ദാനം – അസ്‌ഥിരവും സുസ്‌ഥിരവും

 

ദാനം

 

പ്രകൃതിയുടെ നിർദ്ധാരണമനുസരിച്ചു, ഉള്ളിടത്തു നിന്ന് ഇല്ലാത്തിടത്തേക്കു കൊടുക്കണം. ശൂന്യത നിറക്കുക എന്നത് പ്രകൃതിയുടെ പ്രകൃതമാണ്. അതാണ് പ്രകൃതി ധർമ്മം അഥവാ നിയതി. നമ്മുടെ നേരെ കൈ നീളുമ്പോൾ കൊടുക്കണം അതെ സമയം കൊടുക്കാനായി കൈ നീട്ടിവെച്ചിരുന്നാൽ അതു വാങ്ങാനായി ഒരുപാടു കൈകൾ നീളും. ദാന സ്ഥാപനങ്ങൾ സ്ഥാപിതമാകുന്നതോടെ പ്രകൃതി അതിനായി ഉപഭോക്താക്കളെ സൃഷ്ട്ടിക്കും. സാന്ദർഭികമായി വരുന്ന ദാനാവശ്യങ്ങൾക്കനുസൃതം ദാനങ്ങൾ നടത്താം. അതായതു പ്രകൃതിയിൽ ആദ്യം ആവശ്യമാണ് ഉണ്ടാകേണ്ടത്. അല്ലാതെ വരുമ്പോൾ, സുസ്ഥിരമല്ലാത്ത ദാനമായി വരും. കാരണം, അത് നൈസർഗികമായ സ്വാശ്രയ ശീലത്തെ ഇല്ലാതാക്കാൻ കാരണമാകും. പ്രകൃതിയിൽ എല്ലാ സത്തകൾക്കും ആവശ്യങ്ങൾ സ്വന്തമായി ആർജ്ജിക്കാനുള്ള കഴിവ് കൊടുത്തിട്ടുണ്ട്. മനുഷ്യന് അതും കൂടാതെ ആവശ്യങ്ങൾക്കനുസരിച്ചു ഉത്‌പാദിപ്പിക്കാനും കഴിവുണ്ട്. ആ സ്വാശ്രയത, ദാനം കൊണ്ട് ഇല്ലാതായാൽ അത് സുസ്ഥിരമാകുകയില്ല.

ഉദാഹരണത്തിന് ആശുപത്രികളും വില്പന സ്ഥാപനങ്ങളും എടുക്കുക. അവയുടെ എണ്ണം കൂടുന്നതനുസരിച്ചു രോഗികളും ഉപഭോക്താക്കളും കൂടുന്നു അഥവാ സൃഷ്ഠിക്കപ്പെടുന്നു. രോഗങ്ങളുടെയും ഉൽപന്നങ്ങളുടെയും പരസ്യങ്ങളും, അവയുടെയും മരുന്നുകളുടെയും വിപണന തന്ത്രങ്ങളും വർദ്ധിക്കുന്നതു തന്നെ കാരണം. അതിനാൽ സഹജാരോഗ്യം മുതലായ നൈസര്ഗികവസ്ഥകൾ നമ്മളിൽ നഷ്ടപ്പെട്ട് അസ്ഥിരത സൃഷ്ഠിക്കപ്പെടുന്നു.

 

അപ്പോൾ, സുസ്ഥിര ദാനം എന്നൊന്നുണ്ടോ? ഉണ്ട്, അതിനു ദാനം, അതിന്റെ ആവശ്യകതയെത്തന്നെ ഇല്ലാതാക്കാൻ കാരണമാകുന്പോഴാണ്. അതായതു, ദാനമായി ഒരു മാർഗം സൃഷ്ട്ടിച്ചു പ്രാവർത്തികമാക്കി കൊടുക്കുന്പോഴാണ് അത് സാധ്യമാക്കുന്നത്. ഇന്നത്തെ കാല വൈഭവത്തിന്റെ സൃഷ്ട്ടികളായി സ്വാശ്രയത്വം എന്ന നൈസര്ഗികത നഷ്ടപ്പെട്ട ആൾക്കാർക്ക് അതിലേക്കുള്ള വഴി തെളിച്ചു കൊടുക്കുന്നതിലൂടെ. അതായതു അപ്പോഴത്തെ സാന്ദര്ഭികാവശ്യം സാധിച്ചു കൊടുക്കുന്നതിന്റെ കൂടെ ഒരു തൊഴിൽ മാർഗം ഉണ്ടാക്കികൊടുത്താൽ ആ ദാനാവശ്യം അവിടെ സമാപിക്കുന്നു. അതാണ് നമ്മുടെ തൊഴിൽ ഗ്രാമത്തിന്റെ ഉദ്ദേശ്യവും.

National Coordinator, Greencross Foundation Centre for Deep Ecology, Faculty Member, Deep Ecological Fellowship, Editorial Member, The Ecosophical Insight, (olympuss.in)

Leave a Reply