ഒളിമ്പസ് ദര്‍ശനത്തിന്റെ ഈ വെബ് സൈറ്റിലേക്കു സ്വാഗതം. നീന്തലും ചികിത്സയും തുടങ്ങി മുലയൂട്ടു വരെ തപാലില്‍ പഠിപ്പിക്കുന്ന ഇക്കാലത്ത് ഒളിമ്പസ്സ് മാത്രമെന്തിനു നേരിട്ടേ പഠിപ്പിക്കൂ എന്ന് ശഠിക്കുന്നു എന്ന് ഞങ്ങള്‍ക്ക് തോന്നി തുടങ്ങിയതിന്റെ ഫലമാണ് ഈ വെബ്സൈറ്റ്.. ഇത് മലയാള ഭാഷ അറിയുകയും, ഒരു സമഗ്ര ബദല്‍ ജീവിത വ്യവസ്ഥയെ അന്വേഷിക്കുകയും ചെയ്യുന്ന ഓരോരുത്തര്‍ക്കുമുള്ള ഞങ്ങളുടെ …
Category: അംഗത്വം
ഒളിമ്പസ്സിന്റെ പരിപാടികളിലോ, പ്രവര്‍ത്തനങ്ങളിലോ അംഗമാകുന്നവര്‍ക്കുള്ള പ്രാഥമിക പരിചയം..
ആമുഖം നാരായണ ഗുരുവും, ഗാന്ധിജിയും മറ്റും നടത്തിയിരുന്ന കൂട്ട് ജീവിതത്തെ പറ്റി കേട്ടിട്ടുണ്ടാകും. ഉയര്‍ന്ന സാമൂഹ്യ ബോധമുള്ള മനുഷ്യര്‍, ശൌചം, ഇണ ചേരല്‍ എന്നിവയില്‍ ഒഴികെ, മറ്റെല്ലാ ജീവിത ധര്‍മങ്ങളും പൊതുവായി നിര്‍വഹിക്കുന്ന ഒരു സംവിധാനം ആണ് കൂട്ട് ജീവിതം അഥവാ സഹവാസം.. പട്ടാള ക്യാമ്പുകള്‍, സ്കൌട്ട് – ഗൈഡു ക്യാമ്പുകള്‍, ആശ്രമങ്ങള്‍, എന്‍ എസ് …
ഒളിമ്പസ് സഹവാസം. (Olympuss Community Living)
A green Heart asked: ====== സമൂഹത്തിന്റെ എല്ലാ ഗുണ ദോഷങ്ങളും പേറുന്നവര്‍ ആയിരിക്കും. അത് കൊണ്ട് തന്നെ, അവയൊക്കെ ഉപേക്ഷിച്ചേ വരാവൂ എന്ന് നിഷ്കര്‍ഷിച്ചാല്‍ ആരും ഇവിടെ ഉണ്ടാകില്ല തന്നെ. നാം വിഭാവനം ചെയ്യുന്ന ഒരു ശുദ്ധ ഭൂമി (സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര നവഗോത്ര സമൂഹം ) …
വ്യക്തിപരമായ ദുശീലങ്ങള്‍ തടസമാകുമോ…
വല്ലാത്ത തിരക്കുകളിലാണ് എല്ലാരും. അതിസമ്മര്‍ദ്ദം ഉണ്ടായിരുന്നാലും തിരക്കുകളിലൂടെ കടന്നു പോയെ പറ്റൂ എന്ന അവസ്ഥ. എങ്കിലും ഒരു ദിനം, നന്നായി തുടങ്ങിയാല്‍, അന്ന് മുഴുവനും നന്നായി തുടരാം. ജീവന ക്രമത്തില്‍ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍ കുറിക്കട്ടെ.. ഇത് ഒളിമ്പസ്സിന്റെ ജീവിത ശൈലി പാലിക്കുവാന്‍ താല്പര്യപെട്ടിട്ടുള്ള എന്റെ ശിഷ്യര്‍ക്ക് വേണ്ടി തയാറാക്കിയ ആത്മീയ സാധനകളാണ്.. എങ്കിലും ഇവ വേണമെന്നുള്ള, പ്രകൃതിയെ …
ഒളിമ്പസ്സിലൂടെ ഒരു ദിവസം എങ്ങിനെ തുടങ്ങാം, തുടരാം.. Read more »
ഒളിമ്പസ്സിലൂടെ ഒരു ദിവസം എങ്ങിനെ തുടങ്ങാം, തുടരാം..
നമ്മുടെ ജീവിതം വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. സാങ്കേതികമായി ഉയര്‍ന്ന വേഗവും, ശേഷിയും സ്വായത്തമാക്കിയെന്നു അഭിമാനിക്കുന്ന നമുക്ക് , മുന്നില്‍ എത്തി പിടിക്കാവുന്ന അപചയങ്ങളെ കാണാനാകാതെ വരുന്നുവോ എന്നൊരു സംശയം. പരിസ്ഥിതി , ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ആത്മീയത, ശാസ്ത്ര ജ്ഞാനം, സാങ്കേതികത, രാഷ്ട്രീയം, ഭരണം , തൊഴില്‍, സ്വശ്രയത്തം, പാരസ്പര്യം, രക്ഷകര്തൃത്വം, കൂട്ടായ്മ, …
സ്വചിന്തന പരിപാടി
ഒളിമ്പസ്സും നിങ്ങളും. തുടരെയുള്ള പോസ്റ്റുകളിലൂടെ എന്റെ വായനക്കാരില്‍ ചില ചിത്രീകരണങ്ങള്‍ നടത്തുവാന്‍ ഞാനും എന്റെ കൂടെയുള്ളവരും സദാ ശ്രമിക്കുന്നത് കാണുന്നുണ്ടാകും. എന്തിനിങ്ങനെ എന്ന് ചിലരെങ്കിലും ചോദിക്കയും ചെയ്തു. അതിനൊരു മറുപടി നല്‍കേണ്ടതുണ്ടെന്ന് തോന്നിയത് കൊണ്ട് ഇങ്ങിനെ ഒരു കുറിപ്പ് എഴുതാം എന്ന് കരുതി. കൌതുകവും, ആകാംക്ഷയും ഉള്ളവര്‍ സമയമെടുത്തു വായിക്കുമല്ലോ.. നമ്മുടെ വര്‍ത്തമാന പശ്ചാത്തലം ● നഷ്ടമാകുന്ന പാരിസ്ഥിതിക തുലനത, ● അന്യം നിന്ന് …
ഒളിമ്പസ്സും നിങ്ങളും.
Image courtesy : https://cdn.newsapi.com.au/image/v1/c558ce018aafba845bfcb9df70ae721d ഇരുപത്തി മൂന്നിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ്, വിശ്വ സംസ്കാര സമന്വയത്തെ ദ്യോതിപ്പിക്കാനായി, ഗ്രീക്ക് മിതോളജിയിലെ ദേവരാജന്‍ സ്യൂസിന്റെ വാസസ്ഥാനമായ ഒളിമ്പസ് പര്‍വതത്തിന്റെ പേര് കടമെടുത്തതാണ്. പിന്നീടതിന് പ്രചാരമായി. അതിന്നും തുടരുന്നു. ഇന്ന് ആ പേരിനു കല്പിക്കുന്ന അര്‍ഥം പ്രാപഞ്ചിക നൈസര്‍ഗികത എന്നതാണ്.. അതിന്റെ ചുരുക്കമായി, ഒളിമ്പസ്സിന്റെ പഠന പന്ഥാവില്‍ ജീവിക്കുന്നവര്‍ക്കും, ഒളിമ്പസ്സില്‍ ജനിച്ചവര്‍ക്കും പേരിന്റെ കൂടെ ചേര്‍ക്കുന്ന …
എന്തു കൊണ്ടാണ് ഒളിമ്പസ്സ് എന്നു നാമകരണം ചെയ്തിരിക്കുന്നത് . Read more »
എന്തു കൊണ്ടാണ് ഒളിമ്പസ്സ് എന്നു നാമകരണം ചെയ്തിരിക്കുന്നത് .
വടക്ക് നിന്ന് വരുന്നവര്‍ ട്രെയില്‍ വരുന്നവര്‍ പാലക്കാട് ജംഗ്ഷനില്‍ ട്രെയിന്‍ ഇറങ്ങിയിട്ട് തൊട്ടടുത്ത ബസ് സ്റ്റോപ്പില്‍ നിന്നും പാലക്കാട് നഗരത്തിലേക്ക് ബസ്സ് കയറുക. ബസ്സില്‍ വരുന്നവര്‍ പാലക്കാട് നഗരത്തിലേക്ക് വന്നെത്തുക. പാലക്കാട് ടൌണില്‍ ഉള്ള സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ വരിക.. അവിടെ നിന്ന് തത്തമംഗലത്തെക്കുള്ള ബസ്സ് കിട്ടും (16 കി മീ) തെക്ക് നിന്നുള്ളവര്‍ ട്രെയിനിലോ ബസ്സിലോ വരുന്നവര്‍ തൃശൂര്‍ …
ഗുരുകുലത്തിലേക്കുള്ള വഴി
ഒളിമ്പസ് ഒരു അവശ്യ ജീവന ശൈലി ആണെന്ന് പറയുന്നത്, അതിന്റെ സൈദ്ധാന്തിക പ്രായോഗിക വിശകലനങ്ങള്‍ വേണ്ടും വണ്ണം നടത്തിക്കൊണ്ടാണ്. അതിന്റെ വ്യാപ്തിയും, പശ്ചാത്തലവും നമുക്കൊന്ന് ഓടിച്ചു പരിശോധിക്കാം. ഇത് തികച്ചും മനുഷ്യ കേന്ദ്രിതമായൊരു (Anthropo Centric) വിശകലനമാണ്.സാമൂഹ്യ ജീവനം നടത്തുന്ന നാമോരോരുത്തര്‍ക്കും, സമൂഹത്തിലെ ഇന്ന് നിലവിലുള്ള ഒട്ടേറെ പ്രശ്നങ്ങളെ പറ്റി അറിയാം. പരിസ്ഥിതി, ആരോഗ്യം, ആത്മീയത, സാംസ്കാരികത, ലൈംഗികത , മതം, ജീവനശൈലി, സമ്പത്ത് വ്യവസ്ഥ, …
എന്ത് കൊണ്ട് ഒളിമ്പസ്?
പണിപ്പുരയില്‍… പൂര്‍ത്തിയായ പോസ്റ്റ് കാണാന്‍ ഇടയ്ക്കിടെ ഈ പേജു സന്ദര്‍ശിക്കുക….