ഗുരുദാസ് ചോദിക്കുന്നു ഈ ഗുരുകുലം എന്നത് എന്താണ് ? എങ്ങനെയാണു താങ്കള്‍ താങ്കളുടെ ഒത്തു കൂടലുകളെ സ്വയം ഗുരുകുലം എന്ന് വിശേഷിപ്പിയ്ക്കുന്നത് ? ഗുരുകുലം എന്ന മഹാ പ്രസ്ഥാനത്തെ താങ്കള്‍ എങ്ങനെയാണു സ്വയം മേലങ്കിയായി അണിഞ്ഞത് ? നന്ദി ഗുരുദാസ് ..തര്‍ക്കത്തിന്റെ ഒരു ധ്വനി ഉണ്ടെങ്കിലും, ഈ ചോദ്യം ചിലത് പറയാന്‍ അവസരം തരുന്നു എന്നതിനാല്‍ …
Category: ആത്മീയത
വിശ്വാസം ആത്മീയതയിലെക്കുള്ള ഒരു സ്വയം ക്ഷണമാണ്. ചേച്ചിയോടൊപ്പം സ്കൂളില്‍ പോണമെന്ന് ഒരു കുഞ്ഞു ആശിക്കുമ്പോലെ.. ഭക്തിവാദം ആത്മീയതയിലെക്കുള്ള ഒരു ബ്രോഷര്‍ ആണ്. അക്ഷരമറിയാത്ത നഴ്സറി കുട്ടിയുടെ കയ്യിലെ വര്‍ണ ചിത്രപുസ്തകം പോലെ… യുക്തിചിന്ത ആത്മീയതയിലെക്കുള്ള യാത്രാ വഴി ആണ്. മാര്‍ഗം മാത്രം. ലക്ഷ്യത്തിലെത്തിയേക്കാവുന്ന മാര്‍ഗം മാത്രം. അക്ഷരം വായിച്ചു തുടങ്ങിയ പ്രൈമറി വിദ്യാര്‍ഥിയെ പോലെ.. യുക്തിവാദം …
നാളെ നിങ്ങളറിയും അതും ഒരു ശരിയായിരുന്നു എന്ന്.
നമ്മെ ഭരിക്കുന്ന നിയമങ്ങള്‍ എന്താണ്? ഒരു രാഷ്ട്രീയ കക്ഷിയുടെ ഭരണ നയമോ, ഒരു മതത്തിന്റെ ധര്‍മമോ, ഒരു ശാസ്ത്ര സങ്കല്പത്തിന്റെ സാങ്കേതികതയോ, ഒരു പ്രത്യയ ശാസ്ത്രത്തിന്റെ സിദ്ധാന്തമോ, ഒരു വ്യക്തിഗത വിശ്വാസമോ, ഒരു പ്രദേശത്തിന്റെ കാഴ്ചപ്പാടോ, ഒരു കാലഘട്ടത്തിന്റെ സദാചാരമോ മുന്‍പോട്ടു വയ്ക്കുന്ന ഒരു അനുശാസനം (അനുശാസനങ്ങളുടെ കൂട്ടായ്മ) ആണ് നമ്മെ ഭരിക്കുന്ന നിയമങ്ങള്‍ എന്നിരിക്കട്ടെ, അവ ഓരോന്നും അതതു സ്ഥലത്ത് അതതു സമയത്ത് അതതു വീക്ഷണത്തില്‍ ശരികള്‍ തന്നെ ആണ്. ഒപ്പം ഇവയോരോന്നുംപ്രപഞ്ചം അനുശാസിക്കുന്ന ഒരു അടിസ്ഥാന നിയമത്തെ സ്വന്തം രീതിയില്‍ വ്യാഖ്യാനിച്ചവരില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന …
ഒന്നായ നിന്നെയിഹ രണ്ടായി കണ്ടളവില്‍
അനുരാഗ് ചോദിക്കുന്നു.. ആത്മീയത എന്നതിനു പ്രകൃത്യാത്മീയതയിലെ സ്ഥാനം എന്താണ്? ആത്മീയത എന്നാല്‍ ആത്മാവിനെ സംബന്ധിച്ചത് എന്ന് വിവക്ഷ. ആസ്തിക മതങ്ങള്‍ ശരീര ബന്ധിയല്ലാത്ത അതി മാനുഷമോ പ്രകൃത്യാതീതാമോ ആയ ഒന്ന് എന്ന് ആത്മത്തെ വിശദീകരിക്കുന്നു. നാസ്തിക മതങ്ങള്‍ ആത്മം എന്നതിനെ ശരീരത്തിന്റെയും പ്രപഞ്ചത്തിന്റെയും അനന്യമായ സ്വയം നിര്‍ദ്ധാരണ പ്രതിഭാസം എന്ന് വിവരിക്കുന്നു. പ്രകൃത്യാത്മീയത എന്ന് പരിചയപ്പെടുത്തുന്ന സംവിധാനം മേല്പറഞ്ഞ നാസ്തിക മതങ്ങളുടെ …
ആത്മീയത പ്രകൃത്യാത്മീയ വീക്ഷണത്തില്‍
ശ്യാം കാലടി ചോദിക്കുന്നു.. വിശ്വാസത്തില്‍ നിന്നും ഉറപ്പിലേക്കും അവിടെ നിന്നും ശ്രാദ്ധ യിലേക്കും എന്നെ നയിച്ചാലും …. == ശ്രാദ്ധ എന്ന പദം എനിക്ക് പുതിയതാണെന്നാണ് തോന്നുന്നത്. വിശ്വാസമുള്ള എന്ന അര്‍ത്ഥം ആണ് മലയാളം വിക്കിയില്‍ കണ്ടത്. അങ്ങയുടെ ചോദ്യത്തിലെ ക്രമം മൂലം ഉറപ്പിലും കൂടുതല്‍ ഉറപ്പായ ഒരു വിശ്വാസം എന്ന് കരുതിക്കോട്ടെ.. മേല്‍പ്പറഞ്ഞവയ്ക്ക് മറുപടി …
വിശ്വാസത്തില്‍ നിന്നും ഉറപ്പിലേക്കും അവിടെ നിന്നും ശ്രാദ്ധ യിലേക്കും Read more »
വിശ്വാസത്തില്‍ നിന്നും ഉറപ്പിലേക്കും അവിടെ നിന്നും ശ്രാദ്ധ യിലേക്കും
@Praveen NP asks ? വിശപ്പിനു ഭക്ഷണം ഭക്ഷണത്തിന് വിസര്‍ജ്യവും ഉറക്കത്തിനു ഉണര്‍വും പ്രാര്‍ത്ഥനയ്ക്ക് അപ്പോള്‍ എന്താവും? == പ്രാര്‍ത്ഥനയോ അര്‍ത്ഥനയോ? പ്രാര്‍ത്ഥന, ഒരു ബോധ പ്രക്രിയ ആണ്. അര്‍ത്ഥന സഹജക്രിയയും ആണ്. എന്തായാലും ഫലം / പരിണത സംഭവം എന്നത് മൂര്‍ത്തവല്‍കരണം (manifestation) തന്നെ.. പ്രപഞ്ചത്തിന്റെ വിനിമയ ക്രിയയില്‍ അര്‍ത്ഥനാ കണങ്ങള്‍ (Vector Boson) …
പ്രാര്‍ഥനയുടെ പരിണതി എന്താകും?
ശ്യാം പ്രസാദ് ചോദിക്കുന്നു.. ആത്മാവിഷ്ക്കാരത്തിന് എന്താണ് തടസ്സം നില്‍ക്കുന്നത് ? വാസനാ ബലം അനുകൂലമായും പ്രതികൂലമായും ഭവിക്കുമോ ? പ്രപഞ്ചത്തിനു ഒരു ബോധമുണ്ടെങ്കില്‍ ആ ബോധം ആയി ഉള്ള സംവേദനം ആത്മഅവിഷ്ക്കാരത്തിന് സഹായിക്കില്ലേ ?? എൻറെ മറുപടി.. =അവനവന്റെ അകത്തു ധര്‍മമെന്നു ബോധ്യമായി നിറഞ്ഞു നില്‍ക്കുന്നത്, കര്‍മമായി തീരുമ്പോഴാണ് ആത്മാവിഷ്കാര പ്രക്രിയ തുടങ്ങുന്നതെന്ന് തോന്നുന്നു. അവനവന്റെ അകം എന്ന് പറയുമ്പോള്‍, ജൈവതലവും, കോശതലവും കലതലവും …
ആത്മാവിഷ്ക്കാരത്തിന് എന്താണ് തടസ്സം നില്‍ക്കുന്നത് ? Read more »
ആത്മാവിഷ്ക്കാരത്തിന് എന്താണ് തടസ്സം നില്‍ക്കുന്നത് ?
മുജീബ് ശൂരനാട് വെട്ടം ഗ്രൂപ്പില്‍ നിന്നും ദൈവത്തെ പറ്റി നമുക്കൊന്നാലോചിക്കാം എന്ന പോസ്ടിനോട് പ്രതികരിച്ചു കൊണ്ട് ചോദിക്കുന്നു, “താങ്കള്‍ പറഞ്ഞതൊക്കെ അംഗീകരിച്ചു കൊണ്ട് തന്നെ ചോദിക്കട്ടെ….. നിസ്സാരമായ രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടി… എന്താണ് മരണം? എന്തിനാണ് ജീവിതം?” വളരെ പ്രസക്തമായ ഒരു ചോദ്യമെന്നതിനാല്‍ ഇത് പൊതുവായി പോസ്റ്റു ചെയ്യുന്നു. ഉത്തരം ഒളിമ്പസിനെ ആധാരമാക്കിയാണ്. വ്യവസ്ഥാ …
എന്താണ് മരണം? എന്തിനാണ് ജീവിതം?
ആധുനിക ലോകത്തെ സരസനായ മനുഷ്യന്‍, അവന്റെ ജീവിതം എങ്ങും കൂട്ടിയിടിക്കാതിരിക്കാനായി ഉണ്ടാക്കിയ ഒരു മഹത്തായ ലോജിക്കുണ്ട്. എന്റെ ഇണയെയും സ്വത്തിനെയും ഭൂമിയെയും അപരന്‍ സ്വന്തമാക്കാതിരിക്കാന്‍ അപരന്റെ ഇണയെയും സ്വത്തിനെയും ഭൂമിയെയും ഞാന്‍ സ്വന്തമാക്കാന്‍ ശ്രമിക്കാതിരിക്കുക. എത്ര സുന്ദരമായ പ്രായോഗികത. വിവിധങ്ങളായ മതങ്ങളെ, മതേതരത്വമെന്ന ഓമനപ്പേരിട്ട് തെറ്റി വിളിച്ചു പോരുന്ന സര്‍വമതപരതയുടെ കാര്യത്തില്‍ എത്തിയപ്പോള്‍, ലോജിക്കിന് കുറച്ചു …
ദൈവത്തെ പറ്റി നമുക്കൊന്നാലോചിക്കാം
This one drafted after a question by Anurag RS ആത്മീയത എന്ന പദത്തിന് പരന്ന അര്‍ത്ഥങ്ങള്‍ ആണുള്ളത്. എല്ലാ സത്തകളിലും ലീനമായ ചാലക ചൈതന്യം, എന്ന അര്‍ത്ഥത്തില്‍ ആണ് ആത്മത്തെ പൊതുവില്‍ വ്യാഖ്യാനിച്ചു വരുന്നത്. ഈ ചൈതന്യത്തെ, വ്യാഖ്യാനാര്‍ത്ഥം ഒരു സ്വതന്ത്ര സത്തയായും കരുതപ്പെടുന്നു. ഓരോ ജീവ സത്തയിലും ഉള്ള ആത്മ സ്വരൂപത്തെ താല്‍കാലിക രൂപിയായും …