കഥകളും, പുരാണങ്ങളും, തത്വശാസ്ത്രങ്ങളും, ശാസ്ത്രങ്ങളും, വെറും പറച്ചിലുകള്‍ മാത്രം ആയി ഇരിക്കുന്നിടത്ത്‌ നാം തെറ്റി തുടങ്ങുന്നു. ഒന്നുകില്‍ അവയെ നെഞ്ചില്‍ പേറുക, ആത്മാര്‍ഥതയോടെ, അല്ലെങ്കില്‍ അവയെ ചാമ്പലാക്കുക, അഹത്തോടൊപ്പം… ഒളിമ്പസ്   https://www.facebook.com/photo.php?fbid=449834115064534

കൊലയും, ചതിയും, ഗൂടാലോചനയും സ്പര്‍ദ്ദയും ബലാല്‍സംഗവും വ്യക്തിപരതയും, അധിനിവേശവും രാഷ്ട്രീയ കുതിരകച്ചവടവും ഒക്കെ സിനിമാ മുറികളില്‍ വിളമ്പി വിതറി സായൂജ്യം അടഞ്ഞവര്‍ക്ക്, പ്രസവം സാമൂഹ്യവിരുദ്ധമായും അശ്ലീലമായും മനസ്സിലാകുന്നു. ആരെ ബോധിപ്പിക്കാന്‍.. നന്മ പേറുന്നവന്‍ നന്മ കാണുന്നു. തിന്മ പേറുന്നവന്‍ തിന്മ കാണുന്നു..   https://www.facebook.com/photo.php?fbid=446350068746272

പട്ടിണിക്ക് കാരണമാകുന്നത് മാംസ ഭക്ഷണം (മാംസ്യം എന്നല്ല മാംസം എന്നാണ് ഉദ്ദേശിച്ചത് എന്ന് കരുതട്ടെ..) ആണെന്ന് സസ്യ ഭക്ഷണം പ്രചരിപ്പിക്കുന്നവര്‍ ആരോപിക്കുന്നില്ല.. ലോകത്തെല്ലാരും സസ്യാഹാരികളായാല്‍ പട്ടിണി മാറുമെന്നും കരുതേണ്ടതില്ല. പട്ടിണിയും മാംസാഹാരവും തമ്മില്‍ നേര്‍ ബന്ധങ്ങള്‍ ഒന്നും തന്നെ ഇല്ല. പട്ടിണി ഒരു ജനതയുടെ / വ്യക്തിയുടെ സാംസ്കാരിക ഉപബോധം കൊണ്ട് ഉണ്ടാകുന്നതാണ്. സസ്യ ഭക്ഷണം …

പട്ടിണിക്ക് കാരണമാകുന്നത് മാംസ ഭക്ഷണം Read more »

കടമെടുത്ത ശൈലികളെയും വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും വലിച്ചെറിയുക; നമ്മുടെ മണ്ണിന്റെ സംസ്കാരത്തിലേക്ക് തിരികെ എത്തുക.. എന്നൊക്കെ ഞാന്‍ പറഞ്ഞാല്‍, ഹിന്ദുത്വ വാദി ആണെന്ന് ചിലരൊക്കെ പറയും. എന്ന് വച്ച് മിണ്ടാതിരിക്കുമ്പോഴോ, ഏതോ ഭൂപ്രദേശത്ത്, അവിടുത്തെ ക്രമീകരണത്തിനായി, അന്നുണ്ടാക്കിയ പലതും തുടരുന്നതാണ് ഭൂമിയിലെ ശരി എന്ന് ആരൊക്കെയോ വന്നു എന്റെ കണ്മുന്‍പില്‍, എന്റെ ചെവിയ്ക്കുള്ളില്‍ വന്നോതും.. കഥയും കഥനങ്ങളും …

നിസ്സംഗം, നിഷ്കാമം, നിര്യുക്തം Read more »

എഫ് ബീ യെ ഒരു പ്രചാരണ മാദ്ധ്യമം എന്ന നിലയില്‍ ആണ് ഒളിമ്പസ് ഉപയോഗിക്കുന്നത്..(അതും ഒരു പുലിവാല്‍ ആണെന്ന് അറിയാതെ അല്ല. പലപ്പോഴും പുലിവാല്‍ / ബാദ്ധ്യത ആയി മാറുന്നും ഉണ്ട്.. ) ഫോണ്‍ ആണെങ്കില്‍ നേര്‍ വിനിമയത്തിനും… (അതും റേഡിയേഷന്‍ കുറയ്ക്കാനായി ഉപഭോഗം കുറയ്ക്കാറാണ് പതിവ്.. മനസ്സ് കൊണ്ട് ഓഫ്‌ ചെയ്തിടാനും..) പിന്നെ പത്രം… …

പത്രങ്ങള്‍ ഉപേക്ഷിക്കുക Read more »

ഇരുപത്തി അഞ്ചോളം വര്‍ഷമായി സുസ്ഥിര സ്വാശ്രയ മാതൃകാ ജീവന ഗ്രാമ പദ്ധതി തലയില്‍ കയറിയിട്ട്. ഇരുപതോളം വര്‍ഷങ്ങളായി സ്വാശ്രയ ജീവന ശൈലിയെപറ്റിയും അതിന്റെ അടിസ്ഥാന പാരിസ്ഥിതിക തത്വങ്ങളെ പറ്റിയും പൊതു വേദിയില്‍ പറയുന്നു. കൂട്ട് ജീവിതവും, പ്രാദേശിക സ്വാശ്രയത്വവും, സുസ്ഥിര ജീവിതവും ഒക്കെ പഠിക്കയും പരിശീലിക്കയും ചെയ്തു പോരുന്നു. ഒറ്റയ്ക്കൊരു രക്ഷ അല്ല വേണ്ടതെന്ന തിരിച്ചറിവില്‍, …

സുസ്ഥിര ജീവനത്തിനു തുടക്കിമിടാന്‍ സമയമായി – 1 Read more »

പത്തിലധികം ഡാമുകള്‍ പണിതു കൊണ്ട് ഭൂകമ്പ മേഖയാക്കി മാറ്റിയ ഒരു മലനിരയില്‍, നാം അണിയിച്ചൊരുക്കിയ ദുരന്ത ബീജത്തെ കണ്ടു കൊണ്ടിരിക്കയാണ്. അവിടെ ഇനിയുമൊരു ഡാം പണിയുവാന്‍ വേണ്ടി മുറവിളി കൂട്ടുകയല്ല നാം ചെയ്യേണ്ടത്. ഇപ്പോഴുള്ള ഡാമിന്റെ ജല നിരപ്പ് കുറച്ചു, അറ്റകുറ്റപ്പണികള്‍ നടത്തി, തമിഴ് നാട്ടിലെ കൃഷിക്കുള്ള വെള്ളം കൊടുക്കുക മാത്രമാണ്. ഒരു അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍, …

പുതിയ ഡാമു പണിയരുത്.. Read more »

മണ്ണിനടിയില്‍ സൂക്ഷിക്കേണ്ട വെള്ളത്തെ ഡാമിന് പിന്നില്‍ കെട്ടി നിറുത്താന്‍ പഠിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌, വെള്ളപ്പാച്ചിലിന്റെ ഗതിയില്ലാത്ത പൊല്ലാപ്പുകള്‍. ഡാമുകള്‍ ഉണ്ടാക്കുന്ന ഭൂകമ്പ സാദ്ധ്യതയും ഇന്നേവര്‍ക്കും അറിയാം. ചിത്രശലഭ പ്രഭാവം മൂലം വിശദീകരിക്കുമ്പോള്‍ പല ത്സുനാമികള്‍ പോലും ഡാമുകളില്‍ തുടങ്ങുന്നതാണെന്ന് കാണാം. ചെറു ഭൂകമ്പങ്ങളില്‍ നിന്നും വലുതായി വരുന്ന ഇടുക്കിയിലെ അനുഭവങ്ങള്‍ക്ക് മുന്നില്‍ വീണ്ടുമൊരു ഡാം പണിയുകയെന്നാല്‍ …

ഇനിയുമൊരു ഡാമു വേണോ? Read more »

പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ – അത് ഭൂകമ്പമായാലും സുനാമിയായാലും കൊടുങ്കാറ്റായാലും – വന്‍ കെടുതികള്‍ ഉണ്ടാകും. ഈ ദുരന്തങ്ങള്‍ വെറും യാദൃശ്ചികമല്ല. പ്രാപഞ്ചിക വികാസത്തിന്റെ ഭാഗമായുള്ള ഭൂമിയുടെ, സൌരയൂഥത്തിന്റെ പുനരാവിഷ്കാരങ്ങളാണവ. പിന്നെ ചില സ്വയം പരിചരണങ്ങളും… പനിയും ജലദോഷവും ഒക്കെ വരുമ്പോള്‍ നാം അവയെ ശത്രുവായി കാണാറുണ്ട്‌. എന്നാല്‍ ഈ പ്രാഥമിക രോഗങ്ങള്‍, താല്‍കാലിക അസ്വസ്ഥതയിലൂടെ …

ആരുണ്ട്‌ ഒരു സുസ്ഥിര ജീവനത്തിന്… Read more »

വരി ജനിക്കുന്നു. ബീവറെജിന് മുന്നിലെ നീണ്ട വരി കണ്ടു നിന്നപ്പോള്‍ വന്നൊരു തോന്നല്‍. ഇതിലും ലളിതമായി ജീവിതത്തെ വരച്ചു കാട്ടാന്‍ മറ്റെന്തിനാണ് കഴിയുക? പലയിടങ്ങളില്‍ നിന്നും പലതു ചെയ്തു കൊണ്ടിരിക്കുമ്പോള്‍, എങ്ങിനെയൊക്കെയോ ആകര്‍ഷിക്കപ്പെട്ടു പലരീതിയില്‍ വരിയില്‍ വന്നു നില്‍ക്കപ്പെട്ടവര്‍. സ്വന്തമാവശ്യത്തിനും, മറ്റൊരാളുടെ ആവശ്യത്തിനും, വില്പനയ്ക്കും വേണ്ടി വരിയുടെ ഭാഗമായി തീര്‍ന്നവര്‍. ഭൂകമ്പം പോലുള്ള മഹാ ദുരന്തങ്ങള്‍ …

വരി ജനിക്കുന്നു. Read more »