മുന്നില്‍ വന്നു ചേരുന്നതൊക്കെ നമ്മുടെ *തലവര* കൊണ്ടാണെന്ന് പഴമക്കാര്‍ പറയും. തലവര വരച്ചത് ഈശ്വരനാനെന്നും, അത് നമുക്ക് മാറ്റിയെഴുതാന്‍ ആകില്ലെന്നും ഒക്കെ ഏറെക്കുറെ എല്ലാ സംസ്കാരങ്ങളും നമ്മെ ബോദ്ധ്യമാക്കുന്നുണ്ട്.  പുതുമക്കാര്‍ക്ക്, ആ വിശ്വാസത്തോട് പുച്ഛമാണ്. എന്നാലും ദുരന്തങ്ങളും, ആകസ്മികങ്ങളും ഉണ്ടാകുമ്പോള്‍ ഒക്കെ, നാം നമ്മെ, ഒടുവില്‍ എത്തിക്കുന്ന ഒരു ആശ്വാസ വാക്യമാണ് തലവര എന്നത് . …

തലവര Read more »

മുന്നില്‍ കാണുന്ന സര്‍വതിനെയും പൊതുവേ നാം നമ്മുടെ മുന്‍വിധിയിലൂടെയാണ് കാണുക. മുന്‍പ് പരിചയപ്പെട്ട എന്തിനെയെങ്കിലും താരതമ്യം ചെയ്തു കൊണ്ട് മാത്രമേ പൊതുവില്‍ നമുക്കെന്തിനെയും മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.. *അറിഞ്ഞതില്‍ നിന്നും അറിയാത്തതിലേക്കുള്ള യാത്രയാണ് ജ്ഞാന സമ്പാദനമെങ്കില്‍, അറിഞ്ഞത് കൊണ്ട് നമുക്കുണ്ടാകുന്ന തടസ്സമാണ് വിധിക്കല്‍*. ഏതൊന്നിനെ കാണുമ്പോഴും, അതിങ്ങനെയാകും എന്നോ, ഇങ്ങനെയേ ആകൂ എന്നോ ഒക്കെയുള്ള മുന്‍ അനുമാനമാണിത്. നമ്മുടെ കൂടെത്തന്നെയുള്ളവര്‍ ഒന്ന് പറയുമ്പോള്‍, നീയായത് കൊണ്ട് ഇങ്ങനെയല്ലേ പറയൂ എന്നോ, നിനക്കിത്രയെ പറയാന്‍ കഴിയൂ …

അവിധി എന്ന് കേട്ടിട്ടുണ്ടോ? Read more »

ദഹന പ്രക്രിയ മൂന്നു ഘട്ടങ്ങളില്‍ നടക്കുന്നു. സ്വീകരണം, സ്വാംശീകരണം, വിസര്‍ജനം എന്നിങ്ങനെ. മൊത്തം ദഹനത്തിന്റെ പകുതി സമയം സ്വീകരണത്തിനു ചെലവാകും. അതിനു ശേഷമുള്ള സമയം പകുതി സ്വാംശീകരണത്തിനും, ശേഷമുള്ള പകുതി വിസര്‍ജനത്ത്തിനും ഉപയോഗിക്കുന്നു. ഇവ മൂന്നും കൂടി ഒരുമിച്ചു നടക്കില്ല. മാത്രമല്ല ആദ്യ ഘട്ടങ്ങല്‍ക്കാന് ശരീരം മുന്‍ തൂക്കം നല്‍കുക. (പുതിയൊരു ഭക്ഷണം ദഹനേന്ദ്രിയ വ്യൂഹത്തിലേക്കു ചെന്നാല്‍, പഴയ ഭക്ഷണത്തിന്മേല്‍ നടത്തുന്ന വിസര്‍ജന പ്രക്രിയയെ …

ദഹന ക്രമ നിയമം Read more »

മടി മനുഷ്യന്റെ കൂടെ പിറപ്പാണ്. ചിട്ടയായുള്ള ജീവിത സംസ്കാരത്തിലൂടെ വളര്ത്തിയെടുക്കപ്പെടുമ്പോള്‍ ഈ മടിയെ അതി ജീവിക്കാനുള്ള ശീലങ്ങളെ ആര്ജിക്കുന്നു എന്ന് മാത്രം. എങ്കിലും, മടി നമുകുള്ളില്‍  ഉറങ്ങിക്കിടക്കും. അനുകൂലമായ ഏതു പരിതസ്ഥിതിയിലും അത് തലയുയര്‍ത്തും. മസ്തികഷ്കത്തിലെ പ്രൊഫ്രൊന്റല്‍ കോര്‍ട്ടെക്സിന്റെ  പ്രവര്‍ത്തന ഫലം ആയി ആണ്, പൊതുവേ ജഢാവസ്ഥയിലുള്ള ഒരു വ്യക്തി പ്രവര്‍ത്തന നിരതനാകുന്നത്. ശരീരത്തിലെ എല്ലാ ജീവി തല ചോദനകളെയും ഉണര്‍ത്തുന്നതും ഏകോപിപ്പിക്കുന്നതും പ്രൊഫ്രൊന്റല്‍ …

എന്താണ് മടിയുടെ പിന്നില്‍? Read more »

പ്രതിഭാസം (Phenomena) എന്നാല്‍ ഓരോന്നിലും ദൃശ്യമായിട്ടുള്ളത് എന്ന് ഭാഷാര്‍ത്ഥം. ഒരു സത്തയില്‍ ലീനമായ സ്വഭാവ വിശേഷങ്ങള്‍ ആണ് അവയില്‍ ദൃശ്യമാകുക. ദൃഷ്ടി ഉള്ളവര്‍ക്ക് ആണ് അത് ഗ്രഹിക്കുവാനാകുക. ദൃഷ്ടിയില്ലെങ്കില്‍ (നിരീക്ഷിക്കുന്ന ഒരു സത്തയ്ക്ക് ദൃഷ്ടി ശേഷിയില്ലെങ്കില്‍, അഥവാ ദൃഷ്ടിയുടെ മണ്ഡലത്തിലേക്ക് ദൃശ്യം കടന്നു വന്നില്ലെങ്കില്‍) ദൃശ്യം ഇല്ലാതാകുന്നു എന്ന് അര്‍ത്ഥമില്ല. ഒന്നില്‍ നമുക്ക് നിരീക്ഷിക്കാനാവുന്നത്, നമുക്ക് …

പ്രതിഭാസം – ശാസ്ത്രം Read more »

Manoj Selvarajan ചോദിക്കുന്നു.. പഴങ്ങളും അണ്ടി വര്‍ഗങ്ങളും, പച്ചയായി കഴിക്കാവുന്ന പച്ചക്കറികളുമാണ് മനുഷ്യന്റെ യഥാര്‍ത്ഥ ഭക്ഷണം എന്ന് പ്രകൃതിജീവനം പറയുന്നു. അതിനെ കുറിച്ച് ഒന്ന് പറയാമോ ? ഈ യഥാര്‍ത്ഥ ഭക്ഷണം എന്ന് വച്ചാല്‍ മറ്റുള്ളവ തെറ്റായി ശീലിച്ചതാണ് എന്നാണോ ? = പൊതു ഭൂമേഖലയില്‍ ഉള്ള മനുഷ്യന്‍, ഒപ്പോസം, ചിലതരം കുരങ്ങുകള്‍, ചില പക്ഷികള്‍ എന്നിവ, ഫലഭുക്ക് (frugivorous) …

മനുഷ്യന്റെ യഥാര്‍ത്ഥ ഭക്ഷണം Read more »

കല ശാസ്ത്രമല്ല കല്യ്ക്കൊരു ശാസ്ത്രമുണ്ട്. ശാസ്ത്രത്തിനു ഒരു കലയുണ്ട്, എന്നാല്‍ ശാസ്ത്രം കലയല്ല     -ഒളിമ്പസിലെ പഴയൊരു പോസ്റ്റ്   https://www.facebook.com/notes/santhosh-olympuss/notes/296230537091560

Saji Np & Shyam Prasad asked in a group ഒരു സംശയം നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നു.. കോടിക്കണക്കിനു ആകാശഗംഗകളും ഓരോന്നിലും കോടിക്കണക്കിനു സൗരയൂഥങ്ങളും ഓരോ സൗരയൂഥത്തിലും അനേകമനേകം ഗ്രഹങ്ങളുമുള്ള അതി ബൃഹത്തായ ഈ പ്രപഞ്ചത്തില്‍ നമ്മുടെ ഭൂമി മാത്രമായിരിക്കുമോ ജീവന്‍ നിലനില്‍ക്കുന്ന ഒരേയൊരു ഗ്രഹം? ഒളിമ്പസ് ഇതിനെ എങ്ങനെ കാണുന്നുവെന്ന് അറിയാന്‍ താല്പര്യപ്പെടുന്നു… …

ഭൂമിക്കു വെളിയിലെ ജീവ സാന്നിദ്ധ്യം Read more »

ശരീരത്തിന്റെ പരിചരണത്തിന് വേണ്ടുന്ന ജൈവ ഘടകങ്ങള്‍ നല്‍കുകയെന്നതാണ് ഭക്ഷണത്തിന്റെ ധര്‍മം. ഭക്ഷണം പ്രായ പൂര്‍ത്തിയായ ഒരുവന്, അഞ്ചു നേരവും ആവശ്യമായ ഒന്നല്ല. അഥവാ അത് ലഭിക്കണമെങ്കില്‍, കഠിനാദ്ധ്വാത്തിന്റെയും സങ്കീര്‍ണതകളുടെയും ആവശ്യവും നമുക്കില്ല. വാ കീറിയ പ്രകൃതി ഇരയും ഉണ്ടാക്കി വയ്ക്കുന്നുണ്ട്‌. തനിക്കുള്ള ഭക്ഷണം എവിടെ എന്ന് പരതുന്നതിനു പകരം തന്റെ ഭക്ഷണം തന്നെ കാത്തിരിക്കും എന്ന ഒരു സാംസ്കാരിക ഉപബോധം ഒരു ജീവിക്കുണ്ടായാല്‍ അതിനു …

വിശപ്പ്‌, ഒരു ജൈവ പ്രതിഭാസമാണ്. Read more »

എന്റെ മുന്‍ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്ന കോര്‍ടെകാര്‍വ് എന്ന പരിശീലനം എന്തെന്നും എന്തിനെന്നും എങ്ങിനെയെന്നും പല സുഹൃത്തുക്കളും ചോദിച്ചിരുന്നു. അതിനുള്ള മറുപടി… കോര്‍ടെകാര്‍വ്  എന്നത് ഒരു താളാനുബന്ധിത ചലന പരിശീലനം ആണ്. സെറിബ്രല്‍ കോര്‍റ്റെക്സിനെയും,  ന്യൂറോട്ടിക് സിനാപ്സുകളെയും ചെത്തി മിനുക്കി ഒഴുക്കി എടുക്കുക വഴി, ശരീര താള യുക്തികള്‍ സ്വയം ബോദ്ധ്യപ്പെടാനും സംഘവുമായും, ചുറ്റുപാടുമുള്ള കാല, വസ്തു, വസ്തുതകളുമായും, സുഗമ വിനിമയം സാദ്ധ്യമാകാനും, സുസന്നദ്ധര്‍ക്ക് കഴിയുന്നു. …

കോര്‍ടെകാര്‍വ് Read more »