പാമ്പുകളെ മനുഷ്യർക്ക് പേടിയാണ്. കൊതുകുകളെയും, അട്ടകളെയും, പുഴുക്കളെയും പേടിയാണ്. ചൊറിയിലയേയും, തൊട്ടാവാടിയേയും പേടിയാണ്. അത് കൊണ്ട് നാം മുറ്റവും പറമ്പുകളും നിരത്തുകളുടെ ഓരങ്ങളും വൃത്തിയെന്ന പേരിൽ നഗ്നമായി സൂക്ഷിക്കുന്നു. എന്നിട്ട് വനം നശിക്കുന്നതിനെ പറ്റി പരിതപിക്കുന്നു. എല്ലാ പരിസ്ഥിതി ദിനത്തിലും അടുത്തുള്ള വിദ്യാലയത്തിൽ ഒരേ സ്ഥലത്ത് മരം നടുന്നു. നമ്മുടെ വിരലുകൾ നമ്മെ ഭയക്കുന്നത് …
Category: പരിസ്ഥിതി
അതു വെറും നീർ വീഴ്ചയല്ല.. നീരിന്റെ പ്രഭാവമാണ്. അതിനെ സ്നേഹത്തോടെ, സ്വീകാര്യതയോടെ പ്രണയത്തോടെ ഇഴുകിയൊഴുകി കൂട്ടുകൂടുമാറാകട്ടെ.. നമുക്കും മഴയ്ക്കും ഇടെ, നിത്യവും ഒരല്പ നേരമെങ്കിലും വേർതിരിവുകൾ ഇല്ലാത്ത ഇഴ ചേരൽ ഉണ്ടാകട്ടെ.. സുതാര്യമായിരുന്നാൽ, മഴയും പുഴയും, പ്രകൃതിയും, നമുക്ക് അമ്മയും, ഗുരുവും, വൈദ്യനും, കാവലാളും, ഇണയും, മകളും ഒക്കെ ആയി മാറും.. പെയ്തിറങ്ങിയ മഴ നമുക്ക് …
മഴ
ഭൂമിയില്‍ നാം എവിടെ ജീവിക്കുന്നു? എവിടെയാണ് നാം വസിക്കുന്നത് എന്ന ചോദ്യത്തിനു ഭൂമിക്കു മുകളില്‍ എന്ന ഒരു സാധാരണ ഉത്തരമാണ് നാം നല്‍കാറ്. യഥാര്‍ത്ഥത്തില്‍ ഭൂമിക്കു മുകളില്‍ ആണോ നാം വസിക്കുന്നത് എന്ന് നാം പൊതുവില്‍ ആലോചിക്കാറില്ല. ഭൂമിക്കകത്ത് ക്രസ്റ്റ്, മാന്റില്‍ പുറംകോര്‍, അകംകോര്‍ എന്നീ തട്ടുകള്‍ ഉണ്ടെന്നു ഭൂമി ശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങളില്‍ നിന്നും നാം …
നാം ജീവിക്കുന്നത് ഭൂമിക്കു അകത്തോ പുറത്തോ?
ഒരു പാട് ശുദ്ധാത്മാക്കളുടെ ഒരു വർഷത്തെ കാത്തിരിപ്പ് തീരുകയാണ്, ഒരു മരം നടാൻ.. ലോകത്തിനു ഒളിമ്പസ്സിന്റെ പരിസ്ഥിതി ദിന ആശംസകൾ!!! — https://www.facebook.com/photo.php?fbid=526621264052485
ലോകത്തിനു ഒളിമ്പസ്സിന്റെ പരിസ്ഥിതി ദിന ആശംസകൾ!!!
പരിസ്ഥിതി സൌഹാര്‍ദ്ദ തൊഴിലുകളിലേക്ക് പ്രകൃതി സ്‌നേഹികളായ യുവതീ യുവാക്കളെ നേരിട്ട് തെരഞ്ഞെടുക്കുന്നു. പരിസ്ഥിതി യുവ വര്‍ഷാചരണത്തിന്റെ ഭാഗമായി, പ്രകൃതി പരിസ്ഥിതി വിജ്ഞാനത്തില്‍ ഊന്നിയ മൂല്യബോധവും, മാനെജുമെന്റ് നേതൃത്വ ശേഷികളും ഗുണങ്ങളും നിറഞ്ഞ യുവതീ യുവാക്കളെ പ്രകൃതി കേന്ദ്രിത തൊഴില്‍ പദ്ധതികളിലേക്ക് കാമ്പസ്സുകളില്‍ നിന്നും നേരിട്ട് തെരഞ്ഞെടുക്കുന്നു. പരിസ്ഥിതി ഗവേഷണ പ്രചാരണ സ്ഥാപനമായ ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ ഇന്ത്യയാണ് പ്രസ്തുത …
പരിസ്ഥിതി സൌഹാര്‍ദ്ദ തൊഴിലുകളിലേക്ക്
പരിസ്ഥിതി / പ്രകൃതി പ്രവര്‍ത്തകരോട്. പ്രകൃതി വിധ്വംസക പ്രവര്‍ത്തനങ്ങളോട് പ്രതികരണ സ്വഭാവം പ്രകടിപ്പിക്കുന്ന പരിസ്ഥിതി സ്നേഹികള്‍ അറിയുക. നമ്മുടെ ഓരോ പ്രതികരണവും, എന്തിനോടാണോ, അതിന്റെ വലിപ്പവും ശക്തിയും ശേഷിയും കൂടുതല്‍ ശക്തിപ്പെടുത്തും. അതിനാല്‍ എതിരിട്ടു (പ്രതികരണങ്ങള്‍ – Reactiveness) കൊണ്ടല്ല, മുന്‍ കര്‍മങ്ങള്‍ (പ്രകരണങ്ങള്‍ – Proactiveness) കൊണ്ടാണ് മറുപടി പറയേണ്ടത്. പ്രക്ഷോഭങ്ങള്‍, പ്രതിനിര്‍മാണങ്ങള്‍ ആകാതിരിക്കട്ടെ. …
പരിസ്ഥിതി / പ്രകൃതി പ്രവര്‍ത്തകരോട്
പരിസ്ഥിതി.. മരം നടല്‍ പരിസ്ഥിതി, എന്നല്ല നാം ഒളിമ്പസ്സില്‍ അറിയുന്ന – അനുഭവിക്കുന്ന പരിസ്ഥിതി.. മരം ആദ്യം നടേണ്ടത് മനുഷ്യരുടെ മനസ്സിലാണ്. മനസ്സില്‍ മരമുണ്ടെങ്കില്‍, അത് ഭൂമിയില്‍ വളര്‍ന്നു കൊള്ളും. ഒരു സംസ്കാരത്തിലെ, സമ്പ്രദായത്തിലെ, സമുദായത്തിലെ ലോക വീക്ഷണം അനുസരിച്ചാകും, ആ ഭൂ പ്രകൃതിയിലെ മരവും, മഴയും, മലയും ഒക്കെ. അതിനാല്‍ നാം ഇവിടെ അറിയുന്നതും …
മരം നടല്‍ പരിസ്ഥിതി
പ്രകൃതിയെ സംരക്ഷിക്കണം എന്ന് തോന്നുന്നുണ്ടോ? നാം, നമ്മെ ആണ് സംരക്ഷിക്കേണ്ടത്. പ്രകൃതിയുടെ പ്രാഥമിക (ലഘു) നിയമങ്ങള്‍ പാലിക്കാന്‍ നാം സര്‍വാത്മനാ ബാദ്ധ്യസ്ഥരാണ്. അവ പാലിക്കാതെ ആകുമ്പോള്‍ ദ്വിതീയ നിയമങ്ങള്‍ (ഗുരു) നിയമങ്ങള്‍ പ്രകൃതിയാല്‍ നടപ്പിലാക്കപ്പെടും. മൃഗങ്ങള്‍ക്ക് പ്രകൃതി നിയമങ്ങളെ പ്രാഥമിക നിയമങ്ങള്‍ ആയി നേരിട്ട് അനുസരിക്കയെ വഴി ഉള്ളൂ.. കാരണം മൃഗങ്ങള്‍ക്ക് പൊതു ധിഷണ (പരേഛ) …
പ്രകൃതിയെ സംരക്ഷിക്കണം എന്ന് തോന്നുന്നുണ്ടോ?
മനുഷ്യന്‍ പ്രകൃതിയാണ്. മനുഷ്യന്റെ ശരീരം പ്രകൃതിയാണ്, മനുഷ്യന്റെ പെരുമാറ്റവും പ്രകൃതി തന്നെ. അവന്‍ ഉപയോഗിക്കുന്ന വാഹനവും അവനു അതിനോടുള്ള വൈകാരികമായ അടുപ്പവും, അതുരുവാക്കുന്ന മലിനീകരണവും ഒക്കെ പ്രകൃതി തന്നെ. പ്രകൃതിക്ക് നാശമില്ല. അതൊന്നില്‍ നിന്നും മറ്റൊന്നായി പരിവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും. എന്നാല്‍ അതിന്റെ താളം നാം തെറ്റിക്കുമ്പോള്‍, കാരണമാകുന്നവയെ പ്രകൃതി കുടഞ്ഞു കളയും. അതോടെ നാം …
മനുഷ്യന്‍ പ്രകൃതിയാണ്
ഒരു ഗ്രീന്‍ സങ്കേത വെബ്സൈറ്റ് ഉണ്ടാക്കുക എന്നതിലൂടെ ഉദ്ദേശിച്ചത് ഇതാണ്. വെബ് സൈറ്റുകള്‍ ഉപയോഗിക്കുന്നതിലെ സമയം, വൈദ്യുതി, ഇവയ്ക്കു ആനുപാതികമായ പണം, ഉപഭോഗം ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം, ഉപഭോക്താവിന്റെ കാത്തിരിപ്പ്, സേര്‍ച്ച് എഞ്ചിനുകളുടെ മുഷിപ്പ്, സൈറ്റിന്റെ ഉടമസ്ഥന്‍ ചെലവാക്കേണ്ടി വരുന്ന സമയം എന്നിങ്ങനെ ഉള്ള കുറെ ഏറെ ഘടകങ്ങളെ ആണ്, ഞങ്ങള്‍ ഈ ഫ്രെയിം വര്‍ക്ക് …