അഭീഷ്ടദായക പ്രപഞ്ചം
ഓരോരോ ഭാവം വേണ്ടുന്നവര്‍ക്കിടയില്‍
വേണ്ടുന്ന ഭാവം പകര്‍ന്നാടുന്ന തെരുവ് നടനെ പോലെയാണ്
നമ്മെ നാമായും നമ്മുടെ അനുഭവമായും, നിലനി നിര്‍ത്തുന്ന
നമ്മിലെ ജീവിത പ്രപഞ്ചം.
വീക്ഷകനു അനുസൃതം വീക്ഷകന്‍ പ്രതീക്ഷിക്കും പോലെ
ജീവിത പ്രപഞ്ചം പകര്‍ന്നാടുന്നു.
സുഖദായകമായും, ആരോഗ്യദായകമായും, സമ്പല്‍ദായകമായും,
ഭക്തി പൂര്‍ണമായും, യുക്തി പൂര്‍ണമായും, ശക്തി പൂര്‍ണമായും
ഒക്കെയൊക്കെ ജീവിത പ്രപഞ്ചത്തെ നാം വീക്ഷിക്കുമ്പോള്‍,
നമുക്ക് അതേ രൂപത്തില്‍, അത് മാത്രമേ ഉള്ളൂ എന്ന രൂപത്തില്‍ അത് പ്രത്യക്ഷപ്പെടും. തിരിച്ചു പ്രതീക്ഷിക്കുന്നവരില്‍ തിരിച്ചും..
https://www.facebook.com/photo.php?fbid=489624441085501
Leave a Reply
You must be logged in to post a comment.