണ്ടായിരിക്കും.
കോഴ്സില്‍ ജോയിന്‍ ചെയ്യേണ്ടുന്ന വിധം
- 500/- രൂപയാണ് ഓരോ മാസവും അടയ്ക്കെണ്ടുന്ന ഫീസ്.
- 9497628006 എന്ന നമ്പറില്‍ GPay ചെയ്യാം.
- അല്ലെങ്കില്‍ ponnica@oksbi എന്ന UPI വിലാസത്തില്‍ അയയ്ക്കാം.
- ഫീസ് അടച്ചതിന്റെ സ്ക്രീന്‍ ഷോട്ടും കുട്ടിയുടെ (കുട്ടികളുടെ) പേരും ക്ലാസ്സും രക്ഷിതാവിന്റെ പേരും സ്ഥലവും വാട്സാപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുക.
- ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാത്തവര്‍ ഈ ലിങ്ക് വഴി ഗ്രൂപ്പില്‍ ചേര്‍ന്നശേഷം പണം അടച്ച വിവരങ്ങള്‍ പോസ്റ്റു ചെയ്യുക.
- വിവരങ്ങള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതിനു ശേഷം കാത്തിരിക്കുക. അന്നേ ദിവസം വൈകീട്ട് നിങ്ങളുടെ നമ്പര്‍ കോഴ്സ് ഗ്രൂപ്പില്‍ ചേര്‍ക്കുന്നതാണ്.
സംശയങ്ങള്‍ ഉണ്ടെങ്കില്‍ വിളിക്കേണ്ടുന്ന നമ്പറുകള്‍
- 6238 908 652 (Ponni)
8921 032 329 (Santhosh)
Leave a Reply
You must be logged in to post a comment.