പണമെന്നതിനു കറന്‍സിയുടെ (പ്രോമിസറി) നോട്ട് എന്ന് മാത്രമല്ല അര്‍ത്ഥമെന്നു ഇന്ന് അത് കൈകാര്യം ചെയ്യുന്ന മിക്കവര്‍ക്കും അറിയാമെന്നു തോന്നുന്നു. കടലാസ്സിലായാലും, കണക്കിലായാലും, വാക്കിലായാലും, ഘനമുള്ള ഒരു പ്രവര്‍ത്തന ഊര്‍ജം ആണ് പണം എന്ന് പലര്‍ക്കും അറിയാമെന്നും തോന്നുന്നു. മൂര്‍ത്ത രൂപങ്ങളില്ലാതെ സങ്കല്പിക്കാനും, സങ്കല്പിക്കുന്നവയെ മൂര്‍ത്തവത്കരിക്കാനും ഉള്ള മനുഷ്യന് മാത്രമുള്ള ആ ശേഷിയുടെ ഏറ്റവും മൂര്‍ത്ത വത്കൃത ഭാവനയാണ് പണം എന്ന സങ്കല്‍പം. പണം …
Category: സമ്പദ്ശാസ്ത്രം
ജീവിക്കാന്‍ പണം ആവശ്യം ആണെന്നതാണ് ഇന്നത്തെ ലോകത്തിന്റെ സംവിധാനം. എന്നാല്‍ പണത്തിനു വേണ്ടി ജീവിക്കുക എന്നായാലോ? യൌവനം തുടങ്ങുന്ന കാലം മുതല്‍, വാര്‍ദ്ധക്യം തളര്‍ത്തും വരെ, പണത്തിനായി ജീവിക്കുക. ഇതിനിവിടെ ജീവിക്കാന്‍ മറന്നു പോകുന്നില്ലേ, നാം? യാന്ത്രികമായ ജീവിത പ്രക്രിയകളിലൂടെ ജീവിച്ചു, വിശ്രമ സമയമാകുമ്പോഴേക്കും, മനസ്സിനിണങ്ങിയ എന്തെങ്കിലും ചെയ്യാനുള്ള ഊര്‍ജം നഷ്ടമായിട്ടുണ്ടാകും. മക്കളെയും, ഇണയെയും, കൂട്ടുകാരെയും …
ജീവിക്കാന്‍ പണം ആവശ്യം ആണ്
നമ്മുടെ സൌഖ്യമായ ജീവ സന്ധാരണത്തിനു വേണ്ടുന്ന സര്‍വവും സമ്പത്താണ്. ജീവ വായുവും, വെള്ളവും, നില്‍ക്കാനുള്ള തറയും, ഭക്ഷണവും, വസ്ത്രവും, പാര്‍പ്പിടവും, ആരോഗ്യവും, ഉപകരണങ്ങളും, സങ്കേതങ്ങളും, ബന്ധങ്ങളും, പണവും വരെ സമ്പത്ത് തന്നെ.. സമ്പത്തിന്റെ അടിസ്ഥാന ശില തന്നെ പ്രകൃതി ആണ്. ഒരു ഉപഭോഗാവശ്യം വന്നു ചേരുമ്പോള്‍, ഏവരും പ്രകൃതിയെ ആണ് ആശ്രയിക്കുക. പ്രകൃതി അത് സ്വാഭാവികമായി …
നാം ദരിദ്രരായി ജീവിക്കേണ്ടതുണ്ടോ?
വര്‍ഗ സമരങ്ങളുടെയും, പ്രത്യയ ശാസ്ത്രങ്ങളുടെയും ഓര്‍മ്മകള്‍ ഉണ്ടായി തുടങ്ങുന്ന കാലമാണിത്.. . വര്‍ഗങ്ങള്‍ ഇല്ലാതായതല്ല, വര്‍ഗ സമരങ്ങള്‍ ഇല്ലതാകുന്നതിന്റെ കാരണം, വര്‍ഗങ്ങള്‍ ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യം എന്ന് സമൂഹം ഉള്‍ക്കൊള്ളാന്‍ തുടങ്ങിയതാണ്.. അദ്ധ്വാനിക്കുന്നവനും മുതലിനെ ആളുന്നവനും, ചരിത്ര കാലം മുതല്‍ മനുഷ്യ സമൂഹത്തിനു പരിചിതമാണ്. അദ്ധ്വാനിക്കാതെ നേടുന്ന സ്വത്തിനു ഒരല്പം മാന്യതയും സമൂഹം പ്രത്യക്ഷത്തില്‍ കൊടുക്കുന്നുമില്ല. …