നല്ലൊരു നാടന്‍ അമ്പെയ്ത്തുകാരനാണ് ഈയുള്ളവന്‍. ചെറുപ്പത്തില്‍ അച്ഛനാണ് അമ്പെയ്ത്തും നീന്തലും ഒക്കെ പഠിപ്പിച്ചത്. പിന്നീട് നാടകത്തിലും കളികളിലും ഒക്കെയായി അതങ്ങ് ശീലിച്ചു ശീലിച്ചു ഒരു വിധം നന്നായി അമ്പെയ്യാന്‍ തുടങ്ങി. സ്വയം മുളയും കമുകും ഉപയോഗിച്ച് അമ്പും വില്ലുമൊക്കെ ഉണ്ടാക്കിയപ്പോള്‍ അടുത്ത പ്രശനം എങ്ങോട്ട് എയ്യും എന്നതായി.. ചുറ്റും ചെടികളാണ്. ആരെയും നോവിക്കാന്‍ വയ്യാ.. നന്നായി …

ആയുധങ്ങളെ പരസ്യപ്പെടുത്തുമ്പോള്‍ Read more »

ഈയുള്ളവന്‍ (സന്തോഷ്‌ ഒളിമ്പസ്) ജോതിഷ വിശ്വാസിയല്ല, യുക്തിവിശ്വാസിയോ ഭക്തിവിശ്വാസിയോ അല്ല. എങ്കിലും സത്യമറിയാന്‍ എല്ലാ വഴിയും അറിഞ്ഞിരിക്കണം എന്ന് കരുതുന്നു. കാണിപ്പയ്യൂരിനെ ട്രോളിയും വ്യക്തിഹത്യ ചെയ്തും ഒരുപാട് പോസ്റ്റുകള്‍ കണ്ടു. അത് കണ്ടപ്പോള്‍ “സ്വന്തം കണ്ണില്‍ കുന്തം കിടക്കുമ്പോള്‍ അന്യന്‍റെ കണ്ണിലെ പൊടി തട്ടുക” എന്ന പാലക്കാടന്‍ പഴമൊഴി ഓര്‍ത്തു പോയി. “കട്ട്രത് കൈ മണ്ണളവ്, …

കാണിപ്പയ്യൂരിനു തെറ്റിയോ? Read more »

പുതിയ കാലത്തെ പുതിയ വെല്ലുവിളികളെ അഭിസംബോധന ചെയ്യുവാന്‍ പുതിയ സമീപനങ്ങള്‍ ഉണ്ടാകണം. (അതൊരു പക്ഷെ നമുക്കറിയാതെ പോയ വളരെ പഴയ ഒരു സമീപനവും ആകാം. ) പുതിയ (വളരെ പഴയ) മാനങ്ങളും സമീപനങ്ങളും (ഇരു ചേരികളിലും) ലോകത്തുണ്ട് എന്ന് സമ്മതിക്കണം. അവയെ പഠിക്കാന്‍ തയ്യാറാകണം. അതിനൊത്ത് പാകപ്പെടുവാനും അത് അറിയുകയും പറയുകയും ചെയ്യുകയും ചെയുന്ന സംവിധാനങ്ങളോടും …

പുതിയ കാലത്തെ പുതിയ വെല്ലുവിളികളെ അഭിസംബോധന ചെയ്യുവാന്‍ Read more »

എന്തിനും യുക്തി കണ്ടെത്താനാകും. ഉചിതമായ സമയത്താണ് അത് പ്രകടമാക്കേണ്ടത്. തോന്നുമ്പോൾ പ്രകടിപ്പിക്കുന്നെങ്കിൽ അത് മൃഗത്വം, വേണ്ടുന്ന അവസരമെങ്കിൽ മാത്രം പ്രകടിപ്പിക്കുന്നെങ്കിൽ അത് മനുഷ്യത്വം…   https://www.facebook.com/photo.php?fbid=526168244097787

നട്ടെല്ലില്ലാത്ത ജീവികൾക്കാണ് ഏറ്റവും കട്ടിയേറിയ പുറന്തോടുകൾ ഉണ്ടായിട്ടുള്ളതെന്നത് അത്ഭുതകരമായിരിക്കുന്നു.. ഖലീൽ ജിബ്രാൻ   https://www.facebook.com/photo.php?fbid=499160543465224

ഒളിമ്പസ് ദര്‍ശനം എന്ന ഗ്രൂപ്പിലെ ഒരംഗം എന്നോട് ചാറ്റ് ചെയ്യുമ്പോള്‍ ചോദിച്ചു, എന്തേ ഇപ്പോള്‍ ഒളിമ്പസ് ദര്‍ശനം എന്ന ഗ്രൂപ്പില്‍ പോസ്റ്റുകള്‍ ഇടാതെ എല്ലാം സ്വന്തം വാളില്‍ ഇടുന്നതെന്ന്. ഒളിമ്പസ് ദര്‍ശനം എന്ന ഗ്രൂപ്പില്‍ ക്രിയാത്മക ചര്‍ച്ചകള്‍ അല്ല നടക്കുന്നത്. എന്നത് തന്നെ കാരണം. പിന്നെ ക്രിയാത്മക ചര്‍ച്ചകളില്‍ ഒരിക്കലെങ്കിലും പങ്കെടുത്തവരൊക്കെ എന്റെ സുഹൃത്തുക്കളായിട്ടുണ്ട്. എന്റെ …

ഒളിമ്പസ് ദര്‍ശനം എന്ന ഗ്രൂപ്പിലെ ഒരംഗം ചോദിച്ചു Read more »

ഒളിമ്പസ്സിനെ തേടുന്നവരോട്‌ പ്രകൃതിയെ നാം അറിയുന്നു എന്നത് അറിവ് തന്നെയാണ്. എന്ന് വച്ച് അത് അഹന്തയെ പോഷിപ്പിക്കുന്ന ഒന്നാകുന്ന ഇടത്ത് വച്ച് അത് അജ്ഞതയാകുന്നു… മുന്‍വിധികള്‍ നിങ്ങളെ അറിയലില്‍ നിന്നും എന്നെന്നേയ്ക്കുമായി മാറ്റി നിറുത്തും. യുക്തമായ വിനയവും, തുറവിയും, സ്വീകാര്യതയും, പാരസ്പര്യവും ആകട്ടെ ഒളിമ്പസ്സിന്റെ ബന്ധുവാകുന്നവരുടെ അടിസ്ഥാന സൌന്ദര്യം.   https://www.facebook.com/photo.php?fbid=474295542618391

ഒളിമ്പസ്സിനെ അന്വേഷിച്ചു വരുന്നവരുടെ എണ്ണം കൂടുന്നു.. ഒപ്പം സാമ്പത്തിക ബാദ്ധ്യതയും.. ചിലര്‍ ഇവിടെ വരുന്നത് ഒരു കാഴ്ച ബംഗ്ലാവ് കാണാന്‍ പോകുന്ന പോലെ ആണ്. (സ്നേഹമോ സഹാനു ഭൂതിയോ, ബന്ധുത്വമോ, ഉത്തരവാദിത്തമോ, ഇഴുകലോ ഒന്നുമല്ല, ഞാനത് കണ്ടിട്ടുണ്ടെന്നു പറയാനുള്ള സൌകര്യത്തിനു വേണ്ടി കാഴ്ച ബംഗ്ലാവില്‍ പോകുന്നവരാണല്ലോ അധികവും) അങ്ങിനെയുള്ളവര്‍ വന്നത് കൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനം ഉണ്ടെന്നും …

ഒളിമ്പസ്സിനെ അന്വേഷിച്ചു വരുന്നവരുടെ എണ്ണം കൂടുന്നു.. Read more »

കൌണ്‍സെലിംഗ് പ്രമാണിച്ചുള്ള വിളികളില്‍ / സന്ദര്‍ശനങ്ങളില്‍ കൂടെ എന്നിലെത്തുന്ന പലര്‍ക്കും സാഹിത്യത്തിന്റെ അസ്കിത ഉണ്ട്. എഴുത്തിനു പ്രതിരോധവും പ്രതിഷേധവും, വിഷാദവും ഒക്കെ ആണ് വിഷയം എന്നാണു പൊതുവേ ഉള്ള കാഴ്ചപ്പാടെന്നു തോന്നുന്നു.. ഈ വികാരങ്ങളെ മാത്രം ഉപയോഗിച്ച് ഉപയോഗിച്ച് ഒടുവില്‍ അത് സ്ഥായീ ഭാവ മാകുമ്പോള്‍, എഴുത്തും സാഹിതീ സ്വഭാവവും ഉപേക്ഷിക്കാന്‍ പറയേണ്ടുന്ന അവസ്ഥയെത്തും. എഴുപതുകളിലും …

ശുഭപ്രമാണങ്ങള്‍ ഉണ്ടാകട്ടെ Read more »

നമ്മുടെ ഭാവി നാം മിനക്കെട്ടു സൃഷ്ട്ടിക്കുന്നതാണ്.. നമ്മുടെ ഗതി അങ്ങോട്ടേയ്ക്ക് (നാം ഭിക്ഷ തേടുന്ന അവസ്ഥയിലേക്ക്..) ആണെങ്കില്‍, അടിത്തറ മുതല്‍ വീണ്ടും പണിയണം.. ചിന്തയുടെ, ഉപ ബോധത്തിന്റെ, സംസ്കാരത്തിന്റെ ആണിവേരും കഴിഞ്ഞു പോകുവാനായാല്‍, അവിടെ നിന്നും.. ദാനം നന്മ തന്നെ. എന്ത് എങ്ങിനെ എത്ര എന്തിനു എന്നതറിയാതെ ദാനം ചെയ്യുകയെങ്കില്‍ ഫലം ഇല്ല തന്നെ.. ഒരു …

എന്താണ് ദാനം ചെയ്യേണ്ടത്.. Read more »