പരിസ്ഥിതി-3 : ഇക്കോസഫിയിലൂന്നിയ ശ്വാശ്വത പരിഹാരങ്ങള്‍
ശ്വാശ്വത പരിഹാരമായി ഇക്കോസോഫിയിലൂന്നിയ സുസ്ഥിര കൃഷി (Permaculture): തത്വങ്ങളും ആശയങ്ങളും
ഇന്നത്തെ നിലയിൽ പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കാൻ ആദ്യമായി വേണ്ടത് ഭൂമിയിൽ മനുഷ്യന്റെ ഇടപെടൽ ഇല്ലാത്ത ഭൂപ്രകൃതികളെ പഠിച്ചു അവയിലെ വ്യവസ്ഥകളെ സൂക്ഷമായി നിരീക്ഷിച്ചു അവയെ അനുകരിച്ചു പുനര്ജീവനത്തിനുള്ള വഴികൾ ഒരുക്കുക എന്നതാണ്. അതിനായി ആ തത്വ ശാസ്ത്രത്തിനനുസൃതമായ പുരാതന സംസ്കാരരീതികളെയും പൗരാണിക ഞാന സമ്പത്തുകളെയും പരിഗണിക്കുന്നു. ഈ തത്വ ശാസ്ത്രം, മാർഗ നിർദേശങ്ങളാണ് മുന്നോട്ടു വെക്കുന്നത്. അനുവാചകര് അവരുടേതായ ഇടങ്ങളിൽ ഏറ്റവും അനുയോജ്യമായവയെ തിരഞ്ഞെടുത്തു പ്രായോഗികമാക്കാൻ ആണ് ശ്രമിക്കേണ്ടത്.
ഏറ്റവും വലിയ പാഠം പ്രകൃതിയെ അനുകരിക്കുക എന്ന് തന്നെയാണ്. അതിലെ ഡിസൈനുകൾ പാറ്റേണുകൾ, വ്യവസ്ഥകൾ എന്നിവയെ നിരീക്ഷിച്ചു, പഠിച്ചു, മനസ്സിലാക്കി, പുനർ നിർമ്മാണം ചെയ്യുന്നു. കാരണം പ്രകൃതിയിൽ എല്ലാം അനായാസം മാനിഫെസ്റ്റ് ചെയ്യപ്പെടുന്നു. ഒന്നും വേസ്റ്റ് ആകാതെ അടുത്ത പ്രക്രിയകളുടെ ഇൻ പുട് ആയി ഭവിക്കുന്നു. പ്രകൃതിയിലെ ആ പരമോന്നത ബുദ്ധിയെ ആശ്രയിക്കയല്ലെ അഭികാമ്യം. സ്ഥൂലമായ പാറ്റേണുകൾ മുതൽ സൂക്ഷ്മമായ വിശദാംശങ്ങൾ വരെ ഡിസൈൻ ചെയ്യുന്നു.
സുസ്ഥിര കൃഷി, ജീവിതത്തോടും പ്രകൃതിയോടും ഉള്ള ഒരു സമഗ്ര സമീപനമാണ്. പ്രകൃതി പരിസ്ഥിതിയിൽ കാണപ്പെടുന്ന ബന്ധങ്ങളെ അനുകരിക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങളും, ഉറവ വറ്റാത്ത ഫുഡ് ഫോറെസ്റ് പോലുള്ള കാർഷിക സംവിധാനങ്ങളും രൂപകൽപ്പന ചെയ്യുന്നതിനുള്ള ഒരു സമീപനമാണ്. അതിലൂടെ മനുഷ്യനാൽ നാശനഷ്ട്ടം വരുത്തിയെ ഭൂമിയെയും പ്രകൃതിയെയും പുനര്ജീവിപ്പിക്കുന്നു.
ഓരോ ഭൂപ്രകൃതിയിലെയും വ്യവസ്ഥകളെ സമഗ്രമായി പഠിച്ചു അവിടത്തെ തുലനതകളെ മനസിലാക്കുന്നു. ഉപരിവ്യവസ്ഥകളുടെയും, ഉപവ്യവസ്ഥകളുടെയും സഹവ്യവസ്ഥകളുടെയും ഇക്കോസിസ്റ്റം സമഗ്രമായി പഠിച്ചു അവിടത്തെ സൂക്ഷ്മ സ്ഥൂല സത്തകളെയും (സൂക്ഷ്മാണു മുതൽ ഫുഡ് പിരമിഡിന്റെ ഉയർന്ന ശ്രേണി വരെയുള്ള ജീവജാലങ്ങൾ), അവയുടെ ജാലികവിന്യാസങ്ങളെയും അവിടത്തെ തുലനതകളെയും മനസിലാക്കുന്നു. അതിലെ കാണുന്നതും കാണപ്പെടാത്തതും ആയ എല്ലാ സത്തകളെയും അവയുടെ പങ്കുകളെയും പ്രാധാന്യത്തെയും മനസിലാക്കുന്നു. അതിനു ശേഷമേ അതിനെ കൈകാര്യം ചെയ്യാൻ തയാറാകുന്നുള്ളു.
പ്രകൃതിയിലെ ഏറ്റവും പുരോഗമനപരമായി പരിണമിച്ച ജൈവ വ്യവസ്ഥയായി നമുക്ക് കാണാവുന്നത് സിംബയോസിസ് എന്ന കൂട്ടുജീവിതമാണ്. സുസ്ഥിര കൃഷിയുടെ നീതിശാസ്ത്രവും പറയുന്നത്, വിഭവങ്ങളുടെ ന്യായമായ വിതരണത്തിലൂടെ എല്ലാ സത്തകളുടെയും അർഹമായ വിഹിതം ഉറപ്പാക്കുക എന്ന് തന്നെയാണ്. പരിണാമത്തിന്റെ ഉയർന്ന ശ്രേണിയിൽ നിൽക്കുന്ന നാമോരുത്തരും ആ കൂട്ടുജീവിതത്തിന്റെ ഉത്തമ ഉദാഹരണങ്ങളായ ആവാസ വ്യവസ്ഥകളാണ്. microbiome ഗവേഷണങ്ങൾ ഇത് സംശയാതീതമായി തെളിയിച്ചു കഴിഞ്ഞു. ആ കൂട്ടുജീവിതത്തിന്റെ പാരമ്യ തുലനതയിൽ നമ്മുടെ ആരോഗ്യസ്ഥിതിയും മഹത്തായിരിക്കും എന്ന് ശാസ്ത്രം കാണിച്ചു തരുന്നു.
ഡാർവിന്റെ survival of the fittest എന്ന സിദ്ധാന്തം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും, ഫിറ്റ് എന്നത് പലവിധ ഗുണങ്ങളുടെ optimum ഫിറ്റ്നസ് ആണെന്നും, വ്യക്തിപര ഫിറ്റ്നസ്സിനേക്കാൾ സമൂഹിക ഫിറ്റ്നസിന് ആണ് മുൻതൂക്കം എന്നും മനസിലാക്കിക്കുന്നു. അങ്ങനെ ആധുനിക വിദ്യാഭ്യാസം പഠിപ്പിക്കുന്ന competition അല്ല co-operation ആണ് സാമൂഹിക മുന്നേറ്റത്തിന് യോജ്യമായതെന്നും, അതുകൊണ്ടുണ്ടായ വികല സമീപനമാണ് മനുഷ്യനെ സർവപരതക്കു പകരം വ്യക്തിപരതയിലെത്തിച്ചു ഇന്നത്തെ എല്ലാ സാമൂഹിക മലിനീകരണത്തിനും കാരണമായതെന്നും മനസിലാക്കിക്കുന്നു.
പരിണമിച്ചു പക്വതയിലെത്തിയ ഒരു ഫോറെസ്റ്റും അതേപോലെ സിംബയോട്ടിക് എക്കോസിസ്റ്റത്തിന്റെ ഉന്നത നിലയിലായി ഉത്തമ ആരോഗ്യത്തിലാണ്. ആ കൊടുംകാടുകളാണ് ഭൂമിയിലെ കാലാവസ്ഥയെയും പരിസ്ഥിതിയെയും ജീവന് അനുകൂലമായി നിലനിർത്തിയിരുന്നത്. അതിനെ വീണ്ടെടുക്കണമെങ്കിൽ അവയിലെ ബാലൻസ് തിരികെ കൊണ്ടുവന്നാലേ സാധിക്കൂ എന്ന് മനസ്സിലാക്കിക്കുന്നു.
സമഗ്രവും, ചിന്തനീയവുമായ നിരീക്ഷണം ഉപയോഗിച്ചു എല്ലാ സീസണുകളിലും ഭൂപ്രകൃതിയും അതിന്റെ ഘടകങ്ങളും പഠിക്കുന്നു. അതാതിടത്തു ആവശ്യമായ വിഭവങ്ങൾക്കും സാമൂഹിക സംസ്കാരങ്ങൾക്കും അനുചിതമായി, പ്രത്യാഘാതങ്ങളില്ലാതെ പുനഃസ്ഥാപനം സാധ്യമാക്കുന്നു.
എല്ലാ ഇടങ്ങളിലും ഉപയോഗപ്രദമായ ബന്ധങ്ങളും, സമയം ലാഭിക്കുന്ന (least effort) കണക്ഷനുകളും സൃഷ്ടിക്കുന്ന രീതിയിൽ ഘടകങ്ങൾ സ്ഥാപിക്കുന്നു. കണ്ണികളും സത്തകളും തമ്മിലുള്ള കണക്ഷനുകളുടെ എണ്ണം ആരോഗ്യകരവും വൈവിധ്യപൂർണ്ണവുമായ ആവാസവ്യവസ്ഥയെ സൃഷ്ടിക്കുന്നു. കണ്ണികളുടെ എണ്ണമല്ല, ഗുണമേന്മയാണ് പരിഗണിക്കുന്നത്.
Flow pattern – വസ്തുക്കളുടെയും വിഭവങ്ങളുടെയും ഉപയോഗപ്രദമായ ഒഴുക്കുകൾ തിരിച്ചറിയുന്നു ഒഴുക്കായ വിന്യാസങ്ങളെ തിരിച്ചറിഞ്ഞു, അവയെ പ്രയോജനപ്പെടുത്തുന്നു. സമൃദ്ധി പ്രകുതിയുടെ നൈസര്ഗികതയാണ്. അത് വേണ്ടവിധം ശേഖരിക്കാനും സംഭരിക്കാനും എല്ലാ ഘടകങ്ങളുമായി പങ്കിടാനും ശ്രമിക്കുന്നു. ഓരോ ചക്രവും വിളവിനുള്ള അവസരമാണ്, വിഭവങ്ങൾ വീണ്ടും നിക്ഷേപിക്കുന്നത് കൂടുതൽ വിഭവങ്ങൾ പിടിച്ചെടുക്കാനുള്ള ശേഷി വർദ്ധിപ്പിക്കുന്നു. വർദ്ധിപ്പിക്കുക, ശേഖരിക്കുക, പങ്കിടുക, നിലനിർത്തുക എന്നതാണ് അടിസ്ഥാന തത്വങ്ങൾ.
ഊർജവും പരമാവധി സംഭരിക്കാൻ ശ്രമിക്കുന്നു. പ്രകൃതിയിൽ അവശ്യത്തിലധികം ഊർജ്ജം കിട്ടുന്നുണ്ട്. അത് സസ്യങ്ങൾ പരമാവധി ക്യാപ്ചർ ചെയ്യുകയും സംഭരിക്കയും അത് റീസൈക്കിൾ /റീ യൂസ് ചെയ്യുകയും ചെയ്യുന്നു. മനുഷ്യന്റെ സൗരോർജ്ജ സങ്കേതങ്ങളുടെ ആഗിരണ ശേഷിയും സംഭരണ ശേഷിയും അതുമായി നോക്കുമ്പോൾ പരിമിതമാണ്. മനുഷ്യൻ ഇനിയും പ്രകൃതിയിൽ നിന്നും പഠിക്കേണ്ടിയിരിക്കുന്നു.
വ്യവസ്ഥകളിലെ ഓരോ കണ്ണികളും ഒന്നിലധികം പ്രവർത്തനങ്ങൾ ചെയ്യുന്നു. കഴിയുന്നത്ര ഫംഗ്‌ഷനുകൾ നിർവഹിക്കുന്നതിന് ഓരോ ഘടകങ്ങളും തിരഞ്ഞെടുത്ത് വ്യവസ്ഥകളിൽ സ്ഥാപിക്കുന്നു. വൈവിധ്യമാർന്ന ഘടകങ്ങൾ തമ്മിലുള്ള പ്രയോജനകരമായ കണക്ഷനുകൾ മൊത്തത്തിൽ സുസ്ഥിരത സൃഷ്ടിക്കുന്നു. സ്ഥലത്തിലും സമയത്തിലും രൂപത്തിലും, ഭാവത്തിലും ഘടകങ്ങൾ അടുക്കാൻ ശ്രമിക്കുന്നു. ഓരോ ഫംഗ്ഷനും ഒന്നിലധികം ഘടകങ്ങൾ പിന്തുണയ്ക്കുന്നു. പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുന്നതിനും സിനർജികൾ സൃഷ്ടിക്കുന്നതിനും ഒന്നിലധികം രീതികൾ ഉപയോഗിക്കുന്നു. ഒന്നോ അതിലധികമോ ഘടകങ്ങൾ പരാജയപ്പെടുമ്പോൾ സിനെർജികളിലൂടെയുള്ള ആവർത്തനം സംരക്ഷിക്കുന്നു.
പ്രകൃതിയെ പുനർജ്ജീവിപ്പിക്കുമ്പോൾ വേണ്ട വിഭവങ്ങളെ ഉത്പാദിപ്പിക്കുന്നു. വേണ്ടവയെയും അർഹമായവയെയും മാത്രം എടുക്കാൻ പരിശീലിപ്പിക്കുന്നു. സ്വയം നിയന്ത്രണം പാലിച്ചു സമവിതരണം ഉറപ്പാക്കുന്നു. Feedback പ്രതികരണം എടുത്തുകൊണ്ട് വ്യവസ്ഥകളെ നിലനിർത്താൻ ബോധപൂർവം ശ്രമം നടത്തുന്നു.
പുനരുല്പാദിപ്പിക്കാൻ കഴിയുന്നവയെ വേണ്ടവിധം പരിപാലിക്കുകയും, Non renewable ആയവയുടെ ഉപയോഗം കുറക്കുകയും . അതിനു പകരം ഉപയോഗിക്കാവുന്നയെ ആണ്ടെത്തുകയും ചെയ്യുന്നു. Minimalism പ്രായോഗികമാക്കാൻ പരമാവധി ശ്രമിക്കുന്നു. ജൈവികവും പുനരുപയോഗിക്കാവുന്നതുമായ വിഭവങ്ങൾ ഉപയോഗിക്കുന്നു. പുനരുൽപ്പാദിപ്പിക്കാവുന്ന വിഭവങ്ങൾ (സാധാരണയായി ജീവജാലങ്ങളും അവയുടെ ഉൽപന്നങ്ങളും) പുനർനിർമ്മിച്ചു കൊണ്ട് വിളവ് ശേഖരിക്കാനും ഊർജ്ജം സംഭരിക്കാനും സഹായിക്കുന്നു.
ഏറ്റവും വലിയ ഫലത്തിനായി ഏറ്റവും കുറഞ്ഞ മാറ്റം വരുത്തുക. സിസ്റ്റത്തിലെ “ലിവറേജ് പോയിന്റുകൾ” കണ്ടെത്തി അവിടെ ഇടപെടുക, അവിടെ ഏറ്റവും കുറഞ്ഞ ജോലിയാണ് ഏറ്റവും മാറ്റം വരുത്തുന്നത്. ഏറ്റവും സജീവമായി സംഭവങ്ങൾ നടക്കുന്നിടത്താണ് കാര്യങ്ങൾ തമ്മിലുള്ള ഇന്റർഫേസ്. ഇവ പലപ്പോഴും സിസ്റ്റത്തിലെ ഏറ്റവും മൂല്യവത്തായതും വൈവിധ്യമാർന്നതും ഉൽപ്പാദനക്ഷമവുമായ ഘടകങ്ങളാണ്.
അതിരുകൾ ഒരു സിസ്റ്റത്തിലെ ഏറ്റവും വൈവിധ്യമാർന്ന ഇടമാണ്. ഊർജവും വസ്തുക്കളും അടിഞ്ഞുകൂടുകയോ രൂപാന്തരപ്പെടുകയോ ചെയ്യുന്ന സ്ഥലമാണിത്. ഉചിതമായ രീതിയിൽ എഡ്ജ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തു ഫലത്തെ ഒപ്ടിമൈസ് ചെയ്യാൻ ശ്രമിക്കുന്നു.
പിന്തുടർച്ചയുമായി സഹകരിച്ചു പരിണമിക്കാൻ ശ്രമിക്കുന്നു. സിസ്റ്റങ്ങൾ കാലക്രമേണ വികസിക്കുകയും, പലപ്പോഴും വലിയ വൈവിധ്യത്തിലേക്കും ഉൽപ്പാദനക്ഷമതയിലേക്കും നയിക്കുകയും ചെയ്യുന്നു. ഈ പ്രവണതയ്‌ക്കൊപ്പം പ്രവർത്തിച്ചാൽ leverage നന്നായി പ്രയോജനപ്പടുത്താൻ കഴിയും.
വേർതിരിക്കുന്നതിന് പകരം സംയോജിപ്പിക്കുന്നു. നിസ്സാരമെങ്കിലും ശരിയായ കാര്യങ്ങൾ ശരിയായ സ്ഥലത്ത് സ്ഥാപിക്കുന്നതിലൂടെ, അവ തമ്മിലുള്ള ബന്ധം വികസിക്കുകയും പരസ്പരം പിന്തുണയ്ക്കാൻ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. പലപ്പോഴും “മന്ദഗതിയിലുള്ളതും സ്ഥിരതയുള്ളതും ഓട്ടത്തിൽ വിജയിക്കുന്നു” അല്ലെങ്കിൽ “അവ വലുതാകുമ്പോൾ അവ വീഴുന്നത് കൂടുതൽ ബുദ്ധിമുട്ടാകുന്നു.”. ചെറുതും സാവധാനത്തിലുള്ളതുമായ സംവിധാനങ്ങൾ വലിയവയെക്കാൾ പരിപാലിക്കാൻ എളുപ്പമാണ്, പ്രാദേശിക വിഭവങ്ങൾ നന്നായി ഉപയോഗിക്കുകയും കൂടുതൽ സുസ്ഥിരമായ ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
പ്രകൃതിയെ മനസ്സിലാക്കാൻ മനുഷ്യന് വളരെ പരിമിതികളുണ്ട് അതിനാൽ പ്രാകൃതികമായ ഒന്നിനെയും ഉപയോഗ ശൂന്യമായി തള്ളരുത് എന്ന് അനുശാസിക്കുന്നു. കീടങ്ങളെയും കളകളെയും തള്ളിപ്പറഞ്ഞതിന്റെ പാഠം എപ്പോഴും ഓർത്തു കൊണ്ട് പ്രകൃതിയിലെ സ്വയം കൂടിച്ചേരലിനെ വിനയത്തോടെയും ആദരപൂര്വവും കാണാൻ ശ്രമിക്കുന്നു. വൈവിധ്യങ്ങളുടെ തത്വശാസ്ത്രം എളുപ്പത്തിൽ മനസ്സിലാകില്ല. പ്രകൃതി ഒരുക്കുന്നത് ദീഘകാല സ്പേസ് ടൈം വിന്യാസങ്ങളെ കണക്കിലെടുത്താണ്. അതിനെ അങ്ങനെയായിരിക്കണം എന്ന് കരുതി നിലനിർത്തുന്നു.
തെറ്റുകൾ പഠനത്തിനുള്ള ഉപകരണങ്ങളായി കണ്ടു പരീക്ഷണങ്ങളെ വിലയിരുത്തുന്നു.
ക്രിയാത്മകമായി മാറ്റത്തോട് പ്രതികരിക്കുന്നു. – കാഴ്ച എന്ന ഒരു ഡിമെൻഷൻ മാത്രം ഉപയോഗിച്ച് സമഗ്രത മനസ്സിലാക്കാനാവില്ല. സമഗ്രമായും ശ്രദ്ധാപൂർവമായും നിരീക്ഷിക്കുകയും ശരിയായ സമയത്ത് ഇടപെടുകയും ചെയ്യുന്നതിലൂടെ അനിവാര്യമായ മാറ്റത്തിൽ നമുക്ക് നല്ല സ്വാധീനം ചെലുത്താനാകും.
ഈ പഠനങ്ങളും പ്രയോഗങ്ങളും ഒരു തുടർച്ചയാണ്, തുടർന്ന് കൊണ്ടിരിക്കണം. കാരണം പ്രകൃതിയിൽ എല്ലാം ചലനാത്മകമാണ് (dynamic) ആണ്. അതിനാൽ വ്യതിയാനങ്ങൾ അറിഞ്ഞു സമയാസമയം പ്രതിവിധികൾ എടുത്തുകൊണ്ടിരിക്കണം. പ്രകൃതിയിലും സ്വാഭാവികമായി പ്രക്ഷുബ്ധതകൾ ഉണ്ടാകും. അഗ്നിപർവ്വതങ്ങളും ഭൂമികുലുക്കവും ഉരുൾപൊട്ടലും സുനാമിയും പ്രളയവും എല്ലാം ഉണ്ടാകാം. അപ്പോഴൊക്കെ പ്രകൃതി അതിനെ വേഗം തന്നെ സ്വാഭാവികമായി തരണം ചെയ്യുന്നു. അതുപോലെ തന്നെ പ്രകൃതിയുടെ ഭാഗം തന്നെയായ മനുഷ്യൻ ഉണ്ടാക്കിയ പ്രക്ഷുബ്ധതകളും പ്രകൃതി തന്ന പരിഹരിക്കും. അതിനു പ്രകൃതിയെ അനുവദിച്ചാൽ, അതിന്റെ വഴികളിലൂടെ അതിനെ പിന്തുണച്ചാൽ അതിവേഗം പരിഹരിക്കപ്പെടും.
പ്രകൃതിയുടെ ചലനാത്മകതയിലേക്കു ഏവർക്കും സ്വാഗതം.
Leave a Reply
You must be logged in to post a comment.