കൊലയും, ചതിയും, ഗൂടാലോചനയും സ്പര്‍ദ്ദയും ബലാല്‍സംഗവും വ്യക്തിപരതയും, അധിനിവേശവും രാഷ്ട്രീയ കുതിരകച്ചവടവും ഒക്കെ സിനിമാ മുറികളില്‍ വിളമ്പി വിതറി സായൂജ്യം അടഞ്ഞവര്‍ക്ക്, പ്രസവം സാമൂഹ്യവിരുദ്ധമായും അശ്ലീലമായും മനസ്സിലാകുന്നു. ആരെ ബോധിപ്പിക്കാന്‍.. നന്മ പേറുന്നവന്‍ നന്മ കാണുന്നു. തിന്മ പേറുന്നവന്‍ തിന്മ കാണുന്നു..   https://www.facebook.com/photo.php?fbid=446350068746272

 ആയുക്തികം ആണ് പ്രപഞ്ചം, അത് മനുഷ്യ യുക്തിക്കും അതീതമാണ്. എന്നാല്‍ പ്രപഞ്ചാപേക്ഷിതമായി ഒന്ന് പുനരെഴുതണം എന്ന് തോന്നുന്നു. പ്രപഞ്ച പ്രകൃതി ക്രമിതവും പ്രപഞ്ച പുരുഷം ക്രമമില്ലായ്കയും (യൌക്തികവും) ആണ്. പ്രപഞ്ചത്തിലെ ക്രമമില്ലായ്കയിലെ ക്രമം (കയോസ്) ആണ് പ്രപഞ്ച സ്വഭാവം. അതിനാല്‍ തന്നെ അത് സൌന്ദര്യാത്മകമാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പ്രപഞ്ച സംവിധാനം ക്രമവും (താളവും) ക്രമ …

ആയുക്തികം ആണ് പ്രപഞ്ചം Read more »

ഒരു പാരമ്പര്യ പോഷണ ഘടകം എന്ന നിലയില്‍ പാലിനും മീനിനും ഇറച്ചിയ്ക്കും മനുഷ്യരുടെ ആരോഗ്യകാര്യത്തില്‍ വല്ലാത്തൊരു വേഷം ഉണ്ട്.. തലമുറകളായി ഇവ നന്നേ ചെറുപ്പം മുതലേ ഉപയോഗിച്ച് വന്നിട്ടുള്ള വ്യക്തികളുടെ കുഞ്ഞുങ്ങള്‍ക്ക്‌, പോഷണ ഘടകങ്ങള്‍, ഇവയില്‍ നിന്നാണ് നേരില്‍ കിട്ടുക. പരിപൂരക പോഷക വസ്തുക്കള്‍, [supplements] ചിലപ്പോള്‍ ശരിയാം വിധം ഗുണപ്പെട്ടു എന്ന് വരില്ല. പ്രത്യേകിച്ചും …

ഒരു പാരമ്പര്യ പോഷണ ഘടകം Read more »

പട്ടിണിക്ക് കാരണമാകുന്നത് മാംസ ഭക്ഷണം (മാംസ്യം എന്നല്ല മാംസം എന്നാണ് ഉദ്ദേശിച്ചത് എന്ന് കരുതട്ടെ..) ആണെന്ന് സസ്യ ഭക്ഷണം പ്രചരിപ്പിക്കുന്നവര്‍ ആരോപിക്കുന്നില്ല.. ലോകത്തെല്ലാരും സസ്യാഹാരികളായാല്‍ പട്ടിണി മാറുമെന്നും കരുതേണ്ടതില്ല. പട്ടിണിയും മാംസാഹാരവും തമ്മില്‍ നേര്‍ ബന്ധങ്ങള്‍ ഒന്നും തന്നെ ഇല്ല. പട്ടിണി ഒരു ജനതയുടെ / വ്യക്തിയുടെ സാംസ്കാരിക ഉപബോധം കൊണ്ട് ഉണ്ടാകുന്നതാണ്. സസ്യ ഭക്ഷണം …

പട്ടിണിക്ക് കാരണമാകുന്നത് മാംസ ഭക്ഷണം Read more »

കടമെടുത്ത ശൈലികളെയും വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും വലിച്ചെറിയുക; നമ്മുടെ മണ്ണിന്റെ സംസ്കാരത്തിലേക്ക് തിരികെ എത്തുക.. എന്നൊക്കെ ഞാന്‍ പറഞ്ഞാല്‍, ഹിന്ദുത്വ വാദി ആണെന്ന് ചിലരൊക്കെ പറയും. എന്ന് വച്ച് മിണ്ടാതിരിക്കുമ്പോഴോ, ഏതോ ഭൂപ്രദേശത്ത്, അവിടുത്തെ ക്രമീകരണത്തിനായി, അന്നുണ്ടാക്കിയ പലതും തുടരുന്നതാണ് ഭൂമിയിലെ ശരി എന്ന് ആരൊക്കെയോ വന്നു എന്റെ കണ്മുന്‍പില്‍, എന്റെ ചെവിയ്ക്കുള്ളില്‍ വന്നോതും.. കഥയും കഥനങ്ങളും …

നിസ്സംഗം, നിഷ്കാമം, നിര്യുക്തം Read more »

കൌണ്‍സെലിംഗ് പ്രമാണിച്ചുള്ള വിളികളില്‍ / സന്ദര്‍ശനങ്ങളില്‍ കൂടെ എന്നിലെത്തുന്ന പലര്‍ക്കും സാഹിത്യത്തിന്റെ അസ്കിത ഉണ്ട്. എഴുത്തിനു പ്രതിരോധവും പ്രതിഷേധവും, വിഷാദവും ഒക്കെ ആണ് വിഷയം എന്നാണു പൊതുവേ ഉള്ള കാഴ്ചപ്പാടെന്നു തോന്നുന്നു.. ഈ വികാരങ്ങളെ മാത്രം ഉപയോഗിച്ച് ഉപയോഗിച്ച് ഒടുവില്‍ അത് സ്ഥായീ ഭാവ മാകുമ്പോള്‍, എഴുത്തും സാഹിതീ സ്വഭാവവും ഉപേക്ഷിക്കാന്‍ പറയേണ്ടുന്ന അവസ്ഥയെത്തും. എഴുപതുകളിലും …

ശുഭപ്രമാണങ്ങള്‍ ഉണ്ടാകട്ടെ Read more »

എഫ് ബീ യെ ഒരു പ്രചാരണ മാദ്ധ്യമം എന്ന നിലയില്‍ ആണ് ഒളിമ്പസ് ഉപയോഗിക്കുന്നത്..(അതും ഒരു പുലിവാല്‍ ആണെന്ന് അറിയാതെ അല്ല. പലപ്പോഴും പുലിവാല്‍ / ബാദ്ധ്യത ആയി മാറുന്നും ഉണ്ട്.. ) ഫോണ്‍ ആണെങ്കില്‍ നേര്‍ വിനിമയത്തിനും… (അതും റേഡിയേഷന്‍ കുറയ്ക്കാനായി ഉപഭോഗം കുറയ്ക്കാറാണ് പതിവ്.. മനസ്സ് കൊണ്ട് ഓഫ്‌ ചെയ്തിടാനും..) പിന്നെ പത്രം… …

പത്രങ്ങള്‍ ഉപേക്ഷിക്കുക Read more »

ഒരു ഗ്രീന്‍ സങ്കേത വെബ്സൈറ്റ് ഉണ്ടാക്കുക എന്നതിലൂടെ ഉദ്ദേശിച്ചത് ഇതാണ്. വെബ് സൈറ്റുകള്‍ ഉപയോഗിക്കുന്നതിലെ സമയം, വൈദ്യുതി, ഇവയ്ക്കു ആനുപാതികമായ പണം, ഉപഭോഗം ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം, ഉപഭോക്താവിന്റെ കാത്തിരിപ്പ്, സേര്‍ച്ച്‌ എഞ്ചിനുകളുടെ മുഷിപ്പ്, സൈറ്റിന്റെ ഉടമസ്ഥന്‍ ചെലവാക്കേണ്ടി വരുന്ന സമയം എന്നിങ്ങനെ ഉള്ള കുറെ ഏറെ ഘടകങ്ങളെ ആണ്, ഞങ്ങള്‍ ഈ ഫ്രെയിം വര്‍ക്ക് …

ഒരു ഗ്രീന്‍ സങ്കേത വെബ്സൈറ്റ് Read more »

നിമുകി വെബ്സൈറ്റുകള്‍ പൂര്‍ണമായും വിന്‍ഡ് പവറിലേയ്ക്ക് മാറുന്നു. (ഗാഢപരിസ്ഥിതി സ്ഥാപനമായ ഗ്രീന്‍ക്രോസ് ഫൌണ്ടെഷന്റെ ധനശേഖരനാര്‍ത്ഥം വിതരണം ചെയ്യപ്പെടുന്ന, കേരളത്തില്‍ നിന്നുമുള്ള നിമുകി ക്വിബിറ്റ് വെബ് സൈറ്റുകള്‍, ലോകത്തിലേക്കും ഏറ്റവും ചെറുതും, വേഗതയേറിയതും, വിലകുറഞ്ഞതും, സെക്കന്റുകള്‍ക്കകം ഹോസ്റ്റ് ചെയ്യപ്പെടുന്നതുമായ സീ. എം. എസ്. ഫ്രെയിംവര്‍ക്കാണ്. ) ഇനി മുതല്‍ നിമുകി വെബ് സൈറ്റുകളുടെ സെര്‍വറുകള്‍ കാറ്റില്‍ നിന്നും …

കാറ്റിന്റെ ശക്തിയാല്‍ വെബ്സൈറ്റുകള്‍. Read more »

പ്രകൃതിയിലെ എല്ലാം അതതു ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നു. മതവും.. മതപരത നമുക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. ഉണ്ടാക്കുന്തോറും അത് കൂടുതല്‍നിഷേധിക്കപ്പെടുന്നു. അതിലൂടെ മതപരത ഇല്ലാത്ത ഒരു സാമൂഹികാവസ്ഥ കൂടുതല്‍ പേരിലൂടെ വിഭാവനം ചെയ്യപ്പെടുകയും, അത് ഇല്ലാത്തവണ്ണം പുന ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. അങ്ങിനെയേ മതപരത ഒഴിവാകൂ.. അതും, മതപരതയുടെ വിന്യാസക്രമം മാത്രമേ ഇല്ലാതാകൂ.. മതം ഒരു വിധമല്ലെങ്കില്‍ മറ്റൊരു വിധം …

പ്രകൃതിയിലെ എല്ലാം അതതു ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നു Read more »