പ്രകൃതി നിന്നെ അറിയുന്നു

പ്രകൃതി നിന്നെ അറിയുന്നു
എന്ന് നിന്നെ പറഞ്ഞു ബോധിപ്പിക്കുന്നതിനേക്കാളും എളുപ്പമാണ്
ഞാന്‍ നിന്നെ അറിയുന്നു എന്ന് പറഞ്ഞു ബോധിപ്പിക്കുന്നത്‌.

ഞാന്‍ നിന്നെ അറിയുന്നു
എന്ന് പറഞ്ഞു ബോധിപ്പിക്കുന്നതിനേക്കാളും വിശ്വാസ്യതയാണ്
അവന്‍ നിന്നെ അറിയുന്നു എന്ന് പറഞ്ഞു ബോധിപ്പിക്കുന്നതിനു.

അത് കൊണ്ട്
പ്രകൃതിയെ നിന്നില്‍ കാണിച്ചു തരാന്‍ ശ്രമിച്ചവരൊക്കെ
നിന്നെ ബോധിപ്പിക്കാനും, വിശ്വസിപ്പിക്കാനും,
പ്രകൃതിയെ “അവന്‍” എന്ന രൂപിയിലും അരൂപിയിലും
ആരോപിച്ചു.

ആ കഥയുടെ ഉദ്ദേശ്യ ശുദ്ധിയെ
അധിക്ഷേപിക്കാതിരിക്കുക.
ഇന്നും ആ കഥകള്‍ പ്രബലം തന്നെ,
അര്‍ത്ഥവത്തു തന്നെ.
ആ കഥയിലെ ഗുണപാഠം കണ്ടറിയാന്‍ കൂട്ടാക്കാത്ത
നീയത്രെ മൂഢന്‍ !!!!!!!!!!!!!!!!

 

https://www.facebook.com/photo.php?fbid=450650618316217

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply