ശാസ്ത്രത്തിന്റെ നഗ്ന ശരീരം

സയന്‍സിന്റെ ചരിത്രം.
അറിവ് എന്ന് അര്‍ഥം വരുന്ന സയന്റിയ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നുമാണ് സയന്‍സ് എന്ന പദം ഉണ്ടായിട്ടുള്ളത്. ലോകവുമായുള്ള ഇടപെടലിന്റെ അളവിനനുസരിച്ച് ഉരുത്തിരിയുന്ന അനുഭവത്തിന്റെയും ബോദ്ധ്യത്തിന്റെയും ഭാഗമായി മനുഷ്യന്റെ പൊതു ബോധത്തില്‍ അഥവാ സമൂഹ ബോധത്തില്‍ ഉരുത്തിരിഞ്ഞു നില്ക്കുന്ന അറിവ് ആണ് സയന്‍സ്. ഇടപെടല്‍ കൂടുന്തോറും ഈ അറിവ് വലിപ്പം വയ്ക്കും. വില്ല്യം വിവെൽ എന്ന ബ്രിട്ടീഷ് കാരന് ആണ് ആധുനിക സയന്‍സിന്റെ പദാവലിയെ നിര്‍ണയിച്ചത്. ഇത് പ്രകാരം സയന്‍സ് എന്നത് യാഥാര്‍ത്ഥ്യത്തിലും വലുതോ അധികമോ ആയി വസ്തുതകളെ ആദര്ശവല്കരിക്കുന്ന ഒരു സങ്കേതമാണ്. ആദര്ശവല്കരണമെന്നത് തികച്ചും ഒരു കല്പനയോ കാപട്യമോ ആണെങ്കിലും യാഥാര്‍ത്ഥ്യത്തെ കുറിച്ച് ഒരു ഭാവനാ മാതൃക അനുവാചകന്റെ മനസ്സില്‍ ഉണ്ടാക്കുവാന്‍ ഇതിനു കഴിയും. ഈ സാദ്ധ്യതയാണ് വിദ്യാഭ്യാസ സമൂഹത്തില്‍ സയന്‍സിനു മഹനീയത കൈ വരുത്തുന്നത്.
ആധുനിക കാലത്ത് സയന്‍സിനു കുറച്ചു കൂടി മെച്ചമായ നിര്‍വചനമുണ്ട്.
[കൂടുതല്‍ വരികള്‍ ചേര്‍ക്കപ്പെടും, കാത്തിരിക്കുക]
Leave a Reply
You must be logged in to post a comment.