കാർബൺ കാൽപ്പാട്

കാർബൺ കാൽപ്പാട് (Carbon footprint) എന്നത് നമ്മുടെ പ്രവർത്തനങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ (കാർബൺ ഡൈ ഓക്സൈഡും മീഥെയ്നും ഉൾപ്പെടെ) മൊത്തം അളവാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു വ്യക്തിയുടെ ശരാശരി കാർബൺ കാൽപ്പാട് 16 ടൺ ആണ്, ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. ആഗോളതലത്തിൽ, ശരാശരി കാർബൺ കാൽപ്പാടുകൾ 4 ടണ്ണിന് അടുത്താണ്.

ഒരു കാർബൺ കാൽപ്പാടിന്റെ നിഘണ്ടു നിർവ്വചനം “ഒരു പ്രത്യേക വ്യക്തിയുടെയോ സംഘടനയുടെയോ സമൂഹത്തിന്റെയോ പ്രവർത്തനങ്ങളുടെ ഫലമായി അന്തരീക്ഷത്തിലേക്ക് പുറപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്” എന്നാണ്.

കാർബൺ കാൽപ്പാടുകളുടെ പ്രധാന ഉറവിടങ്ങൾ ഇവയാണ്: 

ഭക്ഷണം, ഉപഭോഗം, ഗതാഗതം, ഗാർഹിക ഊർജ്ജം. കാർബൺ കാൽപ്പാടുകൾക്ക് ഭക്ഷണം ഒരു പ്രധാന ഉറവിടമാണ്, പ്രത്യേകിച്ച് പ്രോസെസ്സഡ് ഫുഡ്‌സ്. വ്യവസായവത്കരിക്കപ്പെട്ട ഡയറി ഫാംസ് ഗണ്യമായ അളവിൽ ഹരിതഗൃഹ വാതക ഉദ്‌വമനത്തിന് കാരണമാകുന്നു,

ഗതാഗത മേഖല  ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ ഏറ്റവും വലിയ പങ്ക് സൃഷ്ടിക്കുന്നു (2020-ലെ ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ 27%).  

ഗതാഗതത്തിൽ നിന്നുള്ള ഹരിതഗൃഹ വാതക ഉദ്‌വമനം പ്രധാനമായും നമ്മുടെ കാറുകൾ, ട്രക്കുകൾ, കപ്പലുകൾ, ട്രെയിനുകൾ, വിമാനങ്ങൾ എന്നിവയ്ക്കുള്ള ഫോസിൽ ഇന്ധനം കത്തിക്കുന്നതിലൂടെയാണ്.

നിർമ്മാണം, പാർപ്പിടം, ഭക്ഷണം, വസ്ത്രം, വ്യവസായ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, വ്യാപാരം എന്നിവയൊക്കെ കാർബൺ കാല്പാടുകൾ സൃഷ്ടിക്കുന്നു.

National Coordinator, Greencross Foundation Centre for Deep Ecology, Faculty Member, Deep Ecological Fellowship, Editorial Member, The Ecosophical Insight, (olympuss.in)

Leave a Reply