ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നീട്ടി  വയ്ക്കാത്തവര്‍ ഉണ്ടാകില്ല.. എന്നാല്‍ ഈ മാറ്റിവയ്ക്കല്‍ ( വിളമ്പ സ്വഭാവം – Procrastination) ജീവിതത്തില്‍ നമ്മെ പിന്‍ തുടരുന്നുവെങ്കില്‍, അറിയുക, ആധുനിക ജീവിതത്തിന്റെ ധൃത സഞ്ചാലനത്തില്‍  പിടിച്ചു നില്‍കാന്‍ കഴിയാത്ത വിധം,  എവിടെയോ, നമുക്കൊരു കുഴപ്പമുണ്ടെന്നു.. ജീവിതത്തെ വിജയകരവും ആസ്വാദ്യകരവും ആക്കി മുന്‍പോട്ടു കൊണ്ട് പോകുവാന്‍ നമുക്ക് പലപ്പോഴും, (ചിലപ്പോള്‍ ഒരിക്കലും) , …

നീട്ടി വയ്ക്കലിന്റെ മന:ശ്ശാസ്ത്രം Read more »

പ്രപഞ്ചത്തിലെ ഓരോ സത്തകളും അവയുടെ ഭൌതിക രൂപവും പ്രതിഭാസ രൂപവും, ധര്‍മ രൂപവും, ജ്ഞാന രൂപവും ബല രൂപവും സമന്വയിക്കുന്ന ഓരോ വ്യവസ്ഥകളാണ്. അത് പോലെ തന്നെ ഓരോ വ്യവസ്ഥകളും അവയുടെ ഉപവ്യവസ്ഥകളുടെ മേളനവും ഒപ്പം ഒരു ബൃഹദ് വ്യവസ്ഥയുടെ ഭാഗവും ആയിരിക്കും. വ്യവസ്ഥകള്‍ രൂപം കൊള്ളുന്നത്‌ അവയുടെ ഉപവ്യവസ്ഥകളെ ക്രമത്തില്‍ സംഘാടനം ചെയ്തു കൊണ്ടാണ്. സ്വയം നിയന്ത്രണ (ജൈവ) …

ജൈവ സംവിധാനങ്ങളും യന്ത്ര സംവിധാനങ്ങളും Read more »

ജീവിതം സൌഖ്യകരം ആകണം എന്ന് തന്നെ ആകും, മിക്കവാറു എല്ലാ ജീവ സത്തകളുടെയും ആഗ്രഹം. ആഗ്രഹിക്കുന്നതെ സംഭവിക്കൂ എന്നതാണ് പ്രകൃതി നിയമം. അത് നമ്മുടെ ആഗ്രഹമാണോ ഞാന്‍  എന്ന പരിധിയില്‍ പെടാത്തവയുടെ (?) ആഗ്രഹമാണോ എന്നതെയുള്ളൂ തര്‍ക്കം. ആഗ്രഹിക്കാന്‍ അറിയാതെ പോകുന്ന ഒരു സാംസ്കാരിക സംവിധാനം, നമ്മുടെ ആത്മ ചിത്രമായി വളര്‍ന്നു വന്നിട്ടുണ്ട്. ആഗ്രഹങ്ങളിലെ യുക്തി ആണ് …

തുറന്നാശിക്കുക, അത് നിന്നെ തേടി വരും. Read more »

കഴിഞ്ഞ ഒരു നാള്‍ നമ്മുടെ ജീവിതത്തെ ക്രമത്തിലാക്കുന്നതിനെ പറ്റി നാം ചര്‍ച്ച ചെയ്തിരുന്നല്ലോ..എന്നാല്‍ പ്രതിവിധികളെപറ്റി ആരും ചര്‍ച്ച ചെയ്തു കണ്ടില്ല.  ക്രമരഹിതമായ (ക്രമത്തെ മനസ്സിലാക്കാന്‍ നമുക്ക് കഴിയാത്ത – കയോസ് )ജീവിതത്തെ പരിശീലനത്താല്‍ എങ്ങിനെ ക്രമിതമായഒരു നിയന്ത്രണ രീതിയില്‍ കൊണ്ട് വരാന്‍ സാധിക്കും എന്ന് നോക്കാം. ദയ, സഹിഷ്ണുത, വൃത്തി എന്നൊക്കെയുള്ള മൂല്യങ്ങള്‍ പോലെക്രമം എന്നൊരു മൂല്യം …

നമ്മുടെ ജീവിതത്തെ ക്രമത്തിലാക്കുന്നതിനെ പറ്റി Read more »

Prasad K Manjeri asked in a group discussion and I answered on  November 5, 2011   == നമുക്ക് മനസ്സുണ്ട് എന്നത് എല്ലാരും സമ്മതിക്കും എന്ന് തോന്നുന്നു.നാം അവയവങ്ങള്‍ കൊണ്ടും, അവയവങ്ങള്‍ കലകള്‍ കൊണ്ടും, കലകള്‍ കോശങ്ങള്‍കൊണ്ടും, കോശങ്ങള്‍ ജൈവ പോഷകങ്ങള്‍ കൊണ്ടും, നിര്‍മിച്ചതാണെന്നും ഒക്കെ,നാം എല്ലാരും മനസ്സിലാക്കിയിട്ടുണ്ട്. അത് പോലെ,   നമ്മള്‍ എല്ലാരുംചേര്‍ന്നതാണ് മനുഷ്യനെന്ന ജീവിവര്‍ഗമെന്നും, ജീവിവര്‍ഗങ്ങള്‍ചേര്‍ന്നതാണ് ജീവരാശിയെന്നും, …

ചിന്തയെ നിയന്ത്രിക്കേണ്ടത് ധ്യാനത്തിലൂടെ മാത്രമാണോ? Read more »

രാജിവ് പുളിക്കില്‍ ചോദിക്കുന്നു: യുക്തിയെ വേണ്ടിടത്ത് മാത്രം ഉപയോഗിക്കുക എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? = യുക്തിയെ (അതിന്റെ താത്വികമായ അര്‍ത്ഥ വ്യാപ്തി അറിയും എന്ന് ധരിക്കട്ടെ..) നാം ജീവിതത്തെ മുന്നോട്ടു പോകുമ്പോഴുള്ള ഒരു സങ്കേതം ആയി ഉപയോഗിക്കാന്‍ നമുക്ക് കഴിയും. അത് ഉപയോഗിച്ച് ശീലിച്ചാല്‍, പ്രകൃതിയുടെ സഹജ നിര്‍ദ്ധാരണങ്ങളെയും യുക്തിയാല്‍ തന്നെ അറിഞ്ഞു തുടങ്ങും. പ്രകൃതിയുടെ വിനിമയം യുക്തിയാല്‍ മനസ്സിലാക്കേണ്ട ഒന്നല്ല. വിശപ്പിനെ ഘടികാരങ്ങള്‍ക്കൊപ്പം ചിട്ടപ്പെടുത്തുമ്പോള്‍, …

യുക്തിയെ വേണ്ടിടത്ത് മാത്രം ഉപയോഗിക്കുക Read more »

ജൈവ വ്യവസ്ഥകള്‍ ചലനാത്മകമാണ്. അതിലുപരി അത് സൃഷ്ട്യാത്മകമാണ്. സൃഷ്ടിക്കൊരു വിഭാവനം ആദ്യമേ വേണം. സൃഷ്ടിക്കു വേണ്ടുന്ന ഭൌതിക ചേരുവകള്‍വേണം. അതിനുള്ള കരവിരുതും സൌന്ദര്യ ബോധവും ക്ഷമയും പക്വതയും ഒക്കെ വേണം.അപ്പോള്‍ അതൊരു സൃഷ്ടി കര്‍മത്തിന് യോഗ്യമാകുന്നു.സൃഷ്ടി ഓരോ ജൈവ സത്തയും അനസ്യൂതം നടത്തുന്നു. സൃഷ്ടി ശേഷി കുറഞ്ഞുവരികയെന്നാല്‍ മരണം അടുക്കുന്നുവെന്ന് അര്‍ഥം. മരിച്ച ജൈവ സത്തയുടെസ്വഭാവമാണ് …

പ്രതികരണാത്മകതയും സൃഷ്ട്യാത്മകതയും Read more »

രോഗവും ശമനവും പോലെ ശരീരത്തില്‍ ധര്‍മമാകുന്ന ആവശ്യകതകളെ അറിയിക്കാനുള്ള ഒന്ന്. ഇത് പോലെ ഒന്നാണ് പ്രകൃതിക്കും ഉള്ളത്. അത് കാവ്യ ചിത്രീകരണം അല്ല.. യാഥാര്‍ത്ഥ്യം. ഇന്ദ്രിയങ്ങളും മനസ്സും, തുറന്നിരുന്നാല്‍ മാത്രം അറിയാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യം. യുക്തി ഉണര്‍ന്നിരുന്നാല്‍ അറിയാതെയാകുന്ന യാഥാര്‍ത്ഥ്യം… ആ വികാരം ന്യായാന്യായങ്ങളുടെതല്ല.. അത് അനുരൂപപ്പെടലിന്റെയും സ്വയം നിര്‍വഹണത്തിന്റെതുമാണ്. യുക്തിയെ വേണ്ടിടത്ത് മാത്രം ഉപയോഗിക്കുക. ജനിതക അടയാളമായി അണിയാതിരിക്കുക. പ്രകൃതിയും അതിന്റെ വികാരങ്ങളും നമുക്ക് മുന്നില്‍ വെളിപ്പെട്ടു കൊള്ളും   …

വിശപ്പും ശങ്കയും അടക്കമുള്ള അകം അറിയലാണ് വികാരം.. Read more »

മുന്നില്‍ വന്നു ചേരുന്നതൊക്കെ നമ്മുടെ *തലവര* കൊണ്ടാണെന്ന് പഴമക്കാര്‍ പറയും. തലവര വരച്ചത് ഈശ്വരനാനെന്നും, അത് നമുക്ക് മാറ്റിയെഴുതാന്‍ ആകില്ലെന്നും ഒക്കെ ഏറെക്കുറെ എല്ലാ സംസ്കാരങ്ങളും നമ്മെ ബോദ്ധ്യമാക്കുന്നുണ്ട്.  പുതുമക്കാര്‍ക്ക്, ആ വിശ്വാസത്തോട് പുച്ഛമാണ്. എന്നാലും ദുരന്തങ്ങളും, ആകസ്മികങ്ങളും ഉണ്ടാകുമ്പോള്‍ ഒക്കെ, നാം നമ്മെ, ഒടുവില്‍ എത്തിക്കുന്ന ഒരു ആശ്വാസ വാക്യമാണ് തലവര എന്നത് . …

തലവര Read more »

മുന്നില്‍ കാണുന്ന സര്‍വതിനെയും പൊതുവേ നാം നമ്മുടെ മുന്‍വിധിയിലൂടെയാണ് കാണുക. മുന്‍പ് പരിചയപ്പെട്ട എന്തിനെയെങ്കിലും താരതമ്യം ചെയ്തു കൊണ്ട് മാത്രമേ പൊതുവില്‍ നമുക്കെന്തിനെയും മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.. *അറിഞ്ഞതില്‍ നിന്നും അറിയാത്തതിലേക്കുള്ള യാത്രയാണ് ജ്ഞാന സമ്പാദനമെങ്കില്‍, അറിഞ്ഞത് കൊണ്ട് നമുക്കുണ്ടാകുന്ന തടസ്സമാണ് വിധിക്കല്‍*. ഏതൊന്നിനെ കാണുമ്പോഴും, അതിങ്ങനെയാകും എന്നോ, ഇങ്ങനെയേ ആകൂ എന്നോ ഒക്കെയുള്ള മുന്‍ അനുമാനമാണിത്. നമ്മുടെ കൂടെത്തന്നെയുള്ളവര്‍ ഒന്ന് പറയുമ്പോള്‍, നീയായത് കൊണ്ട് ഇങ്ങനെയല്ലേ പറയൂ എന്നോ, നിനക്കിത്രയെ പറയാന്‍ കഴിയൂ …

അവിധി എന്ന് കേട്ടിട്ടുണ്ടോ? Read more »