റിപ്പബ്ലിക് ദിനം

രാഷ്ട്രം, പൊതു സ്വത്തായി പ്രഖ്യാപിക്കപ്പെട്ടതിന്റെ ഓര്‍മദിനം.
എല്ലാ വര്‍ഷവും ഈ ദിനം നാം അതോര്‍ക്കുന്നു.
ഈ ദിനം മാത്രമേ നാം അതോര്‍ക്കാറുള്ളൂ..

ഒരു കൂട്ടം ശരീര കോശങ്ങള്‍ , ശരീര ധര്‍മങ്ങളില്‍ നിന്നും,
ഇതൊന്നും ഞങ്ങളുടെ ഉത്തരവാദിത്തമല്ല എന്ന് പറഞ്ഞു മാറി നിന്നാല്‍
എന്താകുമെന്നു ഒന്ന് ചിന്തിച്ചു നോക്കൂ..
ശരീരം അതിന്റെ പ്രവര്‍ത്തനങ്ങളില്‍ താളം തെറ്റും.

അത് പോലെ തന്നെ പൌര ധര്‍മവും.
പൌരര്‍ പൌര ധര്‍മം മറക്കുമ്പോള്‍,
രാഷ്ട്ര ഗതി താളം തെറ്റുന്നു.
നമ്മുടെ രാഷ്ട്ര താളം ശുദ്ധി ചെയ്യാനുണ്ട്.
അത് മറ്റാരോ ചെയ്യേണ്ട ഒന്നല്ല,
ഞാന്‍ എന്നില്‍ നിന്നും തുടങ്ങേണ്ടുന്ന ഒന്ന്..

– ഒളിമ്പസ്സ്

 

https://www.facebook.com/photo.php?fbid=302262573155023

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply