മൂല്യാധിഷ്ടിതമായ ആത്മീയത ആത്മീയത എന്നൊന്നിനെ ലോകം പലതായി കാണുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ, ആ പദം ചർച്ചയ്ക്കെടുക്കും മുമ്പ് എന്തിനെ ആധാരമാക്കിയാണ് ചർച്ച എന്ന് മുൻകൂർ പ്രഖ്യാപിക്കുന്നതാണ് ഉചിതം. ഭൌതികവാദികളെയും ആത്മീയ വാദികളെയും പൊതുവായി ഉൾക്കൊള്ളുന്ന ഒരു ഭൂമിക(Platform)യിൽ ആത്മീയത എന്ന പദം മൂല്യങ്ങളുടെ സാന്നിദ്ധ്യത്തെ കുറിക്കുന്നു എന്ന് നമുക്ക് ചുരുക്കത്തിൽ മനസ്സിലാക്കാം. വ്യക്തിയുടെ സാമൂഹിക ഇടപെടലുകളിലെ …
Category: ആത്മീയത
ആത്മീയത എന്ന പദം ഒരു പാടു ചർച്ച ചെയ്യപ്പെട്ടു കൊണ്ടേ ഇരിക്കുന്നു. പൊതു സമൂഹത്തിലെ മത ഭാവം ഉള്ളവർ ആത്മീയതയെ ബിംബവൽകരിക്കുന്നു. യുക്തി ഭാവമുള്ളവർ ആത്മീയതയെ നിഷേധിക്കുന്നു. എന്നാൽ ഇതെല്ലം ഒരേ സമയം നില കൊള്ളുന്ന ഒരു പൊതു ഭൂമികയിൽ, ഭക്തിക്കും യുക്തിക്കും ഒരേ പ്രാധാന്യം നൽകുമ്പോൾ അവയുടെ നിർവചനം എന്തോ, അത് എന്ന പോലെ, …
സാമാന്യീകൃത ആത്മീയത (Part 1)
[ഇന്നലെ , കൈലാസനാഥൻ എന്ന ടെലിസീരിയലിന്റെ ഒരു പ്രത്യേക ഭാഗത്തെ (പരമശിവൻ ഗണപതിയോട് ത്രിഗുണങ്ങളെ പറ്റി പറയുന്ന കഥാ സന്ദർഭത്തെ) സൂചിപ്പിച്ചു കൊണ്ട്, അല്പം വിശദീകരണം വേണം എന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു.. ഇന്നുവരെ ആ വിഷയത്തിന്മേൽ ഒളിമ്പസ്സിന്റെതായ ഒരു ആഖ്യാനം ഇവിടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ ഇന്ന് അതെഴുതി പോസ്റ്റ് ചെയ്യാം എന്നേറ്റു.] ഭാരതീയ ചിന്താ പദ്ധതികൾ ഒരു …
ത്രിഗുണങ്ങൾ
ഒന്നിന്റെ ആന്തരിക പ്രപഞ്ചവും ബാഹ്യ പ്രപഞ്ചവും അതിന്റെ നിയതമായ (destined) സ്വത്വ ധാരയിൽ നില്ക്കുമ്പോഴാണ് സുസ്ഥിതവും ജൈവവുമായ മുൻപോട്ടു പോക്കുണ്ടാകുക . ആ ക്രമം, തെറ്റാതെ നില നിർത്തുവാൻ വേണ്ടി പ്രാപഞ്ചികമായ നിയത രൂപരേഖ (universally destined design) അതിന്റെ ഒരു മുറിപ്പതിപ്പിനെ (fractal) സഹജാവബോധമായി അടക്കം ചെയ്തു നല്കിയതാണ്, ഒന്നിന്റെ ഗുരുത്വം. അത് ആ …
പഞ്ച ഗുരുത്വങ്ങൾ
മതം : നിവാര്യതയും അനിവാര്യതയും :: ഒരു താത്വിക വിശകലനം ഇന്നലെ ഫെസ്ബുക്കിനോടനുബന്ധിച്ചു ഒരു സുഹൃത്തുമായുണ്ടായ ഫോണ്‍ സംഭാഷണത്തിൽ പറയേണ്ടി വന്ന ചില ആശയങ്ങളെ, ഒരു പൊതു ചർച്ചയ്ക്കായി അവതരിപ്പിക്കാം എന്ന് തോന്നി. എനിക്ക് പറയാനുള്ളത് ഒളിമ്പസ്സിന്റെ തിരിച്ചറിവുകളിലും, നിലപാടുകളിലും നിന്ന് കൊണ്ടാണ്. ഈ വിഷയത്തോട് വൈവിദ്ധ്യമാർന്ന ഇതര സമീപനങ്ങൾ ഉണ്ടാകും എന്നതിനെ മാനിച്ചു കൊണ്ട് …
മതം : നിവാര്യതയും അനിവാര്യതയും
ജനന മരണങ്ങൾ ചാക്രികമാണ്. എന്നാൽ, ഒരു ജന്മത്തിൽ നിന്നും മറ്റൊരു ജന്മത്തിലേക്കു മനുഷ്യൻ യാത്ര ചെയ്യുന്നുവെന്ന മനുഷ്യന്റെ സങ്കല്പത്തിന്റെ ഘടനയിൽ എവിടെയോ നാം യാഥാർത്ഥ്യത്തിൽ നിന്നും വഴി പിരിഞ്ഞിട്ടുണ്ട്. മനുഷ്യന്റെ വ്യക്തി സത്ത പുനർജനിക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു? മനുഷ്യ സത്തയുടെ വിന്യാസത്തിലെ ഘടകങ്ങൾ ഇഴ പിരിയുകയും, അത് പോലെ ഒട്ടേറെ ജൈവ – അജൈവ സത്തകളിൽ …
പുനർജനിയുടെ വിശ്വരൂപം
നിമിഷം പ്രതി പലവിധം വിഷയ പ്രേരണകൾ നമ്മിലെക്കൊഴുകുന്നുണ്ട്.. ഈ പ്രേരണകൾ ആണ്, നമ്മിലേക്ക് പുറമേ നിന്നും ഒഴുകി എത്തുന്ന ദത്ത ധാരയുടെ തുടക്കം. എല്ലാ കേട്ടുകേൾവികളും ഇത്തരം പ്രേരണകൾ ആണ്. അവ നമ്മിൽ പ്രേരിതമായിക്കൊള്ളണം എന്നില്ല. പ്രേരണയേക്കാൾ വലുതാണ് വിശ്വാസം. വിശ്വാസമുണ്ടാകാൻ കേൾവിക്കാരന്റെ മനസ്സിൽ കേട്ടുകേൾവി ഒരു സങ്കല്പമായി വളരാനുള്ള ഒരു തുറവിയും പശ്ചാത്തലവും ഉണ്ടാകണം. …
നിമിഷം പ്രതി പലവിധം വിഷയ പ്രേരണകൾ നമ്മിലെക്കൊഴുകുന്നുണ്ട്.. Read more »
നിമിഷം പ്രതി പലവിധം വിഷയ പ്രേരണകൾ നമ്മിലെക്കൊഴുകുന്നുണ്ട്..
ആത്മം എന്ന പേര് എങ്ങിനെ വന്നു എന്ന് നമുക്ക് വ്യക്തമല്ല. എന്നാൽ അങ്ങിനെ ഒന്ന് (ആത്മം) മറഞ്ഞു കിടക്കുന്ന ഭൌതിക വസ്തുക്കൾക്ക്, ഒരു ആത്മാവ് (spirit) ഉണ്ടെന്നു നമ്മുടെ പൂർവികർ വിശ്വസിച്ചു തുടങ്ങി. അങ്ങിനെ ആത്മീയത (spirituality) ഉണ്ടായി. ഓരോന്നിലും (പ്രതി) തെളിഞ്ഞു നില്ക്കുന്നത് (ഭാസം) ആയ വിശേഷ സ്വഭാവ ത്തെ ആണ് അങ്ങിനെ വിളിച്ചതെന്ന് …
നാം അറിയാതെ പോകുന്ന ആത്മീയത
അക്ഷരം ചെറുപ്പത്തിലെ ശരീരത്തിലേക്ക് വന്നു ചേർന്ന് പോകുന്ന ഒരു ബാധയാണ്. പതിയെ ആ ബാധ വായനയാകും. അക്ഷരം ഒരു ബാധതന്നെ എന്ന് ബോദ്ധ്യ മാകുമ്പോൾ നിറുത്തിയാലും, കണ്ണിന്റെ മുന്നിൽ ഒരു നിമിഷത്തേക്കെങ്കിലും ഒരക്ഷരം വന്നു പെട്ടാൽ ഉൾമനസ്സ് കൊണ്ട് വായിച്ചു പോകുക എന്നൊരു “രോഗാവസ്ഥ” ബാക്കിയാകും .. സഹജ ബോധത്തെ തുരത്തുവാൻ ഒരു പക്ഷെ മനുഷ്യൻ …
നിരക്ഷര ധ്യാനം
Subash T Kannancheri asks അംഗീകരിക്കുന്ന സത്യത്തെ ഉറപ്പിക്കുന്നതെങ്ങിനെ സന്തോഷ്ജി ? ആദ്യം ഒരു പശ്ചാത്തലത്തെ പറ്റിയാകട്ടെ.. ഇവിടെ മിഥ്യകളെ ഉള്ളൂ സത്യങ്ങളില്ല. അതാണ് ഒന്നാം വാദം. നാം അന്വേഷിക്കുന്നതെന്തോ അതല്ല ഇത് (ന ഇതി : നേതി) എന്ന് തിരിച്ചറിയുന്നതോടെ ഈ സത്യം നമുക്ക് മിഥ്യകളായി തീരുന്നു… അങ്ങിനെ സത്യാന്വേഷണം ഒരു അനന്ത യാത്രയാണ്, ഒരു …