ഭൌമ – പാരിസ്ഥിതിക പ്രതി സന്ധികളെ കുറിച്ചുള്ള പോസ്റ്റിനുള്ള പ്രതികരണങ്ങള്‍ക്ക് നന്ദി.. എന്ത് ചെയ്യാം എന്ന് പലരും ചോദിച്ചു. ഓരോന്നിന്റെയും സിദ്ധാന്തങ്ങള്‍ പറഞ്ഞു പോകാന്‍ സമയമില്ലത്തതിനാല്‍, പ്രതി സന്ധികളെ നേരിടുന്നതിനു ഉള്ള ചില അനുഷ്ഠാനങ്ങള്‍ പറയാം. ഇതൊരു സാമൂഹ്യ സുസ്ഥിരതാ ചര്‍ച്ച ആകട്ടെ..   സൂചകങ്ങള്‍: പരിസ്ഥിതിയെന്നാല്‍, ചെടിയും കൊടിയും മാത്രമല്ല എന്ന് ഒരു വിസ്തൃതാര്‍ത്ഥത്തില്‍  മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ …

പരിസ്ഥിതി അപചയ നിവാരണ പരിപാടികള്‍. Read more »

നമ്മുടെ പിഞ്ചോമനകളെ നമുക്ക് ഇഷ്ടമാണ്.   അവര്‍ ജീവിതത്തില്‍ ആനന്ദത്തിന്റെ, ആരോഗ്യത്തിന്റെ, അറിവിന്റെ, ആയുസ്സിന്റെ, ആസ്തിയുടെ, അടുക്കിന്റെ, അഭിവൃദ്ധിയുടെ പടവുകള്‍ ഓരോന്നായി വിജയിച്ചു ചെല്ലണമെന്നും നമുക്കാശയുണ്ട്. വെട്ടിപ്പിടിക്കാനുള്ള കഴിവുണ്ടാക്കാന്‍ അടുത്ത്, മികച്ചതെന്നു നമുക്ക് ഉറപ്പുള്ള ഒരു വിദ്യാലയത്തിലേക്ക്‌, അവരെ അയക്കുന്നുണ്ട്. നമ്മുടെ ആശകളെ യാഥാര്‍ത്ഥ്യം ആക്കാന്‍ അവിടുത്തെ അധ്യാപകര്‍ ആവോളം ശ്രമിക്കുന്നുമുണ്ട്.   ഇത്രയുമൊക്കെ ആയാല്‍ …

അവധി സമയ സമാന്തര വിദ്യാലയം Read more »

കണ്ണാടിത്തം എന്നത് തമ്മില്‍ തമ്മിലുള്ള തുറവി ആണ്. അങ്ങോട്ടും ഇങ്ങോട്ടും എല്ലാം വിനിമയം ഉള്ളതാണ് സുതാര്യമായി അനുഭവപ്പെടുന്നത്. എല്ലാം പരസ്പരം വിനിമയം ചെയ്യാന്‍ പാകത്തിലാണ് സജ്ജീകരിക്കപ്പെട്ടിട്ടുള്ളത്. എല്ലാം സുതാര്യമാകുമ്പോഴെ ജീവിതം സുഗമമാകൂ..   ശരീരത്തെ വസ്ത്രത്താല്‍ മറച്ചു വച്ചിട്ടുള്ള നാം, മനസ്സിനെയും അങ്ങിനെ തന്നെ സൂക്ഷിക്കുന്നു. ലോകം സങ്കീര്‍ണമാണെന്നും, അതിനിടെ നമ്മുടെ മനസ്സിന്റെ തുറവി നമുക്ക് …

സുതാര്യത (കണ്ണാടിത്തം ). Read more »

ഇന്ന് കൃഷി നമ്മെ നില നിര്‍ത്തുന്നു. ഒരവശ്യ സംവിധാനം ആണെന്നറിഞ്ഞിട്ടും, നമ്മില്‍ പലരും കൃഷിയുമായി നേരില്‍ ബന്ധപ്പെടാന്‍ മടിക്കുന്നു. വെള്ളക്കോളര്‍ സംസ്കാരം മാത്രമല്ല, ശാസ്ത്രാന്ധതയും, വികലമായ സാമ്പത്തിക വീക്ഷണവും വരെ അതിനു കാരണമാകുന്നു. നാളെയുടെ കൃഷി രീതി ആകേണ്ടുന്ന ഒന്നിനെ പറ്റി, മറ്റു പലര്‍ക്കും ഇന്നറിയാം.. അറിയാത്തവര്‍ക്കായി അല്പമെങ്കിലും അറിയുന്നവര്‍ പറയുവാനും ചര്‍ച്ചചെയ്യുവാനും വേണ്ടി ഒരു …

സുസ്ഥിര കൃഷി.. Read more »

വര്‍ഗ സമരങ്ങളുടെയും, പ്രത്യയ ശാസ്ത്രങ്ങളുടെയും ഓര്‍മ്മകള്‍ ഉണ്ടായി തുടങ്ങുന്ന കാലമാണിത്.. . വര്‍ഗങ്ങള്‍ ഇല്ലാതായതല്ല, വര്‍ഗ സമരങ്ങള്‍ ഇല്ലതാകുന്നതിന്റെ കാരണം, വര്‍ഗങ്ങള്‍ ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യം എന്ന് സമൂഹം ഉള്‍ക്കൊള്ളാന്‍ തുടങ്ങിയതാണ്‌..   അദ്ധ്വാനിക്കുന്നവനും മുതലിനെ ആളുന്നവനും, ചരിത്ര കാലം മുതല്‍ മനുഷ്യ സമൂഹത്തിനു പരിചിതമാണ്. അദ്ധ്വാനിക്കാതെ നേടുന്ന സ്വത്തിനു ഒരല്പം മാന്യതയും സമൂഹം പ്രത്യക്ഷത്തില്‍ …

എങ്ങും എല്ലാര്‍ക്കും സന്തോഷവും സമൃദ്ധിയും, Read more »

മകന്റെ പിറന്നാളാണ്.. വര്‍ണ ചിത്രങ്ങള്‍ പലതും മുഖപുസ്തകത്തില്‍ ചേര്‍ത്തു. ആശംസകള്‍ പ്രവഹിച്ചു.. ഒരുപാട് ലൈക്ക് കിട്ടി. പലരും ഫോണില്‍ വിളിച്ചു. വൈകിട്ട് ഇവിടെ, (ഒളിമ്പസ്സില്‍) അന്തേവാസികള്‍ക്കും, സ്ഥിരം സന്ദര്‍ശകര്‍ക്കും ഞങ്ങളുടെ വീട്ടുകാര്‍ക്കുമായി ഒരു ചെറു സത്കാരവും ഒരുക്കിയിട്ടുണ്ട്.. കൂട്ടുകുടുംബത്തിലെ പലഭാഷക്കാരും ദേശക്കാരും, ആയ കുടുംബാംഗങ്ങള്‍,കാര്യങ്ങള്‍ നടത്താന്‍ ആയി ഓടി നടന്നു തുടങ്ങി.. സന്തോഷം പങ്കിടാന്‍ ഒരുപാടുപേര്‍.. സന്തോഷം നന്മ. ഇങ്ങിനെയിരിക്കുമ്പോള്‍, ചിന്തകള്‍ …

പിറന്നാളും ചില പ്രപഞ്ച വിചാരങ്ങളും.. Read more »

ഭരണആര്‍ത്തി  പൂണ്ടുള്ള ജനാധിപത്യ കോമാളിത്തതെക്കാളും  , നീതിമാനായ രാജാവിന്റെ  ഭരണം  തന്നെ  നന്മ .. ധാര്‍മികത  എന്തെന്ന്  അറിയുന്നവന്‍, ലോകത്തിന്റെ  ചലനവും  സ്പന്ദനവും രാജനീതിയും ശരീരം കൊണ്ടറിയുന്നവന്‍, കരുണയും സമമിതസ്വഭാവവും എവിടെയെന്നു അറിയുന്നവന്‍, പ്രപഞ്ച വികാസത്തില്‍, നാള്‍ ഒഴുക്ക് എങ്ങോട്ടെന്നും എങ്ങോട്ടാകണമെന്നും അറിയുന്നവന്‍  ആകണം ഭരണാധികാരി.   https://www.facebook.com/groups/olympussdarsanam/doc/271473946217083/

എന്നോ മുറിഞ്ഞു തോല്‍ പോയൊരീ മേനിയില്‍ പിന്നെയും വെണ്‍ തോല്‍ കിളിര്‍ക്കുന്നപോലെയീ , ചെത്തി വെടിപ്പായ മുറ്റത്തെ മണ്‍തിട്ടില്‍ , പച്ചില നാമ്പുകള്‍ പൊങ്ങുന്നു, കണ്ടുവോ?   തോല്‍ പോയ നേരത്ത്, നിന്‍ കണ്ണിനുള്ളിലായ് പാറിപ്പറന്ന പൊന്നീച്ചകള്‍, താരങ്ങള്‍, ചെത്തി വെടിപ്പാക്കും നേരത്ത് മണ്ണിനും, എണ്ണമറ്റുണ്ടാകുമെന്നു നീ കണ്ടുവോ?   നിന്‍ ദേഹ കേസരം ഞാന്‍ …

മണ്ണും മരങ്ങളും കേഴുന്നു, കണ്ടുവോ? Read more »

എന്താണ് അനുഷ്ടാനങ്ങള്‍?   പ്രകൃതിയിലെ ഓരോന്നിനും  സ്ഥല കാല മാനങ്ങള്‍ക്ക് അനുസരിച്ച് ഓരോ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കനുണ്ടാകും. അവയാണ് ധര്‍മങ്ങള്‍. പ്രപഞ്ചത്തിലെ സര്‍വവും അതിന്റെ അകം പുറം പരിസ്ഥിതികളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ധര്‍മങ്ങളും അങ്ങിനെ തന്നെ.. സര്‍വ ജീവജാലങ്ങള്‍ക്കും, രാപകലുകളോടും, ഋതുക്കളോടും പ്രതികരിച്ചു കൊണ്ടുള്ള ധര്‍മങ്ങള്‍ കാണും. ഭൂമിയുടെയും സൂര്യന്റെയും, ചന്ദ്രന്റെയും, ചലനങ്ങളോടും,  അകം ലോകത്തെ സ്വാഭാവിക ജൈവ …

അനുഷ്ടാനങ്ങള്‍ Read more »

സ്നേഹമെന്നാല്‍ വഴുവഴുപ്പുള്ളത് എന്ന് അര്‍ഥം. ജീവികള്‍ സ്വയം നിയന്ത്രണ സ്വഭാവം ഉള്ളവയാണ്. ഓരോന്നും സ്വയം നിയന്ത്രിക്കുമ്പോള്‍, ചലനങ്ങളില്‍ തമ്മില്‍ കൂട്ടിമുട്ടല്‍ വരാം.. അത് ഒഴിവാകാനുള്ള പ്രകൃതിയുടെ ജീവല്‍ സംവിധാനമാണ് സ്നേഹം… അത് പരിഗണനാത്മകമായ ഒരു വികാരം ആണ്… തികച്ചും നൈസര്‍ഗികം. പ്രണയം സ്നേഹമല്ല.. പ്രണയം, കാല്‍പനിക ആകര്‍ഷണമാണ്.. സ്നേഹം ആകര്‍ഷണം അല്ല, പരിഗണന ആണ്, അത് …

സ്നേഹമെന്നാല്‍… Read more »